വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​രണം

ഗലാത്യർ 6:9—“നന്മ ചെയ്‌ക​യിൽ നാം മടുത്തു​പോ​ക​രുത്‌”

ഗലാത്യർ 6:9—“നന്മ ചെയ്‌ക​യിൽ നാം മടുത്തു​പോ​ക​രുത്‌”

 “അതു​കൊണ്ട്‌ നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. തളർന്നു​പോ​കാ​തി​രു​ന്നാൽ തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.”—ഗലാത്യർ 6:9, പുതിയ ലോക ഭാഷാ​ന്തരം.

 “നന്മ ചെയ്‌ക​യിൽ നാം മടുത്തു​പോ​ക​രു​തു; തളർന്നു​പോ​കാ​ഞ്ഞാൽ തക്കസമ​യത്തു നാം കൊയ്യും.”—ഗലാത്യർ 6:9, സത്യ​വേ​ദ​പുസ്‌തകം.

ഗലാത്യർ 6:9-ന്റെ അർഥം

 ഇവിടെ അപ്പോസ്‌ത​ല​നായ പൗലോസ്‌ നന്മ ചെയ്യു​ന്ന​തിൽ അതായത്‌, ദൈവ​ത്തി​ന്റെ കണ്ണിൽ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ തുടരാൻ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. അങ്ങനെ ചെയ്യു​ക​യാ​ണെ​ങ്കിൽ ദൈവം അവർക്കു പ്രതി​ഫലം നൽകു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

 “നിറു​ത്തി​ക്ക​ള​യ​രുത്‌.” ഈ പ്രയോ​ഗത്തെ “നാം മടുത്തു​പോ​ക​രുത്‌” എന്നും വിവർത്തനം ചെയ്യാം. ഇതിന്റെ മൂലഭാ​ഷാ​ന്തരം നോക്കി​യാൽ അതിന്‌ നിരു​ത്സാ​ഹ​പ്പെ​ട്ടു​പോ​കാ​തി​രി​ക്കുക, ഉത്സാഹം നഷ്ടപ്പെ​ട്ടു​പോ​കാ​തി​രി​ക്കുക എന്ന അർഥവും വരാം. അപ്പോസ്‌ത​ല​നായ പൗലോസ്‌ ഈ വാക്യ​ത്തിൽ തന്നെയും ഉൾപ്പെ​ടു​ത്തി​യ​തി​ലൂ​ടെ നിരു​ത്സാ​ഹ​ത്തിന്‌ എതിരെ തനിക്കും പോരാ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌ എന്നു സമ്മതി​ച്ചു​പ​റ​യു​ക​യാ​യി​രു​ന്നു.—റോമർ 7:21-24.

 ‘നന്മ ചെയ്യു​ന്ന​തിൽ’ അതായത്‌ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ, ഒരു ക്രിസ്‌ത്യാ​നി ദൈവ​സേ​വ​ന​ത്തിൽ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും ഉൾപ്പെ​ടും. അതിൽ ഒന്നാണ്‌ ഒരാൾ സഹാരാ​ധ​കർക്കു​വേ​ണ്ടി​യോ മറ്റുള്ള​വർക്കു​വേ​ണ്ടി​യോ ചെയ്യുന്ന നന്മപ്ര​വൃ​ത്തി​കൾ.—ഗലാത്യർ 6:10.

 “തളർന്നു​പോ​കാ​തി​രു​ന്നാൽ തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.” ഒരു കൃഷി​ക്കാ​രൻ വിതയ്‌ക്കുന്ന വിത്ത്‌ വളരാൻ സമയ​മെ​ടു​ക്കു​ന്ന​തു​പോ​ലെ നമ്മൾ നല്ല കാര്യങ്ങൾ ചെയ്യു​മ്പോൾ അതിന്റെ പ്രയോ​ജ​നങ്ങൾ കണ്ടുതു​ട​ങ്ങാ​നും ചില​പ്പോൾ സമയ​മെ​ടു​ത്തേ​ക്കാ​മെന്ന്‌ പൗലോസ്‌ ഇവിടെ പറയു​ക​യാണ്‌. കൊയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞതി​ലൂ​ടെ പൗലോസ്‌ 7-ാം വാക്യ​ത്തിൽ കാണുന്ന അടിസ്ഥാ​ന​സ​ത്യ​വു​മാ​യി ഈ വാക്യത്തെ ബന്ധപ്പെ​ടു​ത്തു​ക​യാണ്‌: “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഒരു ക്രിസ്‌ത്യാ​നി ദൈവ​ത്തി​ന്റെ കണ്ണിൽ നല്ല കാര്യങ്ങൾ ചെയ്യു​ക​യാ​ണെ​ങ്കിൽ നിത്യ​ജീ​വൻ ഉൾപ്പെ​ടെ​യുള്ള വലിയ പ്രതി​ഫലം അദ്ദേഹം കൊയ്യും.—റോമർ 2:6, 7; ഗലാത്യർ 6:8.

ഗലാത്യർ 6:9-ന്റെ സന്ദർഭം

 ഏതാണ്ട്‌ എ.ഡി. 50-നും 52-നും ഇടയിൽ അപ്പോസ്‌ത​ല​നായ പൗലോസ്‌ ഗലാത്യ​യി​ലുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതിയ കത്താണ്‌ ഇത്‌. ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും എന്നാൽ അതേസ​മയം യേശു​വി​നെ​ക്കു​റി​ച്ചുള്ള സത്യം വളച്ചൊ​ടി​ക്കു​ക​യും ചെയ്‌തി​രു​ന്ന​വ​രു​ടെ സ്വാധീ​ന​ത്തിൽനിന്ന്‌ മറ്റുള്ള​വരെ സംരക്ഷി​ക്കാ​നാണ്‌ അദ്ദേഹം ഈ കത്ത്‌ എഴുതി​യത്‌. (ഗലാത്യർ 1:6, 7) പുരാതന ഇസ്രാ​യേ​ല്യർക്ക്‌ മോശ​യി​ലൂ​ടെ കിട്ടിയ നിയമം ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ക്ക​ണ​മെന്ന്‌ ഈ വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൾ നിർബ​ന്ധം​പി​ടി​ച്ചു. (ഗലാത്യർ 2:15, 16) എന്നാൽ മോശ​യു​ടെ നിയമ​ത്തി​ന്റെ ഉദ്ദേശ്യം പൂർത്തി​യാ​യെ​ന്നും ദൈവ​ത്തി​ന്റെ ആരാധകർ ഇനിമേൽ ആ നിയമ​ത്തി​നു കീഴി​ല​ല്ലെ​ന്നും പൗലോസ്‌ വിശദീ​ക​രി​ച്ചു.—റോമർ 10:4; ഗലാത്യർ 3:23-25.

 പൗലോസ്‌ സഹക്രിസ്‌ത്യാ​നി​ക​ളോട്‌ ‘നന്മ ചെയ്യു​ന്ന​തിൽ’ തുടരാൻ പറഞ്ഞ​പ്പോൾ മോശ​യു​ടെ നിയമം അനുസ​രി​ക്കു​ന്നതല്ല ഉദ്ദേശി​ച്ചത്‌, പകരം ‘ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ന്ന​താണ്‌.’ അതിൽ മറ്റുള്ള​വർക്ക്‌ നന്മ ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു പഠിപ്പിച്ച എല്ലാ കാര്യ​ങ്ങ​ളും ഉൾപ്പെ​ടും.—ഗലാത്യർ 6:2; മത്തായി 7:12; യോഹ​ന്നാൻ 13:34.

 ഗലാത്യ​രു​ടെ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.