വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണ്‌ എതിർക്രിസ്‌തു?

ആരാണ്‌ എതിർക്രിസ്‌തു?

ബൈബി​ളി​ന്റെ വീക്ഷണം

ആരാണ്‌ എതിർക്രി​സ്‌തു?

“എതിർക്രി​സ്‌തു വരുന്നു എന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.”—1 യോഹ​ന്നാൻ 2:18.

അപകട​കാ​രി​യായ ഒരു കുറ്റവാ​ളി നിങ്ങൾ താമസി​ക്കുന്ന പ്രദേ​ശ​ത്തേക്കു പുറ​പ്പെ​ട്ടി​രി​ക്കു​ന്നെന്നു മുന്നറി​യി​പ്പു ലഭിച്ചാൽ നിങ്ങൾ എന്തു ചെയ്യും? അയാൾ കാഴ്‌ച​യ്‌ക്ക്‌ എങ്ങനെ​യാ​ണെ​ന്നും അയാളു​ടെ പ്രവർത്ത​ന​രീ​തി​കൾ എന്താ​ണെ​ന്നും ഉള്ളതിനെ കുറി​ച്ചുള്ള കൃത്യ​മായ വിശദാം​ശങ്ങൾ നിങ്ങൾ അന്വേ​ഷി​ക്കാൻ ഇടയുണ്ട്‌. നിങ്ങൾ തീർച്ച​യാ​യും ജാഗ്രത പുലർത്തും.

സമാന​മാ​യ ഒരു സ്ഥിതി​വി​ശേഷം ഇന്നുണ്ട്‌. യോഹ​ന്നാൻ അപ്പൊ​സ്‌ത​ലന്റെ വാക്കുകൾ നമുക്കു മുന്നറി​യി​പ്പാ​യി ഉതകുന്നു: “യേശു​വി​നെ സ്വീക​രി​ക്കാത്ത യാതൊ​രു ആത്മാവും ദൈവ​ത്തിൽനി​ന്നു​ള്ളതല്ല. അതു എതിർക്രി​സ്‌തു​വി​ന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ; അതു ഇപ്പോൾ തന്നേ ലോക​ത്തിൽ ഉണ്ടു.” (1 യോഹ​ന്നാൻ 4:3) മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും ക്ഷേമത്തി​നു ഭീഷണി ആയിരി​ക്കുന്ന, മനുഷ്യ​രെ വഞ്ചിക്കു​ക​യും ദൈവ​ത്തി​ന്റെ ശത്രു​വാ​യി വർത്തി​ക്കു​ക​യും ചെയ്യുന്ന ഒരു എതിർക്രി​സ്‌തു ഇന്ന്‌ നിലവി​ലു​ണ്ടോ?

യോഹ​ന്നാൻ തന്റെ രണ്ടു ലേഖന​ങ്ങ​ളിൽ അഞ്ചു തവണ “എതിർക്രി​സ്‌തു” എന്ന പദം ഉപയോ​ഗി​ക്കു​ന്നുണ്ട്‌. യേശു​ക്രി​സ്‌തു​വി​നെ കുറി​ച്ചുള്ള ബൈബിൾ പഠിപ്പി​ക്ക​ലു​കളെ എതിർക്കുന്ന ആരെയും അല്ലെങ്കിൽ എന്തി​നെ​യും അത്‌ സൂചി​പ്പി​ക്കു​ന്നു. അതിൽ തങ്ങളെ​ത്തന്നെ ക്രിസ്‌തു​വാ​യി അല്ലെങ്കിൽ അവൻ അയച്ചവ​രാ​യി അവതരി​പ്പി​ക്കുന്ന കപടനാ​ട്യ​ക്കാ​രും ഉൾപ്പെ​ടു​ന്നു. എതിർക്രി​സ്‌തു​വി​നെ കുറിച്ചു ബൈബിൾ ആശ്രയ​യോ​ഗ്യ​മായ വിവരങ്ങൾ നൽകു​ന്നുണ്ട്‌. കൊടും​പാ​ത​കി​ക​ളു​ടെ കാര്യ​ത്തിൽ ചില​പ്പോ​ഴൊ​ക്കെ സംഭവി​ക്കാ​റു​ള്ളതു പോലെ, ഈ നിഗൂഢ വിഭാ​ഗത്തെ കുറി​ച്ചുള്ള അടിസ്ഥാ​ന​ര​ഹി​ത​മായ റിപ്പോർട്ടു​കൾക്ക്‌ സത്യ​ത്തെ​ക്കാ​ള​ധി​കം പ്രസിദ്ധി ലഭിച്ചി​രി​ക്കു​ന്നു.

