ഇയ്യോബ്‌ 33:1-33

33  “അതു​കൊണ്ട്‌ ഇയ്യോബേ, എന്റെ വാക്കുകൾ ശ്രദ്ധി​ക്കുക;ദയവു​ചെ​യ്‌ത്‌ ഞാൻ പറയു​ന്നതു മുഴുവൻ കേൾക്കുക.   എനിക്കു വായ്‌ തുറന്നേ പറ്റൂ;നാവുകൊണ്ട്‌* സംസാ​രി​ച്ചേ മതിയാ​കൂ.   എന്റെ വാക്കുകൾ എന്റെ ഹൃദയ​ശു​ദ്ധി വെളി​പ്പെ​ടു​ത്തു​ന്നു;+എന്റെ വായ്‌ എനിക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ സത്യസ​ന്ധ​മാ​യി പറയുന്നു.   ദൈവത്തിന്റെ ആത്മാവാ​ണ്‌ എന്നെ നിർമി​ച്ചത്‌;+സർവശ​ക്ത​ന്റെ ശ്വാസ​മാണ്‌ എനിക്കു ജീവൻ നൽകി​യത്‌.+   കഴിയുമെങ്കിൽ എനിക്ക്‌ ഉത്തരം തരുക;ഇയ്യോബേ, വാദങ്ങൾ നിരത്തുക; വാദി​ക്കാൻ തയ്യാ​റെ​ടു​ത്തു​കൊ​ള്ളുക.   ഇതാ! ദൈവ​മു​മ്പാ​കെ ഞാനും ഇയ്യോ​ബി​നെ​പ്പോ​ലെ​ത​ന്നെ​യാണ്‌;കളിമ​ണ്ണു​കൊ​ണ്ടാണ്‌ എന്നെയും ഉണ്ടാക്കി​യത്‌.+   അതുകൊണ്ട്‌ എന്നെ ഭയപ്പെ​ടേണ്ടാ;എന്റെ വാക്കു​ക​ളു​ടെ ഭാരത്താൽ തളർന്നു​പോ​ക​രുത്‌.   എന്നാൽ ഞാൻ കേൾക്കെ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു,ഞാൻ പല തവണ ഇതു കേട്ടു:   ‘ഞാൻ നിർമ​ല​നാണ്‌, ലംഘനങ്ങൾ ചെയ്യാ​ത്തവൻ;+ഞാൻ ശുദ്ധി​യു​ള്ള​വ​നാണ്‌, തെറ്റുകൾ ചെയ്യാ​ത്തവൻ.+ 10  എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തു​ന്നു;ദൈവം എന്നെ ഒരു ശത്രു​വാ​യി കാണുന്നു.+ 11  ദൈവം എന്റെ കാലുകൾ തടിവിലങ്ങിൽ* ഇടുന്നു,എന്റെ വഴിക​ളെ​ല്ലാം സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ന്നു.’+ 12  എന്നാൽ ഇയ്യോബ്‌ പറഞ്ഞതു ശരിയല്ല, അതു​കൊണ്ട്‌ ഞാൻ പറഞ്ഞു​ത​രാം: നശ്വര​നാ​യ മനുഷ്യ​നെ​ക്കാൾ ദൈവം ഏറെ വലിയ​വ​നാണ്‌.+ 13  എന്തിനാണു ദൈവ​ത്തെ​ക്കു​റിച്ച്‌ പരാതി പറയു​ന്നത്‌?+ ദൈവം ഇയ്യോ​ബി​ന്റെ വാക്കു​കൾക്കെ​ല്ലാം ഉത്തരം തരാഞ്ഞ​തു​കൊ​ണ്ടാ​ണോ?+ 14  ഒന്നല്ല, പല തവണ ദൈവം സംസാ​രി​ക്കു​ന്നു;പക്ഷേ ആരും ശ്രദ്ധി​ക്കു​ന്നില്ല. 15  മനുഷ്യർ ഗാഢനി​ദ്ര​യി​ലാ​കു​മ്പോൾ,അവർ കിടക്ക​യിൽ കിടന്ന്‌ ഉറങ്ങു​മ്പോൾ,ഒരു സ്വപ്‌ന​ത്തിൽ, രാത്രി​യി​ലെ ഒരു ദിവ്യ​ദർശ​ന​ത്തിൽ,+ ദൈവം സംസാ​രി​ക്കു​ന്നു. 16  പിന്നെ ദൈവം അവരുടെ ചെവികൾ തുറക്കു​ന്നു;+തന്റെ ഉപദേ​ശങ്ങൾ അവരിൽ മായാതെ പതിപ്പി​ക്കു​ന്നു.* 17  അങ്ങനെ ദൈവം മനുഷ്യ​നെ തെറ്റിൽനി​ന്ന്‌ പിന്തിരിപ്പിക്കുകയും+അഹങ്കാ​ര​ത്തിൽനിന്ന്‌ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.+ 18  ദൈവം അവന്റെ പ്രാണനെ കുഴിയിൽനിന്ന്‌* രക്ഷിക്കു​ന്നു,+വാളിന്‌* ഇരയാ​കാ​തെ അവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു. 19  കിടക്കയിലെ യാതന​ക​ളും ഒരു മനുഷ്യ​നെ തിരു​ത്തു​ന്നു;അസ്ഥിക​ളു​ടെ തീരാ​വേ​ദ​ന​യും അവനെ ശാസി​ക്കു​ന്നു. 20  അങ്ങനെ അവന്റെ ഉള്ളം ആഹാരം വെറു​ക്കു​ന്നു,രുചി​ക​ര​മാ​യ ഭക്ഷണം​പോ​ലും അവനു വേണ്ടാ​താ​കു​ന്നു.+ 21  അവന്റെ ശരീരം മെലി​ഞ്ഞു​മെ​ലിഞ്ഞ്‌ ഇല്ലാതാ​കു​ന്നു;മറഞ്ഞി​രു​ന്ന എല്ലുകൾ ഉന്തിനിൽക്കു​ന്നു. 22  അവന്റെ ജീവൻ കുഴിയുടെ* അരികി​ലേ​ക്കുംഅവന്റെ പ്രാണൻ മരണം വിതയ്‌ക്കു​ന്ന​വ​രു​ടെ അടു​ത്തേ​ക്കും നീങ്ങുന്നു. 23  ശരി എന്തെന്നു മനുഷ്യ​നു പറഞ്ഞു​കൊ​ടു​ക്കാൻഒരു സന്ദേശ​വാ​ഹ​ക​നു​ണ്ടെ​ങ്കിൽ,*ആയിര​ത്തിൽ ഒരുവ​നെ​ങ്കി​ലും അവനു ബുദ്ധി പറഞ്ഞു​കൊ​ടു​ക്കു​ന്നെ​ങ്കിൽ, 24  ദൈവം അവനോ​ടു കരുണ കാണിച്ച്‌ ഇങ്ങനെ പറയും:‘അവൻ കുഴിയിലേക്കു* പോകാ​തെ അവനെ രക്ഷിക്കൂ!+ ഞാനൊ​രു മോച​ന​വില കണ്ടിട്ടു​ണ്ട്‌!+ 25  അവന്റെ ശരീരം ചെറു​പ്പ​കാ​ല​ത്തെ​ക്കാൾ ആരോ​ഗ്യ​മു​ള്ള​താ​കട്ടെ;*+ യൗവന​കാ​ല​ത്തെ പ്രസരി​പ്പ്‌ അവനു തിരി​ച്ചു​കി​ട്ടട്ടെ.’+ 26  അവൻ ദൈവ​ത്തോട്‌ അപേക്ഷി​ക്കും,+ ദൈവം അവനെ സ്വീക​രി​ക്കും;സന്തോ​ഷി​ച്ചാർത്ത്‌ അവൻ തിരു​മു​ഖം കാണും;ദൈവം തന്റെ നീതി മർത്യനു തിരികെ നൽകും. 27  ആ മനുഷ്യൻ മറ്റുള്ള​വ​രോട്‌ ഇങ്ങനെ പറയും:*‘ഞാൻ പാപം ചെയ്‌തു,+ നേരിനെ വളച്ചൊ​ടി​ച്ചു;എങ്കിലും ഞാൻ അർഹിച്ച ശിക്ഷ എനിക്കു കിട്ടി​യില്ല.* 28  ദൈവം എന്റെ ജീവൻ വീണ്ടെ​ടു​ത്തു, കുഴിയിലേക്കു* പോകാ​തെ അതിനെ രക്ഷിച്ചു;+എന്റെ പ്രാണൻ വെളിച്ചം കാണും.’ 29  ദൈവം ഒരു മനുഷ്യ​നു​വേണ്ടി ഇതെല്ലാം ചെയ്യും;രണ്ടു തവണ, അല്ല മൂന്നു തവണ, ഇങ്ങനെ ചെയ്യും. 30  അതെ, ദൈവം അവനെ കുഴിയിൽനിന്ന്‌* തിരികെ കൊണ്ടു​വ​രും;അങ്ങനെ ആ മനുഷ്യൻ ജീവന്റെ വെളിച്ചം ആസ്വദി​ക്കും.+ 31  ഇയ്യോബേ, ശ്രദ്ധി​ച്ചി​രുന്ന്‌ ഞാൻ പറയു​ന്നതു കേൾക്കുക! മിണ്ടാ​തി​രി​ക്കു​ക, ഞാൻ സംസാ​രി​ക്കട്ടെ. 32  എന്തെങ്കിലും പറയാ​നു​ണ്ടെ​ങ്കിൽ എന്നോടു പറയുക; സംസാ​രി​ച്ചു​കൊ​ള്ളൂ; ഇയ്യോബ്‌ നീതി​മാ​നാ​ണെന്നു തെളി​യി​ക്കാ​നാണ്‌ എന്റെ ആഗ്രഹം. 33  എന്നാൽ ഒന്നും പറയാ​നി​ല്ലെ​ങ്കിൽ ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കുക;മിണ്ടാ​തി​രുന്ന്‌ കേൾക്കുക, ഞാൻ ബുദ്ധി പകർന്നു​ത​രാം.”

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ നാവി​നും അണ്ണാക്കി​നും.”
പദാവലി കാണുക.
അക്ഷ. “അവർക്കുള്ള ഉപദേ​ശ​ങ്ങൾക്കു മേൽ മുദ്ര വെക്കുന്നു.”
അഥവാ “ആയുധ​ത്തി​ന്‌.”
അഥവാ “ശവക്കു​ഴി​യിൽനി​ന്ന്‌.”
അഥവാ “ശവക്കു​ഴി​യു​ടെ.”
അഥവാ “ദൈവ​ദൂ​ത​നു​ണ്ടെ​ങ്കിൽ.”
അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”
അഥവാ “പുതു​മ​യു​ള്ള​താ​കട്ടെ.”
അക്ഷ. “പാടും.”
മറ്റൊരു സാധ്യത “അതു​കൊ​ണ്ട്‌ എനിക്ക്‌ ഒരു ഗുണവു​മു​ണ്ടാ​യില്ല.”
അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”
അഥവാ “ശവക്കു​ഴി​യിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം