ദാനിയേൽ 7:1-28

7  ബാബി​ലോ​ണി​ലെ ബേൽശസ്സർ രാജാവിന്റെ+ വാഴ്‌ച​യു​ടെ ഒന്നാം വർഷം ദാനി​യേ​ലിന്‌ ഒരു സ്വപ്‌ന​മു​ണ്ടാ​യി. കിടക്ക​യിൽവെച്ച്‌ അദ്ദേഹം ചില ദർശനങ്ങൾ കണ്ടു.+ ദാനി​യേൽ ആ സ്വപ്‌നം എഴുതി​വെച്ചു.+ കാര്യ​ങ്ങ​ളെ​ല്ലാം ഒന്നും വിടാതെ അദ്ദേഹം രേഖ​പ്പെ​ടു​ത്തി.  ദാനിയേൽ പറയുന്നു: “രാത്രി​യിൽ എനിക്കു​ണ്ടായ ദിവ്യ​ദർശ​ന​ങ്ങ​ളിൽ, ഞാൻ നോക്കി​യ​പ്പോൾ അതാ, ആകാശ​ത്തി​ലെ നാലു കാറ്റ്‌ വിശാ​ല​മായ സമു​ദ്രത്തെ ഇളക്കി​മ​റി​ക്കു​ന്നു.+  സമുദ്രത്തിൽനിന്ന്‌ നാലു കൂറ്റൻ മൃഗങ്ങൾ+ കയറി​വന്നു. നാലും നാലു തരം!  “ആദ്യ​ത്തേത്‌ ഒരു സിംഹ​ത്തെ​പ്പോ​ലെ​യി​രു​ന്നു.+ അതിനു കഴുകന്റെ ചിറകു​ണ്ടാ​യി​രു​ന്നു.+ ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ അതാ, അതിന്റെ ചിറകു​കൾ പറി​ച്ചെ​ടു​ക്കു​ന്നു. എന്നിട്ട്‌, അതിനെ ഭൂമി​യിൽനിന്ന്‌ ഉയർത്തി മനുഷ്യ​നെ​പ്പോ​ലെ രണ്ടു കാലിൽ നിറുത്തി. അതിന്‌ ഒരു മനുഷ്യ​ഹൃ​ദ​യ​വും കൊടു​ത്തു.  “അപ്പോൾ അതാ! മറ്റൊരു മൃഗം. രണ്ടാമത്തെ ആ മൃഗം കരടി​യെ​പ്പോ​ലെ​യി​രു​ന്നു.+ അത്‌ ഒരു വശം പൊക്കി​യാ​ണു നിന്നത്‌. വായിൽ പല്ലുകൾക്കി​ട​യിൽ മൂന്നു വാരി​യെല്ലു കടിച്ചു​പി​ടി​ച്ചി​രു​ന്നു. ‘എഴു​ന്നേറ്റ്‌ ഇഷ്ടം​പോ​ലെ ഇറച്ചി തിന്നുക’+ എന്ന്‌ അതി​നോ​ടു പറയു​ന്നതു ഞാൻ കേട്ടു.  “അതിനു ശേഷം ഞാൻ നോക്കു​മ്പോൾ അതാ, മറ്റൊരു മൃഗം! അതു പുള്ളി​പ്പു​ലി​യെ​പ്പോ​ലെ​യി​രു​ന്നു.+ എന്നാൽ, അതിന്റെ മുതു​കിൽ പക്ഷിയു​ടേ​തു​പോ​ലെ നാലു ചിറകു​ണ്ടാ​യി​രു​ന്നു. ആ മൃഗത്തി​നു നാലു തലയു​മു​ണ്ടാ​യി​രു​ന്നു.+ അതിനു ഭരിക്കാ​നുള്ള അധികാ​രം കിട്ടി.  “ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ രാത്രി​യി​ലെ ദിവ്യ​ദർശ​ന​ങ്ങ​ളിൽ പിന്നെ നാലാ​മ​തൊ​രു മൃഗത്തെ കണ്ടു. അസാധാ​ര​ണ​ബ​ല​മുള്ള, പേടി തോന്നി​പ്പി​ക്കു​ന്നൊ​രു മൃഗം; ഒരു ഭയങ്കര​രൂ​പം! അതിനു വലിയ ഇരുമ്പു​പ​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു. അത്‌ ആർത്തി​യോ​ടെ തിന്നു​ക​യും തകർക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു; ബാക്കി വന്നതെ​ല്ലാം അതു കാലു​കൊണ്ട്‌ ചവിട്ടി​യ​രച്ചു.+ മുമ്പത്തെ മൃഗങ്ങ​ളിൽനി​ന്നെ​ല്ലാം ഇതു വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ഇതിനു പത്തു കൊമ്പു​ണ്ടാ​യി​രു​ന്നു.  ഞാൻ ആ കൊമ്പു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ മറ്റൊരു ചെറിയ കൊമ്പ്‌+ അവയ്‌ക്കി​ട​യിൽ ഉയർന്നു​വന്നു. അതിന്റെ മുന്നിൽനി​ന്ന്‌ ആദ്യത്ത​വ​യിൽ മൂന്നെ​ണ്ണത്തെ പിഴു​തു​മാ​റ്റി. അതാ, ആ കൊമ്പിൽ മനുഷ്യ​ന്റെ കണ്ണു​പോ​ലുള്ള കണ്ണുകൾ! ഗർവ​ത്തോ​ടെ സംസാരിക്കുന്ന* ഒരു വായും അതിനു​ണ്ടാ​യി​രു​ന്നു.+  “ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ സിംഹാ​സ​നങ്ങൾ ഒരുക്കി. പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ+ ഇരുന്നു.+ അദ്ദേഹ​ത്തി​ന്റെ വസ്‌ത്രം മഞ്ഞു​പോ​ലെ വെൺമ​യു​ള്ള​താ​യി​രു​ന്നു;+ തലമുടി ശുദ്ധമായ കമ്പിളി​രോ​മം​പോ​ലെ​യി​രു​ന്നു. അഗ്നിജ്വാ​ല​ക​ളാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ സിംഹാ​സനം; അതിന്റെ ചക്രങ്ങൾ കത്തിജ്വ​ലി​ക്കുന്ന തീയും.+ 10  ഒരു അഗ്നിനദി അദ്ദേഹ​ത്തി​ന്റെ മുന്നിൽനി​ന്ന്‌ പുറ​പ്പെട്ട്‌ ഒഴുകി​ക്കൊ​ണ്ടി​രു​ന്നു.+ അദ്ദേഹ​ത്തി​നു ശുശ്രൂഷ ചെയ്യു​ന്ന​വ​രു​ടെ എണ്ണം ആയിര​ത്തി​ന്റെ ആയിരം മടങ്ങും അദ്ദേഹ​ത്തി​ന്റെ സന്നിധി​യിൽ നിന്നി​രു​ന്നവർ പതിനാ​യി​ര​ത്തി​ന്റെ പതിനാ​യി​രം മടങ്ങും ആയിരു​ന്നു.+ ന്യായാധിപസഭ+ ഇരുന്നു, പുസ്‌ത​കങ്ങൾ തുറന്നു. 11  “ആ കൊമ്പു ഗർവ​ത്തോ​ടെ സംസാരിക്കുന്ന* ശബ്ദം+ കേട്ട്‌ ഞാൻ നോക്കി​നി​ന്നു. ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ ആ മൃഗത്തെ കൊന്ന്‌ അതിന്റെ ശരീരം നശിപ്പി​ച്ച്‌ അതിനെ തീയി​ലിട്ട്‌ ചുടാൻ കൊടു​ത്തു. 12  എന്നാൽ, മറ്റു മൃഗങ്ങ​ളു​ടെ കാര്യ​മോ?+ അവയുടെ ആധിപ​ത്യം എടുത്തു​ക​ളഞ്ഞു. ഒരു സമയ​ത്തേ​ക്കും ഒരു കാല​ത്തേ​ക്കും കൂടെ അവയുടെ ജീവൻ നീട്ടി​ക്കൊ​ടു​ത്തു. 13  “രാത്രി​യി​ലെ ദിവ്യ​ദർശ​ന​ങ്ങ​ളിൽ ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ അതാ, ആകാശ​മേ​ഘ​ങ്ങ​ളോ​ടു​കൂ​ടെ മനുഷ്യപുത്രനെപ്പോലുള്ള+ ഒരാൾ വരുന്നു. പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവന്റെ+ അടു​ത്തേക്കു ചെല്ലാൻ അവന്‌ അനുമതി ലഭിച്ചു. അവർ അവനെ അദ്ദേഹ​ത്തി​ന്റെ തൊട്ട​ടു​ത്തേക്കു കൊണ്ടു​ചെന്നു. 14  എല്ലാ ജനതക​ളും രാജ്യ​ക്കാ​രും ഭാഷക്കാ​രും അവനെ സേവിക്കേണ്ടതിന്‌+ അവന്‌ ആധിപത്യവും+ ബഹുമതിയും+ രാജ്യ​വും നൽകി. അവന്റെ ആധിപ​ത്യം ഒരിക്ക​ലും നീങ്ങി​പ്പോ​കാത്ത നിത്യാ​ധി​പ​ത്യ​വും അവന്റെ രാജ്യം നശിപ്പി​ക്ക​പ്പെ​ടാ​ത്ത​തും ആയിരി​ക്കും.+ 15  “ദാനി​യേൽ എന്ന ഞാനോ ഈ ദർശന​ങ്ങ​ളൊ​ക്കെ കണ്ട്‌ ഭയന്നു​പോ​യി; എന്റെ മനസ്സ്‌ ആകെ വിഷമി​ച്ചു.+ 16  ഇതിന്റെയൊക്കെ ശരിക്കുള്ള അർഥം എന്താ​ണെന്നു ചോദി​ക്കാൻ അവിടെ നിൽക്കുന്ന ഒരാളു​ടെ അടു​ത്തേക്കു ഞാൻ ചെന്നു. അദ്ദേഹം ഇവയു​ടെ​യെ​ല്ലാം അർഥം എനിക്കു വിശദീ​ക​രി​ച്ചു​തന്നു. 17  “‘ഈ വലിയ നാലു മൃഗങ്ങൾ+ ഭൂമി​യിൽ എഴു​ന്നേൽക്കാൻപോ​കുന്ന നാലു രാജാ​ക്ക​ന്മാ​രാണ്‌.+ 18  എന്നാൽ, പരമോ​ന്ന​തന്റെ വിശുദ്ധർക്കു+ രാജ്യം ലഭിക്കും.+ ഈ രാജ്യം എന്നും അവരുടെ കൈവശം ഇരിക്കും.+ അതെ, എന്നു​മെ​ന്നേ​ക്കും അത്‌ അവരുടെ കൈയിൽ ഇരിക്കും.’ 19  “അപ്പോൾ എനിക്ക്‌, മറ്റു മൃഗങ്ങ​ളിൽനി​ന്നെ​ല്ലാം വ്യത്യ​സ്‌ത​മായ നാലാ​മത്തെ മൃഗ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയ​ണ​മെന്നു തോന്നി. അത്‌ അസാധാ​ര​ണ​മാം​വി​ധം ഭയം ജനിപ്പി​ക്കുന്ന, ഇരുമ്പു​പ​ല്ലു​ക​ളും ചെമ്പു​ന​ഖ​ങ്ങ​ളും ഉള്ള, ആർത്തി​യോ​ടെ തിന്നു​ക​യും തകർക്കു​ക​യും ചെയ്യുന്ന, ബാക്കി വന്നതെ​ല്ലാം കാലു​കൊണ്ട്‌ ചവിട്ടി​യ​ര​യ്‌ക്കുന്ന മൃഗമാ​യി​രു​ന്നു.+ 20  അതിന്റെ തലയിലെ പത്തു കൊമ്പിനെക്കുറിച്ചും+ പിന്നീട്‌ ഉയർന്നു​വന്ന മറ്റേ കൊമ്പി​നെ​ക്കു​റി​ച്ചും അറിയാ​നും ഞാൻ ആഗ്രഹി​ച്ചു. കണ്ണുക​ളും ഗർവ​ത്തോ​ടെ സംസാരിക്കുന്ന* വായും ഉള്ള, കാഴ്‌ച​യ്‌ക്കു മറ്റുള്ള​വ​യെ​ക്കാൾ വലുപ്പ​മു​ണ്ടാ​യി​രുന്ന ആ കൊമ്പി​നു മുന്നിൽ മൂന്നു കൊമ്പു​കൾ വീണു​പോ​യി​രു​ന്നു.+ 21  “ഞാൻ നോക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ ആ കൊമ്പു വിശു​ദ്ധ​രോ​ടു യുദ്ധം ചെയ്‌ത്‌ ജയിച്ച്‌ മുന്നേ​റു​ന്നതു കണ്ടു.+ 22  പുരാതനകാലംമുതലേ+ ഉള്ളവൻ വന്ന്‌ പരമോ​ന്ന​തന്റെ വിശു​ദ്ധർക്ക്‌ അനുകൂ​ല​മാ​യി വിധി പ്രസ്‌താവിക്കുന്നതുവരെ+ അതായി​രു​ന്നു സ്ഥിതി. അതോടെ, വിശു​ദ്ധർക്കു രാജ്യം കൈവ​ശ​മാ​ക്കാൻ നിശ്ചയിച്ച സമയം വന്നെത്തി.+ 23  “അദ്ദേഹം പറഞ്ഞു​ത​ന്നത്‌ ഇതാണ്‌: ‘നാലാ​മത്തെ മൃഗത്തി​ന്റെ കാര്യ​മോ, ഭൂമി​യിൽ നാലാ​മ​തൊ​രു രാജ്യം ഉണ്ടാകാ​നി​രി​ക്കു​ന്നു. അതു മറ്റെല്ലാ രാജ്യ​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​രി​ക്കും. അതു ഭൂമിയെ മുഴുവൻ ആർത്തി​യോ​ടെ തിന്ന്‌ അതിനെ ചവിട്ടി​യ​രച്ച്‌ തകർക്കും.+ 24  പത്തു കൊമ്പു​ക​ളു​ടെ കാര്യ​മോ, ആ രാജ്യ​ത്തു​നിന്ന്‌ പത്തു രാജാ​ക്ക​ന്മാർ ഉദയം ചെയ്യും. എന്നാൽ, അവർക്കു ശേഷം മറ്റൊരു രാജാ​വു​കൂ​ടെ ഉദയം ചെയ്യും. ആദ്യത്ത​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​യി​രി​ക്കും അയാൾ. മൂന്നു രാജാ​ക്ക​ന്മാ​രെ അയാൾ കീഴട​ക്കും.+ 25  അയാൾ അത്യു​ന്ന​തന്‌ എതിരെ സംസാ​രി​ക്കും,+ പരമോ​ന്ന​തന്റെ വിശു​ദ്ധരെ നിരന്തരം ദ്രോ​ഹി​ക്കും. കാലങ്ങ​ളും നിയമ​വും മാറ്റാൻ അയാൾ പദ്ധതി​യി​ടും. ഒരു കാലവും കാലങ്ങ​ളും അരക്കാലവും*+ കഴിയു​ന്ന​തു​വരെ അവരെ അയാളു​ടെ കൈയിൽ ഏൽപ്പി​ക്കും. 26  എന്നാൽ, ന്യായാ​ധി​പസഭ ഇരുന്നു. അയാളെ നിശ്ശേഷം നശിപ്പി​ച്ച്‌ ഇല്ലായ്‌മ ചെയ്യേ​ണ്ട​തിന്‌ അവർ അയാളു​ടെ ആധിപ​ത്യം എടുത്തു​ക​ളഞ്ഞു.+ 27  “‘എന്നാൽ, പരമോ​ന്ന​തന്റെ വിശു​ദ്ധ​രായ ജനത്തിനു രാജ്യ​വും ആധിപ​ത്യ​വും ആകാശ​ത്തിൻകീ​ഴെ​ങ്ങു​മുള്ള രാജ്യ​ങ്ങ​ളു​ടെ​യെ​ല്ലാം പ്രതാ​പ​വും ലഭിച്ചു.+ അവരുടെ രാജ്യം നിത്യം നിലനിൽക്കു​ന്ന​താ​യി​രി​ക്കും.+ എല്ലാ ആധിപ​ത്യ​ങ്ങ​ളും അവരെ സേവി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യും.’ 28  “കാര്യങ്ങൾ ഇവിടെ തീരുന്നു. ദാനി​യേൽ എന്ന ഞാനോ എന്റെ ചിന്തക​ളാൽ വല്ലാതെ പരവശ​നാ​യി വിളറി​വെ​ളു​ത്തു.* പക്ഷേ, ഞാൻ ഇതെല്ലാം ഹൃദയ​ത്തിൽ സൂക്ഷിച്ചു.”

അടിക്കുറിപ്പുകള്‍

അഥവാ “പൊങ്ങച്ചം പറയുന്ന.”
അഥവാ “പൊങ്ങച്ചം പറയുന്ന.”
അഥവാ “പൊങ്ങച്ചം പറയുന്ന.”
അതായത്‌, മൂന്നര​ക്കാ​ലം.
അഥവാ “എന്റെ ചിന്തക​ളാൽ എന്റെ മുഖഭാ​വം മാറി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം