ദാനി​യേൽ 6:1-28

6  രാജ്യത്ത്‌ അങ്ങോ​ള​മി​ങ്ങോ​ളം 120 സംസ്ഥാ​നാ​ധി​പ​തി​മാ​രെ നിയമി​ക്കു​ന്നതു നല്ലതാ​ണെന്നു ദാര്യാ​വേ​ശി​നു തോന്നി.+  അവരുടെ മേൽ മൂന്ന്‌ ഉന്നതോ​ദ്യോ​ഗ​സ്ഥ​രെ​യും നിയമി​ച്ചു. ഇവരിൽ ഒരാൾ ദാനി​യേ​ലാ​യി​രു​ന്നു.+ രാജാ​വി​നു നഷ്ടമൊ​ന്നും വരാതി​രി​ക്കേ​ണ്ട​തി​നു സംസ്ഥാനാധിപതിമാർ+ ഇവരോ​ടു കണക്കു ബോധി​പ്പി​ക്ക​ണ​മാ​യി​രു​ന്നു.  ദാനിയേൽ മറ്റ്‌ ഉന്നതോ​ദ്യോ​ഗ​സ്ഥ​രെ​ക്കാ​ളും സംസ്ഥാ​നാ​ധി​പ​തി​മാ​രെ​ക്കാ​ളും മികച്ചു​നി​ന്നു. അസാധാ​ര​ണ​മാം​വി​ധം സമർഥ​നാ​യി​രു​ന്നു ദാനി​യേൽ.+ ദാനി​യേ​ലി​നു സ്ഥാനക്ക​യറ്റം നൽകി മുഴു​രാ​ജ്യ​ത്തി​നും മീതെ ഉയർത്താൻ രാജാവ്‌ ആലോ​ചി​ച്ചു.  ആ സമയത്ത്‌ ഉന്നതോ​ദ്യോ​ഗ​സ്ഥ​രും സംസ്ഥാ​നാ​ധി​പ​തി​മാ​രും ദാനി​യേ​ലിന്‌ എതിരെ രാജ്യ​കാ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട എന്തെങ്കി​ലും കുറ്റം കണ്ടുപി​ടി​ക്കാൻ നോക്കി​ന​ട​ക്കു​ക​യാ​യി​രു​ന്നു. പക്ഷേ, ആരോ​പണം ഉന്നയി​ക്കാൻ പറ്റിയ എന്തെങ്കി​ലും തെറ്റോ കുറ്റമോ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. കാരണം, ദാനി​യേൽ ആശ്രയ​യോ​ഗ്യ​നും ഒന്നിലും വീഴ്‌ച വരുത്താ​ത്ത​വ​നും അഴിമതി കാണി​ക്കാ​ത്ത​വ​നും ആയിരു​ന്നു.  അതുകൊണ്ട്‌, അവർ പറഞ്ഞു: “ഈ ദാനി​യേ​ലി​ന്റെ കാര്യ​ത്തിൽ, അയാളു​ടെ ദൈവ​ത്തി​ന്റെ നിയമത്തോടു* ബന്ധപ്പെ​ട്ട​ല്ലാ​തെ ഒരു കാര്യ​ത്തി​ലും ഒരു ആരോ​പ​ണ​വും ഉന്നയി​ക്കാ​നാ​കു​മെന്നു തോന്നു​ന്നില്ല.”+  അങ്ങനെ, ആ ഉന്നതോ​ദ്യോ​ഗ​സ്ഥ​രും സംസ്ഥാ​നാ​ധി​പ​തി​മാ​രും സംഘം ചേർന്ന്‌ രാജസ​ന്നി​ധി​യി​ലെത്തി. അവർ രാജാ​വി​നോ​ടു പറഞ്ഞു: “ദാര്യാ​വേശ്‌ രാജാവേ, അങ്ങ്‌ നീണാൾ വാഴട്ടെ.  രാജാവിന്റെ എല്ലാ ഉദ്യോ​ഗ​സ്ഥ​രും മേധാ​വി​ക​ളും സംസ്ഥാ​നാ​ധി​പ​തി​മാ​രും രാജാ​വി​ന്റെ ഉന്നതാ​ധി​കാ​രി​ക​ളും ഗവർണർമാ​രും ഒരു കാര്യം കൂടി​യാ​ലോ​ചി​ച്ചി​രി​ക്കു​ന്നു. അത്‌ ഇതാണു രാജാവേ: 30 ദിവസ​ത്തേക്ക്‌ അങ്ങയോ​ട​ല്ലാ​തെ ഏതെങ്കി​ലും ദൈവ​ത്തോ​ടോ മനുഷ്യ​നോ​ടോ അപേക്ഷ ഉണർത്തി​ക്കു​ന്ന​യാ​ളെ സിംഹ​ക്കു​ഴി​യിൽ എറിയണം.+ ഇതെക്കു​റിച്ച്‌ ഒരു രാജക​ല്‌പന പുറ​പ്പെ​ടു​വിച്ച്‌ ഒരു നിരോ​ധനം ഏർപ്പെ​ടു​ത്തണം.  രാജാവേ, ഇപ്പോൾ അങ്ങ്‌ അതൊരു കല്‌പ​ന​യാ​ക്കി മേദ്യ​രു​ടെ​യും പേർഷ്യ​ക്കാ​രു​ടെ​യും റദ്ദാക്കാ​നാ​കാത്ത നിയമ​മ​നു​സ​രിച്ച്‌ അതിൽ ഒപ്പു വെച്ചാ​ലും;+ അങ്ങനെ, അതിനു മാറ്റം വരുത്താൻ പറ്റാതാ​കട്ടെ.”+  അങ്ങനെ, ദാര്യാ​വേശ്‌ രാജാവ്‌ ആ കല്‌പ​ന​യി​ലും നിരോ​ധ​ന​ത്തി​ലും ഒപ്പു വെച്ചു. 10  എന്നാൽ, കല്‌പ​ന​യിൽ ഒപ്പു വെച്ച കാര്യം അറിഞ്ഞ ഉടനെ ദാനി​യേൽ വീട്ടി​ലേക്കു പോയി. വീടിന്റെ മുകളി​ലത്തെ മുറി​യു​ടെ ജനലുകൾ യരുശ​ലേ​മി​നു നേരെ തുറന്നു​കി​ട​ന്നി​രു​ന്നു.+ താൻ പതിവാ​യി ചെയ്‌തു​പോ​ന്ന​തു​പോ​ലെ ദാനി​യേൽ ദിവസം മൂന്നു പ്രാവ​ശ്യം തന്റെ ദൈവ​ത്തി​നു മുന്നിൽ മുട്ടു​കു​ത്തി പ്രാർഥി​ച്ച്‌ സ്‌തു​തി​കൾ അർപ്പിച്ചു. 11  അപ്പോൾ, ആ പുരു​ഷ​ന്മാർ അകത്തേക്ക്‌ ഇരച്ചു​ക​യ​റി​വന്നു. ദാനി​യേൽ തന്റെ ദൈവ​ത്തി​ന്റെ മുന്നിൽ അപേക്ഷ ഉണർത്തി​ക്കു​ന്ന​തും പ്രീതി​ക്കാ​യി യാചി​ക്കു​ന്ന​തും അവർ കണ്ടു. 12  ഉടൻതന്നെ അവർ രാജാ​വി​നെ സമീപി​ച്ച്‌ രാജാവ്‌ ഏർപ്പെ​ടു​ത്തിയ നിരോ​ധ​ന​ത്തെ​ക്കു​റിച്ച്‌ ഓർമി​പ്പി​ച്ചു: “രാജാവേ, 30 ദിവസ​ത്തേക്ക്‌ അങ്ങയോ​ട​ല്ലാ​തെ ഏതെങ്കി​ലും ദൈവ​ത്തോ​ടോ മനുഷ്യ​നോ​ടോ അപേക്ഷ ഉണർത്തി​ക്കു​ന്ന​യാ​ളെ സിംഹ​ക്കു​ഴി​യിൽ എറിയ​ണ​മെന്നു വ്യവസ്ഥ ചെയ്‌ത്‌ അങ്ങ്‌ നിരോ​ധനം ഏർപ്പെ​ടു​ത്തി ഒപ്പു വെച്ചില്ലേ?” രാജാവ്‌ പറഞ്ഞു: “മേദ്യ​രു​ടെ​യും പേർഷ്യ​ക്കാ​രു​ടെ​യും റദ്ദാക്കാ​നാ​കാത്ത നിയമ​മ​നു​സ​രിച്ച്‌ അക്കാര്യ​ത്തിന്‌ ഒരു മാറ്റവു​മില്ല.”+ 13  ഉടനെ അവർ രാജാ​വി​നോ​ടു പറഞ്ഞു: “രാജാവേ, യഹൂദ​യിൽനിന്ന്‌ പ്രവാ​സി​യാ​യി പിടി​ച്ചു​കൊ​ണ്ടു​വന്ന ദാനിയേൽ+ അങ്ങയെ​യോ അങ്ങ്‌ ഒപ്പു വെച്ച നിരോ​ധ​ന​ത്തെ​യോ ഒട്ടും വകവെ​ക്കാ​തെ ദിവസം മൂന്നു പ്രാവ​ശ്യം പ്രാർഥി​ക്കു​ന്നു.”+ 14  ഇതു കേട്ട ഉടനെ രാജാവ്‌ ആകെ വിഷമ​ത്തി​ലാ​യി. ദാനി​യേ​ലി​നെ രക്ഷപ്പെ​ടു​ത്താൻ എന്തെങ്കി​ലും വഴിയു​ണ്ടോ എന്ന്‌ അദ്ദേഹം ആലോ​ചി​ച്ചു. ദാനി​യേ​ലി​നെ രക്ഷിക്കാൻ സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തു​വരെ അദ്ദേഹം സകല ശ്രമവും ചെയ്‌തു. 15  ഒടുവിൽ, ആ പുരു​ഷ​ന്മാർ സംഘം ചേർന്ന്‌ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “രാജാവേ, രാജക​ല്‌പ​ന​യ്‌ക്കോ രാജാവ്‌ ഏർപ്പെ​ടു​ത്തുന്ന ഏതെങ്കി​ലും നിരോ​ധ​ന​ത്തി​നോ മാറ്റം വരുത്താൻ പാടി​ല്ലെ​ന്നാ​ണു മേദ്യ​രു​ടെ​യും പേർഷ്യ​ക്കാ​രു​ടെ​യും നിയമ​മെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.”+ 16  അങ്ങനെ, രാജാവ്‌ ഉത്തരവി​ട്ടു; അവർ ദാനി​യേ​ലി​നെ കൊണ്ടു​വന്ന്‌ സിംഹ​ക്കു​ഴി​യിൽ എറിഞ്ഞു.+ രാജാവ്‌ ദാനി​യേ​ലി​നോ​ടു പറഞ്ഞു: “താങ്കൾ നിരന്തരം സേവി​ക്കുന്ന ആ ദൈവം താങ്കളെ രക്ഷിക്കും.” 17  തുടർന്ന്‌, ഒരു കല്ലു കൊണ്ടു​വന്ന്‌ കുഴി​യു​ടെ വായ്‌ അടച്ചു. ദാനി​യേ​ലി​ന്റെ കാര്യ​ത്തിൽ ഒരു മാറ്റവും വരാതി​രി​ക്കാൻ രാജാവ്‌ തന്റെ മുദ്ര​മോ​തി​രം​കൊ​ണ്ടും തന്റെ പ്രധാ​നി​ക​ളു​ടെ മുദ്ര​മോ​തി​രം​കൊ​ണ്ടും അതിനു മുദ്ര വെച്ചു. 18  പിന്നെ, രാജാവ്‌ കൊട്ടാ​ര​ത്തി​ലേക്കു പോയി. രാത്രി മുഴുവൻ ഉപവസി​ച്ചു, ഉല്ലാസ​മൊ​ന്നും വേണ്ടെന്നു വെച്ചു.* രാജാ​വിന്‌ ഉറങ്ങാൻ കഴിഞ്ഞില്ല.* 19  ഒടുവിൽ, വെട്ടം വീണ ഉടനെ രാജാവ്‌ എഴു​ന്നേറ്റ്‌ തിടു​ക്ക​ത്തിൽ സിംഹ​ക്കു​ഴി​യു​ടെ അടു​ത്തേക്കു പോയി. 20  കുഴിയുടെ അടുത്ത്‌ ചെന്ന രാജാവ്‌ ദുഃഖം കലർന്ന സ്വരത്തിൽ ദാനി​യേ​ലി​നെ വിളിച്ചു. രാജാവ്‌ ദാനി​യേ​ലി​നോ​ടു ചോദി​ച്ചു: “ജീവനുള്ള ദൈവ​ത്തി​ന്റെ ദാസനായ ദാനി​യേലേ, താങ്കൾ ഇടവി​ടാ​തെ സേവി​ക്കുന്ന ദൈവ​ത്തി​നു സിംഹ​ങ്ങ​ളിൽനിന്ന്‌ താങ്കളെ രക്ഷിക്കാ​നാ​യോ?” 21  ഉടനെ ദാനി​യേൽ രാജാ​വി​നോ​ടു പറഞ്ഞു: “രാജാവേ, അങ്ങ്‌ നീണാൾ വാഴട്ടെ. 22  എന്റെ ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു​ക​ളഞ്ഞു.+ അവ എന്നെ ഉപദ്ര​വി​ച്ചില്ല.+ കാരണം, ഞാൻ നിരപ​രാ​ധി​യാ​ണെന്നു ദൈവം കണ്ടു. രാജാവേ, അങ്ങയോ​ടും ഞാൻ ഒരു തെറ്റും ചെയ്‌തി​ട്ടി​ല്ല​ല്ലോ.” 23  രാജാവിനു വലിയ സന്തോ​ഷ​മാ​യി. ദാനി​യേ​ലി​നെ കുഴി​യിൽനിന്ന്‌ കയറ്റാൻ രാജാവ്‌ ഉത്തരവി​ട്ടു. അങ്ങനെ, ദാനി​യേ​ലി​നെ കുഴി​യിൽനിന്ന്‌ കയറ്റി. തന്റെ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ദാനി​യേ​ലിന്‌ ഒരു പോറൽപോ​ലും ഏറ്റിരു​ന്നില്ല.+ 24  പിന്നെ, ദാനി​യേ​ലിന്‌ എതിരെ കുറ്റാ​രോ​പണം നടത്തിയ* പുരു​ഷ​ന്മാ​രെ രാജക​ല്‌പ​ന​യ​നു​സ​രിച്ച്‌ കൊണ്ടു​വന്നു. അവരെ​യും അവരുടെ പുത്ര​ന്മാ​രെ​യും ഭാര്യ​മാ​രെ​യും സിംഹ​ക്കു​ഴി​യിൽ എറിഞ്ഞു. അവർ കുഴി​യു​ടെ അടിയിൽ എത്തുന്ന​തി​നു മുമ്പേ സിംഹങ്ങൾ അവരെ കീഴ്‌പെ​ടു​ത്തി അവരുടെ അസ്ഥിക​ളെ​ല്ലാം തകർത്തു​ക​ളഞ്ഞു.+ 25  പിന്നെ, ദാര്യാ​വേശ്‌ രാജാവ്‌ ഭൂമി​യി​ലെ​ങ്ങു​മുള്ള എല്ലാ ജനതകൾക്കും രാജ്യ​ക്കാർക്കും ഭാഷക്കാർക്കും ഇങ്ങനെ എഴുതി:+ “നിങ്ങൾക്കു സമൃദ്ധ​മായ സമാധാ​നം ആശംസി​ക്കു​ന്നു! 26  എന്റെ ഭരണ​പ്ര​ദേ​ശ​ത്തെ​ങ്ങു​മുള്ള സകലരും ദാനി​യേ​ലി​ന്റെ ദൈവ​ത്തി​നു മുന്നിൽ ഭയന്നു​വി​റ​യ്‌ക്ക​ണ​മെന്നു ഞാൻ ഒരു കല്‌പന പുറ​പ്പെ​ടു​വി​ക്കു​ന്നു.+ കാരണം, ആ ദൈവ​മാ​ണു ജീവനുള്ള ദൈവം, എന്നേക്കു​മു​ള്ളവൻ. ആ ദൈവ​ത്തി​ന്റെ രാജ്യം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടില്ല. ആ ഭരണം എന്നെന്നും നിലനിൽക്കും.*+ 27  ആ ദൈവം വിടുവിക്കുകയും+ രക്ഷിക്കു​ക​യും ചെയ്യുന്നു, ആകാശ​ത്തി​ലും ഭൂമി​യി​ലും അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും കാണി​ക്കു​ന്നു.+ സിംഹ​ങ്ങ​ളു​ടെ കൈയിൽനി​ന്ന്‌ ആ ദൈവം ദാനി​യേ​ലി​നെ രക്ഷിച്ച​ല്ലോ!” 28  അങ്ങനെ ദാനി​യേൽ, ദാര്യാവേശിന്റെയും+ പേർഷ്യ​ക്കാ​ര​നായ കോരെശിന്റെയും*+ ഭരണകാ​ലത്ത്‌ ഐശ്വ​ര്യ​സ​മൃ​ദ്ധി​യിൽ കഴിഞ്ഞു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
മറ്റൊരു സാധ്യത “സംഗീ​ത​ക്കാ​രെ ആരെയും വരുത്തി​യില്ല.”
അക്ഷ. “രാജാ​വി​ന്റെ ഉറക്കം ഓടി​ക്ക​ളഞ്ഞു.”
അഥവാ “ദാനി​യേ​ലി​നെ​ക്കു​റി​ച്ച്‌ പരദൂ​ഷണം പറഞ്ഞ.”
അഥവാ “ആ പരമാ​ധി​കാ​ര​ത്തി​ന്‌ ഒരിക്ക​ലും ഇളക്കം​ത​ട്ടില്ല.”
അഥവാ “സൈറ​സി​ന്റെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം