വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ തലമുടിയെ കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടുന്നുവോ?

നിങ്ങൾ തലമുടിയെ കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടുന്നുവോ?

നിങ്ങൾ തലമു​ടി​യെ കുറിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നു​വോ?

ദിവസ​വും കണ്ണാടി​യു​ടെ മുന്നിൽ നിന്ന്‌ തലമുടി സശ്രദ്ധം പരി​ശോ​ധി​ക്കുന്ന അനേക​രിൽ ഒരാളാ​യി​രി​ക്കാം നിങ്ങളും. സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഒരു​പോ​ലെ തങ്ങളുടെ മുടി​യിൽ തത്‌പ​ര​രാണ്‌. ചില​പ്പോ​ഴൊ​ക്കെ അത്‌ ഒരു തലവേ​ദ​ന​യും ആയിരു​ന്നേ​ക്കാം.

നിങ്ങളു​ടെ മുടിയെ കുറിച്ച്‌ അറിഞ്ഞി​രി​ക്കു​ക

നിങ്ങളു​ടെ തലയോ​ട്ടി​യി​ലെ ചർമത്തിൽ എത്ര മുടി​യു​ണ്ടെന്ന്‌ അറിയാ​മോ? അത്‌ ശരാശരി 1,00,000-ത്തോളം വരും. ഓരോ മുടി​യും രണ്ടു മുതൽ ആറു വരെ വർഷ​ത്തേക്കേ വളരു​ക​യു​ള്ളൂ, എന്നും വളർന്നു​കൊ​ണ്ടി​രി​ക്കു​ന്നില്ല. അതിനു​ശേഷം അതു കൊഴി​ഞ്ഞു പോകു​ന്നു. കുറെ കഴിയു​മ്പോൾ അതേ സുഷി​ര​ത്തിൽനി​ന്നു തന്നെ ഒരു പുതിയ മുടി വളർന്നു തുടങ്ങു​ന്നു. ഒരു തലമു​ടി​യു​ടെ ജീവന​ച​ക്ര​ത്തിന്‌ കേശപ​രി​വൃ​ത്തി എന്നാണു പറയു​ന്നത്‌. (27-ാം പേജിലെ ചതുരം കാണുക.) ഈ പരിവൃ​ത്തി​യു​ടെ ഫലമായി, കേശസം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങ​ളൊ​ന്നും ഇല്ലാത്ത ഒരാളു​ടെ തലയിൽനി​ന്നു പോലും ദിവസ​വും ഏകദേശം 70 മുതൽ 100 വരെ മുടികൾ സ്വാഭാ​വി​ക​മാ​യി​ത്തന്നെ കൊഴി​ഞ്ഞു​പോ​കു​ന്നുണ്ട്‌.

തലമു​ടി​യു​ടെ നിറത്തിൽ നാം കാണുന്ന വൈവി​ധ്യ​ത്തിന്‌ കാരണം എന്താണ്‌? ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ വിശദീ​ക​രി​ക്കു​ന്നു: “തലമു​ടി​യു​ടെ നിറത്തെ വലിയ ഒരളവു​വരെ നിർണ​യി​ക്കു​ന്നത്‌ മെലാ​നിൻ എന്നു വിളി​ക്ക​പ്പെ​ടുന്ന തവിട്ടു കലർന്ന കറുത്ത നിറമുള്ള ഒരു വർണക​ത്തി​ന്റെ അളവും വിതര​ണ​വു​മാണ്‌.” തലമുടി, ത്വക്ക്‌, കണ്ണുകൾ എന്നിവ​യിൽ കണ്ടുവ​രുന്ന ഒരു ജൈവ​വർണ വസ്‌തു​വാണ്‌ മെലാ​നിൻ. ഈ വർണക​ത്തി​ന്റെ അളവു കൂടു​ന്തോ​റും തലമു​ടി​യു​ടെ നിറം കൂടുതൽ ഇരുണ്ട​താ​യി​ത്തീ​രു​ന്നു. മെലാ​നി​ന്റെ അളവു കുറയു​ന്തോ​റും തലമു​ടി​യു​ടെ നിറം തവിട്ടോ ചെമപ്പോ സ്വർണ നിറമോ ആയിത്തീ​രു​ന്നു. ഇനി തലമു​ടി​യിൽ മെലാ​നിൻ ഒട്ടും ഇല്ലെങ്കി​ലോ, അതിന്റെ നിറം തൂവെള്ള ആയിരി​ക്കും.

താരൻ ഒഴിച്ചു നിറു​ത്തി​യാൽ, പലരെ​യും അലട്ടുന്ന പ്രശ്‌നം മുടി കൊഴി​ച്ചി​ലോ നരയോ ആണ്‌.

നിങ്ങൾക്കു നരച്ചമു​ടി ഉണ്ടോ?

മുടി നരയ്‌ക്കു​ന്നത്‌ പലപ്പോ​ഴും പ്രായ​മാ​കു​ന്ന​തി​ന്റെ സൂചന​യാ​യും നരച്ച തലമുടി സാധാ​ര​ണ​ഗ​തി​യിൽ പ്രായ​മാ​യ​വ​രു​ടെ ഒരു സവി​ശേ​ഷ​ത​യാ​യും കണക്കാ​ക്ക​പ്പെ​ടു​ന്നു. പ്രായം ചെല്ലു​മ്പോൾ നരച്ച മുടി​യു​ടെ എണ്ണം കൂടുന്നു എന്നുള്ളതു സത്യമാണ്‌. എങ്കിലും, പ്രായം മാത്രമല്ല നരയുടെ പിന്നിലെ വില്ലൻ. അമിത​മായ ആഹാര​നി​യ​ന്ത്രണം പോലുള്ള മറ്റു ഘടകങ്ങ​ളും ഇതിനു കാരണ​മാ​യി അറിയ​പ്പെ​ടു​ന്നു. നര, സ്‌ത്രീ​ക​ളി​ലും പുരു​ഷ​ന്മാ​രി​ലും കണ്ടുവ​രു​ന്നു. അതു​പോ​ലെ​തന്നെ, മുടി​യു​ടെ സ്വാഭാ​വിക നിറം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും അതു ബാധി​ക്കു​ന്നു. ഇരുണ്ട മുടി​യു​ള്ള​വ​രിൽ അതു പെട്ടെന്നു ശ്രദ്ധി​ക്ക​പ്പെ​ടു​മെന്നു മാത്രം.

നരച്ച മുടി മൂലം ചിലർക്ക്‌ ഉള്ളതിൽ കൂടുതൽ പ്രായം തോന്നി​ച്ചേ​ക്കാം. ഇത്‌ അവർക്കു വലിയ മനോ​വി​ഷ​മ​ത്തിന്‌ ഇടയാ​ക്കു​ന്നു. നേരെ മറിച്ച്‌, മുടി നരയ്‌ക്കാ​ത്തതു നിമിത്തം യഥാർഥ പ്രായ​വും മുടി​യു​ടെ നിറവും യോജി​ക്കു​ന്നി​ല്ല​ല്ലോ എന്നോർത്ത്‌ വിഷമി​ക്കു​ന്ന​വ​രു​മുണ്ട്‌.

മുടി നരയ്‌ക്കു​ന്ന​തി​ന്റെ അർഥം മുടി നിർജീ​വ​മാ​യി​ത്തീ​രു​ന്നു എന്നല്ല. വാസ്‌ത​വ​ത്തിൽ, എല്ലാ മുടി​ക​ളു​ടെ​യും ദൃശ്യ​ഭാ​ഗം ഇപ്പോൾത്തന്നെ നിർജീ​വ​മാണ്‌. ഓരോ മുടി​യും തലയോ​ട്ടി​യി​ലെ ചർമോ​പ​രി​ത​ല​ത്തിന്‌ അടിയി​ലേക്കു വ്യാപി​ച്ചു​കി​ട​ക്കു​ന്നു. ഈ അറ്റത്തിന്‌ ഗോള​മൂ​ലം എന്നാണു പറയു​ന്നത്‌. അതിനു മാത്ര​മാണ്‌ ജീവനു​ള്ളത്‌. ഗോള​മൂ​ലം, തലമുടി ഉത്‌പാ​ദി​പ്പി​ക്കുന്ന ഫാക്ടറി​യാ​യി വർത്തി​ക്കു​ന്നു. ഗോള​മൂ​ല​ത്തി​ലെ ദ്രുത​ഗ​തി​യി​ലുള്ള കോശ​വി​ഭ​ജ​ന​ത്തി​ന്റെ ഫലമായി രൂപം​കൊ​ള്ളുന്ന മുടി, വർണ​കോ​ശങ്ങൾ ഉത്‌പാ​ദി​പ്പി​ക്കുന്ന മെലാ​നി​നെ ആഗിരണം ചെയ്യുന്നു. അക്കാര​ണ​ത്താൽ, വർണ​കോ​ശങ്ങൾ മെലാ​നിൻ ഉത്‌പാ​ദനം നിറു​ത്തുന്ന പക്ഷം, മുടി​യു​ടെ നിറം വെള്ളയാ​യി​രി​ക്കും.

വർണ​കോ​ശ​ങ്ങൾ മെലാ​നി​ന്റെ ഉത്‌പാ​ദനം പെട്ടെന്നു നിറു​ത്തു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ ഇതുവ​രെ​യും ആർക്കും അറിഞ്ഞു​കൂ​ടാ. അതു​കൊ​ണ്ടു​തന്നെ മുടി നരയ്‌ക്കാ​തി​രി​ക്കു​ന്ന​തി​നുള്ള സിദ്ധൗ​ഷ​ധ​മൊ​ന്നും കണ്ടുപി​ടി​ച്ചി​ട്ടു​മില്ല. പ്രവർത്ത​ന​ര​ഹി​ത​മാ​യി​ത്തീർന്ന വർണ​കോ​ശങ്ങൾ ചില​പ്പോൾ വീണ്ടും പ്രവർത്തി​ച്ചു തുടങ്ങു​ന്ന​താ​യും അറിവുണ്ട്‌. രസകര​മെന്നു പറയട്ടെ, മുടിയെ കുറി​ച്ചുള്ള പല പരാമർശ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൊന്ന്‌ വെളുത്ത മുടിയെ കുറി​ച്ചു​ള്ള​താണ്‌. അവൻ പറഞ്ഞു: “ഒരു മുടി​യിഴ വെളു​പ്പി​ക്കാ​നോ കറുപ്പി​ക്കാ​നോ നിനക്കു സാധി​ക്കു​ക​യില്ല.” (മത്തായി 5:36, പി.ഒ.സി. ബൈബിൾ) മനുഷ്യ​രെ​ക്കൊണ്ട്‌ തടയാ​നോ പ്രതി​വി​ധി കാണാ​നോ കഴിയാത്ത ഒന്നാണ്‌ നരയെന്ന കാര്യം പണ്ടുമു​തലേ അംഗീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു.

ചിലർ മെലാ​നിൻ കുത്തി​വ​യ്‌ക്കു​ന്നതു പോലുള്ള ഏറെ പുതിയ ചികി​ത്സാ​രീ​തി​കൾ പരീക്ഷി​ച്ചു​നോ​ക്കു​ന്നു. മുടി ഡൈ ചെയ്യാ​നാണ്‌ മറ്റു ചിലർ ഇഷ്ടപ്പെ​ടു​ന്നത്‌. ഇത്‌ ഒരു പ്രകാ​ര​ത്തി​ലും ഒരു ആധുനിക നടപടി​യല്ല. പുരാതന ഗ്രീക്കു​കാ​രും റോമാ​ക്കാ​രും മുടി ഡൈ ചെയ്‌തി​രു​ന്നു. പുരാതന ഈജി​പ്‌തു​കാർ കാളരക്തം ഉപയോ​ഗിച്ച്‌ മുടിക്കു നിറം കൊടു​ത്തി​രു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ ഒരു സമകാ​ലീ​ന​നാ​യി​രുന്ന മഹാനായ ഹെരോ​ദാവ്‌, പ്രായം മറച്ചു​വെ​ക്കാൻ നരച്ചു​വ​രുന്ന തന്റെ മുടിക്കു നിറം കൊടു​ത്ത​താ​യി രേഖയുണ്ട്‌.

എങ്കിലും, മുടി തുടർച്ച​യാ​യി ഡൈ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തിന്‌ സമയവും ശ്രമവും ആവശ്യ​മാണ്‌. ചിലരിൽ അത്‌ ത്വക്കു സംബന്ധ​മായ പ്രശ്‌ന​ങ്ങ​ളോ അലർജി​യോ ഉണ്ടാക്കി​യേ​ക്കാം. നരച്ചു​കൊ​ണ്ടി​രി​ക്കുന്ന മുടി ഡൈ ചെയ്യാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ പോലും, ഡൈ ചെയ്യു​ന്നതു നിറു​ത്താൻ നിങ്ങൾ ആഗ്രഹി​ക്കുന്ന ഒരു സമയം വന്നേക്കാം. അപ്പോൾ എന്തായാ​ലും, പുതു​താ​യി ഉണ്ടായി​വ​രുന്ന മുടി​യി​ഴകൾ നിങ്ങളു​ടെ മുടി​യു​ടെ യഥാർഥ നിറം വെളി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. നരയ്‌ക്ക്‌ ഒരു നല്ല വശമുണ്ട്‌. നരച്ച മുടി കാണാൻ ഒരു പ്രത്യേക ഭംഗി​യുണ്ട്‌. മാത്രമല്ല, അത്‌ നിങ്ങൾക്ക്‌ മുമ്പൊ​രി​ക്ക​ലും ഇല്ലാതി​രു​ന്നി​ട്ടുള്ള ഒരു അന്തസ്സ്‌ സമ്മാനി​ക്കു​ക​യും ചെയ്‌തേ​ക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “നരച്ച തല ശോഭ​യുള്ള കിരീ​ട​മാ​കു​ന്നു; നീതി​യു​ടെ മാർഗ്ഗ​ത്തിൽ അതിനെ പ്രാപി​ക്കാം.”—സദൃശ​വാ​ക്യ​ങ്ങൾ 16:31.

മുടി​യു​ടെ ഉള്ളു കുറയ​ലും കഷണ്ടി​യും

മുടി​യു​ടെ ഉള്ളു കുറയുക, കഷണ്ടി വരുക എന്നിവ​യാണ്‌ തലമു​ടി​യു​മാ​യി ബന്ധപ്പെട്ട മറ്റു ചില സാധാരണ പ്രശ്‌നങ്ങൾ. ഇവയും ദീർഘ​കാ​ല​മാ​യി ഉള്ള പ്രശ്‌ന​ങ്ങ​ളാണ്‌. പുരാതന ഈജി​പ്‌തു​കാർ കഷണ്ടി​ക്കുള്ള ഒരു മറുമ​രു​ന്നാ​യി സിംഹം, നീർക്കു​തിര, മുതല, പൂച്ച, പാമ്പ്‌, വാത്ത എന്നിവ​യു​ടെ കൊഴു​പ്പു ചേർത്ത ഒരു ഔഷധം ഉപയോ​ഗി​ച്ചി​രു​ന്നു. തലമു​ടി​ക്കും തലയോ​ട്ടി​യി​ലെ ചർമത്തി​നു​മുള്ള, ഫലപ്ര​ദ​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ചികി​ത്സാ​വി​ധി​ക​ളു​ടെ ഒരു പ്രളയം​തന്നെ ഇന്നു വിപണി​ക​ളിൽ കാണാം. ഇവയ്‌ക്കു വേണ്ടി ഓരോ വർഷവും ഒരു വൻതു​ക​തന്നെ ചെലവ​ഴി​ക്ക​പ്പെ​ടു​ന്നു.

കേശപ​രി​വൃ​ത്തി തകരാ​റി​ലാ​കു​മ്പോ​ഴാണ്‌ കഷണ്ടി ഉണ്ടാകു​ന്നത്‌. പോഷ​കാ​ഹാ​ര​ക്കു​റവ്‌, നീണ്ടു​നിൽക്കുന്ന ചുട്ടു​പൊ​ള്ളുന്ന പനി, ഏതെങ്കി​ലും തരത്തി​ലുള്ള ത്വ​ഗ്രോ​ഗം എന്നിങ്ങ​നെ​യുള്ള ഒരു ശാരീ​രിക പ്രശ്‌നം നിമിത്തം സ്വാഭാ​വിക കേശപ​രി​വൃ​ത്തി തകരാ​റി​ലാ​കാം. കൂടാതെ, ഗർഭധാ​ര​ണ​വും പ്രസവ​വും കേശപ​രി​വൃ​ത്തി​യെ ബാധി​ച്ചേ​ക്കാം. തത്‌ഫ​ല​മാ​യി, സ്വാഭാ​വിക പരിവൃ​ത്തി പൂർത്തി​യാ​കു​ന്ന​തി​നു മുമ്പു​തന്നെ തലയോ​ട്ടി​യി​ലെ ചർമത്തിൽനിന്ന്‌ വളരെ​യ​ധി​കം മുടി കൊഴി​ഞ്ഞു​പോ​കു​ന്നു. എന്നിരു​ന്നാ​ലും, കാരണങ്ങൾ ഇല്ലാതാ​കു​ന്ന​തോ​ടെ ഇത്തരം മുടി കൊഴി​ച്ചിൽ നിലയ്‌ക്കു​ക​യും കേശപ​രി​വൃ​ത്തി വീണ്ടും സാധാരണ നിലയി​ലാ​കു​ക​യും ചെയ്യുന്നു.

മറ്റൊരു തരം മുടി കൊഴി​ച്ചി​ലി​ന്റെ പേരാണ്‌ ‘ആലൊ​പി​ഷ്യ’. a ഇതുണ്ടാ​കു​മ്പോൾ പലപ്പോ​ഴും ശിരസ്സിൽ അവിട​വി​ടെ​യാ​യി വട്ടത്തിൽ മുടി കൊഴി​ഞ്ഞു​പോ​കു​ന്നു. ആലൊ​പി​ഷ്യ ഉണ്ടാകു​ന്നത്‌ പ്രതി​രോധ വ്യവസ്ഥ​യു​ടെ തകരാ​റു​മൂ​ലം ആയിരി​ക്കാ​മെന്ന്‌ അടുത്ത​കാ​ലത്തെ വൈദ്യ​ശാ​സ്‌ത്ര ഗവേഷണം സൂചി​പ്പി​ക്കു​ന്നു.

ഉള്ളു കുറഞ്ഞ്‌ മുടി ഇല്ലാതാ​കുന്ന ഏറ്റവും സാധാ​ര​ണ​മായ പ്രശ്‌നം പുരുഷ മാതൃകാ കഷണ്ടി (male pattern baldness) എന്നു വിളി​ക്ക​പ്പെ​ടു​ന്ന​താണ്‌. പേരു സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ അത്‌ പുരു​ഷ​ന്മാ​രി​ലാണ്‌ ഉണ്ടാകു​ന്നത്‌. തലയുടെ മുൻഭാ​ഗ​ത്തെ​യോ ഉച്ചിയി​ലെ​യോ മുടി കൊഴി​ഞ്ഞു​പോ​കു​ന്ന​താണ്‌ തുടക്കം. തുടർന്ന്‌ ക്രമേണ അത്‌ തലയുടെ മറ്റു ഭാഗങ്ങ​ളി​ലേക്കു കൂടി വ്യാപി​ക്കു​ന്നു. കഷണ്ടി ബാധിച്ച ഭാഗത്തെ കേശപ​രി​വൃ​ത്തി തകരാ​റി​ലാ​കു​ക​യും ഒടുവിൽ നിലയ്‌ക്കു​ക​യും ചെയ്യുന്നു. ദി എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക വിശദീ​ക​രി​ക്കു​ന്നു: “നീളമു​ള്ള​തും ബലിഷ്‌ഠ​വും നിറമു​ള്ള​തു​മായ സാധാരണ മുടി​ക​ളു​ടെ സ്ഥാനത്ത്‌, കഷണ്ടി ബാധിച്ച ഭാഗങ്ങ​ളിൽ ദ്വിതീ​യ​ക​രോ​മം (vellus) എന്നു വിളി​ക്ക​പ്പെ​ടുന്ന മൃദു​വായ രോമം സ്ഥാനം പിടി​ക്കു​ന്നു.” ഇതിന്റെ അർഥം, കേശപ​രി​വൃ​ത്തി​കൾ തുടരവേ, തലമു​ടി​യു​ടെ ഉള്ളും ആയുസ്സും കുറയു​ക​യും ഒടുവിൽ ഒന്നു​പോ​ലും വളരാ​താ​കു​ക​യും ചെയ്യുന്നു എന്നാണ്‌. പാരമ്പര്യ സവി​ശേ​ഷ​ത​ക​ളും പുരുഷ ഹോർമോ​ണു​ക​ളും നിമി​ത്ത​മാണ്‌ ഇതു സംഭവി​ക്കു​ന്നത്‌.

പുരുഷ മാതൃകാ കഷണ്ടി കൗമാ​ര​പ്രാ​യ​ത്തി​ലേ തുടങ്ങാ​വു​ന്ന​താണ്‌. എന്നാൽ, അത്‌ ഒരാൾ 30-കളു​ടെ​യോ 40-കളു​ടെ​യോ ഒടുവിൽ ആയിരി​ക്കു​മ്പോൾ വരാനാണ്‌ കൂടുതൽ സാധ്യത. ഈ രീതി​യി​ലുള്ള മുടി കൊഴി​ച്ചിൽ നിരവധി പുരു​ഷ​ന്മാ​രിൽ കണ്ടുവ​രു​ന്നെ​ങ്കി​ലും അത്‌ ഉണ്ടാകുന്ന നിരക്ക്‌ വ്യത്യസ്‌ത വർഗങ്ങ​ളി​ലും വ്യക്തി​ക​ളി​ലും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. സങ്കടക​ര​മെന്നു പറയട്ടെ, ഈ പ്രശ്‌ന​ത്തിന്‌ ഒരു സമ്പൂർണ പ്രതി​വി​ധി ഇതുവരെ കണ്ടെത്തി​യി​ട്ടില്ല. ചിലർ വിഗ്ഗു ധരിക്കാ​നോ മുടി വെച്ചു​പി​ടി​പ്പി​ക്കാ​നോ തീരു​മാ​നി​ച്ചേ​ക്കാം. ഉള്ള മുടി നന്നായി പരിപാ​ലി​ച്ചു​കൊണ്ട്‌ മുടി കൊഴി​ച്ചി​ലി​ന്റെ വേഗം കുറയ്‌ക്കാൻ ശ്രമി​ക്കു​ന്നത്‌ പലരുടെ കാര്യ​ത്തി​ലും സഹായ​ക​മാ​യി​രു​ന്നേ​ക്കാം.

തലമു​ടി​യു​ടെ ഉള്ളു കുറയു​ന്നു എന്നു പറയു​മ്പോൾ എല്ലായ്‌പോ​ഴും അത്‌ മുടി കൊഴി​യു​ന്ന​തി​നെ അർഥമാ​ക്കു​ന്നില്ല. പകരം, ഓരോ മുടി​യും നേർത്തു വന്ന്‌ അങ്ങനെ മുടി​യു​ടെ ഉള്ളു കുറയു​ന്ന​തി​നെ അത്‌ അർഥമാ​ക്കാം. ഒരു മുടിക്ക്‌ എന്തു വണ്ണം വരും? ഒരു സർവേ അനുസ​രിച്ച്‌ അത്‌ 50 മൈ​ക്രോ​ണു​കൾ മുതൽ 100 മൈ​ക്രോ​ണു​കൾ വരെയാ​യി​രു​ന്നേ​ക്കാം. b പ്രായം ചെല്ലു​ന്ന​ത​നു​സ​രിച്ച്‌ മുടി​യു​ടെ വണ്ണം കുറയു​ന്നു. വെറും ഏതാനും മൈ​ക്രോ​ണു​ക​ളു​ടെ വ്യത്യാ​സം അത്ര കാര്യ​മാ​യി തോന്നി​ല്ലാ​യി​രി​ക്കാം. എന്നാൽ ഒരു ലക്ഷം തലമു​ടി​കൾ ഉണ്ടെന്ന കാര്യം ഓർക്കുക. അതു​കൊണ്ട്‌ ഓരോ മുടി​യു​ടെ​യും വണ്ണം അൽപ്പം മാത്രം കുറഞ്ഞാ​ലും അത്‌ മൊത്തം മുടി​യു​ടെ ഉള്ളിന്റെ കാര്യ​ത്തിൽ വലിയ വ്യത്യാ​സം ഉണ്ടാക്കും.

കേശപ​രി​ച​ര​ണം

തലമു​ടി​യു​ടെ പ്രതി​മാസ വളർച്ച​യു​ടെ തോത്‌ പത്തു മില്ലി​മീ​റ്റ​റി​ല​ധി​ക​മാണ്‌. ശരീര​ത്തി​ലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭാഗങ്ങ​ളി​ലൊ​ന്നാണ്‌ തലമുടി. എല്ലാ തലമു​ടി​ക​ളു​ടെ​യും കൂടെ വളർച്ച​യെ​ടു​ത്താൽ, അത്‌ ഒരു ദിവസം 20 മീറ്ററി​ല​ധി​ക​മാണ്‌!

നരയ്‌ക്കും കഷണ്ടി​ക്കും സമൂല പ്രതി​വി​ധി​യൊ​ന്നും ഇതുവരെ കണ്ടെത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ഉള്ള മുടി പരിച​രി​ക്കു​ന്ന​തിന്‌ നമുക്കു പലതും ചെയ്യാ​നാ​കും. വേണ്ടത്ര പോഷ​കങ്ങൾ കഴിക്കു​ന്ന​തും തലയോ​ട്ടി​യി​ലെ ചർമത്തി​ലേ​ക്കുള്ള രക്തചം​ക്ര​മണം മെച്ച​പ്പെ​ടു​ത്തു​ന്ന​തും അനിവാ​ര്യ​മാണ്‌. ആഹാരം അമിത​മാ​യി നിയ​ന്ത്രി​ക്കു​ക​യോ സമീകൃ​ത​മ​ല്ലാത്ത ആഹാരം കഴിക്കു​ക​യോ ചെയ്യു​ന്നത്‌ മുടി​യു​ടെ നരയു​ടെ​യും ഉള്ളു കുറയ​ലി​ന്റെ​യും വേഗം കൂട്ടി​യേ​ക്കാം. തലമു​ടി​യിൽ ക്രമമാ​യി ഷാംപൂ തേയ്‌ക്ക​ണ​മെ​ന്നും തലയോ​ട്ടി​യി​ലെ ചർമം തിരു​മ്മ​ണ​മെ​ന്നും—ഇങ്ങനെ ചെയ്യു​മ്പോൾ നഖം കൊണ്ട്‌ പോറൽ ഏൽക്കാതെ നോക്കണം—വിദഗ്‌ധർ പറയുന്നു. ഇത്‌ തലയോ​ട്ടി​യി​ലെ ചർമത്തി​ലേ​ക്കുള്ള രക്തചം​ക്ര​മണം മെച്ച​പ്പെ​ടു​ത്തു​ന്നു. തലമു​ടി​യിൽ ഷാംപൂ തേച്ച​ശേഷം അതു നന്നായി കഴുകി​ക്ക​ള​യുക.

വളരെ​യേ​റെ ബലം പ്രയോ​ഗിച്ച്‌ മുടി ചീകരുത്‌. നിങ്ങൾക്ക്‌ നീണ്ട മുടി​യാണ്‌ ഉള്ളതെ​ങ്കിൽ ആദ്യം​തന്നെ മുടി​യു​ടെ ചുവടു​ഭാ​ഗം മുതൽ അറ്റം വരെ ഒറ്റയടി​ക്കു ചീകാ​തി​രി​ക്കു​ന്ന​താണ്‌ നല്ലത്‌. പകരം ആദ്യം തലമുടി കൈ​കൊണ്ട്‌ പിടിച്ച്‌ ചീപ്പു​കൊണ്ട്‌ അറ്റത്തെ ജട നിവർക്കുക. എന്നിട്ട്‌ മധ്യഭാ​ഗം മുതൽ അറ്റംവരെ ചീകുക. ഒടുവിൽ മുടി പതുക്കെ താഴേ​യ്‌ക്കിട്ട്‌ അതിന്റെ ചുവടു​ഭാ​ഗം മുതൽ അറ്റംവരെ ചീകാ​വു​ന്ന​താണ്‌.

തലയിൽ നരച്ച മുടികൾ കാണു​മ്പോ​ഴോ ഒരുപാട്‌ മുടി കൊഴി​ഞ്ഞു​പോ​കു​ന്നതു കാണു​മ്പോ​ഴോ നിങ്ങൾക്കു വിഷമം തോന്നി​യേ​ക്കാം. എന്നാൽ, സാധാ​ര​ണ​ഗ​തി​യിൽ നിങ്ങൾ നിങ്ങളു​ടെ മുടിയെ കുറിച്ചു ചിന്തി​ക്കുന്ന അത്രയും മറ്റുള്ളവർ ചിന്തി​ക്കു​ന്നില്ല എന്ന്‌ ഓർക്കുക. ഡൈ ചെയ്യണോ, വിഗ്ഗ്‌ വെക്കണോ, അല്ലെങ്കിൽ ഏതെങ്കി​ലും ചികിത്സ നടത്തണോ എന്നുള്ള​തെ​ല്ലാം നിങ്ങളു​ടെ തീരു​മാ​ന​മാണ്‌. നിങ്ങളു​ടെ മുടി​യു​ടെ നിറമോ ഉള്ളോ എത്രതന്നെ ആയിരു​ന്നാ​ലും ശരി, അതു വൃത്തി​യാ​യി സൂക്ഷി​ക്കു​ന്ന​തും ചീകി​യൊ​തു​ക്കി വെക്കു​ന്ന​തും ആണ്‌ പ്രധാനം. (g02 8/08)

[അടിക്കു​റി​പ്പു​കൾ]

b ഒരു മൈ​ക്രോൺ എന്നു പറയു​ന്നത്‌ ഒരു മില്ലി​മീ​റ്റ​റി​ന്റെ ആയിര​ത്തി​ലൊ​രം​ശ​മാണ്‌.

[15-ാം പേജിലെ ചതുരം/രേഖാ​ചി​ത്രം]

കേശപരിവൃത്തി

മുടി​യു​ടെ വളർച്ച പരിവൃ​ത്തി​യാ​യാണ്‌ സംഭവി​ക്കു​ന്നത്‌. വളർച്ചാ ഘട്ടം, ഹ്രസ്വ പരിവർത്തന ഘട്ടം, വിശ്രമ ഘട്ടം എന്നിവ ഉൾപ്പെ​ട്ട​താണ്‌ അത്‌. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ വിശദീ​ക​രി​ക്കു​ന്നു: “ഓരോ വിശ്രമ ഘട്ടത്തി​ലും ഒരു മുടി​യു​ടെ വളർച്ച നിലയ്‌ക്കു​ന്നു. അപ്പോൾ അത്‌ ക്ലബ്‌ ഹെയർ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ക്ലബ്‌ ഹെയർ അടുത്ത വളർച്ചാ ഘട്ടം വരെ, വിശ്ര​മാ​വ​സ്ഥ​യി​ലുള്ള രോമ​കൂ​പ​ത്തിൽ ഇരിക്കു​ന്നു. വളർച്ചാ ഘട്ടത്തിൽ പുതിയ മുടി വളർന്നു​വന്ന്‌ ക്ലബ്‌ ഹെയറി​നെ രോപ​കൂ​പ​ത്തിൽനി​ന്നു തള്ളി പുറത്താ​ക്കു​മ്പോൾ അതു കൊഴി​ഞ്ഞു​പോ​കു​ന്നു.” ഏതൊരു സമയത്തും, 85 മുതൽ 90 വരെ ശതമാനം മുടികൾ വളർച്ചാ ഘട്ടത്തി​ലും 10 മുതൽ 15 വരെ ശതമാനം വിശ്രമ ഘട്ടത്തി​ലും 1 ശതമാനം പരിവർത്തന ഘട്ടത്തി​ലും ആയിരി​ക്കും.

[രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

പ്രാഥമിക വളർച്ച

സജീവ വളർച്ച

രോമ​കൂ​പം

രക്തക്കു​ഴ​ലു​കൾ

സ്‌നേ​ഹ​ഗ്ര​ന്ഥി

മുടി​യു​ടെ നടുത്തണ്ട്‌

പ്രതിക്രമണം

വിശ്രമം

പുനഃവളർച്ച