വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 16

മിശിഹായുടെ വരവ്‌

മിശിഹായുടെ വരവ്‌

ദീർഘകാലംമുമ്പ് വാഗ്‌ദാനം ചെയ്യപ്പെട്ട മിശിഹാ, നസറാനായ യേശുവാണെന്ന് യഹോവ തിരിച്ചറിയിക്കുന്നു

വാഗ്‌ദത്ത മിശിഹായെ തിരിച്ചറിയാൻ യഹോവ ജനത്തിന്‌ എന്തു സഹായമാണ്‌ നൽകിയത്‌? എബ്രായ തിരുവെഴുത്തുളുടെ എഴുത്ത്‌ പൂർത്തിയായിട്ട് ഏതാണ്ട് നാലുനൂറ്റാണ്ടുകൾ പിന്നിട്ടിരുന്നു. ഗലീലയുടെ വടക്കൻപ്രദേത്തുള്ള നസറെത്ത്‌ എന്ന പട്ടണത്തിൽ താമസിച്ചിരുന്ന മറിയ എന്ന യുവതിയുടെ ജീവിത്തിൽ വലിയ ഒരു അത്ഭുതം സംഭവിച്ചു. ഗബ്രിയേൽ എന്ന ദൈവദൂതൻ പ്രത്യക്ഷനായി അവളെ ഒരു വിവരം അറിയിച്ചു: കന്യകയായ അവൾ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാൽ അഥവാ പ്രവർത്തനിമായ ശക്തിയാൽ ഗർഭംരിക്കും; അവൾ ഒരു മകനെ പ്രസവിക്കും. കാലങ്ങൾക്കുമുമ്പ് വാഗ്‌ദാനംചെയ്യപ്പെട്ട രാജാവ്‌ അവനായിരിക്കും. അവന്‍റെ ഭരണത്തിന്‌ അവസാമുണ്ടാകുയില്ല! വാസ്‌തത്തിൽ, മറിയ ഗർഭത്തിൽവഹിക്കാൻ പോകുന്നത്‌ ദൈവത്തിന്‍റെ സ്വന്തം പുത്രനെന്നെ ആയിരിക്കും. ദൈവം അവന്‍റെ ജീവൻ സ്വർഗത്തിൽനിന്ന് മറിയയുടെ ഉദരത്തിലേക്ക് മാറ്റുമായിരുന്നു.

ശ്രേഷ്‌ഠമായ ആ നിയോഗം മറിയ താഴ്‌മയോടെ സ്വീകരിച്ചു. ആ സമയത്ത്‌ യോസേഫ്‌ എന്ന ഒരു മരപ്പണിക്കാനുമായി അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു. മറിയ ഗർഭവതിയായത്‌ എങ്ങനെയെന്ന് അറിയിക്കാൻ ദൈവം തന്‍റെ ദൂതനെ യോസേഫിന്‍റെ പക്കലേക്ക് അയച്ചു. മറിയയെ ഭാര്യയായി സ്വീകരിക്കാൻ യോസേഫ്‌ പിന്നെ ഒട്ടും മടിച്ചില്ല. മിശിഹാ ബേത്ത്‌ലെഹെമിലായിരിക്കും ജനിക്കുക എന്ന് മുൻകൂട്ടിപ്പപ്പെട്ടിരുന്നു. (മീഖാ 5:2) എന്നാൽ ഈ പ്രവചനം എങ്ങനെ നിവർത്തിയേറുമായിരുന്നു? ബേത്ത്‌ലെഹെം പട്ടണം നസറെത്തിൽനിന്ന് ഏതാണ്ട് 140 കിലോമീറ്റർ അകലെയായിരുന്നു!

റോമാസാമ്രാജ്യത്തിലുള്ള എല്ലാവരും ഒരു ജനസംഖ്യാക്കെടുപ്പുപുസ്‌തത്തിൽ പേരു ചേർക്കമെന്ന് അന്നത്തെ റോമാക്രവർത്തി കൽപ്പന പുറപ്പെടുവിച്ചു. പേരു ചേർക്കാൻ എല്ലാവരും അവരവരുടെ പട്ടണങ്ങളിലേക്കു പോകമായിരുന്നു. യോസേഫിനും മറിയയ്‌ക്കും ബേത്ത്‌ലെഹെമിൽ വേരുളുള്ളതുകൊണ്ടാവാം, ഇരുവരും അവിടേക്കു യാത്രയായി. (ലൂക്കോസ്‌ 2:3) മറിയ അപ്പോൾ പൂർണഗർഭിണിയായിരുന്നു. അവൾ ഒരു കാലിത്തൊഴുത്തിൽ തന്‍റെ കുഞ്ഞിനു ജന്മംനൽകി; കുഞ്ഞിനെ അവൾ അവിടെയുള്ള പുൽത്തൊട്ടിയിൽ കിടത്തി. വാഗ്‌ദത്ത മിശിഹാ അഥവാ ക്രിസ്‌തു ജനിച്ചിരിക്കുന്നു എന്ന സദ്വാർത്ത അറിയിക്കാൻ ദൈവം ഒരു ദൂതനെ മലഞ്ചെരുവിൽ ആടുകളെ മേയ്‌ച്ചുകൊണ്ടിരുന്ന ഇടയന്മാരുടെ പക്കലേക്ക് അയച്ചു.

യേശുവാണ്‌ വാഗ്‌ദത്ത മിശിഹാ എന്ന് ഇനിയും പലരും സാക്ഷ്യപ്പെടുത്തുമായിരുന്നു. മിശിഹായുടെ വേലയ്‌ക്കു വഴിയൊരുക്കാൻ ഒരുവൻ ജനത്തിനിയിൽനിന്ന് എഴുന്നേൽക്കുമെന്ന് പ്രവാനായ യെശയ്യാവ്‌ പ്രവചിച്ചിരുന്നു. (യെശയ്യാവു 40:3) അത്‌ യോഹന്നാൻ സ്‌നാനായിരുന്നു. യേശുവിനെ കണ്ടതും അവൻ വിളിച്ചുഞ്ഞു: “ഇതാ, ലോകത്തിന്‍റെ പാപം നീക്കിക്കയുന്ന ദൈവത്തിന്‍റെ കുഞ്ഞാട്‌!” യോഹന്നാന്‍റെ ശിഷ്യന്മാരിൽ ചിലർ ഉടനെ യേശുവിന്‍റെ അനുഗാമിളായി. “ഞങ്ങൾ മിശിഹായെ (എന്നുവെച്ചാൽ ക്രിസ്‌തുവിനെ) കണ്ടെത്തിയിരിക്കുന്നു” എന്ന് അവരിലൊരാൾ സാക്ഷ്യപ്പെടുത്തി.—യോഹന്നാൻ 1:29, 36, 41.

പ്രധാപ്പെട്ട മറ്റൊരു സാക്ഷ്യവും ബൈബിൾ രേഖപ്പെടുത്തുന്നു. യോഹന്നാൻ യേശുവിനെ സ്‌നാപ്പെടുത്തിയ ഉടനെ സ്വർഗത്തിൽനിന്ന് യഹോയുടെ ഒരു പ്രഖ്യാമുണ്ടായി. പരിശുദ്ധാത്മാവിനാൽ യേശുവിനെ അഭിഷേകംചെയ്‌തുകൊണ്ട് യഹോവ അരുളിച്ചെയ്‌തു: “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്തായി 3:16, 17) അതെ, കാലങ്ങൾക്കുമുമ്പ് വാഗ്‌ദാനംചെയ്യപ്പെട്ട മിശിഹാ അങ്ങനെ വന്നെത്തി!

എപ്പോഴായിരുന്നു ഇതു സംഭവിച്ചത്‌? എ.ഡി 29-ൽ; അതായത്‌, ദാനീയേൽ പ്രവചിച്ച 483 വർഷം തികഞ്ഞപ്പോൾ. യേശുന്നെയാണ്‌ മിശിഹാ അഥവാ ക്രിസ്‌തു എന്നതിനുള്ള അനിഷേധ്യമായ അനേകം തെളിവുളിൽ ഒന്നാണിത്‌. ഭൂമിയിലായിരുന്നപ്പോൾ അവൻ എന്തു സന്ദേശമാണ്‌ നൽകിക്കൊണ്ടിരുന്നത്‌?

മത്തായി 1-3 അധ്യാങ്ങൾ, മർക്കോസ്‌ 1-‍ാ‍ം അധ്യായം, ലൂക്കോസ്‌ 2-‍ാ‍ം അധ്യായം, യോഹന്നാൻ 1-‍ാ‍ം അധ്യായം എന്നിവയെ ആധാരമാക്കിയുള്ളത്‌.