സുഭാഷിതങ്ങൾ 25:1-28

25  യഹൂദാ​രാ​ജാ​വായ ഹിസ്‌കിയയുടെ+ ഭൃത്യ​ന്മാർ പകർത്തിയെടുത്ത* ശലോമോന്റെ+ ജ്ഞാന​മൊ​ഴി​ക​ളാണ്‌ ഇവ:   കാര്യം രഹസ്യ​മാ​യി സൂക്ഷി​ക്കു​ന്നതു ദൈവ​ത്തി​നു മഹത്ത്വം;+കാര്യങ്ങൾ നന്നായി പരി​ശോ​ധി​ക്കു​ന്നതു രാജാ​ക്ക​ന്മാർക്കു മഹത്ത്വം.   ആകാശത്തിന്റെ ഉയരവും ഭൂമി​യു​ടെ ആഴവും പോലെരാജാ​ക്ക​ന്മാ​രു​ടെ ഹൃദയ​വും മനസ്സി​ലാ​ക്കാ​നാ​കില്ല.   വെള്ളിയിൽനിന്ന്‌ അശുദ്ധി നീക്കുക;അപ്പോൾ അതു പരിശു​ദ്ധ​മാ​യി​ത്തീ​രും.+   ദുഷ്ടനെ രാജസ​ന്നി​ധി​യിൽനിന്ന്‌ നീക്കുക;അപ്പോൾ രാജാ​വി​ന്റെ സിംഹാ​സനം നീതി​യിൽ സുസ്ഥാ​പി​ത​മാ​കും.+   രാജാവിന്റെ മുന്നിൽ സ്വയം ഉയർത്ത​രുത്‌;+പ്രധാ​നി​ക​ളു​ടെ ഇടയിൽ സ്ഥാനം പിടി​ക്ക​രുത്‌.+   പ്രഭുവിന്റെ മുന്നിൽ രാജാവ്‌ നിന്നെ അപമാ​നി​ക്കു​ന്ന​തി​ലും നല്ലത്‌ “ഇവിടെ കയറി​വരൂ” എന്ന്‌ അദ്ദേഹം നിന്നോ​ടു പറയു​ന്ന​തല്ലേ?+   കേസ്‌ കൊടു​ക്കാൻ തിരക്കു കൂട്ടരു​ത്‌;നിന്റെ അയൽക്കാ​രൻ ഒടുവിൽ നിന്നെ അപമാ​നി​ച്ചാൽ നീ എന്തു ചെയ്യും?+   നിന്റെ അയൽക്കാ​ര​നു​മാ​യി വാദി​ച്ചു​കൊ​ള്ളൂ;+എന്നാൽ നിന്നോ​ടു രഹസ്യ​മാ​യി പറഞ്ഞ കാര്യങ്ങൾ* പുറത്ത്‌ പറയരു​ത്‌.+ 10  പുറത്ത്‌ പറഞ്ഞാൽ, അതു കേൾക്കു​ന്നവൻ നിന്നെ നാണം​കെ​ടു​ത്തും;തിരി​ച്ചെ​ടു​ക്കാ​നാ​കാത്ത ഒരു മോശം* വാർത്ത പരത്തു​ക​യാ​യി​രി​ക്കും നീ. 11  തക്കസമയത്ത്‌ പറയുന്ന വാക്ക്‌വെള്ളി​പ്പാ​ത്ര​ത്തി​ലെ സ്വർണ ആപ്പിളു​കൾപോ​ലെ.+ 12  ശ്രദ്ധിക്കാൻ ഒരുക്ക​മുള്ള കാതു​കൾക്ക്‌ബുദ്ധി​മാ​ന്റെ ശാസന സ്വർണ​ക്ക​മ്മ​ലും തങ്കാഭ​ര​ണ​വും പോലെ.+ 13  വിശ്വസ്‌തനായ ഒരു സന്ദേശ​വാ​ഹകൻ അവനെ അയച്ചവന്‌,കൊയ്‌ത്തു​ദി​വ​സത്തെ മഞ്ഞിന്റെ തണുപ്പു​പോ​ലെ​യാണ്‌.അവൻ അവന്റെ യജമാ​നന്‌ ഉന്മേഷം പകരുന്നു.+ 14  നൽകാത്ത* സമ്മാന​ത്തെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കു​ന്ന​വൻമഴ നൽകാത്ത മേഘങ്ങ​ളും കാറ്റും പോലെ.+ 15  ക്ഷമകൊണ്ട്‌ ഒരു സൈന്യാ​ധി​പനെ അനുന​യി​പ്പി​ക്കാം;സൗമ്യ​മാ​യ വാക്കുകൾക്ക്‌* എല്ല്‌ ഒടിക്കാ​നാ​കും.+ 16  തേൻ കിട്ടി​യാൽ ആവശ്യ​ത്തി​നു മാത്രം കുടി​ക്കുക;അധികം കുടി​ച്ചാൽ നീ അതു ഛർദി​ക്കും.+ 17  അയൽക്കാരന്റെ വീട്ടിൽ കൂടെ​ക്കൂ​ടെ പോക​രുത്‌;നീ അവനൊ​രു ശല്യമാ​യി അവൻ നിന്നെ വെറു​ക്കാ​നി​ട​യുണ്ട്‌. 18  അയൽക്കാരന്‌ എതിരെ കള്ളസാക്ഷി പറയു​ന്ന​വൻഗദയും വാളും കൂർത്ത അമ്പും പോലെ.+ 19  കഷ്ടതകൾ ഉണ്ടാകു​മ്പോൾ, വഞ്ചകനെ* ആശ്രയി​ക്കു​ന്ന​വൻഒടിഞ്ഞ പല്ലിലും മുടന്തുള്ള കാലി​ലും ആശ്രയി​ക്കു​ന്ന​വ​നെ​പ്പോ​ലെ. 20  നിരാശ നിറഞ്ഞ ഹൃദയ​ത്തി​നു പാട്ടു പാടിക്കൊടുക്കുന്നത്‌+തണുപ്പുള്ള ദിവസം വസ്‌ത്രം ഊരി​മാ​റ്റു​ന്ന​തു​പോ​ലെ​യുംകാരത്തിനു* മേൽ വിനാ​ഗി​രി ഒഴിക്കു​ന്ന​തു​പോ​ലെ​യും ആണ്‌. 21  നിന്റെ ശത്രു​വി​നു വിശക്കു​ന്നെ​ങ്കിൽ അവന്‌ ആഹാരം കൊടു​ക്കുക;ദാഹി​ക്കു​ന്നെ​ങ്കിൽ വെള്ളം കൊടു​ക്കുക.+ 22  അങ്ങനെ നീ അയാളു​ടെ തലയിൽ തീക്കനൽ കൂട്ടും;*+യഹോവ നിനക്കു പ്രതി​ഫലം തരും. 23  വടക്കൻ കാറ്റ്‌ പെരുമഴ കൊണ്ടു​വ​രു​ന്നു;പരകാ​ര്യ​ങ്ങൾ പറഞ്ഞു​ന​ട​ക്കുന്ന നാവ്‌ കോപം കൊണ്ടു​വ​രു​ന്നു.+ 24  വഴക്കടിക്കുന്ന* ഭാര്യ​യോ​ടൊ​പ്പം ഒരേ വീട്ടിൽ കഴിയു​ന്ന​തി​നെ​ക്കാൾപുരമു​ക​ളി​ലെ ഒരു മൂലയിൽ കഴിയു​ന്ന​താ​ണു നല്ലത്‌.+ 25  ക്ഷീണിച്ചിരിക്കുന്നവനു തണുത്ത വെള്ളം​പോ​ലെ​യാണ്‌ദൂര​ദേ​ശ​ത്തു​നി​ന്നുള്ള നല്ല വാർത്ത.+ 26  ദുഷ്ടന്റെ വാക്കു​കൾക്കു വഴങ്ങുന്ന* നീതി​മാൻകലങ്ങി​മ​റി​ഞ്ഞ നീരു​റ​വ​യും നശിച്ചു​പോയ കിണറും പോലെ. 27  ഏറെ തേൻ കുടി​ക്കു​ന്നതു നന്നല്ല;+സ്വന്തം മഹത്ത്വ​ത്തി​നാ​യി പ്രവർത്തി​ക്കു​ന്നതു മാനമല്ല.+ 28  കോപം നിയ​ന്ത്രി​ക്കാൻ കഴിയാത്തവൻ*+ശത്രു​ക്കൾക്കു കീഴട​ങ്ങിയ, മതിലി​ല്ലാത്ത ഒരു നഗരം​പോ​ലെ.

അടിക്കുറിപ്പുകള്‍

അഥവാ “പകർത്തി​യെ​ഴു​തി ഒന്നിച്ചു​ചേർത്ത.”
അഥവാ “മറ്റുള്ള​വ​രു​ടെ രഹസ്യങ്ങൾ.”
അഥവാ “തിരി​ച്ചെ​ടു​ക്കാ​നാ​കാത്ത, ദോഷം ചെയ്യാൻ ഉദ്ദേശി​ച്ചുള്ള.”
അക്ഷ. “നുണയു​ടെ.”
അക്ഷ. “മൃദു​വായ നാവിന്‌.”
മറ്റൊരു സാധ്യത “ആശ്രയി​ക്കാൻ കൊള്ളാ​ത്ത​വനെ.”
അഥവാ “ക്ഷാരത്തി​ന്‌.”
അതായത്‌, അയാളെ മയപ്പെ​ടു​ത്തി അയാളു​ടെ മനസ്സിന്റെ കാഠി​ന്യം ഉരുക്കി​ക്ക​ള​യും.
അഥവാ “സ്വൈരം കെടു​ത്തുന്ന.”
അഥവാ “ദുഷ്ടനു​മാ​യി രമ്യത​യി​ലാ​കുന്ന.” അക്ഷ. “ദുഷ്ടന്റെ മുന്നിൽ ഇടറുന്ന.”
അഥവാ “സ്വന്തം ആത്മാവി​നു മേൽ നിയ​ന്ത്ര​ണ​മി​ല്ലാ​ത്തവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം