വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

1 പത്രോസ്‌ 5:6, 7—“ദൈവ​ത്തി​ന്റെ ബലമുള്ള കൈക്കീ​ഴു താണി​രി​പ്പിൻ. . . . നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ”

1 പത്രോസ്‌ 5:6, 7—“ദൈവ​ത്തി​ന്റെ ബലമുള്ള കൈക്കീ​ഴു താണി​രി​പ്പിൻ. . . . നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ”

 “അതു​കൊണ്ട്‌ ദൈവം തക്കസമ​യത്ത്‌ നിങ്ങളെ ഉയർത്ത​ണ​മെ​ങ്കിൽ ദൈവ​ത്തി​ന്റെ കരുത്തുറ്റ കൈയു​ടെ കീഴിൽ താഴ്‌മ​യോ​ടി​രി​ക്കുക. ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:6, 7. പുതിയ ലോക ഭാഷാ​ന്തരം.

 “അതു​കൊ​ണ്ടു അവൻ തക്കസമ​യത്തു നിങ്ങളെ ഉയർത്തു​വാൻ ദൈവ​ത്തി​ന്റെ ബലമുള്ള കൈക്കീ​ഴു താണി​രി​പ്പിൻ. അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ.”—1 പത്രോസ്‌ 5:6, 7, സത്യ​വേ​ദ​പു​സ്‌തകം.

1 പത്രോസ്‌ 5:6, 7-ന്റെ അർഥം

 പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും ഒക്കെ ഉണ്ടാകു​മ്പോൾ പൂർണ​വി​ശ്വാ​സ​ത്തോ​ടെ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ കഴിയു​മെന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇതിലൂ​ടെ ഉറപ്പു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പത്രോസ്‌ അപ്പോ​സ്‌തലൻ. താഴ്‌മ​യു​ള്ളവർ ദൈവ​ത്തി​നു പ്രിയ​പ്പെ​ട്ട​വ​രാണ്‌. അവരെ ദൈവം വലിയ അളവിൽ അനു​ഗ്ര​ഹി​ക്കും.

 “അതു​കൊ​ണ്ടു ദൈവം തക്കസമ​യത്ത്‌ നിങ്ങളെ ഉയർത്ത​ണ​മെ​ങ്കിൽ.” ക്ഷമയോ​ടെ പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ, ദൈവം തന്നെ ഉയർത്തു​മെന്ന്‌ അഥവാ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ ഒരു വ്യക്തിക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. തന്റെ ആരാധകർ എല്ലാ കാലവും പ്രശ്‌നങ്ങൾ അനുഭ​വി​ക്കാ​നോ താങ്ങാൻ പറ്റാത്ത പ്രശ്‌നങ്ങൾ നേരി​ടാ​നോ ദൈവം അനുവ​ദി​ക്കില്ല. (1 കൊരി​ന്ത്യർ 10:13) അതേസ​മയം നന്മ ചെയ്യു​ന്ന​തിൽ തുടരു​ന്നെ​ങ്കിൽ ദൈവം “തക്കസമ​യത്ത്‌” നമ്മളെ അനു​ഗ്ര​ഹി​ക്കും.—ഗലാത്യർ 6:9.

 “ദൈവ​ത്തി​ന്റെ കരുത്തുറ്റ കൈയു​ടെ കീഴിൽ താഴ്‌മ​യോ​ടി​രി​ക്കുക.” സംരക്ഷി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ ശക്തിയെ കുറി​ക്കാ​നാ​ണു മിക്ക​പ്പോ​ഴും ബൈബി​ളിൽ ‘ദൈവ​ത്തി​ന്റെ കൈ’ എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (പുറപ്പാട്‌ 3:19; ആവർത്തനം 26:8; എസ്ര 8:22) ദൈവ​ത്തിൽ ആശ്രയി​ക്കുന്ന ഒരു ക്രിസ്‌ത്യാ​നി ദൈവ​ത്തി​ന്റെ കൈയു​ടെ കീഴിൽ താഴ്‌മ​യോ​ടെ​യി​രി​ക്കു​ക​യാണ്‌. അവർ തങ്ങളുടെ പരിമി​തി​കൾ മനസ്സി​ലാ​ക്കു​ന്നു. പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാൻ തനിയെ കഴിയി​ല്ലെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. (സുഭാ​ഷി​തങ്ങൾ 3:5, 6; ഫിലി​പ്പി​യർ 4:13) ഉചിത​മായ സമയത്ത്‌ ഏറ്റവും നല്ല വിധത്തിൽ തങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കാ​നുള്ള ശക്തി ദൈവ​ത്തി​നു​ണ്ടെന്ന്‌ അവർക്ക്‌ ഉറപ്പാണ്‌.—യശയ്യ 41:10.

 “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.” താഴ്‌മ​യോ​ടെ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾക്കു തങ്ങളുടെ ഉത്‌ക​ണ്‌ഠകൾ ദൈവ​ത്തി​ന്റെ മേൽ ഇടാനാ​കും. ഒരു പരാമർശ​ഗ്രന്ഥം ഇതെക്കു​റിച്ച്‌ ഇങ്ങനെ​യാണ്‌ പറയു​ന്നത്‌: “ഇടുക എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ക്രിയാ​പദം തങ്ങളുടെ കൈയി​ലുള്ള എന്തെങ്കി​ലും ശ്രമം ചെയ്‌ത്‌ വലി​ച്ചെ​റി​യു​ന്ന​തി​നെ കുറി​ക്കു​ന്നു. അത്‌ ഒരാൾ ബോധ​പൂർവം ചെയ്യേ​ണ്ട​താണ്‌.” ഒരു ക്രിസ്‌ത്യാ​നി തന്റെ ഉത്‌ക​ണ്‌ഠ​ക​ളെ​ല്ലാം ദൈവ​ത്തി​ന്റെ മേൽ എറിഞ്ഞു​ക​ഴി​ഞ്ഞാൽ അദ്ദേഹ​ത്തി​ന്റെ ടെൻഷൻ കുറയും. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന “ദൈവ​സ​മാ​ധാ​നം” അനുഭ​വി​ച്ച​റി​യാൻ അയാൾക്കു കഴിയും. (ഫിലി​പ്പി​യർ 4:6, 7) തന്നെ ദൈവം സഹായി​ക്കു​മെന്ന കാര്യ​ത്തിൽ ഒരു ക്രിസ്‌ത്യാ​നി​ക്കു സംശയ​മില്ല. കാരണം, ദൈവ​ത്തി​നു തന്നെക്കു​റിച്ച്‌ ചിന്തയു​ണ്ടെ​ന്നും താൻ വീണു​പോ​കാ​തി​രി​ക്കാ​നാ​യി ദൈവ​ത്തി​നു അപാര​മായ ശക്തി ഉപയോ​ഗി​ക്കാ​നാ​കു​മെ​ന്നും അദ്ദേഹ​ത്തിന്‌ അറിയാം.—സങ്കീർത്തനം 37:5; 55:22.

1 പത്രോസ്‌ 5:6, 7-ന്റെ സന്ദർഭം

 പത്രോസ്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതിയ ആദ്യത്തെ കത്തിലെ അവസാന അധ്യാ​യ​മാണ്‌ ഇത്‌. (1 പത്രോസ്‌ 1:1) ഇന്നത്തെ​പ്പോ​ലെ അന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കും വിശ്വാ​സ​ത്തി​ന്റെ പല പരി​ശോ​ധ​ന​ക​ളും നേരിട്ടു. അതു കാരണം അവർക്ക്‌ ഉത്‌കണ്‌ഠ തോന്നി​യി​ട്ടു​ണ്ടാ​കും. (1 പത്രോസ്‌ 1:6, 7) അവർ നേരി​ടുന്ന പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച്‌ പത്രോ​സി​നു അറിയാ​വു​ന്ന​തു​കൊണ്ട്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഏതാണ്ട്‌ എ.ഡി. 62-64 കാലഘ​ട്ട​ത്തിൽ പത്രോസ്‌ അവർക്കൊ​രു കത്ത്‌ എഴുതി.—1 പത്രോസ്‌ 5:12.

 പത്രോസ്‌ തന്റെ ലേഖനം അവസാ​നി​പ്പി​ക്കു​ന്നത്‌ വിശ്വാ​സ​ത്തി​ന്റെ പേരിൽ കഷ്ടത സഹിക്കു​ന്ന​വർക്കു പ്രചോ​ദ​ന​മേ​കുന്ന ഒരു ഓർമ​പ്പെ​ടു​ത്ത​ലോ​ടെ​യാണ്‌. താഴ്‌മ​യോ​ടെ തുടരു​ക​യും ദൈവ​ത്തിൽ ആശ്രയി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ഉറച്ചു​നിൽക്കാൻ ദൈവം സഹായി​ക്കു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (1 പത്രോസ്‌ 5:5-10) പരി​ശോ​ധ​നകൾ സഹിക്കുന്ന ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കും പത്രോ​സി​ന്റെ ഈ വാക്കുകൾ പ്രോ​ത്സാ​ഹനം പകരുന്നു.

 1 പത്രോസ്‌ എന്ന പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.