1 ശമുവേൽ 17:1-58

17  ഫെലിസ്‌ത്യർ+ അവരുടെ സൈന്യങ്ങളെ* യുദ്ധത്തി​ന്‌ ഒന്നിച്ചു​കൂ​ട്ടി. യഹൂദ​യു​ടെ സോഖോയിൽ+ ഒന്നിച്ചു​കൂ​ടിയ അവർ സോ​ഖോ​യ്‌ക്കും അസേക്കയ്‌ക്കും+ ഇടയി​ലാ​യി ഏഫെസ്‌-ദമ്മീമിൽ+ പാളയ​മ​ടി​ച്ചു.  ശൗലും ഇസ്രായേൽപു​രു​ഷ​ന്മാ​രും ഒന്നിച്ചു​കൂ​ടി ഏലെ താഴ്‌വരയിലും+ പാളയ​മ​ടി​ച്ചു. ഫെലി​സ്‌ത്യർക്കെ​തി​രെ അവർ യുദ്ധത്തി​ന്‌ അണിനി​രന്നു.  ഫെലിസ്‌ത്യർ ഒരു മലയി​ലും ഇസ്രായേ​ല്യർ മറുവ​ശ​ത്തുള്ള മലയി​ലും നിലയു​റ​പ്പി​ച്ചു. അവർക്കി​ട​യിൽ ഒരു താഴ്‌വ​ര​യു​ണ്ടാ​യി​രു​ന്നു.  അപ്പോൾ, ഫെലി​സ്‌ത്യ​പാ​ള​യ​ത്തിൽനിന്ന്‌ ഒരു വീര​യോ​ദ്ധാവ്‌ പുറ​ത്തേക്കു വന്നു. ഗൊല്യാത്ത്‌+ എന്നായി​രു​ന്നു പേര്‌. അയാൾ ഗത്തിൽനി​ന്നു​ള്ള​വ​നാ​യി​രു​ന്നു.+ ആറു മുഴവും ഒരു ചാണും ആയിരു​ന്നു ഗൊല്യാ​ത്തി​ന്റെ ഉയരം.*  അയാളുടെ തലയിൽ ചെമ്പുകൊ​ണ്ടുള്ള ഒരു പടത്തൊ​പ്പി​യു​ണ്ടാ​യി​രു​ന്നു. അടുക്ക​ടു​ക്കാ​യി ശൽക്കങ്ങ​ളുള്ള പടച്ചട്ട​യാ​യി​രു​ന്നു അയാൾ ധരിച്ചി​രു​ന്നത്‌. ഈ ചെമ്പുപടച്ചട്ടയുടെ+ തൂക്കം 5,000 ശേക്കെൽ* ആയിരു​ന്നു.  കാലുകളിൽ ചെമ്പുകൊ​ണ്ടുള്ള കണങ്കാൽക്ക​വ​ച​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.+ ചെമ്പുകൊ​ണ്ടുള്ള ഒരു ഏറുകു​ന്തം അയാളു​ടെ പുറത്ത്‌ തൂക്കി​യി​ട്ടി​രു​ന്നു.  അയാളുടെ കുന്തത്തി​ന്റെ പിടി നെയ്‌ത്തു​കാ​രു​ടെ ഉരുളൻത​ടിപോലെ​യാ​യി​രു​ന്നു.+ കുന്തത്തി​ന്റെ ഇരുമ്പു​മു​ന​യു​ടെ തൂക്കമോ 600 ശേക്കെ​ലും.* അയാളു​ടെ പരിച​വാ​ഹകൻ അയാൾക്കു മുന്നി​ലാ​യി നടന്നു.  ഗൊല്യാത്ത്‌ നിന്നിട്ട്‌ ഇസ്രായേൽപടനിരയെ+ നോക്കി ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “നിങ്ങൾ എന്തിനാ​ണ്‌ ഇങ്ങനെ യുദ്ധത്തി​ന്‌ അണിനി​ര​ന്നി​രി​ക്കു​ന്നത്‌? ഞാൻ ഫെലി​സ്‌ത്യ​നും നിങ്ങൾ ശൗലിന്റെ ദാസന്മാ​രും അല്ലേ? നിങ്ങൾക്കു​വേണ്ടി ഒരാളെ തിര​ഞ്ഞെ​ടു​ക്കുക. അയാൾ എന്റെ നേർക്കു വരട്ടെ.  അയാൾ എന്നോടു പോരാ​ടി എന്നെ കൊല്ലുന്നെ​ങ്കിൽ ഞങ്ങൾ നിങ്ങളു​ടെ ദാസരാ​കും. പക്ഷേ, ഞാൻ അയാളെ തോൽപ്പി​ച്ച്‌ കൊല്ലുന്നെ​ങ്കിൽ നിങ്ങൾ ഞങ്ങളുടെ ദാസരാ​യി ഞങ്ങളെ സേവി​ക്കും.” 10  തുടർന്ന്‌, ആ ഫെലി​സ്‌ത്യൻ പറഞ്ഞു: “ഇസ്രായേൽപ​ട​നി​രയെ ഞാൻ ഇന്നു വെല്ലു​വി​ളി​ക്കു​ന്നു. ഒരുത്തനെ ഇങ്ങു വിട്‌, നമുക്കു പോരാ​ടി​ത്തീർക്കാം!”+ 11  ശൗലും ഇസ്രായേ​ല്യരൊക്കെ​യും ഫെലി​സ്‌ത്യ​ന്റെ ഈ വാക്കുകൾ കേട്ട്‌ പേടി​ച്ച​ര​ണ്ടുപോ​യി. 12  യഹൂദയുടെ ബേത്ത്‌ലെഹെമിൽനിന്നുള്ള+ എഫ്രാ​ത്ത്യ​നായ യിശ്ശായിയുടെ+ മകനാ​യി​രു​ന്നു ദാവീദ്‌.+ യിശ്ശാ​യിക്ക്‌ എട്ടു പുത്ര​ന്മാ​രു​ണ്ടാ​യി​രു​ന്നു.+ ശൗലിന്റെ കാലമാ​യപ്പോഴേ​ക്കും യിശ്ശാ​യി​ക്കു നന്നേ പ്രായംചെ​ന്നി​രു​ന്നു. 13  യിശ്ശായിയുടെ മൂത്ത മൂന്ന്‌ ആൺമക്കൾ ശൗലിന്റെ​കൂ​ടെ യുദ്ധത്തി​നു പോയി​രു​ന്നു.+ ഏറ്റവും മൂത്തവ​നായ എലിയാ​ബ്‌,+ രണ്ടാമ​നായ അബീനാ​ദാബ്‌,+ മൂന്നാ​മ​നായ ശമ്മ+ എന്നിവ​രാ​യി​രു​ന്നു അവർ. 14  ഏറ്റവും ഇളയവ​നാ​യി​രു​ന്നു ദാവീദ്‌.+ മൂത്ത മൂന്നു പേരാണു ശൗലിന്റെ കൂടെ പോയത്‌. 15  ദാവീദ്‌ അപ്പന്റെ ആടുകളെ നോക്കാൻ+ ശൗലിന്റെ അടുത്തു​നിന്ന്‌ ബേത്ത്‌ലെഹെ​മിൽ പോയി​വ​രുക പതിവാ​യി​രു​ന്നു. 16  ആ ഫെലി​സ്‌ത്യ​നാ​കട്ടെ ദിവസ​വും രാവിലെ​യും വൈകുന്നേ​ര​വും മുന്നോ​ട്ടു വന്ന്‌ അവരെ വെല്ലു​വി​ളി​ച്ചുകൊണ്ട്‌ അവിടെ നിൽക്കു​മാ​യി​രു​ന്നു. 40 ദിവസം ഇതു തുടർന്നു. 17  ഈ സമയം, യിശ്ശായി മകനായ ദാവീ​ദിനോ​ടു പറഞ്ഞു: “ഈ ഒരു ഏഫാ* മലരും പത്ത്‌ അപ്പവും വേഗം കൊണ്ടുപോ​യി പാളയ​ത്തി​ലുള്ള നിന്റെ ചേട്ടന്മാർക്കു കൊടു​ക്കൂ. 18  ഈ പത്തു പാൽക്കട്ടി* സഹസ്രാധിപനും* കൊടു​ക്കണം. ഒപ്പം, നിന്റെ ചേട്ടന്മാ​രു​ടെ ക്ഷേമം അന്വേ​ഷിച്ച്‌ അവർ സുഖമാ​യി​രി​ക്കു​ന്നു എന്നതിന്‌ ഒരു അടയാ​ള​വും വാങ്ങി വരുക.” 19  അവർ ശൗലിന്റെ​യും മറ്റ്‌ ഇസ്രായേൽപു​രു​ഷ​ന്മാ​രുടെ​യും കൂടെ ഏലെ താഴ്‌വരയിൽ+ ഫെലി​സ്‌ത്യരോ​ടു യുദ്ധം ചെയ്യു​ക​യാ​യി​രു​ന്നു.+ 20  അതുകൊണ്ട്‌, ദാവീദ്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ആടുക​ളു​ടെ ചുമതല മറ്റൊ​രാ​ളെ ഏൽപ്പിച്ചു. എന്നിട്ട്‌, യിശ്ശായി കല്‌പി​ച്ച​തുപോലെ​തന്നെ സാധന​ങ്ങ​ളുമെ​ടുത്ത്‌ യാത്ര​യാ​യി. ദാവീദ്‌ പാളയ​ത്തിലെ​ത്തി​യപ്പോൾ സൈന്യം യുദ്ധാ​രവം മുഴക്കി യുദ്ധക്ക​ള​ത്തിലേക്കു പുറ​പ്പെ​ടു​ക​യാ​യി​രു​ന്നു. 21  ഇസ്രായേല്യരുടെയും ഫെലി​സ്‌ത്യ​രുടെ​യും പടനി​രകൾ നേർക്കു​നേർ അണിനി​രന്നു. 22  ദാവീദ്‌ ഉടൻ സാധന​സാ​മഗ്രി​കൾ സൂക്ഷി​പ്പു​കാ​രന്റെ പക്കൽ ഏൽപ്പിച്ച്‌ യുദ്ധക്ക​ള​ത്തിലേക്കു പാഞ്ഞു. അവിടെ എത്തി തന്റെ ചേട്ടന്മാ​രു​ടെ ക്ഷേമം അന്വേ​ഷി​ച്ചു.+ 23  ദാവീദ്‌ അവരോ​ടു സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ ഗത്തിൽനി​ന്നുള്ള ഫെലി​സ്‌ത്യ​നായ ഗൊല്യാത്ത്‌+ എന്ന വീര​യോ​ദ്ധാവ്‌ അതാ വരുന്നു. അയാൾ ഫെലി​സ്‌ത്യ​രു​ടെ പടനി​ര​യിൽനിന്ന്‌ മുന്നോ​ട്ടു വന്ന്‌ പതിവ്‌ വാക്കുകൾ ആവർത്തി​ച്ചു.+ ദാവീദ്‌ അതു കേട്ടു. 24  ഗൊല്യാത്തിനെ കണ്ടപ്പോൾ ഇസ്രായേൽപു​രു​ഷ​ന്മാരെ​ല്ലാം പേടിച്ചോ​ടി.+ 25  അവർ ഇങ്ങനെ പറയു​ന്നു​ണ്ടാ​യി​രു​ന്നു: “ഈ വരുന്ന മനുഷ്യ​നെ കണ്ടോ? ഇസ്രായേ​ലി​നെ വെല്ലു​വി​ളി​ക്കാ​നാണ്‌ ആ വരവ്‌.+ ആ മനുഷ്യ​നെ തോൽപ്പി​ക്കു​ന്ന​വനു രാജാവ്‌ ധാരാളം സമ്പത്തു നൽകും. സ്വന്തം മകളെപ്പോ​ലും രാജാവ്‌ അയാൾക്കു കൊടു​ക്കും.+ ഇസ്രായേ​ലിൽ അയാളു​ടെ പിതൃ​ഭ​വ​ന​ത്തി​നു ബാധ്യ​ത​ക​ളിൽനിന്ന്‌ ഒഴിവും കൊടു​ക്കും.” 26  ദാവീദ്‌ അടുത്ത്‌ നിൽക്കുന്ന പുരു​ഷ​ന്മാരോട്‌ ഇങ്ങനെ ചോദി​ച്ചു​തു​ടങ്ങി: “ആ നിൽക്കുന്ന ഫെലി​സ്‌ത്യ​നെ തോൽപ്പി​ച്ച്‌ ഇസ്രായേ​ലി​നു വന്ന നിന്ദ നീക്കുന്ന മനുഷ്യ​ന്‌ എന്തു കൊടു​ക്കും? അല്ല, ജീവനുള്ള ദൈവ​ത്തി​ന്റെ പടനി​രയെ വെല്ലു​വി​ളി​ക്കാൻമാ​ത്രം അഗ്രചർമി​യായ ഈ ഫെലി​സ്‌ത്യൻ ആരാണ്‌?”+ 27  അപ്പോൾ, ജനം മുമ്പ്‌ പറഞ്ഞതുപോലെ​തന്നെ, “ഇതൊക്കെ​യാ​യി​രി​ക്കും ഗൊല്യാ​ത്തി​നെ തോൽപ്പി​ക്കു​ന്ന​വനു കൊടു​ക്കുക” എന്നു പറഞ്ഞു. 28  ദാവീദ്‌ ആളുകളോ​ടു സംസാ​രി​ക്കു​ന്നത്‌ ഏറ്റവും മൂത്ത ചേട്ടനായ എലിയാബ്‌+ കേട്ട​പ്പോൾ അയാൾ ദാവീ​ദിനോ​ടു ദേഷ്യ​പ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: “നീ എന്തിനാ​ണ്‌ ഇപ്പോൾ ഇങ്ങോട്ടു വന്നത്‌? കുറച്ച്‌ ആടുള്ള​തി​നെ നീ വിജന​ഭൂ​മി​യിൽ ആരെ ഏൽപ്പി​ച്ചിട്ട്‌ പോന്നു?+ നിന്റെ ധാർഷ്ട്യ​വും ഹൃദയ​ത്തി​ലെ ദുരുദ്ദേ​ശ്യ​വും എനിക്കു നന്നായി മനസ്സി​ലാ​കു​ന്നുണ്ട്‌. യുദ്ധം കാണാ​നല്ലേ നീ ഇപ്പോൾ ഇങ്ങോട്ടു വന്നത്‌?” 29  അപ്പോൾ ദാവീദ്‌ ചോദി​ച്ചു: “ഞാൻ അതിന്‌ എന്തു ചെയ്‌തു? വെറുതേ ഒരു ചോദ്യം ചോദി​ച്ച​തല്ലേ ഉള്ളൂ.” 30  എന്നിട്ട്‌, അവി​ടെ​നിന്ന്‌ മറ്റൊ​രാ​ളു​ടെ അടുത്ത്‌ ചെന്ന്‌ അതേ ചോദ്യം ചോദി​ച്ചു.+ ജനമോ മുമ്പ​ത്തേ​തുപോലെ​തന്നെ മറുപ​ടി​യും കൊടു​ത്തു.+ 31  ദാവീദ്‌ പറഞ്ഞ വാക്കുകൾ കേട്ട ആരോ അക്കാര്യം ശൗലിനെ അറിയി​ച്ചു. അപ്പോൾ, ശൗൽ ദാവീ​ദി​നെ വിളി​പ്പി​ച്ചു. 32  ദാവീദ്‌ ശൗലിനോ​ടു പറഞ്ഞു: “അയാൾ കാരണം ആരു​ടെ​യും മനസ്സു തളർന്നുപോ​ക​രുത്‌.* അങ്ങയുടെ ഈ ദാസൻ പോയി ആ ഫെലി​സ്‌ത്യനോ​ടു പോരാ​ടും.”+ 33  പക്ഷേ, ശൗൽ ദാവീ​ദിനോ​ടു പറഞ്ഞു: “ആ ഫെലി​സ്‌ത്യനോ​ടു പോരാ​ടാൻ നിനക്കാ​കില്ല. നീ ഒരു കൊച്ചു​പ​യ്യ​നല്ലേ?+ ഗൊല്യാ​ത്താണെ​ങ്കിൽ ചെറു​പ്പം​മു​തലേ ഒരു പടയാ​ളി​യും.”* 34  ദാവീദ്‌ അപ്പോൾ ശൗലിനോ​ടു പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കു​മ്പോൾ ഒരിക്കൽ ഒരു സിംഹവും+ മറ്റൊ​രി​ക്കൽ ഒരു കരടി​യും വന്ന്‌ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ആടിനെ പിടി​ച്ചുകൊ​ണ്ടുപോ​യി. 35  ഞാൻ പുറകേ ചെന്ന്‌ അതിനെ അടിച്ചു​വീ​ഴ്‌ത്തി അതിന്റെ വായിൽനി​ന്ന്‌ ആടിനെ രക്ഷിച്ചു. പിന്നെ, അത്‌ എഴു​ന്നേറ്റ്‌ എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച്‌ അടിച്ചുകൊ​ന്നു. 36  അങ്ങയുടെ ഈ ദാസൻ ആ സിംഹത്തെ​യും കരടിയെ​യും കൊന്നു. അഗ്രചർമി​യായ ഈ ഫെലി​സ്‌ത്യ​ന്റെ ഗതിയും അതുതന്നെ​യാ​യി​രി​ക്കും. കാരണം, ജീവനുള്ള ദൈവ​ത്തി​ന്റെ പടനി​രയെ​യാണ്‌ അയാൾ വെല്ലു​വി​ളി​ച്ചി​രി​ക്കു​ന്നത്‌.”+ 37  ദാവീദ്‌ ഇങ്ങനെ​യും പറഞ്ഞു: “സിംഹ​ത്തിന്റെ​യും കരടി​യുടെ​യും കൂർത്ത നഖങ്ങളിൽനി​ന്ന്‌ എന്നെ രക്ഷിച്ച യഹോ​വ​തന്നെ ഈ ഫെലി​സ്‌ത്യ​ന്റെ കൈയിൽനി​ന്നും എന്നെ രക്ഷിക്കും.”+ അപ്പോൾ, ശൗൽ ദാവീ​ദിനോ​ടു പറഞ്ഞു: “പോകൂ! യഹോവ നിന്റെ​കൂ​ടെ ഉണ്ടായി​രി​ക്കട്ടെ.” 38  എന്നിട്ട്‌, ശൗൽ ദാവീ​ദി​നെ സ്വന്തം വസ്‌ത്രം ധരിപ്പി​ച്ചു. ചെമ്പുകൊ​ണ്ടുള്ള ഒരു പടത്തൊ​പ്പി തലയിൽ വെച്ചുകൊ​ടു​ത്തു. പടച്ചട്ട​യും അണിയി​ച്ചു. 39  ദാവീദ്‌ വസ്‌ത്ര​ത്തി​നു മീതെ ശൗലിന്റെ വാളും കെട്ടി നടക്കാൻ നോക്കി. പക്ഷേ, സാധി​ച്ചില്ല. കാരണം, ദാവീ​ദിന്‌ അതു ശീലമി​ല്ലാ​യി​രു​ന്നു. ദാവീദ്‌ ശൗലിനോ​ടു പറഞ്ഞു: “എനിക്ക്‌ ഇതൊക്കെ ധരിച്ച്‌ നടക്കാൻ സാധി​ക്കില്ല. കാരണം, ഇതു ഞാൻ ശീലി​ച്ചി​ട്ടില്ല.” അതു​കൊണ്ട്‌, ദാവീദ്‌ അവ ഊരി​മാ​റ്റി. 40  പിന്നെ, തന്റെ കോൽ കൈയിലെ​ടുത്ത്‌ നേരെ അരുവിയിലേക്കു* ചെന്നു. എന്നിട്ട്‌, മിനു​സ​മുള്ള കല്ലു നോക്കി അഞ്ചെണ്ണം എടുത്ത്‌ ഇടയസ​ഞ്ചി​യു​ടെ അറയിൽ ഇട്ടു. കവണയും*+ കൈയി​ലു​ണ്ടാ​യി​രു​ന്നു. പിന്നെ, ദാവീദ്‌ ഫെലി​സ്‌ത്യ​ന്റെ നേരെ ചെന്നു. 41  ഫെലിസ്‌ത്യൻ ദാവീ​ദിനോട്‌ അടുത്ത​ടുത്ത്‌ വന്നു. അയാളു​ടെ പരിച​വാ​ഹകൻ മുന്നി​ലാ​യി ഉണ്ടായി​രു​ന്നു. 42  ദാവീദിനെ കണ്ടപ്പോൾ ഫെലി​സ്‌ത്യൻ പുച്ഛ​ത്തോ​ടെ ഒന്നു നോക്കി. കാരണം, ദാവീദ്‌ തുടുത്ത്‌ സുമു​ഖ​നായ വെറുമൊ​രു ബാലനാ​യി​രു​ന്നു.+ 43  ഫെലിസ്‌ത്യൻ ദാവീ​ദിനോട്‌, “വടിക​ളു​മാ​യി എന്റെ നേരെ വരാൻ ഞാൻ എന്താ പട്ടിയാ​ണോ”+ എന്നു ചോദി​ച്ചു. എന്നിട്ട്‌, അയാൾ തന്റെ ദൈവ​ങ്ങ​ളു​ടെ നാമത്തിൽ ദാവീ​ദി​നെ ശപിച്ചു. 44  ഫെലിസ്‌ത്യൻ ദാവീ​ദിനോ​ടു പറഞ്ഞു: “ഇങ്ങു വാടാ! ഞാൻ നിന്റെ മാംസം ആകാശ​ത്തി​ലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇട്ടു​കൊ​ടു​ക്കും.” 45  അപ്പോൾ ദാവീദ്‌ ഫെലി​സ്‌ത്യനോ​ടു പറഞ്ഞു: “നീ വാളും കുന്തവും ഏറുകു​ന്ത​വും കൊണ്ട്‌ എന്റെ നേർക്കു വരുന്നു.+ പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച+ ഇസ്രായേൽപ​ട​നി​ര​യു​ടെ ദൈവ​മായ, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നാമത്തിൽ+ നിന്റെ നേർക്കു വരുന്നു. 46  ഇന്നേ ദിവസം യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പി​ക്കും.+ ഞാൻ നിന്നെ കൊന്ന്‌ നിന്റെ തല വെട്ടിയെ​ടു​ക്കും. ഫെലി​സ്‌ത്യ​സൈ​ന്യ​ത്തി​ന്റെ ശവശരീ​രങ്ങൾ ഞാൻ ഇന്ന്‌ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ വന്യമൃ​ഗ​ങ്ങൾക്കും ഇട്ടു​കൊ​ടു​ക്കും. ഇസ്രായേ​ലിൽ ഒരു ദൈവ​മുണ്ടെന്നു ഭൂമി​യി​ലെ എല്ലാ മനുഷ്യ​രും മനസ്സി​ലാ​ക്കും.+ 47  യഹോവ രക്ഷിക്കു​ന്നതു വാളുകൊ​ണ്ടോ കുന്തംകൊ​ണ്ടോ അല്ലെന്ന്‌ ഇവിടെ കൂടി​വ​ന്നി​രി​ക്കുന്ന എല്ലാവ​രും അറിയും.+ കാരണം, യുദ്ധം യഹോ​വ​യുടേ​താണ്‌.+ എന്റെ ദൈവം നിങ്ങളെ ഒന്നടങ്കം ഞങ്ങളുടെ കൈയിൽ ഏൽപ്പി​ക്കും.”+ 48  അപ്പോൾ, ദാവീ​ദി​നെ നേരി​ടാൻ ഫെലി​സ്‌ത്യൻ അടുത്ത​ടുത്ത്‌ വന്നു. ദാവീ​ദോ അയാളെ നേരി​ടാൻ അതി​വേഗം പോർമു​ഖത്തേക്ക്‌ ഓടി. 49  ദാവീദ്‌ സഞ്ചിയിൽ കൈയി​ട്ട്‌ ഒരു കല്ല്‌ എടുത്ത്‌ കവണയിൽവെച്ച്‌ ചുഴറ്റി ഫെലി​സ്‌ത്യ​ന്റെ നെറ്റി​യു​ടെ നേർക്ക്‌ എറിഞ്ഞു. ആ കല്ല്‌ ഫെലി​സ്‌ത്യ​ന്റെ നെറ്റി​യിൽ തുളച്ചു​ക​യറി. അയാൾ മുഖം​കു​ത്തി നിലത്ത്‌ വീണു.+ 50  അങ്ങനെ, ദാവീദ്‌ ഒരു കവണയും ഒരു കല്ലും കൊണ്ട്‌ ഫെലി​സ്‌ത്യ​ന്റെ മേൽ വിജയം നേടി. കൈയിൽ വാളി​ല്ലാ​യി​രു​ന്നി​ട്ടുപോ​ലും ദാവീദ്‌ ഫെലി​സ്‌ത്യ​നെ തോൽപ്പി​ച്ച്‌ കൊന്നു​ക​ളഞ്ഞു.+ 51  ദാവീദ്‌ മുന്നോ​ട്ട്‌ ഓടി അയാളു​ടെ അടു​ത്തെത്തി. എന്നിട്ട്‌, ആ ഫെലി​സ്‌ത്യ​ന്റെ വാൾ ഉറയിൽനി​ന്ന്‌ ഊരിയെടുത്ത്‌+ അയാളു​ടെ തല വെട്ടി​മാ​റ്റി മരി​ച്ചെന്ന്‌ ഉറപ്പാക്കി. തങ്ങളുടെ വീര​യോ​ദ്ധാവ്‌ മരി​ച്ചെന്നു കണ്ട്‌ ഫെലി​സ്‌ത്യർ ഓടിപ്പോ​യി.+ 52  ഉടനെ, ഇസ്രായേൽപു​രു​ഷ​ന്മാ​രും യഹൂദാ​പു​രു​ഷ​ന്മാ​രും ആർത്തു​കൊ​ണ്ട്‌ താഴ്‌വരമുതൽ+ എക്രോ​ന്റെ കവാടങ്ങൾവരെ+ ഫെലി​സ്‌ത്യ​രെ പിന്തു​ടർന്നു. ശാരയീമിൽനിന്നുള്ള+ വഴിയിൽ ഗത്തും എക്രോ​നും വരെ ഫെലി​സ്‌ത്യ​രു​ടെ ശവശരീ​രങ്ങൾ വീണു​കി​ടന്നു. 53  ഫെലിസ്‌ത്യരെ വിടാതെ പിന്തു​ടർന്ന്‌ മടങ്ങിയെ​ത്തിയ ഇസ്രായേ​ല്യർ അവരുടെ പാളയം കൊള്ള​യ​ടി​ച്ചു. 54  ദാവീദ്‌ ആ ഫെലി​സ്‌ത്യ​ന്റെ തല യരുശലേ​മിലേക്കു കൊണ്ടു​വന്നു. പക്ഷേ, ഫെലി​സ്‌ത്യ​ന്റെ ആയുധങ്ങൾ സ്വന്തം കൂടാ​ര​ത്തിൽ വെച്ചു.+ 55  ദാവീദ്‌ ഫെലി​സ്‌ത്യ​നെ നേരി​ടാൻ പോകു​ന്നതു കണ്ടപ്പോൾ ശൗൽ സൈന്യാ​ധി​പ​നായ അബ്‌നേ​രിനോട്‌,+ “അബ്‌നേരേ, ഈ പയ്യൻ ആരുടെ മകനാണ്‌” എന്നു ചോദി​ച്ചു.+ അതിന്‌ അബ്‌നേർ, “രാജാവേ, തിരു​മ​ന​സ്സാ​ണെ എനിക്ക്‌ അറിയില്ല!” എന്നു പറഞ്ഞു. 56  അപ്പോൾ, രാജാവ്‌, “ഈ ചെറു​പ്പ​ക്കാ​രൻ ആരുടെ മകനാ​ണെന്നു കണ്ടുപി​ടി​ക്കൂ!” എന്നു പറഞ്ഞു. 57  അതുകൊണ്ട്‌, ദാവീദ്‌ ഫെലി​സ്‌ത്യ​നെ കൊന്ന്‌ മടങ്ങിവന്ന ഉടനെ അബ്‌നേർ ദാവീ​ദി​നെ ശൗലിന്റെ മുന്നി​ലേക്കു കൂട്ടിക്കൊ​ണ്ടുപോ​യി. ഫെലി​സ്‌ത്യ​ന്റെ തല ദാവീ​ദി​ന്റെ കൈയി​ലു​ണ്ടാ​യി​രു​ന്നു.+ 58  ശൗൽ ദാവീ​ദിനോട്‌, “കുഞ്ഞേ, നീ ആരുടെ മകനാണ്‌” എന്നു ചോദി​ച്ചു. അപ്പോൾ ദാവീദ്‌ പറഞ്ഞു: “അങ്ങയുടെ ദാസനും ബേത്ത്‌ലെഹെ​മ്യ​നും ആയ യിശ്ശായിയുടെ+ മകനാണു ഞാൻ.”+

അടിക്കുറിപ്പുകള്‍

അക്ഷ. “പാളയ​ങ്ങളെ.”
ഉയരം ഏകദേശം 2.9 മീ. (9 അടി 5.75 ഇഞ്ച്‌) ആയിരു​ന്നു. അനു. ബി14 കാണുക.
ഏകദേശം 57 കി.ഗ്രാം. അനു. ബി14 കാണുക.
ഏകദേശം 6.84 കി.ഗ്രാം. അനു. ബി14 കാണുക.
ഏകദേശം 22 ലി. അനു. ബി14 കാണുക.
അക്ഷ. “പാൽ.”
അതായത്‌, ആയിരം പേരുടെ അധിപൻ.
അഥവാ “ധൈര്യം ചോർന്നു​പോ​ക​രു​ത്‌.”
അഥവാ “യുദ്ധവീ​ര​നും.”
അഥവാ “നീർച്ചാ​ലി​ലേക്ക്‌.”
കല്ലുകൾ ദൂരേക്കു ചുഴറ്റി എറിയാൻ ഉപയോ​ഗി​ക്കുന്ന ഒരുതരം നാട.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം