ഉൽപത്തി 49:1-33

49  യാക്കോ​ബ്‌ ആൺമക്കളെ വിളിച്ച്‌ അവരോ​ടു പറഞ്ഞു: “ഒരുമി​ച്ച്‌ കൂടി​വ​രു​വിൻ; അവസാ​ന​നാ​ളു​ക​ളിൽ നിങ്ങൾക്ക്‌ എന്തു സംഭവി​ക്കുമെന്നു ഞാൻ നിങ്ങളെ അറിയി​ക്കാം.  യാക്കോബിന്റെ മക്കളേ, കൂടി​വന്ന്‌ ഞാൻ പറയു​ന്നതു ശ്രദ്ധിക്കൂ! നിങ്ങളു​ടെ അപ്പനായ ഇസ്രായേ​ലി​ന്റെ വാക്കു​കൾക്കു ചെവി തരൂ.  “രൂബേനേ,+ നീ എന്റെ മൂത്ത മകൻ;+ എന്റെ വീര്യ​വും പൗരു​ഷ​ത്തി​ന്റെ ആദ്യഫ​ല​വും നീതന്നെ. എന്റെ മഹത്ത്വ​ത്തി​ന്റെ ശ്രേഷ്‌ഠ​ത​യും ശക്തിയു​ടെ ശ്രേഷ്‌ഠ​ത​യും നീയല്ലോ.  എന്നാൽ കുത്തിയൊ​ഴു​കി വരുന്ന വെള്ളംപോ​ലെ വീണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത​വനേ, നീ ശ്രേഷ്‌ഠ​നാ​കില്ല. കാരണം നീ നിന്റെ അപ്പന്റെ കിടക്ക​യിൽ കയറി.+ അങ്ങനെ നീ എന്റെ കിടക്കയെ അശുദ്ധ​മാ​ക്കി.* അതെ, അവൻ അതിൽ കയറി​യ​ല്ലോ!  “ശിമെയോ​നും ലേവി​യും സഹോ​ദ​ര​ന്മാർ.+ അവരുടെ വാളുകൾ അക്രമ​ത്തി​നുള്ള ആയുധങ്ങൾ!+  എൻ ദേഹിയേ,* അവരുടെ സഖ്യത്തിൽ കൂടരു​തേ. എൻ മനമേ, അവരുടെ സംഘത്തിൽ ചേരു​ക​യു​മ​രു​തേ. അവരുടെ കോപ​ത്തിൽ അവർ പുരു​ഷ​ന്മാ​രെ കൊന്നു.+ ആനന്ദത്തി​മിർപ്പിൽ അവർ കാളക​ളു​ടെ കുതി​ഞ​രമ്പു വെട്ടി.  അവരുടെ കോപ​വും ഉഗ്രക്രോ​ധ​വും ശപിക്കപ്പെ​ട്ട​താ​യി​രി​ക്കട്ടെ. അവരുടെ കോപം ക്രൂര​വും അവരുടെ ക്രോധം നിഷ്‌ഠു​ര​വും അല്ലോ.+ ഞാൻ അവരെ യാക്കോ​ബിൽ വിഭജി​ക്കു​ക​യും ഇസ്രായേ​ലിൽ ചിതറി​ക്കു​ക​യും ചെയ്യും.+  “എന്നാൽ യഹൂദേ,+ നിന്റെ സഹോ​ദ​ര​ന്മാർ നിന്നെ സ്‌തു​തി​ക്കും.+ നിന്റെ കൈ നിന്റെ ശത്രു​ക്ക​ളു​ടെ കഴുത്തി​ലി​രി​ക്കും.+ നിന്റെ അപ്പന്റെ മക്കൾ നിന്റെ മുന്നിൽ കുമ്പി​ടും.+  യഹൂദ ഒരു സിംഹ​ക്കു​ട്ടി!+ മകനേ, നിശ്ചയ​മാ​യും നീ ഇരയെ ഭക്ഷിച്ച്‌ തിരി​ച്ചുപോ​കും. അവൻ സിംഹമെ​ന്നപോ​ലെ പതുങ്ങി​ക്കി​ട​ക്കു​ക​യും മൂരി നിവർത്തു​ക​യും ചെയ്യുന്നു. അവൻ ഒരു സിംഹം—അവനെ എഴു​ന്നേൽപ്പി​ക്കാൻ ആരു ധൈര്യപ്പെ​ടും! 10  ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാ​ര​ദണ്ഡ്‌ അവന്റെ പാദങ്ങൾക്കി​ട​യിൽനി​ന്നും നീങ്ങിപ്പോ​കില്ല. ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​കും.+ 11  അവൻ അവന്റെ കഴുതയെ മുന്തി​രിച്ചെ​ടി​യി​ലും അവന്റെ കഴുത​യു​ടെ കുട്ടിയെ വിശി​ഷ്ട​മായ മുന്തി​രി​വ​ള്ളി​യി​ലും കെട്ടും. അവൻ അവന്റെ അങ്കി വീഞ്ഞി​ലും വസ്‌ത്രം മുന്തി​രി​ച്ചാ​റി​ലും അലക്കും. 12  അവന്റെ കണ്ണ്‌ വീഞ്ഞു​കൊ​ണ്ട്‌ കടുഞ്ചു​വ​പ്പാ​യി​രി​ക്കു​ന്നു; അവന്റെ പല്ല്‌ പാൽകൊ​ണ്ട്‌ വെളു​ത്തി​രി​ക്കു​ന്നു. 13  “സെബുലൂൻ+ കടൽത്തീ​രത്ത്‌ താമസി​ക്കും. കപ്പലുകൾ നങ്കൂര​മിട്ട്‌ കിടക്കുന്ന കടപ്പു​റത്ത്‌ അവൻ താമസ​മാ​ക്കും.+ അവന്റെ അതിർത്തി സീദോ​നു നേരെ​യാ​യി​രി​ക്കും.+ 14  “യിസ്സാഖാർ+ അസ്ഥിബ​ല​മുള്ള കഴുത. അവൻ രണ്ടു ചുമടി​നു മധ്യേ കിടക്കു​ന്നു. 15  തന്റെ വിശ്ര​മ​സ്ഥലം നല്ലതെ​ന്നും ദേശം മനോ​ഹ​രമെ​ന്നും അവൻ കാണും. ചുമടു വഹിക്കാ​നാ​യി അവൻ തോൾ താഴ്‌ത്തും. അവൻ അടിമയെപ്പോ​ലെ പണി​യെ​ടുക്കേ​ണ്ടി​വ​രും. 16  “ഇസ്രായേൽഗോത്ര​ങ്ങ​ളിലൊ​ന്നായ ദാൻ+ തന്റെ ജനത്തെ വിധി​ക്കും.+ 17  ദാൻ വഴിയ​രി​കി​ലുള്ള ഒരു സർപ്പംപോലെ​യും പാത​യോ​രത്ത്‌ കിടക്കുന്ന കൊമ്പുള്ള അണലിപോലെ​യും ആകട്ടെ. അതു കുതി​ര​ക​ളു​ടെ കുതി​കാ​ലിൽ കടിക്കു​മ്പോൾ അതിന്മേൽ സവാരി ചെയ്യു​ന്നവൻ പുറ​കോ​ട്ടു മലർന്ന്‌ വീഴട്ടെ.+ 18  എന്നാൽ യഹോവേ, അങ്ങയിൽനി​ന്ന്‌ വരുന്ന രക്ഷയ്‌ക്കാ​യി ഞാൻ കാത്തി​രി​ക്കും. 19  “ഗാദിനെ+ ഒരു കവർച്ചപ്പട ആക്രമി​ക്കും. അവനോ അവരുടെ പിൻപ​ടയെ ആക്രമി​ക്കും.+ 20  “ആശേരിനു+ സമൃദ്ധ​മാ​യി ആഹാരം കിട്ടും. അവൻ രാജകീ​യഭോ​ജനം പ്രദാനം ചെയ്യും.+ 21  “നഫ്‌താലി+ അതി​വേഗം ഓടുന്ന ഒരു മാൻപേട. അവൻ മധുര​മായ വാക്കുകൾ പൊഴി​ക്കു​ന്നു. 22  “യോ​സേഫേ,+ നീ നീരു​റ​വ​യ്‌ക്ക​രി​കെ തഴച്ചു​വ​ള​രുന്ന ഫലവൃ​ക്ഷ​ത്തി​ന്റെ ഒരു ശാഖ. അതിന്റെ ശിഖരങ്ങൾ മതിലി​നു പുറ​ത്തേക്കു നീളുന്നു. 23  എന്നാൽ, വില്ലാ​ളി​കൾ പകയോ​ടെ അവനെ ആക്രമി​ച്ചുകൊ​ണ്ടി​രു​ന്നു. അവർ അവനു നേരെ അമ്പ്‌ എയ്‌തു; അവനോ​ടു വിദ്വേ​ഷം വെച്ചുകൊ​ണ്ടി​രു​ന്നു.+ 24  എങ്കിലും അവന്റെ വില്ല്‌ അചഞ്ചല​മാ​യി നിന്നു.+ അവന്റെ കരങ്ങൾ ശക്തിയും വേഗത​യും ഉള്ളതാ​യി​രു​ന്നു.+ ഇതു യാക്കോ​ബിൻവീ​ര​നാ​യ​വന്റെ കരങ്ങളിൽനി​ന്ന്‌, ഇസ്രായേ​ലിൻപാ​റ​യായ ഇടയനിൽനി​ന്ന്‌, ആണല്ലോ വന്നിരി​ക്കു​ന്നത്‌. 25  അവൻ* നിന്റെ അപ്പന്റെ ദൈവ​ത്തിൽനി​ന്നു​ള്ളവൻ. അവൻ നിന്നെ സഹായി​ക്കും. അവൻ സർവശ​ക്തനോ​ടു​കൂടെ​യ​ല്ലോ. മീതെ ആകാശ​ത്തി​ന്റെ അനു​ഗ്ര​ഹ​ങ്ങ​ളാ​ലും കീഴെ ആഴത്തിന്റെ അനു​ഗ്ര​ഹ​ങ്ങ​ളാ​ലും സ്‌തന​ങ്ങ​ളുടെ​യും ഗർഭാ​ശ​യ​ത്തിന്റെ​യും അനു​ഗ്ര​ഹ​ങ്ങ​ളാ​ലും അവൻ നിന്നെ ആശീർവ​ദി​ക്കും.+ 26  നിന്റെ അപ്പന്റെ അനു​ഗ്ര​ഹങ്ങൾ ശാശ്വ​ത​പർവ​ത​ങ്ങ​ളു​ടെ അനു​ഗ്ര​ഹ​ങ്ങളെ​ക്കാ​ളും സുസ്ഥി​ര​മായ കുന്നു​ക​ളു​ടെ അഭികാ​മ്യ​വ​സ്‌തു​ക്കളെ​ക്കാ​ളും ഏറെ ശ്രേഷ്‌ഠ​മാ​യി​രി​ക്കും.+ അവയെ​ല്ലാം യോ​സേ​ഫി​ന്റെ ശിരസ്സിൽ, തന്റെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വന്റെ നെറു​ക​യിൽ, വസിക്കും.+ 27  “ബന്യാമീൻ+ ഒരു ചെന്നായെപ്പോ​ലെ കടിച്ചു​കീ​റിക്കൊ​ണ്ടി​രി​ക്കും.+ രാവിലെ അവൻ ഇരയെ ഭക്ഷിക്കും; വൈകു​ന്നേരം അവൻ കൊള്ള​മു​തൽ പങ്കിടും.”+ 28  ഇസ്രായേലിന്റെ 12 ഗോ​ത്രങ്ങൾ ഉത്ഭവി​ച്ചത്‌ ഇവരിൽനി​ന്നാണ്‌. അവരെ അനു​ഗ്ര​ഹി​ച്ചപ്പോൾ അവരുടെ അപ്പൻ പറഞ്ഞ വാക്കു​ക​ളാണ്‌ ഇവ. അങ്ങനെ ഇസ്രാ​യേൽ ഓരോ​രു​ത്തർക്കും ഉചിത​മായ അനു​ഗ്ര​ഹങ്ങൾ നൽകി.+ 29  പിന്നെ ഇസ്രാ​യേൽ അവർക്ക്‌ ഈ നിർദേശം നൽകി: “ഞാൻ ഇതാ, എന്റെ ജനത്തോ​ടു ചേരുന്നു.*+ ഹിത്യ​നായ എഫ്രോ​ന്റെ സ്ഥലത്തുള്ള ഗുഹയിൽ എന്റെ പിതാ​ക്ക​ന്മാരോടൊ​പ്പം എന്നെ അടക്കം ചെയ്യണം,+ 30  അതായത്‌ കനാൻ ദേശത്ത്‌ മമ്രേ​ക്ക​രികെ​യുള്ള മക്‌പേല നിലത്തെ ഗുഹയിൽ! ഹിത്യ​നായ എഫ്രോ​ന്റെ കൈയിൽനി​ന്ന്‌ ഒരു ശ്‌മശാ​ന​സ്ഥ​ല​മാ​യി അബ്രാ​ഹാം വിലയ്‌ക്കു വാങ്ങി​യ​താണ്‌ ആ നിലം. 31  അവിടെയാണ്‌ അവർ അബ്രാ​ഹാ​മിനെ​യും ഭാര്യ സാറ​യെ​യും അടക്കി​യത്‌.+ യിസ്‌ഹാ​ക്കിനെ​യും ഭാര്യ റിബെ​ക്കയെ​യും അടക്കി​യ​തും അവി​ടെ​ത്തന്നെ.+ ഞാൻ ലേയ​യെ​യും അവിടെ അടക്കം ചെയ്‌തു. 32  ആ നിലവും അതിലെ ഗുഹയും ഹേത്തിന്റെ പുത്ര​ന്മാ​രു​ടെ കൈയിൽനി​ന്നാ​ണു വാങ്ങി​യത്‌.”+ 33  ആൺമക്കൾക്ക്‌ ഈ നിർദേ​ശ​ങ്ങളെ​ല്ലാം കൊടു​ത്തശേഷം യാക്കോ​ബ്‌ കാലുകൾ കിടക്ക​യിലേക്കു കയറ്റി​വെച്ച്‌ അന്ത്യശ്വാ​സം വലിച്ചു; യാക്കോ​ബ്‌ തന്റെ ജനത്തോ​ടു ചേർന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “കിടക്ക​യോ​ട്‌ അനാദ​രവ്‌ കാണിച്ചു.”
പദാവലി കാണുക.
അർഥം: “ഇത്‌ ആരു​ടേ​തോ അവൻ; ഇത്‌ ആർക്ക്‌ അവകാ​ശപ്പെ​ട്ട​തോ അവൻ.”
അതായത്‌, യോ​സേഫ്‌.
മരണത്തെ കുറി​ക്കുന്ന കാവ്യ​ഭാഷ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം