വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരങ്ങൾ തേടി . . .

ഉത്തരങ്ങൾ തേടി . . .

ഉത്തരങ്ങൾ തേടി . . .

“ഉപജീവനമാർഗം കണ്ടെത്തുകയും ഒരിക്കൽ അചിന്തനീയമായിരുന്ന എയർ-കണ്ടീഷൻ ചെയ്‌ത മുറികൾ, ഗുണമേന്മയേറിയ സംഗീതം, വർഷംമുഴുവനും ലഭിക്കുന്ന പുതുമയാർന്ന പഴവർഗങ്ങൾ തുടങ്ങിയ ആർഭാടങ്ങൾ കൈവരുകയും ചെയ്യുമ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു—‘എന്തിനുവേണ്ടിയാണു നാം ജീവിക്കുന്നത്‌?’ എന്തിനീ മത്സരയോട്ടം? ആർക്കുവേണ്ടി?” —ഡേവിഡ്‌ ജി. മയേഴ്‌സ്‌, മനശ്ശാസ്‌ത്ര പ്രൊഫസർ, ഹോപ്‌ കോളേജ്‌, ഹോളണ്ട്‌, മിഷിഗൺ, യു.എസ്‌.എ.

ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു നിങ്ങൾ എന്തുത്തരം നൽകും? അവയ്‌ക്ക്‌ ഉത്തരം തേടുന്നത്‌ ഒരു പാഴ്‌വേലയാണെന്നുപോലും ചിലർ പറഞ്ഞേക്കാം. എന്നാൽ ആ ചോദ്യങ്ങളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നത്‌ ഷൂസിനുള്ളിൽ പെട്ടുപോയ കല്ല്‌ എടുത്തുകളയാതെ നടക്കുന്നതിനു തുല്യമായിരിക്കും—ആ യാത്ര അത്ര സുഖകരമായിരിക്കില്ല.

ജീവിതത്തിന്‌ ഉദ്ദേശ്യമുണ്ടോയെന്ന്‌ എന്നെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ അത്‌ ഒട്ടും അസ്വാഭാവികമല്ല. മാനുഷികമൂല്യങ്ങളെക്കുറിച്ചു നടന്നിട്ടുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ വേൾഡ്‌ വാല്യൂസ്‌ സർവേ അനുസരിച്ച്‌, “ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും” സംബന്ധിച്ചു ചിന്തിക്കുന്ന ആളുകളുടെ എണ്ണം പല രാജ്യങ്ങളിലും കുതിച്ചുയരുകയാണ്‌.

നിലനിൽക്കുന്ന മനശ്ശാന്തി ലഭിക്കണമെങ്കിൽ സുപ്രധാനമായ മൂന്നു ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌.

നാം എങ്ങനെയുണ്ടായി?

ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്‌?

ഭാവി എന്തായിത്തീരും?

ഈ സുപ്രധാന ചോദ്യങ്ങൾക്കുള്ള ആശ്രയയോഗ്യമായ ഉത്തരം എവിടെ കണ്ടെത്താനാകും? ഊഹാപോഹങ്ങളും തത്ത്വശാസ്‌ത്രങ്ങളും നിരത്തുന്നതിനു പകരം ഈ ലേഖനപരമ്പര ദൈവവചനമായ ബൈബിൾ നൽകുന്ന ഉത്തരങ്ങളിലേക്കു വിരൽചൂണ്ടുന്നു. അതിനു പറയാനുള്ളത്‌ എന്താണെന്നറിയാൻ, പിൻവരുന്ന പേജുകൾ വായിക്കുമ്പോൾ നിങ്ങളുടെ സ്വന്തം ബൈബിൾ തുറന്നുനോക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.