വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെഹെസ്‌കേൽ യെരു​ശ​ലേ​മി​നെ​തി​രെ​യുള്ള ഒരു ഉപരോ​ധ​നാ​ട​ക​ത്തിൽ അഭിന​യി​ക്കാൻ മനസ്സു​കാ​ണി​ച്ചു

പ്രവാ​ച​ക​ന്മാ​രു​ടെ ആത്മത്യാ​ഗ​മ​നോ​ഭാ​വം അനുക​രി​ക്കുക

പ്രവാ​ച​ക​ന്മാ​രു​ടെ ആത്മത്യാ​ഗ​മ​നോ​ഭാ​വം അനുക​രി​ക്കുക

പുരാ​ത​ന​കാ​ലത്ത്‌ ജീവി​ച്ചി​രുന്ന പ്രവാ​ച​ക​ന്മാ​രും നിങ്ങളും തമ്മിൽ എന്തെങ്കി​ലും സമാന​ത​ക​ളു​ണ്ടോ? പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ 2013-ലെ പതിപ്പി​ന്‍റെ (ഇംഗ്ലീഷ്‌) “ബൈബിൾ പദാവലി” എന്ന ഭാഗത്ത്‌ പ്രവാ​ചകൻ എന്ന പദം ഇങ്ങനെ നിർവ​ചി​ച്ചി​രി​ക്കു​ന്നു: “ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾ അറിയി​ക്കാ​നാ​യി ദൈവം ഉപയോ​ഗി​ച്ചി​രുന്ന വ്യക്തി. പ്രവാ​ച​ക​ന്മാർ ദൈവ​ത്തി​ന്‍റെ വക്താക്ക​ളാ​യി പ്രവർത്തി​ച്ചി​രു​ന്നു, അവർ ഭാവി​യെ​ക്കു​റിച്ച് പ്രവചി​ക്കുക മാത്രമല്ല, യഹോ​വ​യു​ടെ പഠിപ്പി​ക്ക​ലു​ക​ളും ആജ്ഞകളും ന്യായ​വി​ധി​സ​ന്ദേ​ശ​ങ്ങ​ളും അറിയി​ക്കു​ക​യും ചെയ്‌തി​രു​ന്നു.” ഭാവി പ്രവചി​ക്കു​ന്ന​വ​ര​ല്ലെ​ങ്കി​ലും ദൈവ​വ​ച​ന​ത്തി​ലെ സന്ദേശങ്ങൾ പ്രഘോ​ഷി​ച്ചു​കൊണ്ട് നിങ്ങളും ദൈവ​ത്തി​നു​വേണ്ടി സംസാ​രി​ക്കു​ന്നു.—മത്താ. 24:14.

നമ്മുടെ ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച് മറ്റുള്ള​വ​രോട്‌ പറയു​ന്ന​തും മാനവ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റിച്ച് മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തും എത്ര വലിയ പദവി​യാണ്‌! ‘മധ്യാ​കാ​ശത്തു പറക്കുന്ന ദൂത​നോ​ടൊ​പ്പ​മാണ്‌’ നമ്മൾ ഈ വേലയിൽ പങ്കെടു​ക്കു​ന്നത്‌. (വെളി. 14:6) എങ്കിലും ഇത്തരം ഒരു മഹത്തായ പദവി​യിൽനിന്ന് നമ്മുടെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ച്ചേ​ക്കാ​വുന്ന പല പ്രതി​ബ​ന്ധ​ങ്ങ​ളും നമ്മൾ നേരി​ട്ടേ​ക്കാം. എന്തൊ​ക്കെ​യാണ്‌ അവയിൽ ചിലത്‌? ക്ഷീണം, നിരു​ത്സാ​ഹം, വില​കെ​ട്ട​വ​രാ​ണെന്ന തോന്നൽ ഇതൊ​ക്കെ​യാണ്‌ നമ്മൾ നേരി​ട്ടേ​ക്കാ​വുന്ന ചില പ്രശ്‌നങ്ങൾ. പുരാ​ത​ന​കാ​ലത്തെ പ്രവാ​ച​ക​ന്മാ​രും ഇത്തരം സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​വ​രാ​യി​രു​ന്നു. എങ്കിലും അവർ മടുത്ത്‌ പിന്മാ​റി​യില്ല. അവരുടെ നിയമ​നങ്ങൾ പൂർത്തി​യാ​ക്കാൻ യഹോവ അവരെ സഹായി​ച്ചു. അവരിൽ ചിലരു​ടെ ദൃഷ്ടാ​ന്ത​ങ്ങ​ളും, അവരെ എങ്ങനെ അനുക​രി​ക്കാ​മെ​ന്നും നമുക്ക് ഇപ്പോൾ നോക്കാം.

