വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ജോലി കിട്ടാ​നാ​യി കള്ളം പറയുന്നു

ജോലി​ക്കാ​യി അപേക്ഷി​ക്കു​മ്പോൾ നാലി​ലൊ​ന്നു പേർ കള്ളം പറയുന്നു” എന്ന്‌ ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. കൺ​ട്രോൾ റിസ്‌ക്‌സ്‌ ഗ്രൂപ്പ്‌ എന്ന ഒരു സുരക്ഷാ കമ്പനി, 12 മാസ​മെ​ടുത്ത്‌ സാമ്പത്തിക സേവന രംഗത്തും വിവര സാങ്കേ​തി​ക​വി​ദ്യാ രംഗത്തും ഉള്ള 10,435 ഉദ്യോ​ഗാർഥി​കളെ കുറിച്ച്‌ അന്വേ​ഷണം നടത്തു​ക​യു​ണ്ടാ​യി. ഫലമോ? “എല്ലാ തസ്‌തി​ക​ക​ളി​ലും അവർക്കു കള്ളത്തരം കണ്ടെത്താൻ കഴിഞ്ഞു” എന്ന്‌ പത്രം പ്രസ്‌താ​വി​ക്കു​ന്നു. “അപേക്ഷ​ക​ളു​ടെ 34 ശതമാ​ന​ത്തോ​ളം തൊഴിൽ പരിച​യ​വു​മാ​യി ബന്ധപ്പെട്ട പൊരു​ത്ത​ക്കേ​ടു​കൾ ഉൾക്കൊ​ള്ളു​ന്ന​വ​യാ​യി​രു​ന്നെ​ങ്കിൽ, 32 ശതമാ​ന​ത്തിൽ വിദ്യാ​ഭ്യാ​സ യോഗ്യ​തകൾ ഊതി​പ്പെ​രു​പ്പി​ച്ചോ തെറ്റി​ച്ചോ കാണി​ച്ചി​രു​ന്നു. മൊത്തം 19 ശതമാനം പേർ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മോശ​മായ ഒരു രേഖയോ കടം വീട്ടാൻ കഴിയാ​തെ പാപ്പരാ​യി​ത്തീർന്ന ചരി​ത്ര​മോ മൂടി​വെ​ക്കാൻ ശ്രമിച്ചു. തിരി​ച്ച​റി​യി​ക്കൽ സംബന്ധിച്ച വിശദാം​ശങ്ങൾ എഴുതാ​തെ വിട്ടു​ക​ള​ഞ്ഞ​വ​രാണ്‌ 11 ശതമാനം പേർ.” മുമ്പ്‌ വിദേ​ശ​ത്താ​യി​രു​ന്നവർ തങ്ങളുടെ മുൻകാല സാമ്പത്തിക സ്ഥിതിയെ കുറിച്ചു കളവു പറയാൻ കൂടുതൽ ചായ്‌വു കാട്ടി. കള്ളി വെളി​ച്ച​ത്താ​വില്ല എന്ന്‌ അവർ കരുതി​യി​ട്ടു​ണ്ടാ​കും. “കളവു പറയാൻ സ്‌ത്രീ​ക​ളെ​ക്കാൾ വളരെ​യേറെ പ്രവണത കാണി​ച്ചത്‌” പുരു​ഷ​ന്മാ​രാ​യി​രു​ന്നു. റിക്രൂ​ട്ട്‌മെന്റ്‌ ആൻഡ്‌ എംപ്ലോ​യ്‌മെന്റ്‌ കോൺഫെ​ഡെ​റേ​ഷ​നി​ലെ റ്റിം നിക്കോൾസൺ പഠന ഫലങ്ങൾ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ജോലിക്ക്‌ ആളെ നിയമി​ക്കു​ന്നവർ, ഒരു കടലാസു കഷണത്തിൽ എഴുതി​യി​രി​ക്കു​ന്നത്‌ അപ്പാടെ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ അവർ തങ്ങളുടെ ജോലി ശരിയാ​യി ചെയ്‌തിട്ടില്ല.”(g02 7/22)

