2 രാജാക്കന്മാർ 18:1-37

18  ഇസ്രാ​യേൽരാ​ജാ​വായ ഏലെയു​ടെ മകൻ ഹോശയയുടെ+ ഭരണത്തി​ന്റെ മൂന്നാം വർഷം യഹൂദാ​രാ​ജാ​വായ ആഹാസിന്റെ+ മകൻ ഹിസ്‌കിയ+ രാജാ​വാ​യി.  രാജാവാകുമ്പോൾ ഹിസ്‌കി​യ​യ്‌ക്ക്‌ 25 വയസ്സാ​യി​രു​ന്നു. 29 വർഷം ഹിസ്‌കിയ യരുശ​ലേ​മിൽ ഭരണം നടത്തി. സെഖര്യ​യു​ടെ മകളായ അബിയായിരുന്നു* ഹിസ്‌കി​യ​യു​ടെ അമ്മ.+  പൂർവികനായ ദാവീദിനെപ്പോലെ+ ഹിസ്‌കിയ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു.+  ഹിസ്‌കിയ ആരാധനാസ്ഥലങ്ങൾ* നീക്കം ചെയ്യുകയും+ പൂജാ​സ്‌തം​ഭങ്ങൾ ഉടച്ചു​ക​ള​യു​ക​യും പൂജാസ്‌തൂപം* വെട്ടിയിടുകയും+ ചെയ്‌തു. മോശ ഉണ്ടാക്കിയ താമ്രസർപ്പത്തെയും+ തകർത്തു​ക​ളഞ്ഞു. കാരണം താമ്രസർപ്പവിഗ്രഹം* എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന അതിനു മുമ്പാകെ ഇസ്രാ​യേൽ ജനം അക്കാലം​വരെ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ക്കു​മാ​യി​രു​ന്നു.*  ഹിസ്‌കിയ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യിൽ ആശ്രയി​ച്ചു.+ യഹൂദാ​രാ​ജാ​ക്ക​ന്മാ​രിൽ ഹിസ്‌കി​യ​യെ​പ്പോ​ലെ ഒരാൾ ഹിസ്‌കി​യ​യ്‌ക്കു മുമ്പോ ശേഷമോ ഉണ്ടായി​ട്ടില്ല.  ഹിസ്‌കിയ യഹോ​വ​യോ​ടു പറ്റിനി​ന്നു.+ ദൈവത്തെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ അദ്ദേഹം വ്യതി​ച​ലി​ച്ചില്ല. യഹോവ മോശ​യ്‌ക്കു കൊടുത്ത കല്‌പ​ന​ക​ളെ​ല്ലാം ഹിസ്‌കിയ അനുസ​രി​ച്ചു.  യഹോവ അദ്ദേഹ​ത്തോ​ടു​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പോയി​ട​ത്തെ​ല്ലാം ഹിസ്‌കിയ ജ്ഞാനപൂർവം പ്രവർത്തി​ച്ചു. അസീറി​യൻ രാജാ​വി​നെ സേവി​ക്കാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ ഹിസ്‌കിയ അയാ​ളോട്‌ എതിർത്തു​നി​ന്നു.+  മാത്രമല്ല, ഹിസ്‌കിയ ഫെലിസ്‌ത്യരെ+ തോൽപ്പി​ച്ച്‌ ഗസ്സയും അതിന്റെ പ്രദേ​ശ​ങ്ങ​ളും പിടി​ച്ച​ടക്കി. അവരുടെ കാവൽഗോ​പു​ര​ങ്ങൾമു​തൽ കോട്ട​മ​തി​ലുള്ള നഗരങ്ങൾവരെ* അദ്ദേഹം കീഴടക്കി.  ഹിസ്‌കിയ രാജാ​വി​ന്റെ നാലാം വർഷം, അതായത്‌ ഇസ്രാ​യേൽരാ​ജാ​വായ ഏലെയു​ടെ മകൻ ഹോശയയുടെ+ ഭരണത്തി​ന്റെ ഏഴാം വർഷം, അസീറി​യൻ രാജാ​വായ ശൽമ​നേ​സെർ ശമര്യ​യു​ടെ നേരെ വന്ന്‌ അതിനെ ഉപരോ​ധി​ച്ചു.+ 10  മൂന്നാം വർഷം അവർ അതു പിടി​ച്ചെ​ടു​ത്തു.+ അങ്ങനെ, ഹിസ്‌കി​യ​യു​ടെ ഭരണത്തി​ന്റെ ആറാം വർഷം, അതായത്‌ ഇസ്രാ​യേൽരാ​ജാ​വായ ഹോശ​യ​യു​ടെ ഭരണത്തി​ന്റെ ഒൻപതാം വർഷം, അവർ ശമര്യ കീഴടക്കി. 11  അസീറിയൻ രാജാവ്‌ ഇസ്രാ​യേ​ല്യ​രെ പിടിച്ച്‌ അസീറി​യ​യി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി.+ അവരെ മേദ്യ​രു​ടെ നഗരങ്ങ​ളി​ലും ഗോസാൻ നദിയു​ടെ തീരത്തുള്ള ഹാബോ​രി​ലും ഹലഹി​ലും പാർപ്പി​ച്ചു.+ 12  അവർ അവരുടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേൾക്കാ​തെ ദൈവ​ത്തി​ന്റെ ഉടമ്പടി ലംഘി​ച്ച​തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌.+ യഹോ​വ​യു​ടെ ദാസനായ മോശ നൽകിയ കല്‌പ​ന​ക​ളൊ​ന്നും അവർ ശ്രദ്ധി​ക്കു​ക​യോ അനുസ​രി​ക്കു​ക​യോ ചെയ്‌തില്ല. 13  ഹിസ്‌കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 14-ാം വർഷം അസീറിയൻ+ രാജാ​വായ സൻഹെ​രീബ്‌ യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങൾക്കു നേരെ വന്ന്‌ അവയെ​ല്ലാം പിടി​ച്ചെ​ടു​ത്തു.+ 14  അപ്പോൾ യഹൂദാ​രാ​ജാ​വായ ഹിസ്‌കിയ അസീറി​യൻ രാജാ​വി​നു ലാഖീ​ശി​ലേക്ക്‌ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു: “എനിക്കു തെറ്റു​പറ്റി. ദയവായി അങ്ങ്‌ ഇവി​ടെ​നിന്ന്‌ പിൻവാ​ങ്ങണം. അങ്ങ്‌ എത്രതന്നെ പിഴ ചുമത്തി​യാ​ലും ഞാൻ അതു തന്നു​കൊ​ള്ളാം.” അങ്ങനെ അസീറി​യൻ രാജാവ്‌ യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യ്‌ക്ക്‌ 300 താലന്തു* വെള്ളി​യും 30 താലന്തു സ്വർണ​വും പിഴയി​ട്ടു. 15  ഹിസ്‌കിയ യഹോ​വ​യു​ടെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലെ ഖജനാ​വു​ക​ളി​ലും ഉണ്ടായി​രുന്ന വെള്ളി മുഴുവൻ എടുത്ത്‌ കൊടു​ത്തു.+ 16  കൂടാതെ യഹൂദാ​രാ​ജാ​വായ ഹിസ്‌കിയ താൻ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞി​രുന്ന, യഹോ​വ​യു​ടെ ആലയത്തി​ലെ വാതിലുകളും+ കട്ടിള​ക്കാ​ലു​ക​ളും അഴിച്ചെടുത്ത്‌*+ അസീറി​യൻ രാജാ​വി​നു കൊടു​ത്തു. 17  അതിനു ശേഷം അസീറി​യൻ രാജാവ്‌ ലാഖീശിൽനിന്ന്‌+ തർഥാനെയും* റബ്‌സാരീസിനെയും* റബ്‌ശാക്കെയെയും* വലി​യൊ​രു സൈന്യ​ത്തോ​ടൊ​പ്പം യരുശ​ലേ​മിൽ ഹിസ്‌കിയ രാജാവിന്റെ+ അടു​ത്തേക്ക്‌ അയച്ചു. അവർ യരുശ​ലേ​മി​ലേക്കു വന്ന്‌ അലക്കു​കാ​രന്റെ നില​ത്തേ​ക്കുള്ള പ്രധാ​ന​വീ​ഥി​ക്ക​ടുത്ത്‌, മുകളി​ലുള്ള കുളത്തി​ന്റെ കനാലി​ന്‌ അരികെ നിലയു​റ​പ്പി​ച്ചു.+ 18  അവർ രാജാ​വി​നോ​ടു പുറത്ത്‌ വരാൻ ആവശ്യ​പ്പെ​ട്ട​പ്പോൾ രാജഭവനത്തിന്റെ* ചുമത​ല​യുള്ള, ഹിൽക്കി​യ​യു​ടെ മകൻ എല്യാക്കീമും+ വിവരങ്ങൾ രേഖ​പ്പെ​ടു​ത്താൻ ചുമത​ല​യുള്ള, ആസാഫി​ന്റെ മകൻ യോവാ​ഹും സെക്ര​ട്ട​റി​യായ ശെബ്‌നയും+ പുറത്ത്‌ വന്നു. 19  അപ്പോൾ റബ്‌ശാ​ക്കെ അവരോ​ടു പറഞ്ഞു: “ഹിസ്‌കി​യ​യോട്‌ ഇങ്ങനെ പറയുക: ‘അസീറി​യ​യു​ടെ മഹാരാ​ജാവ്‌ പറയുന്നു: “എന്തു വിശ്വ​സി​ച്ചാ​ണു നീ ഇത്ര ധൈര്യ​ത്തോ​ടി​രി​ക്കു​ന്നത്‌?+ 20  ‘എനിക്ക്‌ ഒരു യുദ്ധത​ന്ത്രം അറിയാം, യുദ്ധം ചെയ്യാ​നുള്ള ശക്തിയു​മുണ്ട്‌’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പി​ല്ലാത്ത വാക്കു​ക​ളാ​ണു നീ ഈ പറയു​ന്നത്‌. ആരിൽ ആശ്രയി​ച്ചി​ട്ടാണ്‌ എന്നെ എതിർക്കാൻ നീ ധൈര്യം കാണി​ക്കു​ന്നത്‌?+ 21  ചതഞ്ഞ ഈറ്റയായ ഈജി​പ്‌തി​ലല്ലേ നീ ആശ്രയി​ക്കു​ന്നത്‌?+ ആരെങ്കി​ലും അതിൽ ഊന്നി​യാൽ അത്‌ അയാളു​ടെ കൈയിൽ തുളച്ചു​ക​യ​റും. ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​നെ ആശ്രയി​ക്കുന്ന എല്ലാവ​രു​ടെ​യും ഗതി അതുത​ന്നെ​യാ​യി​രി​ക്കും. 22  ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യി​ലാണ്‌ ആശ്രയി​ക്കു​ന്നത്‌’+ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദ​യോ​ടും യരുശ​ലേ​മി​നോ​ടും, ‘നിങ്ങൾ യരുശ​ലേ​മി​ലെ യാഗപീ​ഠ​ത്തി​നു മുമ്പി​ലാ​ണു കുമ്പി​ടേ​ണ്ടത്‌’ എന്നു പറഞ്ഞ്‌ ഹിസ്‌കിയ നീക്കം ചെയ്‌ത ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഈ ദൈവ​ത്തി​ന്റെ​ത​ന്നെ​യല്ലേ?”’+ 23  വേണമെങ്കിൽ എന്റെ യജമാ​ന​നായ അസീറി​യൻ രാജാ​വു​മാ​യി പന്തയം വെച്ചു​കൊ​ള്ളൂ: ഞാൻ നിനക്ക്‌ 2,000 കുതി​ര​കളെ തരാം; അവയ്‌ക്ക്‌ ആവശ്യ​മാ​യത്ര കുതി​ര​ക്കാ​രെ കണ്ടുപി​ടി​ക്കാൻ നിനക്കു കഴിയു​മോ?+ 24  രഥങ്ങൾക്കും കുതി​ര​ക്കാർക്കും വേണ്ടി നീ ഈജി​പ്‌തി​നെ​യല്ലേ ആശ്രയി​ക്കു​ന്നത്‌? ആ സ്ഥിതിക്ക്‌ എന്റെ യജമാ​നന്റെ ഭൃത്യ​ന്മാ​രിൽ ഏറ്റവും നിസ്സാ​ര​നായ ഒരു ഗവർണ​റെ​യെ​ങ്കി​ലും ഇവി​ടെ​നിന്ന്‌ തോൽപ്പി​ച്ചോ​ടി​ക്കാൻ നിനക്കു പറ്റുമോ? 