അവർ കഠിന​മാ​യി യത്‌നി​ച്ചു

ദൈനം​ദി​ന​കാ​ര്യാ​ദി​കൾ ചില​പ്പോ​ഴൊക്ക നമ്മളെ ക്ഷീണി​പ്പി​ച്ചേ​ക്കാം, ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കാൻപോ​ലും തോന്നാ​തി​രു​ന്നേ​ക്കാം. നമുക്ക് വിശ്രമം ആവശ്യ​മാ​ണെ​ന്നു​ള്ളത്‌ ശരിതന്നെ; യേശു​വി​നും അപ്പൊസ്‌ത​ല​ന്മാർക്കും പോലും അത്‌ വേണമാ​യി​രു​ന്നു. (മർക്കോ. 6:31) ബാബി​ലോ​ണി​ലാ​യി​രുന്ന യെഹെസ്‌കേ​ലി​നെ​ക്കു​റി​ച്ചും യെരു​ശ​ലേ​മിൽനിന്ന് തടവു​കാ​രാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ ഇസ്രാ​യേ​ല്യർക്കി​ട​യി​ലെ അവന്‍റെ നിയമ​ന​ത്തെ​ക്കു​റി​ച്ചും ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ഒരിക്കൽ ദൈവം യെഹെസ്‌കേ​ലി​നോട്‌ ഒരു ഇഷ്ടിക എടുത്ത്‌ അതിൽ യെരു​ശ​ലേം നഗരത്തി​ന്‍റെ മാതൃക വരയ്‌ക്കാൻ ആവശ്യ​പ്പെട്ടു. യെഹെസ്‌കേൽ 390 ദിവസം ഇടതു​വശം ചെരി​ഞ്ഞും അതിനു ശേഷം 40 ദിവസം വലതു​വശം ചെരി​ഞ്ഞും കിടന്നു​കൊണ്ട് നഗരത്തി​ന്‍റെ ഈ മാതൃ​കയ്‌ക്ക് ഉപരോ​ധം തീർക്ക​ണ​മാ​യി​രു​ന്നു. യഹോവ യെഹെസ്‌കേ​ലി​നോട്‌ പറഞ്ഞു: “നിന്‍റെ നിരോ​ധ​കാ​ലം തികയു​വോ​ളം നീ ഒരു വശത്തു​നി​ന്നു മറുവ​ശ​ത്തേക്കു തിരി​യാ​തെ ഇരി​ക്കേ​ണ്ട​തി​ന്നു ഞാൻ ഇതാ, കയറു​കൊ​ണ്ടു നിന്നെ കെട്ടുന്നു.” (യെഹെ. 4:1-8) ഇത്‌ പ്രവാ​സി​ക​ളായ ഇസ്രാ​യേ​ല്യ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ടാ​കണം. ശാരീ​രി​ക​മാ​യി ക്ഷീണി​പ്പി​ക്കുന്ന ഈ ദിനച​ര്യ​യി​ലൂ​ടെ ഒരു വർഷത്തി​ല​ധി​കം യെഹെസ്‌കേൽ കടന്നു​പോ​ക​ണ​മാ​യി​രു​ന്നു. പ്രവാ​ച​കന്‌ ഈ നിയമനം എങ്ങനെ നിറ​വേ​റ്റാ​നാ​കു​മാ​യി​രു​ന്നു?

എന്തു​കൊ​ണ്ടാണ്‌ തന്നെ ഒരു പ്രവാ​ച​ക​നാ​യി അയച്ച​തെന്ന് യെഹെസ്‌കേ​ലിന്‌ അറിയാ​മാ​യി​രു​ന്നു. അവനെ അയച്ച​പ്പോൾ ദൈവം അവനോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: ‘(ഇസ്രാ​യേ​ല്യർ) കേട്ടാ​ലും കേൾക്കാ​ഞ്ഞാ​ലും തങ്ങളുടെ ഇടയിൽ ഒരു പ്രവാ​ചകൻ ഉണ്ടായി​രു​ന്നു എന്നു അവർ അറി​യേണം.’ (യെഹെ. 2:5) തന്‍റെ നിയോ​ഗ​ത്തി​ന്‍റെ ഉദ്ദേശ്യം അവൻ മനസ്സിൽ അണയാതെ സൂക്ഷിച്ചു. അതു​കൊണ്ട് അവൻ മനസ്സോ​ടെ യെരു​ശ​ലേ​മി​നെ​തി​രെ ആലങ്കാ​രിക ഉപരോ​ധം ഏർപ്പെ​ടു​ത്തി. അവൻ ഒരു യഥാർഥ പ്രവാ​ച​ക​നാ​ണെന്ന് തെളിഞ്ഞു. പ്രവാ​സ​ത്തി​ലാ​യി​രുന്ന അവന്‍റെ​യും മറ്റുള്ള​വ​രു​ടെ​യും അടുക്കൽ ഒരു സന്ദേശം എത്തി: “നഗരം പിടി​ക്ക​പ്പെ​ട്ടു​പോ​യി!” അപ്പോൾ തങ്ങൾക്കി​ട​യിൽ ഒരു പ്രവാ​ച​ക​നു​ണ്ടാ​യി​രു​ന്നെന്ന് ഇസ്രാ​യേ​ല്യർ തിരി​ച്ച​റി​ഞ്ഞു.—യെഹെ. 33:21, 33.

സാത്താന്‍റെ മുഴു​വ്യ​വ​സ്ഥി​തി​യു​ടെ​യും മേൽ വരാനി​രി​ക്കുന്ന നാശ​ത്തെ​ക്കു​റിച്ച് ഇന്നു നമ്മൾ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. ഒരുപക്ഷേ, ശാരീ​രി​ക​മാ​യി ക്ഷീണം തോന്നി​യാൽപ്പോ​ലും ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തി​നും മടക്കസ​ന്ദർന​ങ്ങ​ളും ബൈബിൾപ​ഠ​ന​ങ്ങ​ളും നടത്തു​ന്ന​തി​നും നമ്മൾ നമ്മുടെ ഊർജം ഉപയോ​ഗി​ക്കു​ന്നു. ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റവെ ‘ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾ അറിയി​ക്കാ​നാ​യി ദൈവം ഉപയോ​ഗി​ക്കു​ന്നവർ’ എന്ന സംതൃപ്‌തി നമുക്കുണ്ട്.

അവർ നിരു​ത്സാ​ഹത്തെ തരണം ചെയ്‌തു

യഹോ​വ​യു​ടെ ആത്മാവി​ന്‍റെ സഹായ​ത്താൽ നമുക്ക് കഠിന​മാ​യി യത്‌നി​ക്കാ​നാ​കു​ന്നു; എങ്കിലും നമ്മുടെ സന്ദേശ​ത്തോട്‌ ആളുകൾ പ്രതി​ക​രി​ക്കുന്ന വിധം നമ്മളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യേ​ക്കാം. അങ്ങനെ​യെ​ങ്കിൽ യിരെ​മ്യാ​വി​ന്‍റെ ദൃഷ്ടാന്തം ഓർമി​ക്കു​ന്നത്‌ നന്നായി​രി​ക്കും. കാരണം ഇസ്രാ​യേ​ല്യ​രോട്‌ ന്യായ​വി​ധി​സ​ന്ദേശം അറിയി​ച്ച​തു​കൊണ്ട് അവന്‌ അധി​ക്ഷേ​പ​വും അപമാ​ന​വും പരിഹാ​സ​വും സഹി​ക്കേ​ണ്ടി​വന്നു. ഒരുവേള യിരെ​മ്യാവ്‌ ഇങ്ങനെ​പോ​ലും പറയാ​നി​ട​യാ​യി. “ഞാൻ ഇനി അവനെ ഓർക്കു​ക​യില്ല, അവന്‍റെ നാമത്തിൽ സംസാ​രി​ക്ക​യു​മില്ല.” നമ്മു​ടേ​തി​നു സമാന​മായ വികാ​ര​ങ്ങ​ളുള്ള ഒരു വ്യക്തി​യാ​യി​രു​ന്നു യിരെ​മ്യാ​വും. എങ്കിലും അവൻ ദൈവി​ക​സ​ന്ദേശം ഘോഷി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. എന്തു​കൊണ്ട്? പ്രവാ​ചകൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “അതു എന്‍റെ അസ്ഥിക​ളിൽ അടെക്ക​പ്പെ​ട്ടി​ട്ടു എന്‍റെ ഹൃദയ​ത്തിൽ തീ കത്തും​പോ​ലെ ഇരിക്കു​ന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാ​തെ​യാ​യി.”—യിരെ. 20:7-9.

