വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം അക്രമത്തെ എങ്ങനെ വീക്ഷിക്കുന്നു?

ദൈവം അക്രമത്തെ എങ്ങനെ വീക്ഷിക്കുന്നു?

ബൈബി​ളി​ന്റെ വീക്ഷണം

ദൈവം അക്രമത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു?

അക്രമം വളരെ വ്യാപ​ക​മാണ്‌. അതിനു വ്യത്യസ്‌ത മുഖങ്ങ​ളുണ്ട്‌. യുദ്ധത്തിൽ മാത്രമല്ല സ്‌കൂ​ളു​ക​ളി​ലും ജോലി​സ്ഥ​ല​ത്തും സ്‌പോർട്‌സ്‌ രംഗത്തും വിനോദ രംഗത്തു​മൊ​ക്കെ അക്രമം നടമാ​ടു​ന്നു. ഇനി, ഗുണ്ടാ​സം​ഘ​ങ്ങൾക്കി​ട​യി​ലെ അക്രമ​വും മയക്കു​മ​രുന്ന്‌ ഉപയോ​ഗ​വു​മാ​യി ബന്ധപ്പെട്ട അക്രമ​വും ഉണ്ട്‌. ഭവനങ്ങ​ളി​ലെ അക്രമം പോലും ഇന്നു സർവസാ​ധാ​രണം ആയിത്തീർന്നി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അടുത്ത​കാ​ലത്ത്‌ ഒരു അഞ്ചു വർഷ കാലയ​ള​വി​നി​ട​യിൽ കാനഡ​യി​ലെ 12 ലക്ഷം സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌ ഒരു തവണ​യെ​ങ്കി​ലും സ്വന്തം ഇണയിൽനി​ന്നുള്ള കടുത്ത ആക്രമ​ണത്തെ നേരി​ടേ​ണ്ടി​വ​ന്ന​താ​യി ഈയിടെ അവിടെ നടത്തിയ ഒരു പഠനം സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഭാര്യയെ മർദി​ക്കുന്ന പുരു​ഷ​ന്മാ​രിൽ 50 ശതമാ​ന​ത്തോ​ളം തങ്ങളുടെ കുട്ടി​ക​ളെ​യും കഠിന​മാ​യി മർദി​ക്കു​ന്ന​താ​യി മറ്റൊരു പഠനം വെളി​പ്പെ​ടു​ത്തി.

ഇത്തരം അക്രമ പ്രവൃ​ത്തി​കൾ മിക്ക ആളുക​ളെ​യും പോ​ലെ​തന്നെ നിങ്ങ​ളെ​യും ഞെട്ടി​ക്കു​ന്നു എന്നതിനു സംശയ​മില്ല. എന്നാൽ, അക്രമം ഇന്നത്തെ വിനോ​ദ​ത്തി​ലെ ഒരു മുഖ്യ ഭാഗം ആയിത്തീർന്നി​രി​ക്കു​ന്നു. സിനി​മ​ക​ളി​ലെ സാങ്കൽപ്പിക അക്രമം മാത്രമല്ല, ടെലി​വി​ഷ​നിൽ പ്രക്ഷേ​പണം ചെയ്യ​പ്പെ​ടുന്ന യഥാർഥ ഏറ്റുമു​ട്ട​ലു​ക​ളും വളരെ​യ​ധി​കം പ്രേക്ഷ​കരെ ആകർഷി​ക്കു​ന്നു. ബോക്‌സി​ങ്ങും മറ്റ്‌ അക്രമാ​സക്ത സ്‌പോർട്‌സു​ക​ളും പല രാജ്യ​ങ്ങ​ളി​ലും ഏറ്റവു​മ​ധി​കം ജനപ്രീ​തി​യുള്ള വിനോ​ദ​ങ്ങ​ളാണ്‌. എന്നാൽ അക്രമം സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം എന്താണ്‌?

അക്രമ​ത്തി​ന്റെ നീണ്ട ചരിത്രം

അക്രമ​ത്തി​നു നീണ്ട ഒരു ചരി​ത്ര​മാ​ണു​ള്ളത്‌. മനുഷ്യ​ന്റെ അക്രമം സംബന്ധിച്ച ആദ്യ ബൈബിൾ രേഖ ഉല്‌പത്തി 4:2-15-ൽ കാണാം. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മൂത്ത പുത്ര​നായ കയീൻ തന്റെ സഹോ​ദ​ര​നായ ഹാബെ​ലി​നോട്‌ അസൂയ​പൂണ്ട്‌ അവനെ കൊല​പ്പെ​ടു​ത്തി. ദൈവം അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? സഹോ​ദ​രനെ കൊന്ന​തിന്‌ യഹോ​വ​യാം ദൈവം കയീനെ കഠിന​മാ​യി ശിക്ഷി​ച്ചെന്നു ബൈബിൾ പറയുന്നു.

ഈ സംഭവം നടന്ന്‌ 1,500-ലധികം വർഷത്തി​നു ശേഷം ‘ഭൂമി അതി​ക്ര​മം​കൊ​ണ്ടു നിറഞ്ഞു’ എന്ന്‌ ഉല്‌പത്തി 6:11-ൽ നാം വായി​ക്കു​ന്നു. വീണ്ടും, ദൈവം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? യഹോവ നീതി​മാ​നായ നോഹ​യോട്‌, അവനും കുടും​ബ​വും സംരക്ഷി​ക്ക​പ്പെ​ടാൻ തക്കവണ്ണം ഒരു പെട്ടകം പണിയാൻ കൽപ്പിച്ചു. കാരണം, അവൻ ഒരു ജലപ്ര​ളയം മുഖാ​ന്തരം ആ അക്രമാ​സക്ത സമൂഹത്തെ ‘നശിപ്പി​ക്കാൻ’ പോകു​ക​യാ​യി​രു​ന്നു. (ഉല്‌പത്തി 6:12-14, 17) എന്നാൽ ജനങ്ങൾക്ക്‌ അക്രമ​ത്തി​ലേക്ക്‌ ഇത്ര ശക്തമായ ചായ്‌വ്‌ ഉണ്ടാകാൻ കാരണം എന്തായി​രു​ന്നു?

ഭൂത സ്വാധീ​നം

ദൈവ​പു​ത്ര​ന്മാ​രിൽ ചിലർ, അതായത്‌ അനുസ​ര​ണം​കെട്ട ദൂതന്മാർ, മനുഷ്യ​ശ​രീ​രം ധരിച്ചു​വന്ന്‌ സ്‌ത്രീ​കളെ വിവാഹം കഴിക്കു​ക​യും കുട്ടി​കളെ ജനിപ്പി​ക്കു​ക​യും ചെയ്‌ത​താ​യി ഉല്‌പത്തി വിവരണം വെളി​പ്പെ​ടു​ത്തു​ന്നു. (ഉല്‌പത്തി 6:1-4) നെഫി​ലിം എന്നറി​യ​പ്പെട്ട ആ സന്താനങ്ങൾ അസാധാ​രണ വലിപ്പ​മുള്ള പുരു​ഷ​ന്മാ​രും കീർത്തി​പ്പെ​ട്ട​വ​രും ആയിരു​ന്നു. തങ്ങളുടെ ഭൂത പിതാ​ക്ക​ന്മാ​രു​ടെ സ്വാധീ​ന​ത്തിൻ കീഴിൽ അവർ അങ്ങേയറ്റം അക്രമാ​സ​ക്ത​രാ​യി​ത്തീർന്നു. ജലപ്ര​ള​യ​ത്തിൽ ഭൂമി മുഴു​വ​നും വെള്ളത്തി​ന​ടി​യിൽ ആയപ്പോൾ ആ ദുഷ്ട മല്ലന്മാർ നശിച്ചു. എന്നാൽ ഭൂതങ്ങൾ തങ്ങളുടെ മനുഷ്യ​ശ​രീ​രം ഉപേക്ഷിച്ച്‌ ആത്മമണ്ഡ​ല​ത്തി​ലേക്കു തിരികെ പോയി.

അന്നു മുതൽ മത്സരി​ക​ളായ ഈ ദൂതന്മാർ മനുഷ്യ​രു​ടെ​മേൽ ശക്തമായ സ്വാധീ​നം ചെലു​ത്തി​യി​ട്ടു​ള്ള​താ​യി ബൈബിൾ വ്യക്തമാ​ക്കു​ന്നു. (എഫെസ്യർ 6:12) അവരുടെ നേതാ​വായ പിശാ​ചായ സാത്താനെ ആദ്യ “കുലപാ​തകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നു. (യോഹ​ന്നാൻ 8:44) അതു​കൊണ്ട്‌ ഭൂമി​യിൽ നടക്കുന്ന അക്രമത്തെ ഉചിത​മാ​യും പൈശാ​ചി​കം അല്ലെങ്കിൽ സാത്താ​ന്യം എന്നു വിശേ​ഷി​പ്പി​ക്കാ​നാ​കും.

അക്രമ​ത്തി​ന്റെ വശീകരണ ശക്തിയെ കുറിച്ചു ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. സദൃശ​വാ​ക്യ​ങ്ങൾ 16:29-ൽ [പി.ഒ.സി. ബൈബിൾ] ഇങ്ങനെ പറയുന്നു: “അക്രമി അയല്‌ക്കാ​രനെ വശീക​രിച്ച്‌ അപഥത്തി​ലേക്കു നയിക്കു​ന്നു.” അക്രമ​പ്ര​വൃ​ത്തി​കൾ അംഗീ​ക​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അല്ലെങ്കിൽ ചെയ്യാ​നും ഇന്ന്‌ അനേകർ വശീക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. കൂടാതെ, അക്രമത്തെ മഹത്ത്വീ​ക​രി​ക്കുന്ന വിനോ​ദങ്ങൾ ആസ്വദി​ക്കു​ന്ന​തി​ലേക്ക്‌ ദശലക്ഷങ്ങൾ വശീക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. സങ്കീർത്തനം 73:6-ലെ [പി.ഒ.സി. ബൈ.] വാക്കുകൾ ഇന്നത്തെ തലമു​റയെ കൃത്യ​മാ​യി വർണി​ക്കാൻ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. സങ്കീർത്ത​ന​ക്കാ​രൻ അവിടെ ഇങ്ങനെ പറയുന്നു: “അവർ അഹങ്കാ​രം​കൊണ്ട്‌ ഹാരമ​ണി​യു​ന്നു; അക്രമം അവർക്ക്‌ അങ്കിയാണ്‌.”

ദൈവം അക്രമത്തെ വെറു​ക്കു​ന്നു

അക്രമാ​സ​ക്ത​മായ ഈ ലോക​ത്തിൽ ക്രിസ്‌ത്യാ​നി​കൾ ഏതു ഗതി പിൻപ​റ്റണം? യാക്കോ​ബി​ന്റെ പുത്ര​ന്മാ​രായ ശിമെ​യോ​നെ​യും ലേവി​യെ​യും കുറി​ച്ചുള്ള ബൈബിൾ വിവരണം നമുക്ക്‌ ആവശ്യ​മായ മാർഗ​നിർദേശം നൽകുന്നു. അവരുടെ സഹോ​ദ​രി​യായ ദീന ശേഖേ​മി​ലെ അധാർമിക ജനങ്ങളു​മാ​യുള്ള സഖിത്വം തേടി. അത്‌ ആ ദേശത്തെ ഒരാൾ അവളെ മാനഭം​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലേക്കു നയിച്ചു. പ്രതി​കാ​ര​മാ​യി ശിമെ​യോ​നും ലേവി​യും ശേഖേ​മി​ലെ പുരു​ഷ​ന്മാ​രെ​യെ​ല്ലാം നിർദയം വധിച്ചു. പിന്നീട്‌, ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ യാക്കോബ്‌ തന്റെ പുത്ര​ന്മാ​രു​ടെ അനിയ​ന്ത്രിത കോപത്തെ ശപിച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ശിമ​യോ​നും ലേവി​യും കൂടെ​പ്പി​റ​പ്പു​ക​ളാണ്‌. അവരുടെ വാളുകൾ അക്രമ​ത്തി​ന്റെ ആയുധ​ങ്ങ​ളാണ്‌. അവരുടെ ഗൂഢാ​ലോ​ച​ന​ക​ളിൽ എന്റെ മനസ്സു പങ്കു​കൊ​ള്ളാ​തി​രി​ക്കട്ടെ! അവരുടെ സമ്മേള​ന​ത്തിൽ എന്റെ ആത്മാവു പങ്കു​ചേ​രാ​തി​രി​ക്കട്ടെ!”—ഉല്‌പത്തി 49:5, 6, പി.ഒ.സി. ബൈ.

ഈ വാക്കു​കൾക്കു ചേർച്ച​യിൽ ക്രിസ്‌ത്യാ​നി​കൾ അക്രമത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ അതിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ന്ന​വ​രു​മാ​യുള്ള സഹവാസം ഒഴിവാ​ക്കു​ന്നു. വ്യക്തമാ​യും, അക്രമത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വരെ ദൈവം വെറു​ക്കു​ന്നു. ബൈബിൾ പറയുന്നു: “കർത്താവ്‌ നീതി​മാ​നെ​യും ദുഷ്ട​നെ​യും പരി​ശോ​ധി​ക്കു​ന്നു; അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ അവിടുന്ന്‌ വെറു​ക്കു​ന്നു.” (സങ്കീർത്തനം 11:5, പി.ഒ.സി. ബൈ.) അനിയ​ന്ത്രിത കോപ​ത്തി​ന്റെ എല്ലാ രൂപങ്ങ​ളും, വാക്കേറ്റം പോലും ഒഴിവാ​ക്കാൻ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചി​രി​ക്കു​ന്നു.—ഗലാത്യർ 5:19-21; എഫെസ്യർ 4:31.

അക്രമം എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

പുരാ​ത​ന​കാ​ലത്തെ ഹബക്കൂക്‌ പ്രവാ​ചകൻ യഹോ​വ​യാം ദൈവ​ത്തോ​ടു ചോദി​ച്ചു: “എത്രനാൾ, അക്രമം എന്നു പറഞ്ഞു ഞാൻ വിലപി​ക്കു​ക​യും അങ്ങ്‌ എന്നെ രക്ഷിക്കാ​തി​രി​ക്കു​ക​യും ചെയ്യും?” (ഹബക്കൂക്‌ 1:2, പി.ഒ.സി. ബൈ.) ഒരുപക്ഷേ നിങ്ങളും സമാന​മാ​യി ചോദി​ച്ചി​ട്ടു​ണ്ടാ​കാം. ദൈവം ഹബക്കൂ​ക്കി​നുള്ള മറുപ​ടി​യിൽ ‘ദുഷ്ടനെ’ നീക്കി​ക്ക​ള​യു​മെന്ന ഉറപ്പു നൽകി. (ഹബക്കൂക്‌ 3:13) പ്രവാചക പുസ്‌ത​ക​മായ യെശയ്യാ​വും സമാന​മായ പ്രത്യാശ പ്രദാനം ചെയ്യുന്നു. അവിടെ ദൈവം വാഗ്‌ദാ​നം ചെയ്യുന്നു: “നിന്റെ ദേശത്ത്‌ ഇനി അക്രമ​ത്തെ​പ്പറ്റി കേൾക്കു​ക​യില്ല. ശൂന്യ​ത​യും നാശവും നിന്റെ അതിർത്തി​കൾക്കു​ള്ളിൽ ഉണ്ടാവു​ക​യില്ല.”—യെശയ്യാ​വു 60:18, പി.ഒ.സി. ബൈ.

വളരെ പെട്ടെ​ന്നു​തന്നെ ദൈവം എല്ലാവിധ ദുഷ്ടത​യെ​യും അതിനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രെ​യും ഭൂമി​യിൽനി​ന്നു തുടച്ചു​മാ​റ്റു​മെന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഉറപ്പുണ്ട്‌. ആ സമയത്ത്‌ അക്രമ​ത്താ​ലല്ല, മറിച്ച്‌ “ജലം സമു​ദ്രത്തെ മൂടു​ന്ന​തു​പോ​ലെ കർത്താ​വി​ന്റെ മഹത്വ​ത്തെ​ക്കു​റി​ച്ചുള്ള അറിവു​കൊ​ണ്ടു ഭൂമി നിറയും.”—ഹബക്കൂക്‌ 2:14, പി.ഒ.സി. ബൈ. (g02 8/08)

[16-ാം പേജിലെ ചിത്രങ്ങൾ]

കയീൻ ഹാബെ​ലി​നെ കൊന്നത്‌ അക്രമ​ത്തി​നു തുടക്കം കുറിച്ചു