വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉറപ്പുള്ള ഒരു പ്രത്യാശ

ഉറപ്പുള്ള ഒരു പ്രത്യാശ

ഉറപ്പുള്ള ഒരു പ്രത്യാശ

ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നു പലപ്പോ​ഴും വിളി​ക്ക​പ്പെ​ടുന്ന യേശു രണ്ടായി​ര​ത്തോ​ളം വർഷങ്ങൾക്കു മുമ്പ്‌ അന്യാ​യ​മാ​യി മരണത്തി​നു വിധി​ക്ക​പ്പെട്ടു. ദണ്ഡനസ്‌തം​ഭ​ത്തിൽ തൂക്കപ്പെട്ട അവന്റെ സമീപം മറ്റൊരു സ്‌തം​ഭ​ത്തിൽ മരണം കാത്തു കിടന്നി​രുന്ന ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ പരിഹാ​സ​പൂർവം അവനോട്‌ ഇങ്ങനെ പറഞ്ഞു: “നീ ക്രിസ്‌തു അല്ലയോ? നിന്നെ​ത്ത​ന്നേ​യും ഞങ്ങളെ​യും രക്ഷിക്ക.”

അപ്പോൾ, വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെ​ട്ടി​രുന്ന മറ്റൊരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ ആ മനുഷ്യ​നെ ശാസി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “സമശി​ക്ഷാ​വി​ധി​യിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെ​ടു​ന്നി​ല്ല​യോ? നാമോ ന്യായ​മാ​യി​ട്ടു ശിക്ഷ അനുഭ​വി​ക്കു​ന്നു; നാം പ്രവർത്തി​ച്ച​തി​ന്നു യോഗ്യ​മാ​യ​ത​ല്ലോ കിട്ടു​ന്നതു; ഇവനോ അരുതാ​ത്തതു ഒന്നും ചെയ്‌തി​ട്ടില്ല എന്നു പറഞ്ഞു.” പിന്നെ അവൻ യേശു​വി​നോ​ടാ​യി ഇങ്ങനെ യാചിച്ചു: “നീ രാജത്വം പ്രാപി​ച്ചു വരു​മ്പോൾ എന്നെ ഓർത്തു​കൊ​ള്ളേ​ണമേ.”

യേശു അവനോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: “നീ എന്നോ​ടു​കൂ​ടെ പരദീ​സ​യിൽ ഇരിക്കും എന്നു ഞാൻ സത്യമാ​യി നിന്നോ​ടു പറയുന്നു.”—ലൂക്കൊസ്‌ 23:39-43.

യേശു​വി​നു മുന്നിൽ അത്ഭുത​ക​ര​മായ ഒരു പ്രത്യാശ ഉണ്ടായി​രു​ന്നു. ഈ പ്രത്യാശ അവനിൽ ഉളവാ​ക്കിയ ഫലത്തെ കുറിച്ച്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇപ്രകാ​രം പറയുന്നു: “തന്റെ മുമ്പിൽ വെച്ചി​രുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യ​മാ​ക്കി ക്രൂശി​നെ സഹിച്ചു.”—എബ്രായർ 12:2.

തന്റെ പിതാ​വി​നോ​ടൊ​പ്പം വീണ്ടും സ്വർഗ​ത്തിൽ വസിക്കു​ന്ന​തും ഒടുവിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​യി സേവി​ക്കു​ന്ന​തും യേശു​വി​ന്റെ മുമ്പിൽ വെക്ക​പ്പെ​ട്ടി​രുന്ന “സന്തോഷ”ത്തിൽ പെടുന്ന സംഗതി​ക​ളാ​യി​രു​ന്നു. കൂടാതെ, ഭൂമി​യു​ടെ മേൽ തന്നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രാ​യി വാഴാൻ പോകുന്ന തന്റെ വിശ്വസ്‌ത അനുഗാ​മി​കളെ സ്വർഗ​ത്തി​ലേക്കു സ്വാഗതം ചെയ്യു​ന്ന​തി​ന്റെ സന്തോ​ഷ​വും അവനെ കാത്തി​രു​ന്നി​രു​ന്നു. (യോഹ​ന്നാൻ 14:2, 3; ഫിലി​പ്പി​യർ 2:7-11; വെളി​പ്പാ​ടു 20:5, 6) അങ്ങനെ​യെ​ങ്കിൽ, അനുത​പിച്ച ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രന്‌, അവൻ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും എന്ന വാഗ്‌ദാ​നം നൽകി​യ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രന്‌ എന്തു പ്രത്യാശ?

യേശു​വി​നോ​ടു കൂടെ സ്വർഗ​ത്തിൽ വാഴാൻ ആവശ്യ​മായ യോഗ്യത ആ മനുഷ്യന്‌ ഉണ്ടായി​രു​ന്നില്ല. “നിങ്ങൾ ആകുന്നു എന്റെ പരീക്ഷ​ക​ളിൽ എന്നോ​ടു​കൂ​ടെ നിലനി​ന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമി​ച്ചു​ത​ന്ന​തു​പോ​ലെ ഞാൻ നിങ്ങൾക്കും നിയമി​ച്ചു​ത​രു​ന്നു” എന്ന്‌ യേശു ആരോടു പറഞ്ഞു​വോ അക്കൂട്ട​ത്തിൽ അയാൾ പെടു​ന്നില്ല. (ലൂക്കൊസ്‌ 22:28, 29) എങ്കിലും ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ തന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും എന്ന്‌ യേശു വാഗ്‌ദാ​നം ചെയ്‌തു. ആ വാഗ്‌ദാ​നം നിറ​വേ​റ്റ​പ്പെ​ടു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

ആദ്യ മനുഷ്യ ജോഡി​യായ ആദാമി​നെ​യും ഹവ്വാ​യെ​യും യഹോ​വ​യാം ദൈവം ആക്കി വെച്ചതു പറുദീ​സ​യി​ലാ​യി​രു​ന്നു, ഏദെൻ എന്നു വിളി​ക്ക​പ്പെ​ടുന്ന ഉല്ലാസ​ത്തി​ന്റെ ഒരു തോട്ട​ത്തിൽ. (ഉല്‌പത്തി 2:8, 15) ഏദെൻ തോട്ടം സ്ഥിതി​ചെ​യ്‌തി​രു​ന്നതു ഭൂമി​യി​ലാണ്‌. മുഴു ഭൂമി​യും ഒരു പറുദീ​സ​യാ​യി​ത്തീ​രണം എന്നായി​രു​ന്നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യം. എങ്കിലും, ആദാമും ഹവ്വായും തന്നോട്‌ അനുസ​ര​ണ​ക്കേടു കാട്ടി​യ​തി​ന്റെ ഫലമായി ദൈവം ആ അതിമ​നോ​ഹ​ര​മായ ഭവനത്തിൽ നിന്ന്‌ അവരെ പുറത്താ​ക്കി. (ഉല്‌പത്തി 3:23, 24) എന്നാൽ, പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നും മുഴു ഭൂമി​യും ഒരു ഉദ്യാ​ന​മാ​യി മാറു​മെ​ന്നും യേശു വെളി​പ്പെ​ടു​ത്തി.

യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തു​കൊണ്ട്‌ തനിക്കും സഹ അപ്പൊ​സ്‌ത​ല​ന്മാർക്കും എന്തു പ്രതി​ഫ​ല​മാ​ണു കിട്ടാൻ പോകു​ന്നത്‌ എന്ന്‌ അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ ചോദി​ച്ച​പ്പോൾ യേശു ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: “എന്നെ അനുഗ​മി​ച്ചി​രി​ക്കുന്ന നിങ്ങൾ പുനർജ്ജ​ന​ന​ത്തിൽ [“പുനർസൃ​ഷ്ടി​യിൽ,” NW] മനുഷ്യ​പു​ത്രൻ തന്റെ മഹത്വ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാ​സ​ന​ത്തിൽ ഇരുന്നു യിസ്രാ​യേൽഗോ​ത്രം പന്ത്രണ്ടി​ന്നും ന്യായം വിധി​ക്കും” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (മത്തായി 19:27, 28) ഇതേ സംഭാ​ഷണം ലൂക്കൊസ്‌ റിപ്പോർട്ടു ചെയ്‌ത​പ്പോൾ, “പുനർസൃ​ഷ്ടി​യിൽ” എന്നതിനു പകരം “വരുവാ​നുള്ള ലോക​ത്തിൽ” എന്ന്‌ യേശു പറയു​ന്ന​താ​യി ഉദ്ധരി​ച്ചി​രി​ക്കു​ന്നതു ശ്രദ്ധേ​യ​മാണ്‌.—ലൂക്കൊസ്‌ 18:28-30.

അതു​കൊണ്ട്‌, തന്റെ സഹ ഭരണാ​ധി​കാ​രി​ക​ളോ​ടൊ​പ്പം സ്വർഗ​ത്തിൽ മഹത്ത്വ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഉപവി​ഷ്ട​നാ​കു​മ്പോൾ യേശു​ക്രി​സ്‌തു നീതി​നി​ഷ്‌ഠ​മായ ഒരു പുതിയ ലോകം സ്ഥാപി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 2:11, 12; വെളി​പ്പാ​ടു 5:10; 14:1, 3) ക്രിസ്‌തു​വി​ന്റെ സ്വർഗീയ ഭരണം മുഖാ​ന്തരം, മുഴു ഭൂമി​യും ഒരു പറുദീ​സ​യാ​യി​ത്തീ​രുക എന്ന ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യം നിറ​വേ​റ്റ​പ്പെ​ടും!

യേശു തന്റെ രാജവാഴ്‌ച കാലത്ത്‌, തനിക്ക​രി​കിൽ ദണ്ഡന സ്‌തം​ഭ​ത്തിൽ കിടന്ന ആ കുറ്റവാ​ളി​യോ​ടുള്ള വാഗ്‌ദാ​നം നിറ​വേ​റ്റും. യേശു അവനെ ഉയിർപ്പി​ക്കും. ആ മനുഷ്യൻ അവന്റെ ഒരു ഭൗമിക പ്രജ ആയിത്തീ​രും. അപ്പോൾ, ദൈവിക നിബന്ധ​നകൾ അനുസ​രി​ക്കാ​നും രാജ്യ ഭരണത്തിൻ കീഴിൽ എന്നേക്കും ജീവി​ക്കാ​നും ഉള്ള ഒരു അവസരം ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനു നൽക​പ്പെ​ടും. ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കുക എന്ന ബൈബി​ള​ധി​ഷ്‌ഠിത ഭാവി പ്രതീ​ക്ഷ​യിൽ നമുക്കു തീർച്ച​യാ​യും സന്തോ​ഷി​ക്കാൻ കഴിയും!

ജീവിതം അർഥസ​മ്പൂർണം ആകു​മ്പോൾ

മഹത്തായ അത്തര​മൊ​രു പ്രത്യാ​ശ​യ്‌ക്ക്‌ നമ്മുടെ ജീവി​തത്തെ എത്രമാ​ത്രം അർഥവ​ത്താ​ക്കി​ത്തീർക്കാൻ സാധി​ക്കു​മെന്ന്‌ ഒന്നു വിഭാവന ചെയ്യുക. വിപത്‌ക​ര​മായ നിഷേ​ധാ​ത്മക ചിന്താ​ഗ​തി​കൾ മനസ്സിൽ കൂടു​കൂ​ട്ടാ​തി​രി​ക്കാൻ അതു സഹായി​ക്കും. അത്തരം പ്രത്യാശ ആത്മീയ സർവാ​യു​ധ​വർഗ​ത്തി​ലെ ഒരു മർമ​പ്ര​ധാന ഘടകമാ​ണെന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പറയു​ക​യു​ണ്ടാ​യി. നാം “രക്ഷയുടെ പ്രത്യാശ”യെ “പടത്തൊ​പ്പി”യായി ധരി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അവൻ പറഞ്ഞു.—1 തെസ്സ​ലൊ​നീ​ക്യർ 5:8, പി.ഒ.സി. ബൈബിൾ; സങ്കീർത്തനം 37:29; വെളി​പ്പാട്‌ 21:3-5.

ആ പ്രത്യാശ ജീവി​ക്കാ​നുള്ള ആശ പകരുന്നു. വരാൻ പോകുന്ന പറുദീ​സ​യിൽ ആരും ഏകാന്ത​ത​യു​ടെ തടവു​കാ​രാ​യി​രി​ക്കില്ല. കാരണം “മരിച്ച​വരെ ഉയിർപ്പി​ക്കുന്ന ദൈവം” പ്രിയ​പ്പെ​ട്ട​വരെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രും. (2 കൊരി​ന്ത്യർ 1:9) ശാരീ​രിക അവശത​ക​ളും വേദന​ക​ളും ഒരു പഴങ്കഥ​യാ​യി മാറും. നടക്കാൻ വയ്യാതെ ഒരിടത്തു തന്നെ ചടഞ്ഞു​കൂ​ടേണ്ടി വരുന്ന അവസ്ഥയും ആർക്കും ഉണ്ടാകില്ല. കാരണം “അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. അന്ന്‌ ആളുക​ളു​ടെ “ദേഹം യൌവ​ന​ചൈ​ത​ന്യ​ത്താൽ പുഷ്ടി​വെ​ക്കും,” അവർ “ബാല്യ​പ്രാ​യ​ത്തി​ലേക്കു തിരി​ഞ്ഞു​വ​രും.”—യെശയ്യാ​വു 35:6; ഇയ്യോബ്‌ 33:25.

“എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയി”ല്ലാത്ത ആ കാലത്ത്‌, വിട്ടു​മാ​റാത്ത രോഗങ്ങൾ സമ്മാനി​ക്കുന്ന നൈരാ​ശ്യ​ത്തെ കുറി​ച്ചുള്ള ഓർമകൾ പോലും മാഞ്ഞു​പോ​യി​രി​ക്കും. (യെശയ്യാ​വു 33:24) സ്ഥായി​യായ വിഷാ​ദ​ത്തി​ന്റെ ശൂന്യത “നിത്യാ​നന്ദ”ത്തിനു വഴിമാ​റി​ക്കൊ​ടു​ക്കും. (യെശയ്യാ​വു 35:10) മാരക രോഗങ്ങൾ മരണ വാറണ്ട്‌ പുറ​പ്പെ​ടു​വി​ക്കു​മെന്ന പേടി​യും വേണ്ട. കാരണം, മനുഷ്യ​ന്റെ ജന്മ ശത്രു​വായ മരണം എന്നെ​ന്നേ​ക്കു​മാ​യി നീങ്ങി​പ്പോ​യി​രി​ക്കും.—1 കൊരി​ന്ത്യർ 15:26.

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ദൈവത്തിന്റെ പുതിയ ലോകത്തെ കുറി​ച്ചുള്ള അത്ഭുത​ക​ര​മായ പ്രത്യാശ മനസ്സിൽ അടുപ്പി​ച്ചു നിറു​ത്തു​ക