വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശ്‌നം പരിഹ​രി​ക്കുന്ന ഗവൺമെന്റ്‌

‘സമാധാ​ന​ത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല’

‘സമാധാ​ന​ത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല’

ഐക്യരാഷ്‌ട്ര സംഘടന “ആഗോ​ള​പൗ​ര​ത്വം” എന്ന ആശയം മുന്നോ​ട്ടു വെക്കുന്നു. അന്താരാ​ഷ്‌ട്ര​സ​ഹ​ക​രണം, മനുഷ്യാ​വ​കാ​ശ​സം​ര​ക്ഷണം, ഭൂസം​ര​ക്ഷണം എന്നിവ അതിന്റെ ലക്ഷ്യങ്ങ​ളിൽ ചിലതാണ്‌. എന്തിനാണ്‌ ഇതൊക്കെ? ഒരു യുഎൻ മാസി​ക​യിൽ മെഹർ നസ്സർ പറഞ്ഞത​നു​സ​രിച്ച്‌, “കാലാവസ്ഥ മാറ്റം, സംഘടി​ത​മായ ആക്രമണം, ഉയർന്നു​വ​രുന്ന അസമത്വം, നിലയ്‌ക്കാത്ത പോരാ​ട്ടങ്ങൾ, വലിയ കുടി​യൊ​ഴി​പ്പി​ക്ക​ലു​കൾ, ആഗോള ഭീകര​വാ​ദം, പകർച്ച​വ്യാ​ധി​കൾ” എന്നിവ​പോ​ലു​ള്ള​വ​യ്‌ക്ക്‌ അതിർത്തി ഒരു പ്രശ്‌നമല്ല.

ചിലർ ഒരു ലോക​ഗ​വൺമെ​ന്റി​നെ​ക്കു​റി​ച്ചു​പോ​ലും ചിന്തി​ച്ചി​രി​ക്കു​ന്നു. അവരിൽ ചിലരാണ്‌ ഇറ്റാലി​യൻ തത്ത്വചി​ന്ത​ക​നും കവിയും രാജ്യ​ത​ന്ത്ര​ജ്ഞ​നും ആയിരുന്ന ദാന്തേ​യും (1265-1321) ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​നാ​യി​രുന്ന ആൽബർട്ട്‌ ഐൻസ്റ്റീ​നും (1879-1955). രാഷ്‌ട്രീ​യ​മാ​യി വിഭജിച്ച ഒരു ലോകത്തു സമാധാ​നം നിലനിൽക്കില്ല എന്നു ദാന്തേ വിശ്വ​സി​ച്ചു. “ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന രാജ്യം നശിച്ചു​പോ​കും” എന്ന യേശു​ക്രി​സ്‌തു​വി​ന്റെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.—ലൂക്കോസ്‌ 11:17.

രണ്ട്‌ അണു​ബോം​ബു പൊട്ടിച്ച രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ്‌ അധികം വൈകാ​തെ ആൽബർട്ട്‌ ഐൻസ്റ്റീൻ ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ ജനറൽ അസംബ്ലിക്ക്‌ ഒരു തുറന്ന കത്ത്‌ എഴുതി. “ഐക്യ​രാ​ഷ്‌ട്ര സംഘടന ഒരു ലോക​ഗ​വൺമെ​ന്റിന്‌ അടിസ്ഥാ​ന​മി​ട്ടു​കൊണ്ട്‌ എത്രയും പെട്ടെന്ന്‌ അന്താരാ​ഷ്‌ട്ര​ത​ല​ത്തിൽ സുരക്ഷി​ത​ത്വം ഉറപ്പാ​ക്കണം” എന്ന്‌ അദ്ദേഹം പറഞ്ഞു.

അങ്ങനെ​യൊ​രു ലോക​ഗ​വൺമെന്റ്‌ സ്ഥാപി​ത​മാ​യാൽത്തന്നെ, ഭരണാ​ധി​കാ​രി​കൾ സമർഥ​രും അഴിമ​തി​യും അക്രമ​വും കാണി​ക്കാ​ത്ത​വ​രും ആയിരി​ക്കു​മോ? അതോ മറ്റു ഭരണാ​ധി​കാ​രി​ക​ളെ​പ്പോ​ലെ ആയി​പ്പോ​കു​മോ? ഈ ചോദ്യ​ങ്ങൾ ബ്രിട്ടീഷ്‌ ചരി​ത്ര​കാ​ര​നായ ലോർഡ്‌ ആക്‌റ്റന്റെ ഈ വാക്കുകൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: “അധികാ​രം ദുഷി​പ്പി​ക്കു​ന്നു; പരമാ​ധി​കാ​രം പരമമാ​യി ദുഷി​പ്പി​ക്കു​ന്നു.”

എന്തുത​ന്നെ​യാ​യാ​ലും മനുഷ്യ​കു​ടും​ബ​ത്തിന്‌ യഥാർഥ സമാധാ​ന​വും സന്തോ​ഷ​വും ലഭിക്കാൻ അവർക്ക്‌ ഇടയിൽ ഐക്യം വേണം. എന്നാൽ അത്‌ എങ്ങനെ കൈവ​രി​ക്കാം? അതു നടക്കുന്ന കാര്യ​മാ​ണോ? നടക്കും എന്നുത​ന്നെ​യാ​ണു ബൈബിൾ പറയു​ന്നത്‌. പക്ഷേ എങ്ങനെ? അഴിമ​തി​ക്കാ​രായ രാഷ്‌ട്രീ​യ​ക്കാ​രു​ടെ ഒരു ലോക​ഗ​വൺമെ​ന്റി​ലൂ​ടെ​യാ​യി​രി​ക്കില്ല; പകരം, ദൈവം സ്ഥാപി​ക്കുന്ന ഒരു ഗവൺമെ​ന്റി​ലൂ​ടെ​യാ​യി​രി​ക്കും. സൃഷ്ടി​കളെ ഭരിക്കാ​നുള്ള തന്റെ അവകാശം ദൈവം ആ ഗവൺമെ​ന്റി​ലൂ​ടെ ഉപയോ​ഗി​ക്കും. ഏതാണ്‌ ആ ഗവൺമെന്റ്‌? ബൈബിൾ അതിനെ ‘ദൈവ​രാ​ജ്യം’ എന്നാണു വിളി​ക്കു​ന്നത്‌.—ലൂക്കോസ്‌ 4:43.

“അങ്ങയുടെ രാജ്യം വരേണമേ”

“അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം . . . ഭൂമി​യി​ലും നടക്കേ​ണമേ” എന്നു മാതൃ​കാ​പ്രാർഥ​ന​യിൽ പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു ദൈവ​രാ​ജ്യ​മാ​യി​രു​ന്നു. (മത്തായി 6:9, 10) അധികാ​ര​ക്കൊ​തി മൂത്ത സ്വാർഥ​മ​നു​ഷ്യ​രു​ടെ ഇഷ്ടമല്ല, ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ നടപ്പാകുമെന്നു ദൈവ​രാ​ജ്യം ഉറപ്പു​വ​രു​ത്തും.

ദൈവ​രാ​ജ്യ​ത്തെ “സ്വർഗ​രാ​ജ്യം” എന്നും വിളി​ച്ചി​ട്ടുണ്ട്‌. (മത്തായി 5:3) എന്തു​കൊണ്ട്‌? അതു ഭൂമിയെ ഭരിക്കു​മെ​ങ്കി​ലും ഭരിക്കു​ന്നത്‌ ഭൂമി​യിൽനി​ന്നല്ല, സ്വർഗ​ത്തിൽനി​ന്നാ​യി​രി​ക്കും. എന്നു പറഞ്ഞാൽ, ഈ ലോക​ഗ​വൺമെ​ന്റി​നു ഭൂമി​യിൽനി​ന്നുള്ള സാമ്പത്തി​ക​പി​ന്തു​ണ​യോ മറ്റു സഹായ​ങ്ങ​ളോ ആവശ്യ​മില്ല. അതു മനുഷ്യർക്ക്‌ എത്ര ആശ്വാ​സ​മാ​യി​രി​ക്കും!

ദൈവ​രാ​ജ്യം ഒരു രാജകീയ ഗവൺമെ​ന്റാണ്‌. അതിന്‌ ഒരു രാജാ​വുണ്ട്‌. അതു യേശു​ക്രി​സ്‌തു​വാണ്‌. ഭരിക്കാ​നുള്ള അവകാശം ദൈവ​മാ​ണു യേശു​വി​നു കൊടു​ത്തത്‌. യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു:

  • “ഭരണാ​ധി​പ​ത്യം (ഗവൺമെന്റ്‌) അവന്റെ തോളിൽ ഇരിക്കും. . . . അവന്റെ ഗവൺമെ​ന്റി​ന്റെ വളർച്ച​യ്‌ക്കും സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​കില്ല.”—യശയ്യ 9:6, 7, അടിക്കു​റിപ്പ്‌.

  • ‘എല്ലാ ജനതക​ളും രാജ്യക്കാരും ഭാഷക്കാരും അവനെ സേവി​ക്കേ​ണ്ട​തിന്‌ അവന്‌ ആധിപ​ത്യ​വും ബഹുമ​തി​യും രാജ്യ​വും നൽകി. അവന്റെ ആധിപ​ത്യം ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല.’—ദാനി​യേൽ 7:14.

  • “ലോക​ത്തി​ന്റെ ഭരണം നമ്മുടെ കർത്താ​വി​ന്റെ​യും (ദൈവ​ത്തി​ന്റെ​യും) കർത്താ​വി​ന്റെ ക്രിസ്‌തു​വി​ന്റെ​യും ആയിരി​ക്കു​ന്നു.”—വെളി​പാട്‌ 11:15.

യേശു​വി​ന്റെ മാതൃ​കാ​പ്രാർഥ​ന​യു​ടെ നിവൃ​ത്തി​യ​നു​സ​രിച്ച്‌ ദൈവ​രാ​ജ്യം ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ പൂർണ​മാ​യി നടപ്പി​ലാ​ക്കും. ഭൂമിയെ എങ്ങനെ പരിപാ​ലി​ക്ക​ണ​മെന്ന്‌ അന്നു മനുഷ്യ​രെ​ല്ലാം പഠിക്കും. മനുഷ്യൻ ഭൂമി​ക്കും പ്രകൃ​തി​ക്കും വരുത്തി​യി​രി​ക്കുന്ന എല്ലാ കേടു​പാ​ടു​ക​ളും മാറി ഭൂമി ജീവജാ​ല​ങ്ങ​ളെ​ക്കൊണ്ട്‌ നിറയും.

ഏറ്റവും പ്രധാ​ന​മാ​യി, ദൈവ​രാ​ജ്യം അതിന്റെ പ്രജകൾക്കു വിദ്യാ​ഭ്യാ​സം കൊടു​ക്കും. എല്ലാവ​രും ഒരേ നിലവാരങ്ങൾ പഠിക്കും. യാതൊ​രു ഭിന്നി​പ്പോ ചേരി​തി​രി​വോ ഉണ്ടാകില്ല. യശയ്യ 11:9 പറയു​ന്ന​തു​പോ​ലെ അവർ “എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ ഒരിട​ത്തും ഒരു നാശവും വരുത്തില്ല, . . . കാരണം, സമു​ദ്ര​ത്തിൽ വെള്ളം നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.”

ഐക്യ​രാ​ഷ്‌ട്ര സംഘടന ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ആളുകൾ സമാധാ​ന​ത്തോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ജീവി​ക്കുന്ന ആഗോ​ള​പൗ​ര​ന്മാ​രാ​യി മാറും. “സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും” എന്നു സങ്കീർത്തനം 37:11 പറയുന്നു. പയ്യെപ്പയ്യെ, “കുറ്റകൃ​ത്യം,” “മലിനീ​ക​രണം,” “ദാരി​ദ്ര്യം,” “യുദ്ധം,” ഇങ്ങനെ​യൊ​ക്കെ​യുള്ള വാക്കു​കൾക്കു ‘വംശനാ​ശം’ സംഭവി​ക്കും. പക്ഷേ എപ്പോൾ? എപ്പോൾ ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കാൻ തുടങ്ങും? അത്‌ എങ്ങനെ​യാ​യി​രി​ക്കും ഭരിക്കു​ന്നത്‌? നിങ്ങൾക്ക്‌ എങ്ങനെ ആ ഭരണത്തിൽനിന്ന്‌ പ്രയോ​ജനം കിട്ടും? നമുക്കു നോക്കാം.