യോഹ​ന്നാൻ എഴുതിയ രണ്ടാമത്തെ കത്ത്‌ 1:1-13

 തിരഞ്ഞെടുക്കപ്പെട്ട സഹോദരിക്കും* മക്കൾക്കും വൃദ്ധനായ* ഞാൻ എഴുതു​ന്നത്‌: ഞാൻ നിങ്ങളെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു. ഞാൻ മാത്രമല്ല, സത്യം അറിഞ്ഞി​രി​ക്കുന്ന എല്ലാവ​രും നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു.  കാരണം സത്യം നമ്മളി​ലുണ്ട്‌, അത്‌ എല്ലാ കാലവും നമ്മളോടൊ​പ്പ​മു​ണ്ടാ​യി​രി​ക്കും.  സത്യവും സ്‌നേ​ഹ​വും മാത്രമല്ല, പിതാ​വായ ദൈവ​ത്തിൽനി​ന്നും പുത്ര​നായ യേശുക്രി​സ്‌തു​വിൽനി​ന്നും ലഭിക്കുന്ന അനർഹ​ദ​യ​യും കരുണ​യും സമാധാ​ന​വും നമ്മുടെ മേലു​ണ്ടാ​യി​രി​ക്കും.  പിതാവിൽനിന്ന്‌ നമുക്കു ലഭിച്ച കല്‌പ​ന​യ്‌ക്കു ചേർച്ച​യിൽ നിന്റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു+ കാണു​മ്പോൾ എനിക്ക്‌ അങ്ങേയറ്റം സന്തോഷം തോന്നു​ന്നു.  തിരഞ്ഞെടുക്കപ്പെട്ട സഹോ​ദരീ, നമ്മൾ എല്ലാവ​രും പരസ്‌പരം സ്‌നേ​ഹി​ക്കണം എന്നു ഞാൻ അഭ്യർഥി​ക്കു​ന്നു. (ഞാൻ നിനക്ക്‌ എഴുതു​ന്നത്‌ ഒരു പുതിയ കല്‌പ​നയല്ല, ആദ്യം​മു​തൽ നമുക്കു​ണ്ടാ​യി​രുന്ന കല്‌പ​ന​തന്നെ​യാണ്‌.)+  നമ്മൾ പിതാ​വി​ന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ നടക്കു​ന്ന​താ​ണു സ്‌നേഹം.+ നിങ്ങൾ സ്‌നേ​ഹ​ത്തിൽ നടക്കണം എന്നതാണ്‌ ആദ്യം​മു​തൽ നിങ്ങൾ കേട്ടി​ട്ടുള്ള ആ കല്‌പന.  യേശുക്രിസ്‌തു മനുഷ്യ​ശ​രീ​ര​ത്തിൽ വന്നെന്ന്‌+ അംഗീ​ക​രി​ക്കാത്ത അനേകം വഞ്ചകർ ലോക​ത്തിൽ പ്രത്യ​ക്ഷപ്പെ​ട്ടി​രി​ക്കു​ന്നു.+ ഇങ്ങനെ​യു​ള്ള​വ​നാ​ണു വഞ്ചകനും ക്രിസ്‌തു​വി​രു​ദ്ധ​നും.*+  ഞങ്ങൾ എന്തിനു​വേണ്ടി അധ്വാ​നി​ച്ചോ, അതു നഷ്ടമാ​ക്കാ​തെ പ്രതി​ഫലം മുഴുവൻ നേടാൻ ശ്രദ്ധി​ച്ചുകൊ​ള്ളുക.+  ക്രിസ്‌തുവിന്റെ ഉപദേ​ശ​ത്തിൽ നിലനിൽക്കാ​തെ അതിരു കടന്നുപോ​കുന്ന ആർക്കും ദൈവ​മില്ല.+ ആ ഉപദേ​ശ​ത്തിൽ നിലനിൽക്കു​ന്ന​യാൾക്കോ പിതാ​വു​മുണ്ട്‌, പുത്ര​നു​മുണ്ട്‌.+ 10  ഈ ഉപദേ​ശ​വു​മാ​യി​ട്ട​ല്ലാ​തെ ആരെങ്കി​ലും നിങ്ങളു​ടെ അടുത്ത്‌ വന്നാൽ അയാളെ വീട്ടിൽ സ്വീകരിക്കാനോ+ അഭിവാ​ദനം ചെയ്യാ​നോ പാടില്ല. 11  അയാളെ അഭിവാ​ദനം ചെയ്യു​ന്ന​യാൾ അയാളു​ടെ ദുഷ്‌ചെ​യ്‌തി​ക​ളിൽ പങ്കാളി​യാണ്‌. 12  ഇനിയും പലതും നിങ്ങൾക്ക്‌ എഴുതാ​നുണ്ട്‌. പക്ഷേ കടലാ​സും മഷിയും കൊണ്ട്‌ എഴുതാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. നിങ്ങളു​ടെ സന്തോഷം പൂർണ​മാ​കാൻവേണ്ടി നിങ്ങളെ നേരിൽ കണ്ട്‌ സംസാ​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. 13  നിന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട സഹോ​ദ​രി​യു​ടെ മക്കൾ നിന്നെ സ്‌നേഹം അറിയി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “സ്‌ത്രീ​ക്കും.” ഒരു സഭയെ​യാ​യി​രി​ക്കാം കുറി​ക്കു​ന്നത്‌.
അഥവാ “മൂപ്പനായ.”
അഥവാ “എതിർക്രി​സ്‌തു​വും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം