വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാ​മോ?

(ഈ ക്വിസി​ന്റെ ഉത്തരങ്ങൾ, പരാമർശി​ച്ചി​രി​ക്കുന്ന ബൈബിൾ വാക്യ​ങ്ങ​ളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങൾ 22-ാം പേജിൽ കൊടു​ത്തി​രി​ക്കു​ന്നു. കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്‌] എന്ന പ്രസി​ദ്ധീ​ക​രണം കാണുക.)

1. നെബൂ​ഖ​ദ്‌നേസർ രാജാവു സ്വപ്‌ന​ത്തിൽ കണ്ട വെട്ടി​യി​ട​പ്പെട്ട മഹാവൃ​ക്ഷ​ത്തിന്‌ എന്തു നൽക​പ്പെ​ടു​മെ​ന്നാ​ണു ദൂതൻ പറഞ്ഞത്‌, ഇത്‌ എന്ത്‌ അർഥമാ​ക്കി? (ദാനീ​യേൽ 4:16)

2. അസ്‌ക​ലോ​നിൽവെച്ച്‌ 30 ഫെലി​സ്‌ത്യ​രെ കൊല്ലു​ന്ന​തി​ലേക്കു നയിച്ച എന്താണ്‌ തന്റെ വിവാഹ വിരു​ന്നിൽ ശിം​ശോൻ ഫെലി​സ്‌ത്യ​രോ​ടു പറഞ്ഞത്‌? (ന്യായാ​ധി​പ​ന്മാർ 14:12-19)

3. മാറ്റാ​നാ​വാത്ത ഒരു നിയമം നിമിത്തം ദാനീ​യേ​ലി​നെ സിംഹ​ങ്ങ​ളു​ടെ കുഴി​യിൽ എറിയാ​നുള്ള കൽപ്പന നൽകാൻ നിർബ​ന്ധി​ത​നായ ബാബി​ലോ​ണി​യൻ രാജാ​വി​ന്റെ പേരെന്ത്‌? (ദാനീ​യേൽ 6:9)

4. വസ്ഥി രാജ്ഞി​യു​ടെ സൗന്ദര്യം മറ്റുള്ള​വ​രു​ടെ മുമ്പാകെ പ്രദർശി​പ്പി​ക്കാ​നാ​യി അവളെ കൂട്ടി​ക്കൊ​ണ്ടു​വ​രാൻ അഹശ്വേ​രോശ്‌ രാജാവ്‌ അയച്ച കൊട്ടാര ഉദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ എണ്ണമെത്ര? (എസ്ഥേർ 1:10, 11)

5. യാക്കോബ്‌ പറഞ്ഞത​നു​സ​രിച്ച്‌, “ശുദ്ധവും നിർമ്മ​ല​വു​മാ​യുള്ള ഭക്തി”യിൽ ഉൾപ്പെ​ട്ടി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കുന്ന രണ്ടു കാര്യങ്ങൾ ഏവ? (യാക്കോബ്‌ 1:27)

6. ഒരു എബ്രായ അടിമ യജമാ​ന​നിൽനി​ന്നു സ്വത​ന്ത്ര​നാ​കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ യജമാനൻ എന്തു ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു? (പുറപ്പാ​ടു 21:6)

7. രൂബേ​ന്യ​നായ എലീയാ​ബി​ന്റെ ഏതു രണ്ടു പുത്ര​ന്മാ​രാണ്‌ മോ​ശെ​ക്കും അഹരോ​നും എതി​രെ​യുള്ള മത്സരത്തിൽ കോര​ഹി​നെ പിന്തു​ണ​ച്ചത്‌? (സംഖ്യാ​പു​സ്‌തകം 16:1-3)

8. ത്വക്കിൽ എന്തു ചെയ്യു​ന്ന​തിൽ നിന്നാണ്‌ ഇസ്രാ​യേ​ല്യ​രെ വിലക്കി​യി​രു​ന്നത്‌? (ലേവ്യ​പു​സ്‌തകം 19:28)

9. ഹിസ്‌കീ​യാ​വി​ന്റെ അമ്മയുടെ പേരെന്ത്‌? (2 രാജാ​ക്ക​ന്മാർ 18:2; 2 ദിനവൃ​ത്താ​ന്തം 29:1)

10. ശലോ​മോൻ പറഞ്ഞ പ്രകാരം “ആകാശ​ത്തിൻകീ​ഴുള്ള സകല കാര്യ​ത്തി​നും” എന്തുണ്ട്‌? (സഭാ​പ്ര​സം​ഗി 3:1, NW)

11. ചുരു​ളിൽ ഉണ്ടായി​രുന്ന ചില അപലപ​നങ്ങൾ കേട്ട ശേഷം യെഹോ​യാ​ക്കീം രാജാവ്‌ അതു കത്തിച്ചു കളഞ്ഞ​പ്പോൾ എന്തു ചെയ്യാ​നാ​ണു യഹോവ യിരെ​മ്യാ​വി​നോ​ടു കൽപ്പി​ച്ചത്‌? (യിരെ​മ്യാ​വു 36:27-32)

12. പുരോ​ഹി​ത​നും പകർപ്പെ​ഴു​ത്തു​കാ​ര​നും എന്ന നിലയിൽ ശ്രദ്ധേ​യ​നായ ഒരു വ്യക്തി ആര്‌? (നെഹെ​മ്യാ​വു 8:9, NW)

13. ക്ഷാമകാ​ലത്ത്‌, കൂടുതൽ ആഹാരം വാങ്ങാ​നാ​യി ഈജി​പ്‌തി​ലേക്കു തിരി​ച്ചു​പോ​കാൻ യാക്കോബ്‌ തന്റെ പുത്ര​ന്മാ​രോട്‌ അഭ്യർഥി​ച്ച​പ്പോൾ അവർ അതു നിരസി​ച്ചത്‌ എന്തു​കൊണ്ട്‌? (ഉല്‌പത്തി 43:1-5)

14. ആദാം “ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തിൽ” സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ ഏതു വിധത്തിൽ? (ഉല്‌പത്തി 5:1)

15. ‘ന്യായ​പ്ര​മാ​ണ​ത്തി​ലെ ഘനമേ​റിയ’ കാര്യങ്ങൾ ത്യജിച്ചു കളഞ്ഞ പരീശ​ന്മാ​രു​ടെ അനുഷ്‌ഠാ​ന​പ​ര​മായ ദശാംശം കൊടു​ക്ക​ലി​നെ കുറിച്ചു പറയവേ, യേശു പരാമർശിച്ച സുഗന്ധ​വാ​ഹി​യായ ഔഷധി ഏത്‌? (മത്തായി 23:23)

16. യിരെ​മ്യാവ്‌ രേഖാ​ബ്യ​രു​ടെ അനുസ​രണം പരീക്ഷി​ച്ചത്‌ എങ്ങനെ? (യിരെ​മ്യാ​വു 35:3-7എ)

17. യോ​സേഫ്‌ ഒരു വന്യമൃ​ഗ​ത്താൽ കൊല്ല​പ്പെട്ടു എന്ന്‌ അനുമാ​നി​ക്ക​ത്ത​ക്ക​വി​ധം യോ​സേ​ഫി​ന്റെ പത്തു സഹോ​ദ​ര​ന്മാർ യാക്കോ​ബി​നെ കബളി​പ്പി​ച്ചത്‌ എങ്ങനെ? (ഉല്‌പത്തി 37:31-33)

18. ഭീമാ​കാ​ര​ന്മാ​രായ വേറെ​യും ചിലർ ഉണ്ടായി​രു​ന്നി​രി​ക്കാ​മെ​ങ്കി​ലും ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന ഏറ്റവും പ്രസി​ദ്ധ​നായ മല്ലൻ ആരാണ്‌? (1 ശമൂവേൽ 17:4)

19. വാഗ്‌ദ​ത്ത​ദേശം നോക്കി​ക്ക​ണ്ട​തി​നു​ശേഷം, ഏതു മലമു​ക​ളിൽ വെച്ചാണു മോശെ മരിച്ചത്‌? (ആവർത്ത​ന​പു​സ്‌തകം 32:49, 50)

