ഗലാത്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 2:1-21

2  ഞാൻ 14 വർഷം കഴിഞ്ഞ്‌ ബർന്നബാസിന്റെകൂടെ+ വീണ്ടും യരുശലേ​മിലേക്കു പോയി. തീത്തോ​സിനെ​യും കൂടെക്കൊ​ണ്ടുപോ​യി​രു​ന്നു.+  ഒരു വെളി​പാ​ടു കിട്ടി​യി​ട്ടാ​ണു ഞാൻ പോയത്‌. ജനതകൾക്കി​ട​യിൽ ഞാൻ പ്രസം​ഗി​ക്കുന്ന സന്തോ​ഷ​വാർത്ത അവി​ടെ​യു​ണ്ടാ​യി​രുന്ന ആദരണീ​യ​രായ ചിലരെ മാത്രം വിളി​ച്ചു​കൂ​ട്ടി അറിയി​ച്ചു. ഞാൻ ഓടി​യ​തും ഓടു​ന്ന​തും വെറുതേ​യല്ലെന്ന്‌ ഉറപ്പാ​ക്കാ​നാണ്‌ ഇങ്ങനെ ചെയ്‌തത്‌.  പക്ഷേ എന്റെകൂടെ​യു​ണ്ടാ​യി​രുന്ന തീത്തോസ്‌+ ഗ്രീക്കു​കാ​ര​നാ​യി​രു​ന്നി​ട്ടു​കൂ​ടെ പരിച്ഛേദനയേൽക്കാൻ* ആരും തീത്തോ​സി​നെ നിർബ​ന്ധി​ച്ചില്ല.+  എന്നാൽ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽ ഞങ്ങൾ ആസ്വദി​ക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്‌+ മനസ്സി​ലാ​ക്കാൻവേണ്ടി ചാരന്മാ​രാ​യി നുഴഞ്ഞു​ക​യ​റിയ കള്ളസ​ഹോ​ദ​ര​ന്മാ​രാ​ണു കുഴപ്പ​മു​ണ്ടാ​ക്കി​യത്‌.+ ഞങ്ങളെ പൂർണ​മാ​യി അടിമപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം.+  സന്തോഷവാർത്തയെന്ന സത്യം നിങ്ങളിൽ നിലനിൽക്കാൻവേണ്ടി നിമിഷനേരത്തേക്കുപോലും* ഞങ്ങൾ അവർക്കു വഴങ്ങിക്കൊ​ടു​ത്തില്ല.+  പ്രമുഖരായി കരുതപ്പെ​ടു​ന്ന​വരെ​ക്കു​റി​ച്ചാണെ​ങ്കിൽ,+ അവർ ആരായി​രു​ന്നാ​ലും എനി​ക്കൊ​ന്നു​മില്ല. കാരണം പുറമേ കാണു​ന്ന​തുവെ​ച്ച​ല്ല​ല്ലോ ദൈവം ഒരാളെ വിലയി​രു​ത്തു​ന്നത്‌. ഇനി, ആ ആദരണീ​യ​രാ​കട്ടെ പുതി​യ​തായൊ​ന്നും എനിക്ക്‌ അറിയി​ച്ചു​ത​ന്ന​തു​മില്ല.  എന്നാൽ പരി​ച്ഛേ​ദ​നയേ​റ്റ​വരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ചുമതല പത്രോ​സി​നു കിട്ടി​യ​തുപോ​ലെ, പരി​ച്ഛേ​ദ​നയേൽക്കാ​ത്ത​വരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള നിയോഗം+ എനിക്കു കിട്ടി​യി​രി​ക്കുന്നെന്ന്‌ അവർ മനസ്സി​ലാ​ക്കി.  കാരണം പരി​ച്ഛേ​ദ​നയേ​റ്റ​വ​രു​ടെ അപ്പോ​സ്‌ത​ല​നാ​യി​രി​ക്കാൻ പത്രോ​സി​നെ പ്രാപ്‌ത​നാ​ക്കി​യ​വൻതന്നെ ജനതകൾക്കു​വേണ്ടി പ്രവർത്തി​ക്കാൻ എന്നെയും പ്രാപ്‌ത​നാ​ക്കി​യി​രു​ന്നു.+  തൂണുകളായി കരുതപ്പെ​ട്ടി​രുന്ന യാക്കോബും+ കേഫയും* യോഹ​ന്നാ​നും, ദൈവം എന്നോടു കാണിച്ച അനർഹദയയെപ്പറ്റി+ മനസ്സി​ലാ​ക്കി​യപ്പോൾ എന്നെയും ബർന്നബാസിനെയും+ പിന്തു​ണ​ച്ചുകൊണ്ട്‌ കൈ തന്നു.* അങ്ങനെ, ഞങ്ങൾ ജനതക​ളു​ടെ അടു​ത്തേ​ക്കും അവർ പരി​ച്ഛേ​ദ​നയേ​റ്റ​വ​രു​ടെ അടു​ത്തേ​ക്കും പോകാൻ തീരു​മാ​ന​മാ​യി. 10  ദരിദ്രരെ ഓർക്കണം എന്നു മാത്രം അവർ പറഞ്ഞു. ഇക്കാര്യം ഞാൻ പ്രത്യേ​കം ശ്രദ്ധി​ച്ചി​ട്ടുണ്ട്‌.+ 11  എന്നാൽ കേഫ*+ അന്ത്യോ​ക്യ​യിൽ വന്നപ്പോൾ+ ഞാൻ കേഫയെ മുഖാ​മു​ഖം എതിർത്തു.* കാരണം കേഫ കുറ്റക്കാ​ര​നാണെന്നു വ്യക്തമാ​യി​രു​ന്നു. 12  യാക്കോബിന്റെ+ അടുത്തു​നിന്ന്‌ ചിലർ വരുന്ന​തി​നു മുമ്പ്‌ കേഫ ജനതക​ളിൽപ്പെ​ട്ട​വ​രുടെ​കൂ​ടെ ഭക്ഷണം കഴിച്ചി​രു​ന്ന​താണ്‌.+ പക്ഷേ അവർ വന്നപ്പോൾ, കേഫ അതു നിറുത്തി. പരി​ച്ഛേ​ദ​നയേ​റ്റ​വരെ ഭയന്ന്‌ കേഫ ജനതക​ളിൽപ്പെ​ട്ട​വരോട്‌ അകലം പാലിച്ചു.