വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 6

ഇയ്യോബ്‌ നിർമനായി നിലകൊള്ളുന്നു

ഇയ്യോബ്‌ നിർമനായി നിലകൊള്ളുന്നു

സാത്താൻ ഇയ്യോബിന്‍റെ വിശ്വസ്‌തയെ ചോദ്യംചെയ്യുന്നു; ഇയ്യോബ്‌ പക്ഷേ ദൈവത്തോടുള്ള വിശ്വസ്‌തത കൈവിടാതെ നിർമനായി നിലകൊള്ളുന്നു

ജീവിത്തിൽ അതികഠിമായ പരീക്ഷളുണ്ടാകുമ്പോൾ ആരെങ്കിലും ദൈവത്തോടു വിശ്വസ്‌തരായി നിലകൊള്ളുമോ, അതും ദൈവത്തോടുള്ള അനുസണംകൊണ്ട് ഭൗതിമായ നേട്ടങ്ങളൊന്നും ഉണ്ടാകില്ലെന്നു തോന്നുന്ന സാഹചര്യത്തിൽ? ഇയ്യോബ്‌ എന്ന മനുഷ്യനോടു ബന്ധപ്പെട്ട് അങ്ങനെയൊരു ചോദ്യം ഉയർന്നുന്നു. തന്‍റെ ജീവിതംകൊണ്ട് ഇയ്യോബ്‌ അതിന്‌ ഉത്തരം നൽകുയും ചെയ്‌തു.

ഇസ്രായേല്യർ ഈജിപ്‌റ്റിലായിരിക്കെ, അബ്രാഹാമിന്‍റെ ബന്ധുക്കളിലൊരാളായ ഇയ്യോബ്‌ ഊസ്‌ ദേശത്ത്‌ (ഇപ്പോത്തെ അറബിദേശം) താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ സ്വർഗത്തിലെ ദൂതന്മാർ ദൈവന്നിധിയിൽ ഒരുമിച്ചുകൂടി. സാത്താനും അവരോടൊപ്പം ഉണ്ടായിരുന്നു. ആ സ്വർഗീയ സദസ്സിൽവെച്ച് തന്‍റെ ദാസനായ ഇയ്യോബിന്‍റെ വിശ്വസ്‌തയെക്കുറിച്ച് യഹോവ അഭിമാത്തോടെ സംസാരിച്ചു. ഇയ്യോബിനെപ്പോലെ നിഷ്‌കങ്കനും നേരുള്ളനുമായ ഒരു മനുഷ്യൻ വേറെയില്ലെന്നുപോലും യഹോവ പറഞ്ഞു. എന്നാൽ, ദൈവം ഇയ്യോബിനെ സംരക്ഷിക്കുയും അനുഗ്രഹിക്കുയും ചെയ്‌തിരിക്കുന്നതുകൊണ്ടുമാത്രമാണ്‌ അവൻ ദൈവത്തെ സേവിക്കുന്നതെന്ന് സാത്താൻ സമർഥിച്ചു. ഇയ്യോബിനുള്ളതെല്ലാം എടുത്തുയുയാണെങ്കിൽ അവൻ ദൈവത്തെ ശപിക്കുമെന്ന് സാത്താൻ പറഞ്ഞു.

ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവം സാത്താനെ അനുവദിച്ചു. അങ്ങനെ, സാത്താൻ ആദ്യം ഇയ്യോബിന്‍റെ സമ്പത്ത്‌ നശിക്കാൻ ഇടയാക്കുന്നു; പിന്നെ അവന്‍റെ മക്കളുടെ ജീവൻ അപഹരിക്കുന്നു; ഒടുവിൽ ഇയ്യോബിന്‌ ഭയങ്കരമായ ഒരു രോഗംരുത്തുന്നു. പക്ഷേ ഇതിന്‍റെയെല്ലാം പുറകിൽ സാത്താനാണെന്ന് ഇയ്യോബ്‌ അറിഞ്ഞതേയില്ല. ദൈവം തനിക്ക് ഈ കഷ്ടപ്പാടുകൾ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് അവനു മനസ്സിലാതുമില്ല. എങ്കിലും ഇയ്യോബ്‌ ദൈവത്തെ തള്ളിപ്പഞ്ഞില്ല.

ഇയ്യോബിന്‍റെ മൂന്നുസുഹൃത്തുക്കൾ അവനെ കാണാനെത്തി. ഇയ്യോബ്‌ രഹസ്യമായി ചെയ്‌തിട്ടുള്ള ഏതോ പാപങ്ങളുടെ പേരിൽ ദൈവം അവനെ ശിക്ഷിക്കുയാണെന്ന് ആ വ്യാജ സ്‌നേഹിന്മാർ അവനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. തന്‍റെ ദാസന്മാർ എന്തു നന്മചെയ്‌താലും ദൈവം അതിൽ പ്രസാദിക്കില്ലെന്നും അവരിൽ അവനു വിശ്വാമില്ലെന്നും അവർ വാദിച്ചു. എന്നാൽ തെറ്റായ ഈ വാദമുങ്ങൾക്കൊന്നും ഇയ്യോബ്‌ ചെവികൊടുത്തില്ല. മരണത്തോളം തന്‍റെ നിർമലത താൻ കൈവിടില്ലെന്ന് ഇയ്യോബ്‌ നിശ്ചയദാർഢ്യത്തോടെ പ്രഖ്യാപിച്ചു. ഇയ്യോബും സുഹൃത്തുക്കളും തമ്മിലുള്ള ഈ സംവാദം രേഖപ്പെടുത്താൻ ബൈബിളിൽ നിരവധി താളുകൾതന്നെ നീക്കിവെച്ചിട്ടുണ്ട്.

എന്നാൽ ഇയ്യോബ്‌ ഒരു തെറ്റുചെയ്‌തു: സ്വയം നീതീരിക്കാൻ അവൻ അതിയായി ശ്രമിച്ചു. ഈ സംഭാമെല്ലാം കേട്ടുകൊണ്ട് എലീഹൂ എന്ന ഒരു ചെറുപ്പക്കാരൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഒരു മനുഷ്യൻ നീതിമാനാണെന്നു സ്ഥാപിക്കപ്പെടുന്നതിനെക്കാൾ പ്രധാനം, ദൈവത്തിന്‍റെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതാണ്‌ എന്നുള്ള വസ്‌തുത മനസ്സിലാക്കാൻ ഇയ്യോബ്‌ പരാജപ്പെട്ടതിൽ എലീഹൂ അവനെ ശാസിച്ചു. ഇയ്യോബിന്‍റെ വ്യാജ സുഹൃത്തുക്കളെയും എലീഹൂ ശക്തമായ ഭാഷയിൽ തിരുത്തി.

അതിനുശേഷം യഹോന്നെ ഇയ്യോബിനോടു സംസാരിച്ചു. സൃഷ്ടിയിലെ മഹാത്ഭുങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവത്തിന്‍റെ മഹത്ത്വത്തിനു മുന്നിൽ മനുഷ്യൻ എത്ര നിസ്സാനാണെന്ന് യഹോവ ഇയ്യോബിനു മനസ്സിലാക്കിക്കൊടുത്തു. ദൈവത്തിൽനിന്നുള്ള തിരുത്തൽ അവൻ താഴ്‌മയോടെ സ്വീകരിച്ചു. അങ്ങനെ ചിന്താതിക്കു മാറ്റംരുത്താൻ ദൈവം ഇയ്യോബിനെ സഹായിച്ചു. “വാത്സല്യവും കരുണയും നിറഞ്ഞവ”നായ യഹോവ ഇയ്യോബിന്‍റെ രോഗം സുഖപ്പെടുത്തി; മുമ്പുണ്ടായിരുന്നതിന്‍റെ ഇരട്ടി സമ്പത്ത്‌ ദൈവം അവനു കൊടുത്തു; കൂടാതെ, പത്തുമക്കളെ നൽകി അവനെ അനുഗ്രഹിക്കുയും ചെയ്‌തു. (യാക്കോബ്‌ 5:11) അതെ, കഠിനമായ പരിശോളുണ്ടാപ്പോഴും ദൈവത്തോടുള്ള വിശ്വസ്‌തത കൈവിടാതെ ഇയ്യോബ്‌ നിർമനായി നിലകൊണ്ടു. അങ്ങനെ, കഷ്ടങ്ങളുണ്ടാകുമ്പോൾ മനുഷ്യർ ദൈവത്തോടു വിശ്വസ്‌തരായിരിക്കില്ലെന്ന സാത്താന്‍റെ വെല്ലുവിളിക്ക് ഇയ്യോബ്‌ തക്ക മറുപടി നൽകി.

ഇയ്യോബിന്‍റെ പുസ്‌തത്തെ ആധാരമാക്കിയുള്ളത്‌.