20. സമാഗമന കൂടാ​ര​വും പിന്നീട്‌ ആലയങ്ങ​ളും ഏതു ദിശയ്‌ക്ക്‌ അഭിമു​ഖ​മാ​യാണ്‌ നില​കൊ​ണ്ടി​രു​ന്നത്‌? (സംഖ്യാ​പു​സ്‌തകം 3:38)(g02 10/8)

ക്വിസി​ന്റെ ഉത്തരങ്ങൾ

1. ‘മൃഗസ്വ​ഭാ​വം.’ നെബൂ​ഖ​ദ്‌നേസർ സുബോ​ധം നഷ്ടപ്പെട്ട്‌ ഒരു മൃഗ​ത്തെ​പ്പോ​ലെ പെരു​മാ​റു​മെന്ന്‌

2. ഒരു കടംകഥ

3. ദാര്യാ​വേശ്‌

4. ഏഴ്‌

5. “അനാഥ​രെ​യും വിധവ​മാ​രെ​യും അവരുടെ സങ്കടത്തിൽ ചെന്നു കാണു​ന്ന​തും ലോക​ത്താ​ലുള്ള കളങ്കം പററാ​ത​വണ്ണം തന്നെത്താൻ കാത്തു​കൊ​ള്ളു​ന്ന​തും”

6. “കതകി​ന്റെ​യോ കട്ടളക്കാ​ലി​ന്റെ​യോ അടുക്കൽ നിറു​ത്തീ​ട്ടു സൂചി​കൊ​ണ്ടു അവന്റെ കാതു കുത്തി തുള​ക്കേണം”

7. ദാഥാ​നും അബീരാ​മും

8. പച്ചകു​ത്തു​ന്ന​തിൽനിന്ന്‌

9. അബീയാ, ചുരു​ക്ക​പ്പേർ അബി

10. ‘ഒരു നിയമി​ത​സ​മയം’

11. അതി​നെ​ക്കാൾ വലിയ പുതിയ ഒരു ചുരുൾ എഴുതാൻ

12. എസ്രാ

13. ഏറ്റവും ഇളയ മകനായ ബെന്യാ​മീൻ കൂടെ ഇല്ലാത്ത​പക്ഷം അവർക്കു തിരി​ച്ചു​ചെ​ല്ലാൻ കഴിയി​ല്ലെന്ന്‌ ഈജി​പ്‌തി​ലെ ഭരണാ​ധി​കാ​രി അവരോ​ടു പറഞ്ഞി​രു​ന്നു

14. ദിവ്യ​ഗു​ണങ്ങൾ, ധാർമി​ക​ബോ​ധം എന്നിങ്ങനെ ഭൂമി​യി​ലെ മറ്റൊരു ജീവി​ക്കും ഇല്ലാത്ത ശ്രേഷ്‌ഠ​മായ മാനസിക പ്രാപ്‌തി​ക​ളും കഴിവു​ക​ളും അവന്‌ ഉണ്ടായി​രു​ന്നു

15. തുളസി

16. അവൻ അവരുടെ മുമ്പാകെ വീഞ്ഞു കൊണ്ടു​വ​ന്നിട്ട്‌ അതു കുടി​ക്കാൻ അവരോട്‌ ആവശ്യ​പ്പെട്ടു, അവർ അങ്ങനെ ചെയ്യു​ന്നത്‌ വീഞ്ഞു കുടി​ക്ക​രു​തെന്ന അവരുടെ പൂർവ പിതാ​വി​ന്റെ കൽപ്പന​യ്‌ക്കു വിരു​ദ്ധ​മാ​കു​മാ​യി​രു​ന്നു

17. ഒരു കോലാ​ട്ടു​കൊ​റ്റന്റെ രക്തത്തിൽ മുക്കി​യെ​ടുത്ത യോ​സേ​ഫി​ന്റെ നിലയങ്കി അവർ യാക്കോ​ബി​നെ കാണിച്ചു

18. ഗൊല്യാത്ത്‌

19. നെബോ

20. കിഴ​ക്കോട്ട്‌