വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മഹത്യ—ആരാരുമറിയാത്ത യാഥാർഥ്യങ്ങൾ

ആത്മഹത്യ—ആരാരുമറിയാത്ത യാഥാർഥ്യങ്ങൾ

ആത്മഹത്യആരാരു​മ​റി​യാത്ത യാഥാർഥ്യ​ങ്ങൾ

ജോണും മേരിയും a വാർധ​ക്യ​ത്തി​ന്റെ പടവുകൾ കയറി തുടങ്ങി​യി​രി​ക്കു​ന്നു. 60-ന്‌ അടുത്തു പ്രായ​മുള്ള ആ ദമ്പതികൾ, ഐക്യ​നാ​ടു​ക​ളി​ലെ നാട്ടിൻപു​റ​ങ്ങ​ളി​ലൊ​ന്നിൽ പണിക​ഴി​പ്പി​ച്ചി​രി​ക്കുന്ന ഒരു കൊച്ചു വീട്ടി​ലാ​ണു താമസം. ഹൃ​ദ്രോ​ഗ​വും ശ്വാസ​കോശ തകരാ​റും ജോണി​നെ ഇഞ്ചിഞ്ചാ​യി കൊന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ജോണി​ല്ലാത്ത ഒരു ജീവി​തത്തെ പറ്റി മേരിക്ക്‌ ഓർക്കാ​നേ വയ്യ, അദ്ദേഹം മരണത്തി​ലേക്കു വഴുതി വീണു​കൊ​ണ്ടി​രി​ക്കു​ന്നതു കണ്ടുനിൽക്കാ​നുള്ള ശക്തിയും അവർക്കില്ല. മേരി​ക്കും ആരോഗ്യ പ്രശ്‌ന​ങ്ങ​ളുണ്ട്‌. മാത്രമല്ല അവർ വർഷങ്ങ​ളാ​യി വിഷാ​ദ​രോ​ഗ​ത്തിന്‌ അടിമ​യു​മാണ്‌. അടുത്ത​യി​ടെ​യാ​യി മേരി ആത്മഹത്യ​യെ കുറിച്ചു സംസാ​രി​ക്കാ​നും കൂടെ തുടങ്ങി​യ​തോ​ടെ ജോൺ ആകെ പരി​ഭ്രാ​ന്ത​നാ​യി​രി​ക്കു​ന്നു. വിഷാ​ദ​വും മരുന്നു​ക​ളും മേരി​യു​ടെ മനസ്സിന്റെ താളം തെറ്റി​ച്ചി​രി​ക്കു​ന്നു. ജീവിത പാതയിൽ തനിച്ചാ​കു​ന്ന​തി​നെ കുറിച്ചു തനിക്കു ചിന്തി​ക്കാ​നേ കഴിയു​ന്നി​ല്ലെ​ന്നാണ്‌ അവർ പറയു​ന്നത്‌.

ജോണി​ന്റെ​യും മേരി​യു​ടെ​യും വീടു നിറയെ മരുന്നു​ക​ളാണ്‌—ഹൃ​ദ്രോ​ഗ​ത്തി​നുള്ള ഗുളി​കകൾ, വിഷാ​ദ​രോ​ഗ​ഹാ​രി​കൾ, മനഃ​ക്ഷോഭ ശമനൗ​ഷ​ധങ്ങൾ എന്നു വേണ്ട ഒരുപാ​ടി​നം മരുന്നു​കൾ. ഒരു ദിവസം അതിരാ​വി​ലെ മേരി അടുക്ക​ള​യിൽ ചെന്ന്‌ ഗുളി​കകൾ ഓരോ​ന്നാ​യി എടുത്തു വിഴു​ങ്ങാൻ തുടങ്ങി. എന്നാൽ ജോൺ അതു കണ്ടുപി​ടി​ക്കു​ക​യും അവരുടെ കൈയിൽനിന്ന്‌ അതു പിടി​ച്ചു​വാ​ങ്ങു​ക​യും ചെയ്‌തു. അദ്ദേഹം രക്ഷാ​പ്ര​വർത്തക സംഘത്തെ വിവരം അറിയി​ച്ച​പ്പോ​ഴേ​ക്കും മേരിക്കു ബോധം മറഞ്ഞു​തു​ട​ങ്ങി​യി​രു​ന്നു. തന്റെ പ്രിയ സഖിക്ക്‌ ഒന്നും സംഭവി​ക്ക​രു​തേ എന്ന്‌ ജോൺ ഉള്ളുരു​കി പ്രാർഥി​ച്ചു.

സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ലൂ​ടെ കണ്ണോ​ടി​ക്കു​മ്പോൾ

മരണത്തിൽ അഭയം തേടുന്ന യുവതീ​യു​വാ​ക്ക​ന്മാ​രു​ടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ്‌ ഇക്കഴിഞ്ഞ വർഷങ്ങ​ളിൽ വളരെ​യ​ധി​കം വാർത്താ​പ്രാ​ധാ​ന്യം നേടു​ക​യു​ണ്ടാ​യി. സ്വപ്‌ന​ങ്ങ​ളെ​ല്ലാം ബാക്കി​യാ​ക്കി ഒരാൾ ജീവി​ത​ത്തി​ന്റെ വസന്തത്തിൽ തന്നെ മരണത്തെ പുൽകു​ന്ന​തി​നോ​ളം വലിയ ഒരു ദുരന്ത​മി​ല്ലെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ പത്രങ്ങ​ളും മറ്റും വെളി​പ്പെ​ടു​ത്താത്ത മറ്റൊരു വസ്‌തു​ത​യുണ്ട്‌. മിക്ക രാജ്യ​ങ്ങ​ളി​ലും ചെറു​പ്പ​ക്കാ​രെ അപേക്ഷിച്ച്‌ പ്രായ​മാ​യ​വർക്കി​ട​യി​ലാണ്‌ ആത്മഹത്യാ നിരക്ക്‌ വളരെ കൂടുതൽ. മൂന്നാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ചതുര​ത്തി​ലെ കണക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ഒരു രാജ്യത്തെ മൊത്തം ആത്മഹത്യാ നിരക്ക്‌ ഉയർന്ന​താ​ണെ​ങ്കി​ലും താഴ്‌ന്ന​താ​ണെ​ങ്കി​ലും ഇതു സത്യമാണ്‌. ആ സ്ഥിതി​വി​വര കണക്കുകൾ ഈ നിഗൂഢ മഹാവ്യാ​ധി ഗോള​വ്യാ​പ​ക​മാ​യി തേർവാഴ്‌ച നടത്തുന്നു എന്ന വസ്‌തു​ത​യും നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു.

65-ഉം അതിനു മേലെ​യും പ്രായ​മുള്ള അമേരി​ക്ക​ക്കാ​രു​ടെ ഇടയിലെ ആത്മഹത്യാ​നി​രക്ക്‌ 1980-നു ശേഷം 36 ശതമാനം വർധി​ച്ച​താ​യി യു.എസ്‌. രോഗ​നി​യ​ന്ത്രണ കേന്ദ്രങ്ങൾ 1996-ൽ റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. അമേരി​ക്ക​യിൽ പ്രായം​ചെ​ന്ന​വ​രു​ടെ എണ്ണത്തി​ലു​ണ്ടായ വർധന​വി​നെ, അതിനുള്ള ഒരു കാരണ​മാ​യി ചൂണ്ടി​ക്കാ​ണി​ക്കാൻ കഴി​ഞ്ഞേ​ക്കു​മെ​ന്നതു ശരിതന്നെ. എന്നാൽ അത്‌ ഒരു കാരണം മാത്രമേ ആകുന്നു​ള്ളൂ. പ്രായ​മാ​യ​വർക്കി​ട​യിൽ ആത്മഹത്യ ചെയ്യു​ന്ന​വ​രു​ടെ എണ്ണം വർധി​ച്ചി​ട്ടുണ്ട്‌ എന്നതു തന്നെയാ​ണു വസ്‌തുത. 1996 എന്ന ഒറ്റവർഷത്തെ സ്ഥിതി​വി​വ​ര​ക്ക​ണക്കു നോക്കി​യാൽ മതി അതു മനസ്സി​ലാ​കാൻ. 65-നു മേൽ പ്രായ​മുള്ള അമേരി​ക്ക​ക്കാ​രു​ടെ ആത്മഹത്യാ നിരക്കിൽ 9 ശതമാനം വർധന​വാണ്‌ ആ വർഷം ഉണ്ടായത്‌. ഒറ്റ ആണ്ടു​കൊണ്ട്‌ ഇത്രയും വർധന​വു​ണ്ടാ​കു​ന്നത്‌ 40 വർഷത്തിൽ ആദ്യമാ​യാണ്‌. അസ്വാ​ഭാ​വിക മരണങ്ങ​ളിൽ, വീഴ്‌ച​യും മോ​ട്ടോർ വാഹന കൂട്ടി​യി​ടി​ക​ളും നിമി​ത്ത​മുള്ള മരണങ്ങൾ മാത്രമേ ആത്മഹത്യ​യെ കവച്ചു​വെ​ച്ചു​ള്ളൂ. വാസ്‌ത​വ​ത്തിൽ, ഞെട്ടി​പ്പി​ക്കുന്ന ഈ കണക്കുകൾ പോലും പ്രശ്‌ന​ത്തി​ന്റെ വ്യാപ്‌തി പൂർണ​മാ​യി വെളി​പ്പെ​ടു​ത്തു​ന്നില്ല. “മരണ കാരണം രേഖ​പ്പെ​ടു​ത്തുന്ന സർട്ടി​ഫി​ക്ക​റ്റു​ക​ളിൽ ആത്മഹത്യ​കൾ പലപ്പോ​ഴും മറച്ചു​പി​ടി​ക്ക​പ്പെ​ടു​ന്ന​തു​കൊണ്ട്‌ അവയെ ആസ്‌പ​ദ​മാ​ക്കി തയ്യാറാ​ക്കുന്ന സ്ഥിതി​വി​വര കണക്കുകൾ ആത്മഹത്യ ചെയ്‌ത​വ​രു​ടെ യഥാർഥ സംഖ്യ വെളി​പ്പെ​ടു​ത്തു​ന്നില്ല” എന്ന്‌ എ ഹാൻഡ്‌ബുക്ക്‌ ഫോർ ദ സ്റ്റഡി ഓഫ്‌ സൂയി​സൈഡ്‌ പറയുന്നു. വാസ്‌ത​വ​ത്തിൽ സ്ഥിതി​വി​വര കണക്കു​ക​ളിൽ കാണു​ന്ന​തി​ന്റെ ഇരട്ടി​യാ​ളു​കൾ ആത്മഹത്യ ചെയ്യു​ന്നു​ണ്ടെ​ന്നാണ്‌ ചിലർ കരുതു​ന്ന​തെന്ന്‌ ആ പുസ്‌തകം കൂട്ടി​ച്ചേർക്കു​ന്നു.

ഫലമോ? ‘മുതിർന്ന പൗരന്മാ​രു​ടെ ആത്മഹത്യ’ എന്ന നിഗൂഢ മഹാവ്യാ​ധി മറ്റനേകം രാജ്യ​ങ്ങളെ പോലെ തന്നെ ഐക്യ​നാ​ടു​ക​ളെ​യും ഒരു തീരാ​ശാ​പം പോലെ പിടി​കൂ​ടി​യി​രി​ക്കു​ന്നു. പ്രസ്‌തുത വിഷയത്തെ കുറി​ച്ചുള്ള പഠന​മേ​ഖ​ല​യിൽ പ്രാവീ​ണ്യം നേടിയ ഡോ. ഹെർബർട്ട്‌ ഹെൻഡിൻ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഐക്യ​നാ​ടു​ക​ളിൽ, ആത്മഹത്യ ചെയ്യു​ന്നതു കൂടു​ത​ലും പ്രായ​മാ​യ​വ​രാ​ണെ​ങ്കി​ലും അവർക്കി​ട​യി​ലെ ആത്മഹത്യ​കൾ ഒട്ടും​തന്നെ ജനശ്രദ്ധ പിടി​ച്ചെ​ടു​ത്തി​ട്ടില്ല.” അതിന്റെ കാരണം എന്താണ്‌? വൃദ്ധരു​ടെ ആത്മഹത്യാ നിരക്ക്‌ എല്ലായ്‌പോ​ഴും ഉയർന്ന​തു​തന്നെ ആയിരു​ന്നി​ട്ടു​ള്ള​തി​നാൽ “യുവജന ആത്മഹത്യാ നിരക്കി​ന്റെ കുത്ത​നെ​യുള്ള വർധന​വി​നെ കുറിച്ചു കേൾക്കു​മ്പോ​ഴു​ണ്ടാ​കു​ന്നത്ര ഞെട്ടൽ അത്‌ ഉളവാ​ക്കി​യി​ട്ടില്ല.”

മനസ്സി​ലു​റ​പ്പി​ച്ചാൽ അതു ചെയ്‌തി​രി​ക്കും

ഈ സ്ഥിതി​വി​വര കണക്കുകൾ മനസ്സിൽ ആശങ്കയു​ടെ കനലുകൾ കോരി​യി​ടു​ന്ന​വ​യാ​ണെ​ന്നതു ശരിതന്നെ. എന്നാൽ, ജീവിത പാതയിൽ തനിച്ചാ​ക്കി കടന്നു​പോയ പ്രാണ​സ​ഖി​യു​ടെ മരണം സമ്മാനി​ക്കുന്ന ഏകാന്തത, വിടാതെ പിടി​കൂ​ടി​യി​രി​ക്കുന്ന രോഗ​ത്തി​ന്റെ അസ്വസ്ഥ​തകൾ, എന്തിനും ഏതിനും മറ്റുള്ള​വരെ ആശ്രയി​ക്കേണ്ടി വരു​മ്പോ​ഴു​ണ്ടാ​കുന്ന നൈരാ​ശ്യം, വിഷാ​ദ​രോ​ഗം സമ്മാനി​ക്കുന്ന പീഡകൾ, ഒരു മാരക​മായ അസുഖ​ത്തിന്‌ അടിമ​യാ​യ​തി​ലുള്ള നൊമ്പരം എന്നിങ്ങനെ ഒരു വ്യക്തിയെ മരണവു​മാ​യി പ്രണയ​ത്തി​ലാ​കാൻ പ്രേരി​പ്പി​ക്കുന്ന പ്രശ്‌ന​ങ്ങളെ കുറിച്ച്‌ ആ കണക്കുകൾ തികഞ്ഞ മൗനം പാലി​ക്കു​ന്നു. ജീവി​ത​ത്തി​ലേക്ക്‌ ഇന്നു കടന്നു വന്ന്‌ നാളെ മറയുന്ന താത്‌കാ​ലിക പ്രശ്‌ന​ങ്ങൾക്കാ​ണു യുവജ​നങ്ങൾ ആത്മഹത്യ​യു​ടെ പാത തേടു​ന്ന​തെ​ങ്കിൽ പ്രായ​മാ​യവർ മിക്ക​പ്പോ​ഴും അതിനു മുതി​രു​ന്നത്‌ ജീവി​ത​ത്തിൽ നിന്ന്‌ മാറി​ത്ത​രാത്ത, ഒരിക്ക​ലും പരിഹ​രി​ക്കാ​നാ​കാ​ത്ത​താ​യി കാണ​പ്പെ​ടുന്ന പ്രശ്‌നങ്ങൾ നിമി​ത്ത​മാണ്‌. അതു​കൊണ്ട്‌ അവർ പലപ്പോ​ഴും ചെറു​പ്പ​ക്കാ​രെ​ക്കാ​ളും നിശ്ചയ​ദാർഢ്യ​ത്തോ​ടെ അതിന്‌ ഇറങ്ങി​ത്തി​രി​ക്കു​ക​യും മനസ്സി​ലു​റ​പ്പി​ച്ചതു ചെയ്യു​ക​യും ചെയ്യുന്നു.

“ആത്മഹത്യാ നിരക്കി​ന്റെ കാര്യ​ത്തിൽ മാത്രമല്ല, ആത്മഹത്യാ​ശ്ര​മ​ങ്ങ​ളും ആത്മഹത്യ​ക​ളും തമ്മിലുള്ള അനുപാ​ത​ത്തി​ന്റെ കാര്യ​ത്തി​ലും, പ്രായ​മാ​യ​വ​രു​ടെ​യും ചെറു​പ്പ​ക്കാ​രു​ടെ​യും ഇടയിൽ വലിയ അന്തരം കാണാം” എന്ന്‌ ആത്മഹത്യ—അമേരി​ക്ക​യിൽ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഡോ. ഹെൻഡിൻ പറയുന്നു. “അമേരി​ക്ക​യി​ലെ ജനങ്ങളെ മൊത്തം എടുക്കു​ക​യാ​ണെ​ങ്കിൽ, ആത്മഹത്യാ ശ്രമങ്ങ​ളു​ടെ​യും ആത്മഹത്യ​ക​ളു​ടെ​യും അനുപാ​തം 10:1 ആണ്‌; യുവജ​ന​ങ്ങ​ളു​ടെ (15 മുതൽ 24 വയസ്സു​വരെ പ്രായ​മു​ള്ള​വ​രു​ടെ) ഇടയിൽ ഈ അനുപാ​തം 100:1 ആണ്‌; എന്നാൽ 55 വയസ്സിനു മേൽ പ്രായ​മു​ള്ള​വ​രിൽ ആകട്ടെ ഈ അനുപാ​തം 1:1 ആണ്‌.”

ആരെയും ഇരുത്തി ചിന്തി​പ്പി​ക്കാൻ പോന്ന സ്ഥിതി​വി​വര കണക്കു​ക​ളാണ്‌ അവ! ജീവി​ത​സാ​യാ​ഹ്ന​ത്തിൽ എത്തിനിൽക്കു​ന്നത്‌ എത്രയോ വ്യസന​ക​ര​മാണ്‌. ഉന്മേഷ​വും ചുറു​ചു​റു​ക്കും കൈവി​ട്ടു​പോ​കുന്ന നാളുകൾ, എന്നും നിഴൽപോ​ലെ പിന്തു​ട​രുന്ന ശാരീ​രിക വേദന​ക​ളും അസ്വാ​സ്ഥ്യ​ങ്ങ​ളും, അങ്ങനെ വാർധ​ക്യ​ത്തി​ന്റെ ശിക്ഷകൾ പല വിധമാണ്‌! ഇത്രയ​ധി​കം പേർ മരണത്തെ സ്‌നേ​ഹി​ച്ചു തുടങ്ങു​ന്നതു വെറു​തെയല്ല. എന്നാൽ, പൊള്ളുന്ന അനുഭ​വ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ക്കു​മ്പോ​ഴും ജീവനെ ഒരു അമൂല്യ നിധി​പോ​ലെ കരുതാൻ നല്ല കാരണ​മുണ്ട്‌. ഈ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പരാമർശിച്ച മേരിക്ക്‌ എന്തു സംഭവി​ച്ചെന്നു നോക്കുക.

[അടിക്കു​റിപ്പ്‌]

a പേരുകൾ യഥാർഥമല്ല.

[3-ാം പേജിലെ ചാർട്ട്‌]

ഓരോ ഒരു ലക്ഷം പേരു​ടെ​യും ഇടയിലെ ആത്മഹത്യാ നിരക്ക്‌, പ്രായ-ലിംഗ ഭേദമ​നു​സ​രിച്ച്‌

15 മുതൽ 24 വയസ്സു വരെ പ്രായ​മു​ള്ളവർ 75-ഉം അതിനു മേലെ​യും പ്രായ​മു​ള്ള​വർ

പുരുഷൻ/സ്‌ത്രീ രാജ്യം പുരുഷൻ/സ്‌ത്രീ

8.0/2.5 അർജന്റീന 55.4/8.3

4.0/0.8 ഗ്രീസ്‌ 17.4/1.6

19.2/3.8 ഹംഗറി 168.9/60.0

10.1/4.4 ജപ്പാൻ 51.8/37.0

7.6/2.0 മെക്‌സി​ക്കോ 18.8/1.0

53.7/9.8 റഷ്യ 93.9/34.8

23.4/3.7 ഐക്യ​നാ​ടു​കൾ 50.7/5.6