എണ്ണ പ്രിയ​രായ ആനകൾ

വടക്കു​കി​ഴക്കൻ ഇന്ത്യയി​ലെ ഡിഗ്‌ബോ​യി​യി​ലുള്ള ആനകൾക്ക്‌ എണ്ണയോട്‌ ഒരു പ്രത്യേക കമ്പമാണ്‌. “എണ്ണപ്പാ​ട​ങ്ങ​ളി​ലൂ​ടെ യഥേഷ്ടം ചുറ്റി​യ​ടി​ക്കുന്ന ആനകൾ, പലപ്പോ​ഴും എണ്ണക്കി​ണ​റു​കളെ ശുദ്ധീ​ക​ര​ണ​ശാ​ല​യു​മാ​യി ബന്ധിപ്പി​ക്കുന്ന പൈപ്പ്‌ ലൈനു​ക​ളി​ലെ പ്രധാ​ന​പ്പെട്ട വാൽവു​കൾ തുറന്നു​വി​ടു​ന്നു” എന്ന്‌ ഓയിൽ ഇൻഡ്യ ലിമി​റ്റ​ഡിൽ പ്രവർത്തി​ക്കുന്ന ഒരു മുതിർന്ന എൻജി​നീ​യ​റായ രാമൻ ചക്രവർത്തി പറയുന്നു. “വാൽവ്‌ തുറക്കു​മ്പോ​ഴുള്ള ശബ്ദം ആനകൾക്കു വലിയ ഇഷ്ടമാ​ണെന്നു തോന്നു​ന്നു. അസംസ്‌കൃത പെ​ട്രോ​ളി​യം പാരഫിൻ ആയി മാറു​ന്നതു തടയു​ന്ന​തിന്‌ ഉപയോ​ഗി​ക്കുന്ന ആവിയെ നിയ​ന്ത്രി​ക്കുന്ന വാൽവ്‌ ആണെങ്കിൽ പ്രത്യേ​കി​ച്ചും.” എണ്ണ പുറ​ത്തേക്കു ചീറ്റു​മ്പോ​ഴുള്ള “വൂഷ്‌ ശബ്ദം” ആനകൾ ആസ്വദി​ക്കു​ന്ന​തി​നു പുറമേ, “അസംസ്‌കൃത എണ്ണയോ​ടൊ​പ്പം കിനി​യുന്ന ചെളി​യും വെള്ളവും” അവയെ എണ്ണക്കി​ണ​റു​ക​ളി​ലേക്ക്‌ ആകർഷി​ക്കു​ന്ന​താ​യി കാണുന്നു എന്ന്‌ ഇൻഡ്യൻ എക്‌സ്‌പ്രസ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. “ഉപ്പുരസം കലർന്ന​താണ്‌ വെള്ളം. അത്‌ ആനകൾക്ക്‌ ഇഷ്ടവു​മാണ്‌.” വാസ്‌ത​വ​ത്തിൽ, അവിടത്തെ എണ്ണയുടെ കണ്ടുപി​ടി​ത്ത​ത്തി​ലേക്കു നയിച്ച​തു​തന്നെ ഒരു ആനയാ​യി​രു​ന്നു എന്നുള്ള​താണ്‌ രസകര​മായ സംഗതി. ആ പ്രദേ​ശത്തെ ആദ്യത്തെ റെയിൽവേ ലൈനി​ന്റെ നിർമാ​ണ​ത്തിന്‌ ആവശ്യ​മായ പാളങ്ങൾ ചുമന്ന ശേഷം താവള​ത്തിൽ മടങ്ങി​യെ​ത്തിയ ആനയുടെ കാലു​ക​ളിൽ എണ്ണപോ​ലുള്ള ഒരു പദാർഥം പറ്റിപ്പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി ബ്രിട്ടീഷ്‌ ഓഫീ​സർമാർ ശ്രദ്ധിച്ചു. ആനയുടെ കാൽപ്പാ​ടു​കൾ പിന്തു​ടർന്നു​പോയ അവർ ചെന്നെ​ത്തി​യത്‌ എണ്ണ ഊറുന്ന ഒരു കുഴി​യു​ടെ അരികി​ലാണ്‌. ഇത്‌ 1889-ൽ ഏഷ്യയി​ലെ ആദ്യത്തെ എണ്ണക്കിണർ തുറക്കു​ന്ന​തി​ലേക്കു നയിച്ചു. (g02 7/22)

ശരീരം കുത്തി​ത്തു​ള​യ്‌ക്കു​ന്ന​തി​ന്റെ അപകടങ്ങൾ

ആഭരണങ്ങൾ അണിയാൻ ശരീര​ത്തി​ന്റെ വിവിധ ഭാഗങ്ങൾ കുത്തി​ത്തു​ള​യ്‌ക്കു​ന്നത്‌ പ്രത്യേ​കി​ച്ചും യുവജ​ന​ങ്ങൾക്കി​ട​യിൽ വളരെ പ്രചാ​രം​നേ​ടിയ ഒരു ഹരമാണ്‌. “അതിന്റെ ഭവിഷ്യ​ത്തു​കളെ കുറി​ച്ചൊ​ന്നും അവർ അത്ര ചിന്തി​ക്കാ​റി​ല്ലെ​ന്ന​താ​ണു സങ്കടകരം. യുവജ​ന​സ​ഹ​ജ​മായ മത്സരബു​ദ്ധി​യു​ടെ കാലഘട്ടം മാറുന്നു. ലോഹ​ക്ക​ഷ​ണങ്ങൾ ഘടിപ്പിച്ച പുരികം ഒരു അലങ്കാ​ര​മാ​യി കണക്കാ​ക്ക​പ്പെ​ടാ​താ​കു​ന്നു” എന്ന്‌ പോള​ണ്ടി​ലെ മാസി​ക​യായ ഷ്വിയാറ്റ്‌ കോ​ബ്യെ​റ്റി പറയുന്നു. ലോഹം നീക്കം ചെയ്‌താ​ലും വടുക്കൾ അവശേ​ഷി​ക്കും. മാത്രമല്ല, മുഖചർമം തുളയ്‌ക്കു​ന്നത്‌ നാഡി​കൾക്കും രക്തക്കു​ഴ​ലു​കൾക്കും ക്ഷതമേൽപ്പി​ക്കു​ക​യും “സ്‌പർശന ശക്തി നഷ്ടമാ​കു​ന്ന​തി​നും സുഖ​പ്പെ​ടാൻ ദീർഘ​നാൾ ആവശ്യ​മായ അണുബാ​ധ​ക​ളും ക്ഷതങ്ങളും ഉണ്ടാകു​ന്ന​തി​നും” ഇടയാ​ക്കു​ക​യും ചെയ്യും. വായുടെ “നനവും ഇളംചൂ​ടു​മുള്ള ചുറ്റു​പാട്‌” ബാക്ടീ​രി​യ​യു​ടെ വളർച്ച​യ്‌ക്കു പറ്റിയ​താണ്‌. അതു​കൊണ്ട്‌ അവിടം തുളയ്‌ക്കു​ന്നത്‌ പലപ്പോ​ഴും അണുബാ​ധ​കൾക്കും പല്ലിനു കേടു വരുന്ന​തി​നു പോലും കാരണ​മാ​കു​ന്നു. കൊഴു​പ്പു കോശങ്ങൾ ധാരാ​ള​മുള്ള പൊക്കിൾ, കാതുകൾ തുടങ്ങിയ ഭാഗങ്ങൾ തുളയ്‌ക്കു​മ്പോൾ കൊഴു​പ്പു നിറഞ്ഞ കട്ടിയുള്ള കുരുക്കൾ രൂപം കൊ​ണ്ടെന്നു വരാം. “ലോഹ ആഭരണ​ങ്ങ​ളിൽ മിക്കതി​ലും നിക്കലി​ന്റെ ഒരു മിശ്രി​തം അടങ്ങി​യി​ട്ടുണ്ട്‌. ആ ലോഹ​ത്തോട്‌ അലർജി​യു​ള്ളവർ അലർജി​യു​ടേ​തായ ലക്ഷണങ്ങൾ കാണി​ച്ചേ​ക്കാം. അതായത്‌ അവരുടെ ശരീര​ഭാ​ഗങ്ങൾ ചൊറി​ഞ്ഞു തടിക്കു​ക​യും വീർക്കു​ക​യും മറ്റും ചെയ്‌തേ​ക്കാം” എന്ന്‌ ആ ലേഖനം മുന്നറി​യി​പ്പു നൽകുന്നു. (g02 8/08)

ഏഷ്യയി​ലെ വായു മലിനീ​കരണ വിപത്ത്‌

“ഇന്ത്യയിൽ, വായു മലിനീ​ക​ര​ണ​ത്തി​ന്റെ ഫലമായി ഓരോ വർഷവും 40,000-ത്തിലധി​കം പേർ മരണമ​ട​യുന്ന”തായി പരിസ്ഥി​തി മാഗസി​നായ ഡൗൺ ടു എർത്ത്‌ പ്രസ്‌താ​വി​ക്കു​ന്നു. ഏഷ്യയി​ലെ വായു മലിനീ​ക​രണം യൂറോ​പ്പി​ലും അമേരി​ക്ക​യി​ലും കൂടി​യു​ള്ള​തി​നെ​ക്കാൾ വളരെ കൂടു​ത​ലാ​ണെ​ന്നും സോൾ, ബെയ്‌ജിങ്‌, ബാങ്കോക്ക്‌, ജക്കാർത്ത, മനില എന്നിവി​ട​ങ്ങ​ളിൽ ആയിര​ക്ക​ണ​ക്കി​നു പേരുടെ മരണത്തിന്‌ ഇടയാ​ക്കു​ന്നു​വെ​ന്നും വേൾഡ്‌ ബാങ്കും സ്റ്റോക്ക്‌ഹോം പരിസ്ഥി​തി ഇൻസ്റ്റി​റ്റ്യൂ​ട്ടും കൂടി നടത്തിയ ഒരു ഗവേഷണം വെളി​പ്പെ​ടു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, മനില​യിൽ ശ്വസന​സം​ബ​ന്ധി​യായ രോഗങ്ങൾ പിടി​പെട്ട്‌ ഓരോ വർഷവും 4,000-ത്തിലധി​കം പേരാണ്‌ മരിക്കു​ന്നത്‌. വിട്ടു​മാ​റാത്ത, ഗുരു​ത​ര​മായ ശ്വാസ​നാ​ള​വീ​ക്കം പിടി​പെ​ട്ട​വ​രു​ടെ എണ്ണമാ​കട്ടെ 90,000-ഉം. ബെയ്‌ജി​ങ്ങി​ലും ജക്കാർത്ത​യി​ലും മരണനി​രക്ക്‌ അതിലും കൂടു​ത​ലാണ്‌. “ഗുണനി​ല​വാ​രം കുറഞ്ഞ ഇന്ധനത്തി​ന്റെ ഉപയോ​ഗം, കാര്യ​ക്ഷ​മ​മ​ല്ലാത്ത മാർഗങ്ങൾ ഉപയോ​ഗി​ച്ചുള്ള ഊർജോ​ത്‌പാ​ദനം, മോശ​മായ സ്ഥിതി​യി​ലുള്ള വാഹനങ്ങൾ ഉപയോ​ഗി​ക്കൽ, ഗതാഗത തിരക്ക്‌” എന്നിവ​യൊ​ക്കെ​യാ​ണു പ്രശ്‌ന​ത്തി​നുള്ള കാരണ​മാ​യി ചൂണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​തെന്ന്‌ ആ മാഗസിൻ പറയുന്നു. (g02 8/22)