സംഖ്യ 3:1-51

3  യഹോവ സീനായ്‌ പർവതത്തിൽവെച്ച്‌+ മോശ​യോ​ടു സംസാ​രിച്ച കാലത്ത്‌ മോശ​യു​ടെ​യും അഹരോ​ന്റെ​യും വംശപരമ്പര* ഇതായി​രു​ന്നു.  അഹരോന്റെ ആൺമക്ക​ളു​ടെ പേരുകൾ: മൂത്ത മകൻ നാദാബ്‌. കൂടാതെ അബീഹു,+ എലെയാ​സർ,+ ഈഥാ​മാർ.+  അഹരോന്റെ ആൺമക്ക​ളു​ടെ, അതായത്‌ പുരോ​ഹി​ത​ശു​ശ്രൂ​ഷ​യ്‌ക്കു നിയമി​ത​രായ അഭിഷി​ക്ത​പു​രോ​ഹി​ത​ന്മാ​രു​ടെ, പേരുകൾ ഇവയാണ്‌.+  എന്നാൽ സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ യഹോ​വ​യു​ടെ മുമ്പാകെ അയോ​ഗ്യ​മായ അഗ്നി അർപ്പി​ച്ച​പ്പോൾ നാദാ​ബും അബീഹു​വും യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ മരിച്ചു​പോ​യി.+ അവർക്ക്‌ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ എലെയാസരും+ ഈഥാമാരും+ അപ്പനായ അഹരോ​നോ​ടൊ​പ്പം പുരോ​ഹി​ത​ശു​ശ്രൂ​ഷ​യിൽ തുടർന്നു.  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു:  “ലേവി ഗോ​ത്രത്തെ കൊണ്ടുവന്ന്‌+ പുരോ​ഹി​ത​നായ അഹരോ​ന്റെ മുമ്പാകെ നിറു​ത്തുക. അവർ അഹരോ​നു ശുശ്രൂഷ ചെയ്യും.+  വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട തങ്ങളുടെ ശുശ്രൂഷ നിർവ​ഹി​ച്ചു​കൊണ്ട്‌ അവർ അഹരോ​നോ​ടും മുഴുവൻ സമൂഹ​ത്തോ​ടും ഉള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുമ്പാകെ നിറ​വേ​റ്റണം.  അവർക്കായിരിക്കും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ എല്ലാ ഉപകര​ണ​ങ്ങ​ളു​ടെ​യും സംരക്ഷ​ണ​ച്ചു​മതല.+ വിശു​ദ്ധ​കൂ​ടാ​ര​ത്തോ​ടു ബന്ധപ്പെട്ട സേവനങ്ങൾ നിർവ​ഹി​ച്ചു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​രോ​ടുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ അവർ നിറ​വേ​റ്റണം.+  ലേവ്യരെ നീ അഹരോ​നും ആൺമക്കൾക്കും കൊടു​ക്കണം. അവരെ വേർതി​രി​ച്ചി​രി​ക്കു​ന്നു, ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ അഹരോ​നു​വേണ്ടി വേർതി​രി​ച്ചി​രി​ക്കു​ന്നു.+ 10  നീ അഹരോ​നെ​യും ആൺമക്ക​ളെ​യും പുരോ​ഹി​ത​കർമങ്ങൾ നിർവ​ഹി​ക്കാൻ നിയമി​ക്കണം.+ അർഹത​യി​ല്ലാത്ത ആരെങ്കിലും* അടുത്ത്‌ വന്നാൽ അയാളെ കൊന്നു​ക​ള​യണം.”+ 11  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: 12  “ഞാൻ ഇതാ, ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്കൾക്കെ​ല്ലാം പകരമാ​യി ലേവ്യരെ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ എടുക്കു​ന്നു!+ ലേവ്യർ എന്റേതാ​യി​രി​ക്കും. 13  കാരണം മൂത്ത ആൺമക്ക​ളെ​ല്ലാം എന്റേതാ​ണ്‌.+ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരിച്ച ദിവസം+ ഞാൻ ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്കളെ, മനുഷ്യ​ന്റെ​മു​തൽ മൃഗങ്ങ​ളു​ടെ​വരെ എല്ലാത്തി​ന്റെ​യും കടിഞ്ഞൂ​ലു​കളെ, എനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ച്ചു.+ അവർ എന്റേതാ​കും. ഞാൻ യഹോ​വ​യാണ്‌.” 14  സീനായ്‌ വിജനഭൂമിയിൽവെച്ച്‌+ യഹോവ പിന്നെ​യും മോശ​യോ​ടു സംസാ​രി​ച്ചു. ദൈവം പറഞ്ഞു: 15  “ലേവി​യു​ടെ വംശജ​രു​ടെ പേരുകൾ അവരുടെ പിതൃ​ഭ​വ​ന​ങ്ങ​ളും കുടും​ബ​ങ്ങ​ളും അനുസ​രിച്ച്‌ രേഖയിൽ ചേർക്കുക. ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള എല്ലാ ആണുങ്ങ​ളു​ടെ​യും പേര്‌ ചേർക്കണം.”+ 16  അങ്ങനെ യഹോ​വ​യു​ടെ ആജ്ഞയനു​സ​രിച്ച്‌, ദൈവം കല്‌പി​ച്ച​തു​പോ​ലെ​തന്നെ, മോശ അവരുടെ പേര്‌ രേഖ​പ്പെ​ടു​ത്തി. 17  ലേവിയുടെ ആൺമക്ക​ളു​ടെ പേരുകൾ ഇതാണ്‌: ഗർശോൻ, കൊഹാ​ത്ത്‌, മെരാരി.+ 18  കുടുംബമനുസരിച്ച്‌ ഗർശോ​ന്റെ ആൺമക്ക​ളു​ടെ പേരുകൾ: ലിബ്‌നി, ശിമെയി.+ 19  കുടുംബമനുസരിച്ച്‌ കൊഹാ​ത്തി​ന്റെ ആൺമക്കൾ: അമ്രാം, യിസ്‌ഹാർ, ഹെ​ബ്രോൻ, ഉസ്സീയേൽ.+ 20  കുടുംബമനുസരിച്ച്‌ മെരാ​രി​യു​ടെ ആൺമക്കൾ: മഹ്ലി,+ മൂശി.+ ഇവയാ​യി​രു​ന്നു പിതൃ​ഭ​വ​ന​മ​നു​സ​രിച്ച്‌ ലേവ്യ​രു​ടെ കുടും​ബങ്ങൾ. 21  ഗർശോനിൽനിന്നാണു ലിബ്‌നിയരുടെ+ കുടും​ബ​വും ശിമെ​യി​യ​രു​ടെ കുടും​ബ​വും ഉത്ഭവി​ച്ചത്‌. ഇവയാണു ഗർശോ​ന്യ​രു​ടെ കുടും​ബങ്ങൾ. 22  അവരുടെ ഇടയിൽനി​ന്ന്‌ പേര്‌ ചേർത്ത, ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള, ആണുങ്ങ​ളു​ടെ ആകെ എണ്ണം 7,500.+ 23  ഗർശോന്യരുടെ കുടും​ബങ്ങൾ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു പുറകിൽ പടിഞ്ഞാ​റാ​ണു പാളയ​മ​ടി​ച്ചി​രു​ന്നത്‌.+ 24  ഗർശോന്യരുടെ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവൻ ലായേ​ലി​ന്റെ മകൻ എലിയാ​സാ​ഫാ​യി​രു​ന്നു. 25  പിൻവരുന്നവയുടെ പരിര​ക്ഷ​യും അവയോ​ടു ബന്ധപ്പെട്ട സേവന​ങ്ങ​ളും ആയിരു​ന്നു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ ഗർശോ​ന്റെ വംശജ​രു​ടെ ഉത്തരവാ​ദി​ത്വം:+ വിശു​ദ്ധ​കൂ​ടാ​രം,+ അതിന്റെ ആവരണങ്ങൾ,+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലുള്ള യവനിക,*+ 26  മുറ്റത്തിന്റെ മറശ്ശീ​ലകൾ,+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ​യും യാഗപീ​ഠ​ത്തി​ന്റെ​യും ചുറ്റു​മുള്ള മുറ്റത്തെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലെ യവനിക,*+ അതിന്റെ കൂടാ​ര​ക്ക​യ​റു​കൾ. 27  കൊഹാത്തിൽനിന്നാണ്‌ അമ്രാ​മ്യ​രു​ടെ കുടും​ബ​വും യിസ്‌ഹാ​ര്യ​രു​ടെ കുടും​ബ​വും ഹെ​ബ്രോ​ന്യ​രു​ടെ കുടും​ബ​വും ഉസ്സീ​യേ​ല്യ​രു​ടെ കുടും​ബ​വും ഉത്ഭവി​ച്ചത്‌. ഇവയാണു കൊഹാ​ത്യ​രു​ടെ കുടും​ബങ്ങൾ.+ 28  അവരിൽ ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള ആണുങ്ങ​ളു​ടെ ആകെ എണ്ണം 8,600. അവർക്കാ​യി​രു​ന്നു വിശു​ദ്ധ​സ്ഥലം പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം.+ 29  കൊഹാത്തിന്റെ വംശജ​രു​ടെ കുടും​ബങ്ങൾ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ തെക്കു​ഭാ​ഗ​ത്താ​ണു പാളയ​മ​ടി​ച്ചി​രു​ന്നത്‌.+ 30  ഉസ്സീയേലിന്റെ മകനായ എലീസാ​ഫാ​നാ​യി​രു​ന്നു കൊഹാ​ത്യ​കു​ടും​ബ​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവൻ.+ 31  പെട്ടകം,+ മേശ,+ തണ്ടുവി​ളക്ക്‌,+ യാഗപീ​ഠങ്ങൾ,+ വിശു​ദ്ധ​സ്ഥ​ലത്തെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണങ്ങൾ,+ യവനിക*+ എന്നിവ​യു​ടെ പരിര​ക്ഷ​യും ഇവയോ​ടു ബന്ധപ്പെട്ട സേവന​ങ്ങ​ളും ആയിരു​ന്നു അവരുടെ ഉത്തരവാ​ദി​ത്വം.+ 32  ലേവ്യരുടെ മുഖ്യ​ത​ലവൻ പുരോ​ഹി​ത​നായ അഹരോ​ന്റെ മകൻ എലെയാ​സ​രാ​യി​രു​ന്നു.+ എലെയാ​സ​രാ​ണു വിശു​ദ്ധ​സ്ഥ​ലത്തെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റി​യി​രു​ന്ന​വർക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. 33  മെരാരിയിൽനിന്നാണു മഹ്ലിയ​രു​ടെ കുടും​ബ​വും മൂശി​യ​രു​ടെ കുടും​ബ​വും ഉത്ഭവി​ച്ചത്‌. ഇവയാണു മെരാ​രി​യു​ടെ കുടും​ബങ്ങൾ.+ 34  അവരുടെ ഇടയിൽനി​ന്ന്‌ പേര്‌ ചേർത്ത, ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള, ആണുങ്ങ​ളു​ടെ ആകെ എണ്ണം 6,200.+ 35  മെരാരിയുടെ കുടും​ബ​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവൻ അബീഹ​യി​ലി​ന്റെ മകനായ സൂരി​യെ​ലാ​യി​രു​ന്നു. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ വടക്കു​ഭാ​ഗ​ത്താണ്‌ അവർ പാളയ​മ​ടി​ച്ചി​രു​ന്നത്‌.+ 36  വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാ​മ്പ​ലു​കൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടു​കൾ, അതിന്റെ ഉപകരണങ്ങൾ+ എന്നിവ​യു​ടെ​യും അവയോ​ടു ബന്ധപ്പെട്ട സേവന​ങ്ങ​ളു​ടെ​യും മേൽനോ​ട്ടം മെരാ​രി​യു​ടെ വംശജർക്കാ​യി​രു​ന്നു.+ 37  മുറ്റത്തിനു ചുറ്റു​മു​ണ്ടാ​യി​രുന്ന തൂണുകൾ, അവയുടെ ചുവടു​കൾ,+ അവയുടെ കൂടാ​ര​ക്കു​റ്റി​കൾ, അവയുടെ കൂടാ​ര​ക്ക​യ​റു​കൾ എന്നിവ​യു​ടെ മേൽനോ​ട്ട​വും അവർക്കാ​യി​രു​ന്നു. 38  മോശയും അഹരോ​നും അഹരോ​ന്റെ ആൺമക്ക​ളും ആണ്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുന്നിൽ കിഴക്കു​ഭാ​ഗത്ത്‌, സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുന്നിൽ സൂര്യോ​ദ​യ​ത്തി​നു നേരെ, പാളയ​മ​ടി​ച്ചി​രു​ന്നത്‌. ഇസ്രാ​യേ​ല്യ​രെ പ്രതി​നി​ധീ​ക​രിച്ച്‌ വിശു​ദ്ധ​മ​ന്ദി​രം പരിര​ക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം അവർക്കാ​യി​രു​ന്നു. അർഹത​യി​ല്ലാത്ത ആരെങ്കിലും* അടു​ത്തേക്കു വന്നാൽ അയാളെ കൊന്നു​ക​ള​യ​ണ​മാ​യി​രു​ന്നു.+ 39  യഹോവ കല്‌പി​ച്ച​തു​പോ​ലെ, മോശ​യും അഹരോ​നും ലേവ്യ​പു​രു​ഷ​ന്മാ​രു​ടെ​യെ​ല്ലാം പേരുകൾ അവരുടെ കുടും​ബ​മ​നു​സ​രിച്ച്‌ രേഖയിൽ ചേർത്തു. ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള ആണുങ്ങൾ ആകെ 22,000 ആയിരു​ന്നു. 40  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: “ഇസ്രാ​യേ​ല്യ​രിൽ ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള മൂത്ത ആൺമക്ക​ളു​ടെ​യെ​ല്ലാം പേര്‌ ചേർക്കുക.+ അവരെ എണ്ണി അവരുടെ പേരിന്റെ ഒരു പട്ടിക ഉണ്ടാക്കണം. 41  ഇസ്രായേല്യരിലെ മൂത്ത ആൺമക്കൾക്കെ​ല്ലാം പകരം ലേവ്യരെ നീ എനിക്കാ​യി എടുക്കണം.+ ഇസ്രാ​യേ​ല്യ​രു​ടെ വളർത്തു​മൃ​ഗ​ങ്ങ​ളു​ടെ കടിഞ്ഞൂ​ലു​കൾക്കു പകരം ലേവ്യ​രു​ടെ വളർത്തു​മൃ​ഗ​ങ്ങ​ളെ​യും നീ എടുക്കണം.+ ഞാൻ യഹോ​വ​യാണ്‌.” 42  അങ്ങനെ യഹോവ കല്‌പി​ച്ച​തു​പോ​ലെ​തന്നെ മോശ ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്ക​ളു​ടെ​യെ​ല്ലാം പേര്‌ ചേർത്തു. 43  ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള മൂത്ത ആൺമക്ക​ളു​ടെ​യെ​ല്ലാം പേര്‌ ചേർത്തു. അവരുടെ എണ്ണം ആകെ 22,273. 44  യഹോവ പിന്നെ​യും മോശ​യോ​ടു പറഞ്ഞു: 45  “ഇസ്രാ​യേ​ല്യ​രു​ടെ മൂത്ത ആൺമക്കൾക്കു പകരം ലേവ്യ​രെ​യും ഇസ്രാ​യേ​ല്യ​രു​ടെ വളർത്തു​മൃ​ഗ​ങ്ങൾക്കു പകരം ലേവ്യ​രു​ടെ വളർത്തു​മൃ​ഗ​ങ്ങ​ളെ​യും എടുക്കുക. അങ്ങനെ ലേവ്യർ എന്റേതാ​യി​ത്തീ​രും. ഞാൻ യഹോ​വ​യാണ്‌. 46  ഇസ്രായേല്യരിൽ ലേവ്യ​രെ​ക്കാൾ അധിക​മുള്ള 273 മൂത്ത ആൺമക്കളുടെ+ മോച​ന​വി​ല​യാ​യി,+ 47  വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്ക​പ്ര​കാ​രം ആളൊ​ന്നിന്‌ അഞ്ചു ശേക്കെൽ* വീതം+ നീ എടുക്കണം. ഒരു ശേക്കെൽ 20 ഗേരയാ​ണ്‌.*+ 48  അധികമുള്ളവരുടെ മോച​ന​വി​ല​യാ​യി നീ ആ പണം അഹരോ​നും ആൺമക്കൾക്കും കൊടു​ക്കണം.” 49  അങ്ങനെ ലേവ്യ​രു​ടെ എണ്ണത്തെ​ക്കാൾ അധിക​മു​ള്ള​വരെ വീണ്ടെ​ടു​ക്കാൻവേണ്ടി വീണ്ടെ​ടു​പ്പു​വി​ല​യാ​യി നൽകേണ്ട പണം മോശ ശേഖരി​ച്ചു. 50  മോശ ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്ക​ളിൽനിന്ന്‌ ആ പണം—വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്ക​പ്ര​കാ​രം 1,365 ശേക്കെൽ—ശേഖരി​ച്ചു. 51  യഹോവയുടെ വാക്കനു​സ​രിച്ച്‌ മോശ മോച​ന​വി​ല​യായ ആ പണം അഹരോ​നും ആൺമക്കൾക്കും കൊടു​ത്തു. യഹോവ കല്‌പി​ച്ച​തു​പോ​ലെ​തന്നെ മോശ ചെയ്‌തു.

അടിക്കുറിപ്പുകള്‍

അക്ഷ. “തലമു​റകൾ.”
അക്ഷ. “അന്യർ ആരെങ്കി​ലും.” അതായത്‌, അഹരോ​ന്റെ കുടും​ബ​ത്തിൽപ്പെ​ടാത്ത ഒരാൾ.
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അക്ഷ. “അന്യർ ആരെങ്കി​ലും.” അതായത്‌, ലേവ്യ​ന​ല്ലാത്ത ഒരാൾ.
അഥവാ “വിശു​ദ്ധ​ശേ​ക്കെ​ലി​ന്റെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം