വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർക്കു​ന്നു​വോ?

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്‍റെ അടുത്തി​ടെ വന്ന ലക്കങ്ങൾ നിങ്ങൾ വായി​ച്ചു​കാ​ണു​മ​ല്ലോ? അങ്ങനെ​യെ​ങ്കിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് ഉത്തരം നൽകാ​നാ​കു​മോ എന്നൊന്ന് ശ്രമി​ച്ചു​നോ​ക്കുക:

തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ പ്രാർഥ​ന​യ്‌ക്ക് സഹായി​ക്കാ​നാ​കു​മോ?

നമ്മുടെ തീരു​മാ​നങ്ങൾ നമ്മളെ ജീവി​താ​വ​സാ​നം​വരെ ബാധി​ച്ചേ​ക്കാം. പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടുത്ത​പ്പോൾ യേശു​വി​നു​പോ​ലും പിതാ​വി​ന്‍റെ സഹായം ആവശ്യ​മാ​ണെന്ന് തോന്നി. ജ്ഞാനത്തി​നാ​യി ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ന്നെ​ങ്കിൽ പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊണ്ട് ബുദ്ധി​പൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ദൈവം നമ്മളെ സഹായി​ക്കും. (യാക്കോ. 1:5)—wp16.1, പേ. 6.

യഹോ​വയെ സേവി​ക്കാൻ കൗമാ​ര​പ്രാ​യ​ക്കാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തിന്‌ മാതാ​പി​താ​ക്കൾക്ക് പ്രധാ​ന​പ്പെട്ട എന്തെല്ലാം കാര്യങ്ങൾ ചെയ്യാ​നാ​കും?

ഏറ്റവും പ്രധാ​ന​മാ​യി മാതാ​പി​താ​ക്കൾക്ക് കൗമാ​ര​പ്രാ​യ​ക്കാ​രായ മക്കളോട്‌ സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കണം. അവർ തങ്ങളുടെ മാതൃ​ക​യി​ലൂ​ടെ താഴ്‌മ കാണി​ക്കു​ക​യും വേണം. അതോ​ടൊ​പ്പം, ഉൾക്കാഴ്‌ച കാണി​ക്കേ​ണ്ട​തും മക്കളെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കേ​ണ്ട​തും പ്രധാ​ന​മാണ്‌.—w15 11/15, പേ. 9-11.

ദൈവം മനുഷ്യ​രെ​ക്കു​റിച്ച് യഥാർഥ​ത്തിൽ കരുത​ലു​ള്ള​വ​നാ​ണോ?

നിലത്തു വീഴുന്ന ഒരു ചെറിയ കുരു​വി​യെ​പ്പോ​ലും ദൈവം ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന് ബൈബിൾ പറയുന്നു. നിങ്ങളെ ശ്രദ്ധി​ക്കാ​നും പ്രാർഥ​നകൾ കേൾക്കാ​നും കഴിയാ​ത​വണ്ണം ദൈവ​ത്തി​ന്‍റെ മനസ്സിന്‌ അമിത​ഭാ​രം തോന്നു​മെന്ന് നിങ്ങൾ ചിന്തി​ക്കേ​ണ്ട​തു​ണ്ടോ? വേണ്ട. (മത്താ. 10:29, 31)—wp16.1, പേ.13.

സംസാ​രി​ക്കു​ന്ന​തി​നു​മുമ്പ് നമ്മൾ ഏത്‌ കാര്യങ്ങൾ കണക്കി​ലെ​ടു​ക്കണം?

നാവ്‌ നല്ല രീതി​യിൽ ഉപയോ​ഗി​ക്കു​ന്ന​തിന്‌ പിൻവ​രുന്ന കാര്യങ്ങൾ മനസ്സിൽപ്പി​ടി​ക്കണം: (1) എപ്പോൾ സംസാ​രി​ക്കണം (സഭാ. 3:7), (2) എന്ത് സംസാ​രി​ക്കണം (സദൃ. 12:18), (3) എങ്ങനെ സംസാ​രി​ക്കണം (സദൃ. 25:15).—w15 12/15, പേ. 19-22.

നമ്മൾ ഏതു തരം വ്യക്തി​യാ​യി​ത്തീ​രു​മെ​ന്നത്‌ നമ്മുടെ പശ്ചാത്തലം നിർണ​യി​ക്കു​മോ?

ഹിസ്‌കീ​യാ​വി​ന്‍റെ പിതാവ്‌ യെഹൂ​ദാ​രാ​ജാ​ക്ക​ന്മാ​രിൽ ഏറ്റവും മോശ​മായ ഒരാളാ​യി​രു​ന്നെ​ങ്കി​ലും ഹിസ്‌കീ​യാവ്‌ ഏറ്റവും നല്ല രാജാ​ക്ക​ന്മാ​രിൽ ഒരാളാ​യി​ത്തീർന്നു. രക്ഷയ്‌ക്കാ​യി അവൻ യഹോ​വ​യി​ലേക്ക് നോക്കു​ക​യും ജനത്തെ വാക്കാ​ലും പ്രവൃ​ത്തി​യാ​ലും ശക്തീക​രി​ക്കു​ക​യും ചെയ്‌തു. കുടും​ബ​പ​ശ്ചാ​ത്തലം തന്‍റെ ജീവി​തത്തെ സ്വാധീ​നി​ക്കാൻ അവൻ അനുവ​ദി​ച്ചില്ല.—w16.02, പേ.15-16.

സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​വ​രോട്‌ നമ്മൾ എങ്ങനെ ഇടപെ​ടണം?

ക്രിസ്‌ത്യാ​നി​കൾ അവർക്ക് അമിത​മായ ആദരവ്‌ കൊടു​ക്കു​ന്നില്ല. യഥാർഥ​ത്തിൽ അഭിഷി​ക്ത​നായ ഒരു വ്യക്തി അമിത​മായ ആദരവ്‌ പ്രതീ​ക്ഷി​ക്കി​ല്ലെന്നു മാത്രമല്ല ദൈവ​മു​മ്പാ​കെ​യുള്ള തന്‍റെ നില മറ്റുള്ളവർ അറിയ​ണ​മെന്ന് അഗ്രഹി​ക്കു​ക​യു​മില്ല. (മത്താ. 23:8-12)—w16.01, പേ. 23-24.

അബ്രഹാം ദൈവ​ത്തി​ന്‍റെ സുഹൃ​ത്തായ വിധത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

അബ്രാ​ഹാം ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ സമ്പാദി​ച്ചത്‌ സാധ്യ​ത​യ​നു​സ​രിച്ച് ശേമിൽനി​ന്നാ​യി​രി​ക്കാം. ദൈവം തന്നോ​ടും തന്‍റെ കുടും​ബ​ത്തോ​ടും ഇടപെട്ട വിധത്തിൽനി​ന്നും അബ്രാ​ഹാം അനുഭ​വ​ജ്ഞാ​നം നേടി. അതുതന്നെ ചെയ്യാൻ നമുക്കും ശ്രമി​ക്കാം.—w16.02, പേ. 9-10.

സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ അവൻ അക്ഷരീ​യ​മാ​യി യേശു​വി​നെ ആലയത്തി​ലേക്കു കൊണ്ടു​പോ​കു​ക​യാ​യി​രു​ന്നോ?

അത്‌ നമുക്ക് ഉറപ്പിച്ചു പറയാ​നാ​കില്ല. മത്തായി 4:5-ഉം ലൂക്കോസ്‌ 4:9-ഉം അനുസ​രിച്ച് ഒരു ദർശന​ത്തി​ലൂ​ടെ യേശു​വി​നെ ആലയത്തി​ലേക്ക് കൊണ്ടു​പോ​യ​താ​കാം; അല്ലെങ്കിൽ ആലയത്തി​ന്‍റെ ഉയർന്ന ഒരു ഭാഗത്ത്‌ യേശു നിന്നതാ​യി​രി​ക്കാം.—w16.03, പേ. 31-32.

നമ്മുടെ ശുശ്രൂഷ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ മഞ്ഞു​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌?

മഞ്ഞ് പതി​യെ​പ്പ​തി​യെ​യാണ്‌ രൂപം​കൊ​ള്ളു​ന്നത്‌. അത്‌ നവോ​ന്മേഷം തരുന്ന​തും ജീവന്‍റെ നിലനിൽപ്പിന്‌ അനിവാ​ര്യ​വും ആണ്‌. മഞ്ഞ് യഹോ​വ​യിൽനി​ന്നുള്ള ഒരു അനു​ഗ്ര​ഹ​മാണ്‌. (ആവ. 33:13, 15) ഇതു​പോ​ലെ​ത​ന്നെ​യാണ്‌ ശുശ്രൂ​ഷ​യി​ലെ ദൈവ​ജ​ന​ത്തി​ന്‍റെ കൂട്ടായ ശ്രമവും.—w16.04, പേ. 4.