+ 13  മറ്റു ജൂതന്മാ​രും കേഫയു​ടെ കൂടെ​ക്കൂ​ടി കാപട്യം കാണിച്ചതുകൊണ്ട്‌* ബർന്നബാ​സുപോ​ലും ഈ കാപട്യ​ത്തി​നു വഴിപ്പെടാൻ* ഇടയായി. 14  അവർ സന്തോ​ഷ​വാർത്ത​യെന്ന സത്യത്തി​നു ചേർന്ന രീതി​യി​ലല്ല നടക്കു​ന്നതെന്നു കണ്ടപ്പോൾ+ എല്ലാവ​രുടെ​യും മുന്നിൽവെച്ച്‌ ഞാൻ കേഫ​യോ​ടു ചോദി​ച്ചു: “ഒരു ജൂതനായ താങ്കൾ ജൂത​നെപ്പോ​ലെ ജീവി​ക്കാ​തെ ജനതകളെപ്പോ​ലെ ജീവി​ച്ചിട്ട്‌, ജനതകളെ ജൂതന്മാ​രു​ടെ ആചാര​മ​നു​സ​രിച്ച്‌ ജീവി​ക്കാൻ നിർബ​ന്ധി​ക്കു​ന്നതു ശരിയാ​ണോ?”+ 15  നമ്മൾ ജന്മം​കൊണ്ട്‌ ജൂതന്മാ​രാണ്‌, ജനതക​ളിൽപ്പെട്ട പാപി​കളല്ല. 16  പക്ഷേ നിയമം* ആവശ്യപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​ലൂടെയല്ല, യേശുക്രിസ്‌തുവിലുള്ള+ വിശ്വാസത്തിലൂടെ+ മാത്ര​മാണ്‌ ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നതെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്യു​ന്ന​തി​ലൂടെയല്ല, ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കാൻ നമ്മളും ക്രിസ്‌തുയേ​ശു​വിൽ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കു​ന്നു. നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്യു​ന്ന​തി​ലൂ​ടെ ആരെയും നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കി​ല്ല​ല്ലോ.+ 17  ക്രിസ്‌തുവിലൂടെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കപ്പെ​ടാൻ ശ്രമി​ക്കുന്ന നമ്മൾ പാപി​ക​ളാണെന്നു വരു​ന്നെ​ങ്കിൽ, ക്രിസ്‌തു പാപത്തി​ന്റെ ശുശ്രൂ​ഷ​ക​നാ​കി​ല്ലേ? അങ്ങനെ ഒരിക്ക​ലും വരില്ല! 18  ഞാൻ ഇടിച്ചു​ക​ള​ഞ്ഞതു ഞാൻതന്നെ പണിതു​യർത്തുന്നെ​ങ്കിൽ ഞാൻ ലംഘക​നാണെന്നു വരും. 19  കാരണം ദൈവ​ത്തി​നുവേണ്ടി ജീവി​ക്കാൻ ഞാൻ നിയമം മുഖേന നിയമത്തോ​ടുള്ള ബന്ധത്തിൽ മരിച്ച​താണ്‌.+ 20  ക്രിസ്‌തുവിന്റെകൂടെ എന്നെയും സ്‌തം​ഭ​ത്തിൽ തറച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ഇപ്പോൾ ജീവി​ക്കു​ന്നതു ഞാനല്ല,+ ക്രിസ്‌തു​വാണ്‌ എന്നിൽ ജീവി​ക്കു​ന്നത്‌. ഈ ശരീര​ത്തിൽ ഞാൻ ഇങ്ങനെ ജീവി​ച്ചി​രി​ക്കു​ന്ന​തു​തന്നെ എന്നെ സ്‌നേ​ഹിച്ച്‌ എനിക്കു​വേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചുകൊ​ടുത്ത ദൈവ​പുത്ര​നി​ലുള്ള വിശ്വാ​സംകൊ​ണ്ടാണ്‌.+ 21  നിയമത്തിലൂടെയാണു നീതീ​ക​രണം വരുന്നതെ​ങ്കിൽ ക്രിസ്‌തു മരിച്ചതു വെറുതേ​യാ​കു​മ​ല്ലോ.+ അതു​കൊണ്ട്‌ ഞാൻ ദൈവ​ത്തി​ന്റെ അനർഹദയ+ തള്ളിക്ക​ള​യു​ന്നില്ല.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ഒരു മണിക്കൂർ നേര​ത്തേ​ക്കു​പോ​ലും.”
പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.
അക്ഷ. “എനിക്കും ബർന്നബാ​സി​നും പങ്കാളി​ത്ത​ത്തി​ന്റെ വലങ്കൈ തന്നു.”
അഥവാ “നേരിട്ടു.”
പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.
അഥവാ “കപട​വേഷം അണിഞ്ഞ​തു​കൊ​ണ്ട്‌.”
അഥവാ “കപട​വേഷം അണിയാൻ.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം