ഗലാത്യർ 1:1-24

1  മനുഷ്യ​രിൽനി​ന്നോ ഏതെങ്കി​ലും മനുഷ്യ​നാ​ലോ അല്ല, ക്രിസ്‌തുയേശുവിനാലും+ ക്രിസ്‌തു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച പിതാ​വായ ദൈവത്താലും+ അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന പൗലോ​സും,  കൂടെയുള്ള എല്ലാ സഹോ​ദ​ര​ന്മാ​രും ഗലാത്യ​യി​ലെ സഭകൾക്ക്‌ എഴുതു​ന്നത്‌:  നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും ഉള്ള അനർഹ​ദ​യ​യും സമാധാ​ന​വും നിങ്ങൾക്കു​ണ്ടാ​യി​രി​ക്കട്ടെ.  നമ്മുടെ ദൈവ​വും പിതാ​വും ആയവന്റെ ഇഷ്ടമനുസരിച്ച്‌+ ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്ന്‌*+ നമ്മളെ വിടു​വി​ക്കാൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി+ ക്രിസ്‌തു തന്നെത്തന്നെ ഏൽപ്പി​ച്ചുകൊ​ടു​ത്തു.  ദൈവത്തിന്‌ എന്നു​മെന്നേ​ക്കും മഹത്ത്വം. ആമേൻ.  ക്രിസ്‌തുവിന്റെ അനർഹ​ദ​യകൊണ്ട്‌ നിങ്ങളെ വിളിച്ച ദൈവത്തെ വിട്ട്‌ നിങ്ങൾ ഇത്ര വേഗം മറ്റൊരു സന്തോ​ഷ​വാർത്ത​യിലേക്കു തിരി​യു​ന്നതു കണ്ടിട്ട്‌+ എനിക്ക്‌ അത്ഭുതം തോന്നു​ന്നു.  വാസ്‌തവത്തിൽ, അതൊരു സന്തോ​ഷ​വാർത്തയേ അല്ല. ചിലർ നിങ്ങളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കാൻ നോക്കു​ക​യാണ്‌.+ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത വികല​മാ​ക്കു​ക​യാണ്‌ അവരുടെ ലക്ഷ്യം.  എന്നാൽ ഞങ്ങൾ നിങ്ങ​ളോട്‌ അറിയി​ച്ച​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ഒരു സന്തോ​ഷ​വാർത്ത ഞങ്ങളാ​കട്ടെ, സ്വർഗ​ത്തിൽനി​ന്നുള്ള ഒരു ദൂതനാ​കട്ടെ നിങ്ങളെ അറിയി​ച്ചാൽ അവൻ ശപിക്കപ്പെ​ട്ടവൻ.  ഞങ്ങൾ മുമ്പ്‌ പറഞ്ഞതു​തന്നെ ഞാൻ ഇപ്പോ​ഴും പറയുന്നു: നിങ്ങൾ സ്വീക​രി​ച്ച​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ഒരു സന്തോ​ഷ​വാർത്ത ആരെങ്കി​ലും നിങ്ങളെ അറിയി​ച്ചാൽ അയാൾ ശപിക്കപ്പെ​ട്ടവൻ. 10  ഞാൻ മനുഷ്യ​രു​ടെ അംഗീ​കാ​രം നേടാ​നാ​ണോ അതോ ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടാ​നാ​ണോ ശ്രമി​ക്കു​ന്നത്‌? മനുഷ്യ​രെ പ്രീതിപ്പെ​ടു​ത്താ​നാ​ണോ ഞാൻ നോക്കു​ന്നത്‌? മനുഷ്യ​രെ പ്രീതിപ്പെ​ടു​ത്താ​നാ​ണു ഞാൻ ഇപ്പോ​ഴും നോക്കു​ന്നതെ​ങ്കിൽ ഞാൻ ക്രിസ്‌തു​വി​ന്റെ അടിമയല്ല. 11  സഹോദരങ്ങളേ, ഞാൻ നിങ്ങ​ളോട്‌ അറിയിച്ച സന്തോ​ഷ​വാർത്ത മനുഷ്യരിൽനിന്നുള്ളതല്ല+ എന്നു നിങ്ങൾ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. 12  എനിക്ക്‌ അതു കിട്ടി​യതു മനുഷ്യ​നിൽനി​ന്നല്ല. ആരും എന്നെ പഠിപ്പി​ച്ച​തു​മല്ല. ഒരു വെളി​പാ​ടി​ലൂ​ടെ ക്രിസ്‌തു​യേശു എനിക്ക്‌ അതു വെളിപ്പെ​ടു​ത്തി​ത്ത​ന്ന​താണ്‌. 13  ജൂതമതത്തിലെ എന്റെ മുൻകാ​ല​ജീ​വി​തത്തെ​പ്പറ്റി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+ ദൈവ​ത്തി​ന്റെ സഭയെ ഞാൻ കഠിന​മാ​യി ഉപദ്ര​വി​ക്കു​ക​യും നശിപ്പി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തുപോ​ന്നു.+ 14  എന്റെ ജനത്തിലെ സമപ്രാ​യ​ക്കാ​രായ പലരെ​ക്കാ​ളും ഞാൻ ജൂതമ​ത​കാ​ര്യ​ങ്ങ​ളിൽ മുന്നി​ട്ടു​നി​ന്നി​രു​ന്നു. പിതൃ​പാ​ര​മ്പ​ര്യ​ങ്ങൾ പിൻപ​റ്റു​ന്ന​തിൽ മറ്റാ​രെ​ക്കാ​ളും ഉത്സാഹ​മു​ള്ള​വ​നാ​യി​രു​ന്നു ഞാൻ.+ 15  പക്ഷേ എന്റെ അമ്മയുടെ ഗർഭത്തിൽനി​ന്ന്‌ എന്നെ വേർപെ​ടു​ത്തു​ക​യും അനർഹദയ കാണിച്ച്‌+ എന്നെ വിളി​ക്കു​ക​യും ചെയ്‌ത ദൈവ​ത്തിന്‌ 16  എന്നിലൂടെ തന്റെ പുത്രനെ വെളിപ്പെ​ടു​ത്താൻ പ്രസാദം തോന്നി. ഞാൻ ജനതകൾക്കി​ട​യിൽ പുത്രനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഘോഷി​ക്ക​ണമെ​ന്നാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യം.+ പക്ഷേ ഞാൻ അപ്പോൾ ഒരു മനുഷ്യനോടും* അഭി​പ്രാ​യം ചോദി​ക്കാൻ നിന്നില്ല. 17  എനിക്കു മുമ്പേ അപ്പോ​സ്‌ത​ല​ന്മാ​രാ​യ​വരെ കാണാൻ യരുശലേ​മിലേക്കു പോയ​തു​മില്ല. പകരം, ഞാൻ നേരെ അറേബ്യ​യിലേക്കു പോയി​ട്ട്‌ അവി​ടെ​നിന്ന്‌ ദമസ്‌കൊ​സിലേക്കു മടങ്ങിപ്പോ​രു​ക​യാ​ണു ചെയ്‌തത്‌.+ 18  മൂന്നു വർഷം കഴിഞ്ഞ്‌ ഞാൻ കേഫയെ കാണാൻ+ യരുശലേ​മിൽ ചെന്നു.+ 15 ദിവസം കേഫയുടെകൂടെ* താമസി​ച്ചു. 19  പക്ഷേ കർത്താ​വി​ന്റെ സഹോ​ദ​ര​നായ യാക്കോബിനെ+ അല്ലാതെ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാരെയൊ​ന്നും ഞാൻ കണ്ടില്ല. 20  ഞാൻ എഴുതുന്ന ഇക്കാര്യ​ങ്ങളൊ​ന്നും നുണയല്ല എന്നു ദൈവത്തെ സാക്ഷി​യാ​ക്കി നിങ്ങൾക്ക്‌ ഉറപ്പു തരുന്നു. 21  പിന്നീട്‌ ഞാൻ സിറിയ, കിലിക്യ എന്നീ പ്രദേ​ശ​ങ്ങ​ളിലേക്കു പോയി.+ 22  എന്നാൽ യഹൂദ്യ​യി​ലെ ക്രിസ്‌തീ​യ​സ​ഭ​കൾക്ക്‌ എന്നെ നേരിട്ട്‌ പരിച​യ​മി​ല്ലാ​യി​രു​ന്നു. 23  “മുമ്പ്‌ നമ്മളെ ഉപദ്ര​വി​ച്ചി​രുന്ന ആ മനുഷ്യൻ+ ഇപ്പോൾ, താൻ ഒരിക്കൽ നശിപ്പി​ക്കാൻ ശ്രമിച്ച വിശ്വാ​സത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നു”+ എന്നൊരു കേട്ടറി​വ്‌ മാത്രമേ അവർക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. 24  അങ്ങനെ എന്നെ​പ്രതി അവർ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി.

അടിക്കുറിപ്പുകള്‍

അഥവാ “ദുഷ്ടയു​ഗ​ത്തിൽനി​ന്ന്‌.” പദാവ​ലി​യിൽ “വ്യവസ്ഥി​തി” കാണുക.
അക്ഷ. “മാംസ​ത്തോ​ടും രക്തത്തോ​ടും.”
പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം