വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തു​കൊണ്ട്?

അത്‌ വാസ്‌ത​വ​ത്തിൽ സംഭവി​ച്ച​തോ?

അത്‌ വാസ്‌ത​വ​ത്തിൽ സംഭവി​ച്ച​തോ?

എ.ഡി. 33-ലെ വസന്തകാ​ലത്ത്‌ നസ്രാ​യ​നായ യേശു വധിക്ക​പ്പെട്ടു. രാജ്യ​ദ്രോ​ഹ​ക്കു​റ്റം വ്യാജ​മാ​യി ചുമത്തി ക്രൂര​മാ​യി മർദിച്ച് യേശു​വി​നെ ഒരു സ്‌തം​ഭ​ത്തിൽ തറച്ചു. കഠിന​വേദന സഹിച്ച് യേശു മരിച്ചു. പക്ഷെ, ദൈവം യേശു​വി​നെ ജീവനി​ലേക്ക് ഉയിർപ്പി​ച്ചു, 40 ദിവസ​ങ്ങൾക്കു ശേഷം യേശു സ്വർഗ​ത്തി​ലേക്ക് പോയി.

പുതി​യ​നി​യമം എന്ന് പൊതു​വെ വിളി​ക്കുന്ന ക്രിസ്‌തീയ ഗ്രീക്ക് തിരു​വെ​ഴു​ത്തു​ക​ളി​ലെ നാല്‌ സുവി​ശേ​ഷ​ങ്ങ​ളിൽ നിന്നാണ്‌ ഈ അസാധാ​ര​ണ​മായ വിവരണം ലഭിക്കു​ന്നത്‌. അവിടെ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ യഥാർഥ​ത്തിൽ സംഭവി​ച്ച​വ​യാ​ണോ? വളരെ പ്രസക്ത​വും ഗൗരവ​മേ​റി​യ​തും ആയ ഒരു ചോദ്യ​മാണ്‌ അത്‌. കാരണം, അത്‌ വാസ്‌ത​വ​ത്തിൽ സംഭവി​ച്ച​ത​ല്ലെ​ങ്കിൽ ക്രിസ്‌തീയ വിശ്വാ​സം വിലയി​ല്ലാ​ത്ത​താ​യി​ത്തീ​രു​ക​യും പറുദീ​സാ​ഭൂ​മി​യിൽ നിത്യം ജീവി​ക്കാ​നുള്ള ആഗ്രഹം കേവലം ഒരു സ്വപ്‌ന​മാ​യി അവശേ​ഷി​ക്കു​ക​യും ചെയ്യും. (1 കൊരി​ന്ത്യർ 15:14) എന്നാൽ, അവ സംഭവി​ച്ച​വ​യാ​ണെ​ങ്കിൽ മനുഷ്യ​കു​ടും​ബ​ത്തിന്‌ ശോഭ​ന​മായ ഒരു ഭാവി​യാ​യി​രി​ക്കും ലഭിക്കുക; അതിൽ നിങ്ങൾക്കും പങ്കു​ചേ​രാ​നാ​കും. അങ്ങനെ​യെ​ങ്കിൽ, സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ യാഥാർഥ്യ​മോ അതോ കെട്ടു​ക​ഥ​യോ?

വസ്‌തു​തകൾ കാണി​ക്കു​ന്നത്‌. . .

സാങ്കല്‌പി​ക​മായ കെട്ടു​ക​ഥ​ക​ളിൽനിന്ന് വ്യത്യസ്‌ത​മാ​യി സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ വളരെ കൃത്യ​ത​യു​ള്ള​തും വിശദാം​ശ​ങ്ങൾക്കു​പോ​ലും സൂക്ഷ്മ​ശ്രദ്ധ നൽകി​യി​രി​ക്കു​ന്ന​തും ആണ്‌. അതിലെ വിവര​ണ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന നിരവധി സ്ഥലങ്ങളിൽ പലതും നമുക്ക് ഇന്നും സന്ദർശി​ക്കാ​വു​ന്ന​താണ്‌. കൂടാതെ, ഈ വിവര​ണങ്ങൾ അന്ന് ജീവി​ച്ചി​രുന്ന അനേകം ആളുക​ളെ​ക്കു​റിച്ച് പറയു​ന്നുണ്ട്. മാത്രമല്ല, അവർ ജീവി​ച്ചി​രു​ന്നു എന്ന വസ്‌തുത ചരി​ത്ര​കാ​ര​ന്മാർ സാക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.—ലൂക്കോസ്‌ 3:1, 2, 23.

ഒന്നാം നൂറ്റാ​ണ്ടി​ലെ​യും രണ്ടാം നൂറ്റാ​ണ്ടി​ലെ​യും എഴുത്തു​കാർ യേശു​വി​നെ​ക്കു​റിച്ച് പ്രതി​പാ​ദി​ക്കു​ന്നുണ്ട്. * യേശു മരിച്ച വിധ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​വി​വ​രണം അന്ന് നിലവി​ലി​രുന്ന റോമൻ വധശി​ക്ഷാ​രീ​തി​യോട്‌ തികച്ചും യോജി​പ്പി​ലാണ്‌. മാത്രമല്ല, വസ്‌തു​ത​കളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യും സത്യസ​ന്ധ​മാ​യും ആണ്‌ സുവി​ശേ​ഷങ്ങൾ സംഭവങ്ങൾ വിവരി​ക്കു​ന്നത്‌. എന്തിന്‌, ചില ശിഷ്യ​ന്മാ​രു​ടെ മോശ​മായ വശങ്ങൾപോ​ലും അതിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (മത്തായി 26:56; ലൂക്കോസ്‌ 22:24-26; യോഹ​ന്നാൻ 18:10, 11) ഈ വസ്‌തു​ത​ക​ളെ​ല്ലാം വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നത്‌ സുവി​ശേഷ എഴുത്തു​കാർ യേശു​വി​നെ​ക്കു​റിച്ച് എഴുതിയ കാര്യങ്ങൾ കലർപ്പി​ല്ലാ​ത്ത​തും കൃത്യ​വും ആയിരു​ന്നെ​ന്നാണ്‌.

യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്. . .

യേശു ജീവി​ക്കു​ക​യും മരിക്കു​ക​യും ചെയ്‌തു എന്നത്‌ പൊതു​വെ എല്ലാവ​രും അംഗീ​ക​രി​ക്കുന്ന കാര്യ​മാ​ണെ​ങ്കി​ലും യേശു​വി​ന്‍റെ പുനരു​ത്ഥാ​നത്തെ ചിലർ ചോദ്യം ചെയ്യുന്നു. അപ്പൊസ്‌ത​ല​ന്മാർ പോലും യേശു ജീവനി​ലേക്ക് മടങ്ങി​വ​ന്നെന്ന വിവരം കേട്ട​പ്പോൾ ആദ്യം അത്‌ വിശ്വ​സി​ച്ചില്ല. (ലൂക്കോസ്‌ 24:11) എന്നിരു​ന്നാ​ലും, അവരും മറ്റ്‌ ശിഷ്യ​ന്മാ​രും പുനരു​ത്ഥാ​നം പ്രാപിച്ച യേശു​വി​നെ വ്യത്യസ്‌ത സന്ദർഭ​ങ്ങ​ളിൽ കണ്ടപ്പോൾ അവരുടെ എല്ലാ സംശയ​ങ്ങ​ളും നീങ്ങി​പ്പോ​യി. ഒരവസ​ര​ത്തിൽ യേശു പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ 500-ലേറെ ദൃക്‌സാ​ക്ഷി​കൾ ഉണ്ടായി​രു​ന്നു.—1 കൊരി​ന്ത്യർ 15:6.

തങ്ങൾ തടവി​ലാ​കാ​നും കൊല്ല​പ്പെ​ടാ​നും സാധ്യ​ത​യു​ണ്ടെന്ന് അറിഞ്ഞി​ട്ടും ശിഷ്യ​ന്മാർ ധൈര്യ​ത്തോ​ടെ എല്ലാവ​രോ​ടും എന്തിന്‌, യേശു​വി​നെ വധിച്ച​വ​രോട്‌ പോലും പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് പ്രസ്‌താ​വി​ച്ചു. (പ്രവൃ​ത്തി​കൾ 4:1-3, 10, 19, 20; 5:27-32) യേശു പുനരു​ത്ഥാ​നം പ്രാപി​ച്ചെന്ന് അത്ര ഉറപ്പി​ല്ലാ​യി​രു​ന്നെ​ങ്കിൽ അതെക്കു​റിച്ച് ധൈര്യ​പൂർവം പ്രസം​ഗി​ക്കാൻ ശിഷ്യ​ന്മാർക്ക് കഴിയു​മാ​യി​രു​ന്നോ? അന്നും ഇന്നും ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്‍റെ പിന്നിലെ പ്രചോ​ദ​ക​ശക്തി വാസ്‌ത​വ​ത്തിൽ യേശു​വി​ന്‍റെ പുനരു​ത്ഥാ​നം​ത​ന്നെ​യാണ്‌.

യേശു​വി​ന്‍റെ മരണവും പുനരു​ത്ഥാ​ന​വും സംബന്ധിച്ച സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങൾക്ക് ഒരു ആധികാ​രിക ചരി​ത്ര​രേ​ഖ​യു​ടെ എല്ലാ ലക്ഷണങ്ങ​ളും ഒത്തിണ​ങ്ങി​യി​ട്ടുണ്ട്. ഈ വിവരണം ശ്രദ്ധാ​പൂർവം വായി​ച്ചാൽ അവ സത്യമാ​യും സംഭവി​ച്ച​വ​യാ​ണെന്ന് നിങ്ങൾക്കും ബോധ്യ​പ്പെ​ടും. എന്തു​കൊ​ണ്ടാണ്‌ അവ സംഭവി​ച്ച​തെന്ന് മനസ്സി​ലാ​ക്കു​ന്നത്‌ നിങ്ങളു​ടെ ബോധ്യം ഊട്ടി​യു​റ​പ്പി​ക്കാൻ സഹായി​ക്കും. അടുത്ത ലേഖനം അതെക്കു​റിച്ച് വിശദീ​ക​രി​ക്കും. (w16-E No.2)

^ ഖ. 7 “തിബെ​ര്യൊ​സി​ന്‍റെ ഭരണകാ​ലത്ത്‌ (ക്രിസ്‌ത്യാ​നി​കൾ) എന്ന പേരിന്‌ കാരണ​ക്കാ​ര​നായ ക്രിസ്‌തുസ്‌, നാടു​വാ​ഴി​ക​ളിൽ ഒരാളായ പൊന്തി​യോസ്‌ പിലാ​ത്തോ​സി​ന്‍റെ കൈക​ളാൽ വധശിക്ഷ ഏറ്റുവാ​ങ്ങി”യതായി എ.ഡി. 55-നടുത്ത്‌ ജനിച്ച റ്റാസി​റ്റസ്‌ എഴുതി. മറ്റ്‌ എഴുത്തു​കാ​രായ സ്യൂ​ട്ടോ​ണി​യസ്‌ (ഒന്നാം നൂറ്റാണ്ട്), യഹൂദ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ (ഒന്നാം നൂറ്റാണ്ട്), ബിഥു​ന്യ​യി​ലെ ഗവർണ​റാ​യി​രുന്ന പ്ലിനി ദി യംഗർ (രണ്ടാം നൂറ്റാ​ണ്ടി​ന്‍റെ തുടക്കം) എന്നിവ​രെ​ല്ലാം യേശു​വി​നെ​ക്കു​റിച്ച് പരാമർശി​ക്കു​ന്നുണ്ട്.