25  മാത്രമല്ല യഹോ​വ​യു​ടെ സമ്മതം​കൂ​ടാ​തെ​യാ​ണോ ഞാൻ ഈ സ്ഥലം നശിപ്പി​ക്കാൻ വന്നിരി​ക്കു​ന്നത്‌? ‘ഈ ദേശത്തി​നു നേരെ ചെന്ന്‌ ഇതു നശിപ്പി​ക്കുക’ എന്ന്‌ യഹോ​വ​ത​ന്നെ​യാണ്‌ എന്നോടു പറഞ്ഞത്‌.” 26  ഹിൽക്കിയയുടെ മകനായ എല്യാ​ക്കീ​മും ശെബ്‌നയും+ യോവാ​ഹും റബ്‌ശാക്കെയോടു+ പറഞ്ഞു: “ദയവായി അങ്ങയുടെ ഈ ദാസന്മാ​രോട്‌ അരമായ* ഭാഷയിൽ+ സംസാ​രി​ച്ചാ​ലും. അതു ഞങ്ങൾക്കു മനസ്സി​ലാ​കും. മതിലി​ന്മേൽ ഇരിക്കുന്ന ഈ ജനം കേൾക്കെ ജൂതന്മാ​രു​ടെ ഭാഷയിൽ ഞങ്ങളോ​ടു സംസാ​രി​ക്ക​രു​തേ.”+ 27  എന്നാൽ റബ്‌ശാ​ക്കെ പറഞ്ഞു: “ഈ സന്ദേശം നിങ്ങളു​ടെ യജമാ​ന​നെ​യും നിങ്ങ​ളെ​യും മാത്രമല്ല, മതിലിൽ ഇരിക്കുന്ന ഈ ആളുക​ളെ​യും​കൂ​ടെ അറിയി​ക്കാ​നാണ്‌ എന്റെ യജമാനൻ എന്നെ അയച്ചി​രി​ക്കു​ന്നത്‌. നിങ്ങ​ളോ​ടൊ​പ്പം അവരും സ്വന്തം മലം തിന്നു​ക​യും സ്വന്തം മൂത്രം കുടി​ക്കു​ക​യും ചെയ്യേ​ണ്ടി​വ​രു​മ​ല്ലോ!” 28  അപ്പോൾ റബ്‌ശാ​ക്കെ ജൂതന്മാ​രു​ടെ ഭാഷയിൽ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “അസീറി​യൻ മഹാരാ​ജാ​വി​ന്റെ വാക്കുകൾ കേൾക്കൂ.+ 29  രാജാവ്‌ പറയുന്നു: ‘ഹിസ്‌കിയ നിങ്ങളെ വഞ്ചിക്കു​ക​യാണ്‌. എന്റെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിക്കാൻ അയാൾക്കു കഴിയില്ല.+ 30  “യഹോവ നമ്മളെ രക്ഷിക്കു​ക​തന്നെ ചെയ്യും, ഈ നഗരത്തെ അസീറി​യൻ രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കില്ല”+ എന്നു പറഞ്ഞ്‌ യഹോ​വ​യിൽ ആശ്രയി​ക്കാ​നല്ലേ ഹിസ്‌കിയ ആവശ്യ​പ്പെ​ടു​ന്നത്‌? എന്നാൽ നിങ്ങൾ അതിനു ചെവി കൊടു​ക്ക​രുത്‌. 31  ഹിസ്‌കിയ പറയു​ന്നതു നിങ്ങൾ കേൾക്ക​രുത്‌. കാരണം അസീറി​യൻ രാജാവ്‌ ഇങ്ങനെ പറയുന്നു: “എന്നോടു സമാധാ​ന​സന്ധി ഉണ്ടാക്കി കീഴട​ങ്ങുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ഫലം തിന്നു​ക​യും സ്വന്തം കിണറ്റിലെ* വെള്ളം കുടി​ക്കു​ക​യും ചെയ്യും. 32  പിന്നെ ഞാൻ വന്ന്‌ നിങ്ങളു​ടെ ഈ ദേശം​പോ​ലുള്ള ഒരു ദേശ​ത്തേക്ക്‌,+ ധാന്യ​വും പുതു​വീ​ഞ്ഞും ഉള്ള ദേശ​ത്തേക്ക്‌, അപ്പവും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഉള്ള ദേശ​ത്തേക്ക്‌, ഒലിവ്‌ മരവും തേനും ഉള്ള ദേശ​ത്തേക്ക്‌, നിങ്ങളെ കൂട്ടി​ക്കൊ​ണ്ടു​പോ​കും. അങ്ങനെ നിങ്ങൾ മരിക്കാ​തെ ജീവ​നോ​ടി​രി​ക്കും. ഹിസ്‌കിയ പറയു​ന്നതു കേൾക്ക​രുത്‌. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ്‌ അയാൾ നിങ്ങളെ പറ്റിക്കു​ക​യാണ്‌. 33  ഏതെങ്കിലും ജനതക​ളു​ടെ ദൈവ​ങ്ങൾക്ക്‌ അസീറി​യൻ രാജാ​വി​ന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ണ്ടോ? 34  ഹമാത്തിലെയും+ അർപ്പാ​ദി​ലെ​യും ദൈവങ്ങൾ എവിടെ? സെഫർവ്വയീമിലെയും+ ഹേനയി​ലെ​യും ഇവ്വയി​ലെ​യും ദൈവങ്ങൾ എവിടെ? എന്റെ കൈയിൽനി​ന്ന്‌ ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+ 35  ആ ദേശങ്ങ​ളി​ലെ എല്ലാ ദൈവ​ങ്ങ​ളി​ലും​വെച്ച്‌ ആർക്കാണ്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ള്ളത്‌? പിന്നെ എങ്ങനെ യഹോ​വ​യ്‌ക്ക്‌ യരുശ​ലേ​മി​നെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിയും?”’”+ 36  എന്നാൽ ജനം ഒന്നും മിണ്ടാതെ നിന്നു. കാരണം, “നിങ്ങൾ അയാ​ളോ​ടു മറുപ​ടി​യൊ​ന്നും പറയരു​ത്‌” എന്നു രാജാവ്‌ കല്‌പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.+ 37  രാജകൊട്ടാരത്തിന്റെ ചുമത​ല​യുള്ള, ഹിൽക്കി​യ​യു​ടെ മകൻ എല്യാ​ക്കീ​മും വിവരങ്ങൾ രേഖ​പ്പെ​ടു​ത്താൻ ചുമത​ല​യുള്ള, ആസാഫി​ന്റെ മകൻ യോവാ​ഹും സെക്ര​ട്ട​റി​യായ ശെബ്‌ന​യും വസ്‌ത്രം കീറി, ഹിസ്‌കി​യ​യു​ടെ അടുത്ത്‌ ചെന്ന്‌ റബ്‌ശാ​ക്കെ പറഞ്ഞ​തെ​ല്ലാം അറിയി​ച്ചു.

അടിക്കുറിപ്പുകള്‍

അബീയ എന്നതിന്റെ മറ്റൊരു രൂപം.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
പദാവലി കാണുക.
അഥവാ “നെഹു​ഷ്‌ഠാൻ.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​മാ​യി​രു​ന്നു.”
അതായത്‌, അധികം ആൾപ്പാർപ്പി​ല്ലാത്ത സ്ഥലങ്ങൾമു​തൽ ജനങ്ങൾ തിങ്ങി​പ്പാർക്കുന്ന സ്ഥലങ്ങൾവരെ.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “മുറി​ച്ചെ​ടു​ത്ത്‌.”
അഥവാ “സൈന്യാ​ധി​പ​നെ​യും.”
അഥവാ “കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രമാ​ണി​യെ​യും.”
അഥവാ “പാനപാ​ത്ര​വാ​ഹ​ക​രു​ടെ പ്രമാ​ണി​യെ​യും.”
അഥവാ “കൊട്ടാ​ര​ത്തി​ന്റെ.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
അഥവാ “സിറിയൻ.”
അഥവാ “ജലസം​ഭ​ര​ണി​യി​ലെ.” പദാവ​ലി​യിൽ “ജലസം​ഭ​രണി” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം