ഗലാത്യർ 3:1-29

3  ബുദ്ധി​യി​ല്ലാത്ത ഗലാത്യ​ക്കാ​രേ! യേശുക്രി​സ്‌തു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ച നിലയിൽ നിങ്ങളു​ടെ കൺമു​ന്നിൽ ഇത്ര വ്യക്തമാ​യി വരച്ചു​കാ​ട്ടി​യി​ട്ടും,+ നിങ്ങളെ വശീക​രിച്ച്‌ ഈ ദുഃസ്വാ​ധീ​ന​ത്തി​ലാ​ക്കി​യത്‌ ആരാണ്‌?+  എനിക്ക്‌ ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി: നിങ്ങൾക്കു ദൈവാ​ത്മാവ്‌ കിട്ടി​യത്‌ നിങ്ങൾ നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്‌ത​തുകൊ​ണ്ടാ​ണോ, അതോ കേട്ട കാര്യങ്ങൾ വിശ്വ​സി​ച്ച​തുകൊ​ണ്ടാ​ണോ?+  ആത്മീയപാതയിൽ* നടന്നു​തു​ട​ങ്ങി​യിട്ട്‌ ജഡികപാതയിൽ* അവസാ​നി​പ്പി​ക്കാൻമാ​ത്രം നിങ്ങൾ അത്ര ബുദ്ധി​യി​ല്ലാ​ത്ത​വ​രാ​ണോ?+  നിങ്ങൾ ഇത്ര​യേറെ കഷ്ടപ്പാ​ടു​കൾ സഹിച്ചതു വെറുതേ​യാ​ണോ? വെറുതേ​യാണെന്ന്‌ എനിക്കു വിശ്വ​സി​ക്കാ​നാ​കു​ന്നില്ല!  നിങ്ങൾക്കു ദൈവാ​ത്മാ​വി​നെ തന്ന്‌ നിങ്ങൾക്കി​ട​യിൽ അത്ഭുതങ്ങൾ ചെയ്യുന്നവൻ+ അതെല്ലാം ചെയ്യു​ന്നത്‌ നിങ്ങൾ നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്‌ത​തുകൊ​ണ്ടാ​ണോ അതോ കേട്ട കാര്യങ്ങൾ നിങ്ങൾ വിശ്വ​സി​ച്ച​തുകൊ​ണ്ടാ​ണോ?  അബ്രാഹാം “യഹോവയിൽ* വിശ്വ​സി​ച്ചു; അതു​കൊണ്ട്‌ ദൈവം അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി”+ എന്നല്ലേ?  അതുകൊണ്ട്‌ വിശ്വാ​സ​ത്തിൽ നടക്കു​ന്നവർ മാത്രമേ അബ്രാ​ഹാ​മി​ന്റെ മക്കളാകൂ+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.  ജനതകളിൽപ്പെട്ടവരെ ദൈവം വിശ്വാ​സ​ത്തി​ന്റെ പേരിൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കും എന്ന കാര്യം മുൻകൂ​ട്ടി​ക്കണ്ട്‌ തിരുവെ​ഴുത്ത്‌ അബ്രാ​ഹാ​മിനോട്‌, “നിന്നി​ലൂ​ടെ എല്ലാ ജനതക​ളും അനു​ഗ്രഹം നേടും”+ എന്ന സന്തോ​ഷ​വാർത്ത നേര​ത്തേ​തന്നെ അറിയി​ച്ചു.  അങ്ങനെ, വിശ്വാ​സ​ത്തിൽ നടക്കു​ന്നവർ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന അബ്രാ​ഹാ​മിന്റെ​കൂ​ടെ അനു​ഗ്രഹം നേടുന്നു.+ 10  നിയമം ആവശ്യപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തിൽ ആശ്രയി​ക്കുന്ന എല്ലാവ​രും ശാപത്തിൻകീ​ഴി​ലാണ്‌. കാരണം, “നിയമ​ത്തി​ന്റെ ചുരു​ളിൽ എഴുതി​യി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും അനുസ​രി​ക്കാ​ത്തവൻ ശപിക്കപ്പെ​ട്ടവൻ”+ എന്നാണ​ല്ലോ എഴുതി​യി​ട്ടു​ള്ളത്‌. 11  ആരെയും നിയമ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദൈവ​സ​ന്നി​ധി​യിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നില്ല എന്നതും വ്യക്തമാ​ണ്‌.+ കാരണം, “നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും”+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. 12  നിയമം പക്ഷേ വിശ്വാ​സ​ത്തിൽ അധിഷ്‌ഠി​തമല്ല. “ഇക്കാര്യ​ങ്ങൾ ചെയ്യു​ന്ന​യാൾ ഇവയാൽ ജീവി​ക്കും”+ എന്നാണ​ല്ലോ പറഞ്ഞി​രി​ക്കു​ന്നത്‌. 13  നമ്മളെ വിലയ്‌ക്കു വാങ്ങി,+ നിയമ​ത്തി​ന്റെ ശാപത്തിൽനി​ന്ന്‌ നമ്മളെ വിടുവിച്ച+ ക്രിസ്‌തു നമുക്കു പകരം ഒരു ശാപമാ​യി. കാരണം “സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്ന​വനെ​ല്ലാം ശപിക്കപ്പെ​ട്ടവൻ”+ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌. 14  അബ്രാഹാമിനു വാഗ്‌ദാ​നം ചെയ്‌ത അനു​ഗ്രഹം ക്രിസ്‌തുയേ​ശു​വി​ലൂ​ടെ ജനതകൾക്കു കിട്ടാൻവേ​ണ്ടി​യാ​യി​രു​ന്നു ഇത്‌.+ അങ്ങനെ, ദൈവം വാഗ്‌ദാ​നം ചെയ്‌ത ദൈവാത്മാവിനെ+ നമ്മുടെ വിശ്വാ​സ​ത്തി​ന്റെ പേരിൽ നമുക്കു കിട്ടാ​നുള്ള വഴി തുറന്നു. 15  സഹോദരങ്ങളേ, മനുഷ്യ​രു​ടെ ഇടയിലെ ഒരു കാര്യം​തന്നെ ഞാൻ ദൃഷ്ടാ​ന്ത​മാ​യി പറയാം: മനുഷ്യർ ചെയ്യുന്ന ഉടമ്പടിപോ​ലും ഒരിക്കൽ ഉറപ്പിച്ചുകഴിഞ്ഞാൽ* പിന്നെ ആരും അസാധു​വാ​ക്കു​ക​യോ അതി​നോട്‌ എന്തെങ്കി​ലും കൂട്ടിച്ചേർക്കു​ക​യോ ഇല്ല. 16  വാഗ്‌ദാനം കൊടു​ത്തത്‌ അബ്രാ​ഹാ​മി​നും അബ്രാ​ഹാ​മി​ന്റെ സന്തതിക്കും* ആണ്‌.+ പലരെ ഉദ്ദേശി​ച്ച്‌, “നിന്റെ സന്തതി​കൾക്ക്‌”* എന്നല്ല, ഒരാളെ ഉദ്ദേശി​ച്ച്‌, “നിന്റെ സന്തതിക്ക്‌”* എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. ആ സന്തതി ക്രിസ്‌തു​വാണ്‌.+ 17  ഞാൻ ഒരു കാര്യം​കൂ​ടെ പറയാം: ദൈവം ഉടമ്പടി ഉറപ്പിച്ച്‌ 430 വർഷം കഴിഞ്ഞ്‌+ നിലവിൽവന്ന നിയമം ആ ഉടമ്പടി​യെ അസാധു​വാ​ക്കു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ നിയമം വാഗ്‌ദാ​നത്തെ ഇല്ലാതാ​ക്കു​ന്നില്ല. 18  അവകാശം കൊടു​ക്കു​ന്നതു നിയമത്തെ അടിസ്ഥാ​ന​മാ​ക്കി​യാണെ​ങ്കിൽ പിന്നെ അതു വാഗ്‌ദാ​നത്തെ അടിസ്ഥാ​ന​മാ​ക്കി​യാ​കി​ല്ല​ല്ലോ. അബ്രാ​ഹാ​മി​നു പക്ഷേ അതു വാഗ്‌ദാ​ന​ത്തി​ലൂ​ടെ കൊടു​ക്കാ​നാ​ണു ദൈവം കനിഞ്ഞത്‌.+ 19  അങ്ങനെയെങ്കിൽ, നിയമം എന്തിനുവേ​ണ്ടി​യാ​യി​രു​ന്നു? വാഗ്‌ദാ​നം കിട്ടിയ സന്തതി* വരുന്നതുവരെ+ ലംഘനങ്ങൾ വെളിപ്പെ​ടാൻവേ​ണ്ടി​യാണ്‌ അതു കൂട്ടി​ച്ചേർത്തത്‌.+ ദൂതന്മാരിലൂടെ+ ഒരു മധ്യസ്ഥൻ+ മുഖാ​ന്തരം അതു കൊടു​ത്തു. 20  ഒന്നിലധികം പേരു​ള്ളപ്പോ​ഴാ​ണ​ല്ലോ മധ്യസ്ഥന്റെ ആവശ്യം. എന്നാൽ വാഗ്‌ദാ​ന​ത്തി​ന്റെ കാര്യ​ത്തിൽ അങ്ങനെയല്ല. ഇവിടെ ദൈവം ഒരാളേ ഉള്ളൂ. 21  അപ്പോൾ നിയമം ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങൾക്കു വിരു​ദ്ധ​മാ​ണോ? ഒരിക്ക​ലു​മല്ല! നിയമ​സം​ഹി​ത​യി​ലൂ​ടെ ജീവൻ കൊടു​ക്കാൻ പറ്റുമാ​യി​രുന്നെ​ങ്കിൽ അതിലൂ​ടെ നീതീ​ക​ര​ണ​വും സാധ്യ​മാ​കു​മാ​യി​രു​ന്നു. 22  പക്ഷേ വിശ്വ​സി​ക്കു​ന്ന​വർക്കു യേശുക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ പേരിൽ കിട്ടുന്ന വാഗ്‌ദാ​നം ലഭിക്കാൻവേണ്ടി തിരുവെ​ഴുത്ത്‌ എല്ലാവരെ​യും പാപത്തി​ന്റെ അധീന​ത​യിൽ ഏൽപ്പിച്ചു. 23  വിശ്വാസം വന്നെത്തു​ന്ന​തി​നു മുമ്പ്‌, വെളിപ്പെ​ടാ​നി​രുന്ന വിശ്വാസത്തിനുവേണ്ടി+ കാത്തി​രുന്ന സമയത്ത്‌ നമ്മളെ നിയമ​ത്തി​ന്റെ അധീന​ത​യിൽ ഏൽപ്പി​ച്ചി​രു​ന്നു. അതിന്റെ കാവലി​ലാ​യി​രു​ന്നു നമ്മൾ. 24  അതുകൊണ്ട്‌, നിയമം നമ്മളെ ക്രിസ്‌തു​വിലേക്കു നയിക്കുന്ന രക്ഷാകർത്താ​വാ​യി.*+ അങ്ങനെ, വിശ്വാ​സ​ത്തി​ന്റെ പേരിൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാപിക്കപ്പെടാൻ+ നമുക്ക്‌ അവസരം കിട്ടി. 25  പക്ഷേ ഇപ്പോൾ വിശ്വാ​സം വന്നെത്തിയ സ്ഥിതിക്കു+ നമ്മൾ ഇനി രക്ഷാകർത്താവിന്റെ*+ കീഴിലല്ല. 26  ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്താൽ+ നിങ്ങൾ എല്ലാവ​രും ദൈവ​മ​ക്ക​ളാണ്‌.*+ 27  കാരണം സ്‌നാ​നമേറ്റ്‌ ക്രിസ്‌തു​വിനോ​ടു ചേർന്ന നിങ്ങ​ളെ​ല്ലാം ക്രിസ്‌തു​വി​നെ ധരിച്ച​വ​രാ​ണ​ല്ലോ.+ 28  അതിൽ ജൂതനോ ഗ്രീക്കു​കാ​ര​നോ എന്നില്ല.+ അടിമ​യോ സ്വത​ന്ത്ര​നോ എന്നില്ല.+ സ്‌ത്രീ​യോ പുരു​ഷ​നോ എന്നുമില്ല.+ ക്രിസ്‌തുയേ​ശു​വിൽ നിങ്ങൾ എല്ലാവ​രും ഒന്നാണ്‌.+ 29  മാത്രമല്ല, ക്രിസ്‌തു​വി​നു​ള്ള​വ​രാണെ​ങ്കിൽ നിങ്ങൾ ശരിക്കും അബ്രാ​ഹാ​മി​ന്റെ സന്തതിയും*+ വാഗ്‌ദാനത്തിന്റെ+ അടിസ്ഥാ​ന​ത്തിൽ അവകാശികളും+ ആണ്‌.

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവിൽ.”
അക്ഷ. “ജഡത്തിൽ.” പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “ഉടമ്പടി​ക്കു​പോ​ലും ഒരിക്കൽ നിയമ​സാ​ധുത നൽകി​ക്ക​ഴി​ഞ്ഞാൽ.”
അക്ഷ. “വിത്തിന്‌.”
അക്ഷ. “വിത്തു​കൾക്ക്‌.”
അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്ത്‌.”
അഥവാ “ശിശു​പാ​ല​ക​നാ​യി.”
അഥവാ “ശിശു​പാ​ല​കന്റെ.”
അക്ഷ. “ദൈവ​ത്തി​ന്റെ പുത്ര​ന്മാ​രാ​ണ്‌.”
അക്ഷ. “വിത്തും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം