വിവരങ്ങള്‍ കാണിക്കുക

ഭൂമി​യിൽ സമാധാനം—അത്‌ എങ്ങനെ സാധ്യ​മാ​കും?

ഭൂമി​യിൽ സമാധാനം—അത്‌ എങ്ങനെ സാധ്യ​മാ​കും?

ബൈബി​ളി​ന്റെ ഉത്തരം

 ഭൂമി​യിൽ സമാധാ​നം വരും. അത്‌ മനുഷ്യ​രു​ടെ ശ്രമം​കൊ​ണ്ടാ​യി​രി​ക്കില്ല പകരം യേശു​ക്രി​സ്‌തു രാജാ​വാ​യി ഭരിക്കുന്ന ഒരു സ്വർഗീ​യ​ഗ​വ​ണ്മെന്റ്‌ മുഖാ​ന്ത​ര​മാ​യി​രി​ക്കും. ഈ മഹത്തായ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ബൈബി​ളി​നു പറയാ​നു​ള്ളത്‌ എന്താ​ണെന്ന്‌ ശ്രദ്ധി​ക്കു​ക.

  1.   ദൈവം “ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. “ഭൂമിയിൽ ദൈവ​പ്ര​സാ​ദ​മു​ള്ള മനുഷ്യർക്കു സമാധാ​നം” ഉണ്ടാകും എന്ന വാഗ്‌ദാ​നം ദൈവം നിറ​വേ​റ്റും.—സങ്കീർത്ത​നം 46:9; ലൂക്കോസ്‌ 2:14.

  2.   ദൈവരാജ്യം സ്വർഗ​ത്തിൽനിന്ന്‌ ഭൂമി​യു​ടെ മേൽ ഭരണം നടത്തും. (ദാനിയേൽ 7:14) അത്‌ ഒരു ലോക​ഗ​വ​ണ്മെന്റ്‌ ആയതു​കൊണ്ട്‌ പല ഏറ്റുമു​ട്ട​ലു​ക​ളു​ടെ​യും അടിസ്ഥാ​ന​കാ​ര​ണ​മാ​യ ദേശീ​യ​വാ​ദം തുടച്ചു​നീ​ക്കും.

  3.   ദൈവരാജ്യത്തിന്റെ രാജാ​വാ​യ യേശു​വി​നെ “സമാധാ​ന​പ്ര​ഭു” എന്നു വിളി​ച്ചി​രി​ക്കു​ന്നു. ഭൂമി​യിൽ ‘സമാധാ​ന​ത്തിന്‌ അവസാനം ഉണ്ടാക​യി​ല്ല’ എന്ന്‌ യേശു ഉറപ്പു​വ​രു​ത്തും.—യശയ്യ 9:6, 7.

  4.   “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വ​നെ ദൈവം വെറു​ക്കു​ന്നു” എന്ന്‌ പറഞ്ഞി​രി​ക്കു​ന്ന​തി​നാൽ പരസ്‌പ​രം പോര​ടി​ക്കു​ന്ന ആളുകളെ ആ രാജ്യ​ത്തിൽ ജീവി​ക്കാൻ അനുവ​ദി​ക്കി​ല്ല.—സങ്കീർത്ത​നം 11:5; സുഭാ​ഷി​ത​ങ്ങൾ 2:22.

  5.   എങ്ങനെ സമാധാ​ന​ത്തിൽ ജീവി​ക്കാ​മെന്ന്‌ രാജ്യ​ത്തി​ന്റെ പ്രജകളെ ദൈവം പഠിപ്പി​ക്കു​ന്നു. ഈ പഠിപ്പി​ക്ക​ലി​ന്റെ ഫലത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അവർ അവരുടെ വാളുകൾ കലപ്പക​ളാ​യും കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചുതീർക്കും. ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.”—യശയ്യ 2:3, 4.

 ഇപ്പോൾത്ത​ന്നെ എങ്ങനെ സമാധാ​ന​ത്തിൽ ജീവി​ക്കാ​മെന്ന്‌ ലോകത്ത്‌ എല്ലായി​ട​ത്തു​മു​ള്ള ലക്ഷക്കണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ദൈവം പഠിപ്പി​ക്കു​ന്നു. (മത്തായി 5:9) വ്യത്യ​സ്‌ത വംശപ​ശ്ചാ​ത്ത​ല​മു​ള്ള​വ​രും 230-ലധികം രാജ്യ​ങ്ങ​ളിൽ താമസി​ക്കു​ന്ന​വ​രും ആണെങ്കി​ലും സഹമനു​ഷ്യർക്കെ​തി​രെ ആയുധ​മെ​ടു​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറല്ല.

 ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ സമാധാ​ന​വ​ഴി​ക​ളിൽ നടക്കാൻ പഠിക്കു​ന്നു.