എതിർക്രി​സ്‌തു​വി​നെ കുറി​ച്ചുള്ള ആശയക്കു​ഴ​പ്പം

അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ കാലം മുതലേ, എതിർക്രി​സ്‌തു​വി​നെ കുറി​ച്ചുള്ള അവന്റെ വാക്കുകൾ ഒരു പ്രത്യേക വ്യക്തി​യെ​യാ​ണു സൂചി​പ്പി​ക്കു​ന്ന​തെന്ന്‌ ആളുകൾ അവകാ​ശ​പ്പെ​ട്ടി​ട്ടുണ്ട്‌. പല വ്യക്തി​ക​ളും എതിർക്രി​സ്‌തു എന്ന വിശേ​ഷ​ണ​ത്തി​നു പാത്ര​മാ​യി​രി​ക്കു​ന്നു. റോമാ ചക്രവർത്തി​യായ നീറോ ആണ്‌ എതിർക്രി​സ്‌തു എന്ന്‌ നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ പലരും വിചാ​രി​ച്ചി​രു​ന്നു. പിൽക്കാ​ലത്ത്‌, അഡോൾഫ്‌ ഹിറ്റ്‌ലർ വിതച്ച വിദ്വേ​ഷ​ത്തി​ന്റെ​യും ഭീതി​യു​ടെ​യും അന്തരീക്ഷം അദ്ദേഹ​മാണ്‌ എതിർക്രി​സ്‌തു എന്ന്‌ ഉറച്ചു വിശ്വ​സി​ക്കാൻ പലരെ​യും പ്രേരി​പ്പി​ച്ചു. ജർമൻ തത്ത്വജ്ഞാ​നി​യായ ഫ്രെഡ​റിക്‌ നീഷെയെ പരാമർശി​ക്കാൻ പോലും ആ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചു. ഇനി മറ്റു ചിലർ, എതിർക്രി​സ്‌തു വരാനി​രി​ക്കു​ന്നതേ ഉള്ളു​വെ​ന്നും അവൻ ലോകത്തെ ഭരിക്കാൻ പുറ​പ്പെ​ടുന്ന തന്ത്രശാ​ലി​യും നിഷ്‌ഠു​ര​നു​മായ ഒരു രാഷ്‌ട്രീ​യ​ക്കാ​രൻ ആയിരി​ക്കു​മെ​ന്നും വിശ്വ​സി​ക്കു​ന്നു. വെളി​പ്പാ​ടു 13-ാം അധ്യാ​യ​ത്തി​ലെ കാട്ടു​മൃ​ഗം യോഹ​ന്നാൻ പരാമർശിച്ച എതിർക്രി​സ്‌തു​വി​നെ കുറി​ച്ചുള്ള ഒരു പ്രത്യേക പരാമർശ​മാ​ണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. അതിന്റെ 666 എന്ന അടയാളം ദുഷ്ടത പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന, ഭാവി​യിൽ പ്രത്യ​ക്ഷ​പ്പെ​ടാ​നി​രി​ക്കുന്ന ഈ എതിർക്രി​സ്‌തു​വി​നെ എങ്ങനെ​യോ തിരി​ച്ച​റി​യി​ക്കു​മെന്ന്‌ അവർ പറയുന്നു.

ഈ അഭി​പ്രാ​യ​ങ്ങളെ മുന്നോ​ട്ടു വെക്കു​ന്നവർ, യോഹ​ന്നാൻ ഒരു എതിർക്രി​സ്‌തു​വി​ലേക്കേ വിരൽചൂ​ണ്ടി​യു​ള്ളൂ എന്ന്‌ നിഗമനം ചെയ്യുന്നു. എന്നാൽ അവന്റെ വാക്കുകൾ എന്താണു പ്രകട​മാ​ക്കു​ന്നത്‌? 1 യോഹ​ന്നാൻ 2:18 പരിചി​ന്തി​ക്കുക: ‘എതിർക്രി​സ്‌തു വരുന്നു എന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. ഇപ്പോൾ അനേകം എതിർക്രി​സ്‌തു​ക്കൾ എഴു​ന്നേ​റ​റി​രി​ക്കു​ന്നു.’ അതേ, ഒന്നല്ല മറിച്ച്‌ “അനേകം എതിർക്രി​സ്‌തു​ക്കൾ” ചേർന്നാണ്‌ ഒന്നാം നൂറ്റാ​ണ്ടിൽ ആത്മീയ​മാ​യി അസ്വസ്ഥത ഉളവാ​ക്കുന്ന സാഹച​ര്യം സൃഷ്ടി​ച്ചത്‌. ഇന്ന്‌, ഒന്നല്ല, മറിച്ച്‌ പല എതിർക്രി​സ്‌തു​ക്കൾ ഉണ്ട്‌. അവർ ചേർന്ന്‌ ഒരു എതിർക്രി​സ്‌തു​വർഗം​തന്നെ ഇന്ന്‌ ഉണ്ടായി​രി​ക്കു​ന്നു. അവർ ഒരു കൂട്ടമെന്ന നിലയിൽ മനുഷ്യ​വർഗ​ത്തി​ന്മേൽ ആത്മീയ നാശം വിതച്ചി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-5, 13, 14) എതിർക്രി​സ്‌തു​വിൽ ആരൊ​ക്കെ​യാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

യോഹ​ന്നാൻ കണ്ട വെളി​പ്പാ​ടു 13-ാം അധ്യാ​യ​ത്തി​ലെ കാട്ടു​മൃ​ഗം അതിലെ ഒരു ഘടകം ആയിരി​ക്കാൻ സാധ്യ​ത​യു​ണ്ടോ എന്നു നമുക്കു നോക്കാം. യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “ഞാൻ കണ്ട മൃഗം പുള്ളി​പ്പു​ലി​ക്കു സദൃശ​വും അതിന്റെ കാൽ കരടി​യു​ടെ കാൽപോ​ലെ​യും വായ്‌ സിംഹ​ത്തി​ന്റെ വായ്‌ പോ​ലെ​യും ആയിരു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (വെളി​പ്പാ​ടു 13:2) ഇതെല്ലാം എന്തിനെ അർഥമാ​ക്കു​ന്നു?

വെളി​പ്പാ​ടു 13-ാം അധ്യാ​യ​വും ദാനീ​യേൽ 7-ാം അധ്യാ​യ​വും തമ്മിൽ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ബൈബിൾ പണ്ഡിത​ന്മാർ പറഞ്ഞി​ട്ടുണ്ട്‌. പുള്ളി​പ്പു​ലി​യും കരടി​യും സിംഹ​വും ഉൾപ്പെ​ടുന്ന പ്രതീ​കാ​ത്മക മൃഗങ്ങളെ കുറി​ച്ചുള്ള ഒരു ദർശനം ദൈവം ദാനീ​യേ​ലി​നു നൽകി. (ദാനീ​യേൽ 7:2-6) ദൈവ​ത്തി​ന്റെ പ്രവാ​ചകൻ അവയ്‌ക്ക്‌ എന്ത്‌ അർഥമാ​ണു നൽകി​യത്‌? ആ കാട്ടു​മൃ​ഗങ്ങൾ ഭൗമിക രാജാ​ക്ക​ന്മാ​രെ അഥവാ ഗവൺമെ​ന്റു​കളെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്ന്‌ അവൻ എഴുതി. (ദാനീ​യേൽ 7:17) അതിനാൽ, വെളി​പ്പാ​ടിൽ പറഞ്ഞി​രി​ക്കുന്ന കാട്ടു​മൃ​ഗം മനുഷ്യ​ഗ​വൺമെ​ന്റു​കളെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു നമുക്കു ന്യായ​മാ​യും നിഗമനം ചെയ്യാ​വു​ന്ന​താണ്‌. ദൈവ​രാ​ജ്യ​ത്തെ എതിർക്കു​ന്ന​തി​നാൽ ഈ ഗവൺമെ​ന്റു​കൾ എതിർക്രി​സ്‌തു​വി​ന്റെ ഒരു ഭാഗമാണ്‌.

വേറെ ആരൊക്കെ എതിർക്രി​സ്‌തു​വി​ന്റെ ഭാഗമാണ്‌?

ദൈവ​പു​ത്ര​നായ ക്രിസ്‌തു ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ, അവനു നിരവധി ശത്രുക്കൾ ഉണ്ടായി​രു​ന്നു. എന്നാൽ ഇപ്പോൾ മനുഷ്യ​രു​ടെ എത്തുപാ​ടിൽ അല്ലെങ്കി​ലും, അവന്‌ ആധുനി​ക​കാല ശത്രു​ക്ക​ളുണ്ട്‌. അവരിൽ ആരൊക്കെ ഉൾപ്പെ​ടു​ന്നു എന്നു ശ്രദ്ധി​ക്കുക.

യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഇപ്രകാ​രം പറഞ്ഞു: “യേശു​വി​നെ ക്രിസ്‌തു​വല്ല എന്നു നിഷേ​ധി​ക്കു​ന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാ​വി​നെ​യും പുത്ര​നെ​യും നിഷേ​ധി​ക്കു​ന്നവൻ തന്നേ എതിർക്രി​സ്‌തു ആകുന്നു.” (1 യോഹ​ന്നാൻ 2:22) വിശ്വാ​സ​ത്യാ​ഗി​ക​ളും വ്യാജമത നേതാ​ക്ക​ന്മാ​രും യേശു​വി​ന്റെ സുവ്യ​ക്ത​മായ പഠിപ്പി​ക്ക​ലു​കളെ വളച്ചൊ​ടിച്ച്‌ മതവഞ്ച​ന​യു​ടെ നൂലാ​മാ​ല​ക​ളാ​ക്കി മാറ്റുന്നു. അത്തരക്കാർ ബൈബിൾ സത്യം തള്ളിക്ക​ള​യു​ക​യും ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും നാമത്തിൽ ഭോഷ്‌ക്കു​കൾ പ്രചരി​പ്പി​ക്കു​ക​യും ചെയ്യുന്നു. പിതാ​വും പുത്ര​നും തമ്മിലുള്ള യഥാർഥ ബന്ധത്തെ ത്രി​ത്വോ​പ​ദേശ പഠിപ്പി​ക്ക​ലി​ലൂ​ടെ അവർ നിഷേ​ധി​ക്കു​ന്നു. അതിനാൽ അവരും എതിർക്രി​സ്‌തു​വി​ന്റെ ഭാഗമാണ്‌.

ലൂക്കൊസ്‌ 21:12-ൽ യേശു ശിഷ്യ​ന്മാർക്ക്‌ ഈ മുന്നറി​യി​പ്പു നൽകി: “എന്റെ നാമം നിമിത്തം അവർ നിങ്ങളു​ടെ​മേൽ കൈ​വെച്ചു . . . ഉപദ്ര​വി​ക്ക​യും പള്ളിക​ളി​ലും തടവു​ക​ളി​ലും ഏല്‌പി​ക്ക​യും ചെയ്യും.” ഒന്നാം നൂറ്റാണ്ടു മുതൽ, സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു കടുത്ത പീഡനം നേരി​ട്ടി​ട്ടുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:12) അത്തരം പെരു​മാ​റ്റത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നവർ ക്രിസ്‌തു​വി​നെ​തി​രെ പ്രവർത്തി​ക്കു​ന്നു. അവരും എതിർക്രി​സ്‌തു​വി​ന്റെ ഒരു ഭാഗമാണ്‌.

“എനിക്കു അനുകൂ​ല​മ​ല്ലാ​ത്തവൻ എനിക്കു പ്രതി​കൂ​ലം ആകുന്നു; എന്നോ​ടു​കൂ​ടെ ചേർക്കാ​ത്തവൻ ചിതറി​ക്കു​ന്നു.” (ലൂക്കൊസ്‌ 11:23) തന്നെയും താൻ പിന്താ​ങ്ങുന്ന ദിവ്യ ഉദ്ദേശ്യ​ങ്ങ​ളെ​യും എതിർക്കുന്ന എല്ലാവ​രും എതിർക്രി​സ്‌തു​വി​ന്റെ ഭാഗമാണ്‌ എന്ന്‌ യേശു പറയുന്നു. അവരുടെ അന്ത്യം എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കും?

എതിർക്രി​സ്‌തു​ക്കൾക്ക്‌ എന്തു സംഭവി​ക്കാൻ പോകു​ന്നു?

“ഭോഷ്‌കു​പ​റ​യു​ന്ന​വരെ [ദൈവം] നശിപ്പി​ക്കും; രക്തപാ​ത​ക​വും ചതിവു​മു​ള്ളവൻ യഹോ​വെക്കു അറെപ്പാ​കു​ന്നു” എന്ന്‌ സങ്കീർത്തനം 5:6 പറയുന്നു. ഇത്‌ എതിർക്രി​സ്‌തു​ക്കൾക്കു ബാധക​മാ​ണോ? തീർച്ച​യാ​യും. യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “യേശു​ക്രി​സ്‌തു​വി​നെ ജഡത്തിൽ വന്നവൻ എന്നു സ്വീക​രി​ക്കാത്ത വഞ്ചകന്മാർ പലരും ലോക​ത്തി​ലേക്കു പുറ​പ്പെ​ട്ടി​രി​ക്കു​ന്നു​വ​ല്ലോ. വഞ്ചകനും എതിർക്രി​സ്‌തു​വും ഇങ്ങനെ​യു​ള്ളവൻ ആകുന്നു.” (2 യോഹ​ന്നാൻ 7) അവരുടെ ഭോഷ്‌കും വഞ്ചനയും നിമിത്തം സർവശ​ക്ത​നായ ദൈവം എതിർക്രി​സ്‌തു​ക്ക​ളു​ടെ​മേൽ നാശം വരുത്തും.

ആ വിധി നടപ്പാ​ക്കാ​നുള്ള സമയം അടുത്തു​വ​രവേ, സത്യ​ക്രി​സ്‌ത്യാ​നി​കൾ തങ്ങളുടെ വിശ്വാ​സത്തെ ദുർബ​ല​പ്പെ​ടു​ത്താൻ ക്രിസ്‌ത്യാ​നി​ത്വ​ത്തിന്‌ എതിരായ വഞ്ചന​യെ​യും സമ്മർദ​ത്തെ​യും അനുവ​ദി​ക്ക​രുത്‌. പ്രത്യേ​കി​ച്ചും വിശ്വാ​സ​ത്യാ​ഗി​കളെ സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക. യോഹ​ന്നാ​ന്റെ മുന്നറി​യി​പ്പി​നു ശ്രദ്ധ കൊടു​ക്കു​ന്നത്‌ അടിയ​ന്തി​ര​മാണ്‌: “ഞങ്ങളുടെ പ്രയത്‌ന ഫലം കളയാതെ പൂർണ്ണ​പ്ര​തി​ഫലം പ്രാപി​ക്കേ​ണ്ട​തി​ന്നു സൂക്ഷി​ച്ചു​കൊൾവിൻ.”—2 യോഹ​ന്നാൻ 8. (g01 8/8)

[20-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

2, 20 പേജു​ക​ളി​ലെ നീറോ: Courtesy of the Visitors of the Ashmolean Museum, Oxford