സമാന​മാ​യി, നമ്മുടെ സന്ദേശ​ത്തോ​ടുള്ള ആളുക​ളു​ടെ പ്രതി​ക​രണം നിമിത്തം നമ്മൾ നിരു​ത്സാ​ഹി​ത​രാ​കു​ന്നെ​ങ്കിൽ നമ്മൾ ഘോഷി​ക്കുന്ന സന്ദേശ​ത്തി​ന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് ചിന്തി​ച്ചു​കൊണ്ട് അതിനെ മറിക​ട​ക്കാ​നാ​കും. ‘അതു നമ്മുടെ അസ്ഥിക​ളിൽ അടെക്ക​പ്പെട്ട തീ പോലെ’ ആയിരി​ക്കും. അനുദിന ബൈബിൾവാ​യന ഒരു ശീലമാ​ക്കു​ന്നെ​ങ്കിൽ ആ തീ അണയാതെ സൂക്ഷി​ക്കാ​നാ​കും.

അവർ നിഷേ​ധാ​ത്മക ചിന്തകളെ മറിക​ട​ന്നു

തങ്ങൾക്ക് ലഭിച്ച നിയമനം എങ്ങനെ ചെയ്യണ​മെന്ന് അറിയാ​ത്ത​തു​കൊ​ണ്ടോ അത്‌ അവർക്ക് നിയമി​ച്ചു​കൊ​ടു​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന് മനസ്സി​ലാ​ക്കാൻ കഴിയാ​ത്ത​തു​കൊ​ണ്ടോ ചില ക്രിസ്‌ത്യാ​നി​കൾ ആകുല​പ്പെ​ട്ടി​ട്ടുണ്ട്. പ്രവാ​ച​ക​നായ ഹോ​ശേ​യയ്‌ക്കും ഇങ്ങനെ​യാ​യി​രി​ക്കാം തോന്നി​യത്‌. യഹോവ അവനോട്‌ കല്‌പി​ച്ചു: “നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യ​യെ​യും പരസം​ഗ​ത്തിൽ ജനിച്ച മക്കളെ​യും എടുക്ക.” (ഹോശേ. 1:2) നിങ്ങൾ വിവാഹം കഴിക്കാൻ പോകു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. നിങ്ങളു​ടെ വധു ഒരു വേശ്യ​യാ​ണെന്ന് ദൈവം നിങ്ങ​ളോ​ടു പറയു​ന്നെ​ങ്കി​ലോ, നിങ്ങൾക്ക് എന്ത് തോന്നും? ഹോശേയ എന്താണ്‌ ചെയ്‌ത​തെന്ന് നോക്കാം; ഹോശേയ ആ നിയമനം സ്വീക​രി​ച്ചു. അവൻ ഗോമർ എന്ന സ്‌ത്രീ​യെ വിവാഹം കഴിച്ചു. അവൾ ഒരു മകനെ പ്രസവി​ച്ചു. പിന്നീട്‌ അവൾക്ക് ഒരു മകളും മകനും കൂടി ജനിച്ചു. അവസാനം ഉണ്ടായ കുട്ടികൾ വ്യഭി​ചാ​ര​സ​ന്ത​തി​ക​ളാ​യി​രു​ന്നു എന്നു വേണം മനസ്സി​ലാ​ക്കാൻ. വിവാഹം കഴിക്കാൻ പോകുന്ന സ്‌ത്രീ “ജാരന്മാ​രെ പിന്തു​ട​രും” എന്ന് യഹോവ നേര​ത്തേ​തന്നെ ഹോ​ശേ​യ​യോട്‌ പറഞ്ഞി​രു​ന്നു. “ജാരന്മാർ” എന്ന ബഹുവ​ചനം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ശ്രദ്ധി​ക്കുക. അതിനു ശേഷവും അവൾ ഹോ​ശേ​യ​യു​ടെ അടുക്ക​ലേക്ക് മടങ്ങി​വ​രാൻ ശ്രമി​ക്കു​മാ​യി​രു​ന്നു. ഇപ്പോൾ, നിങ്ങളാ​യി​രു​ന്നു ആ പ്രവാ​ച​കന്‍റെ സ്ഥാന​ത്തെ​ങ്കിൽ ഭാര്യയെ തിരികെ സ്വീക​രി​ക്കു​മാ​യി​രു​ന്നോ? അങ്ങനെ ചെയ്യാ​നാണ്‌ യഹോവ ഹോ​ശേ​യ​യോട്‌ ആവശ്യ​പ്പെ​ട്ടത്‌! പ്രവാ​ചകൻ അവളെ വലി​യൊ​രു വില കൊടുത്ത്‌ തിരികെ വാങ്ങി.—ഹോശേ. 2:7; 3:1-5.

ഇങ്ങനെ​യൊ​രു നിയമനം നിറ​വേ​റ്റു​ന്ന​തി​ലൂ​ടെ എന്തു പ്രയോ​ജ​ന​മാ​ണു​ള്ള​തെന്ന് ഹോശേയ അത്ഭുത​പ്പെ​ട്ടി​ട്ടു​ണ്ടാ​കണം. എന്നാൽ ഇസ്രാ​യേ​ല്യർ യഹോ​വയ്‌ക്ക് പുറം​തി​രി​ഞ്ഞ​പ്പോൾ യഹോവ അനുഭ​വിച്ച വേദന മനസ്സി​ലാ​ക്കാൻ ഹോശേയ അഭിന​യിച്ച ഈ ജീവി​ത​നാ​ടകം നമ്മളെ സഹായി​ക്കു​ന്നു. ആത്മാർഥ​ഹൃ​ദ​യ​രായ ചില ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ലേക്ക് മടങ്ങി​വ​രി​ക​യും ചെയ്‌തു.

“പരസംഗം ചെയ്യുന്ന” ഒരു സ്‌ത്രീ​യെ വിവാഹം കഴിക്കാൻ ദൈവം ഇന്ന് ആരോ​ടും പറയു​ന്നില്ല. എങ്കിലും അങ്ങനെ​യൊ​രു നിയമനം ഏറ്റെടു​ക്കാൻ ഹോശേയ കാണിച്ച മനസ്സൊ​രു​ക്ക​ത്തിൽനിന്ന് നമുക്ക് എന്തെങ്കി​ലും പഠിക്കാ​നു​ണ്ടോ? പ്രതി​ബ​ന്ധ​ങ്ങ​ളു​ണ്ടെ​ങ്കി​ലും രാജ്യ​ത്തി​ന്‍റെ സുവി​ശേഷം “പരസ്യ​മാ​യും വീടു​തോ​റും” ഘോഷി​ക്കാൻ മനസ്സൊ​രു​ക്കം ഉള്ളവരാ​യി​രി​ക്കുക എന്നതാണ്‌ ഒരു പാഠം. (പ്രവൃ. 20:20) പ്രസം​ഗ​വേ​ല​യു​ടെ ചില വശങ്ങൾ ഒരുപക്ഷേ നിങ്ങൾക്ക് അത്ര എളുപ്പ​മ​ല്ലാ​യി​രി​ക്കാം. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കുന്ന പലരും ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്: ‘ബൈബിൾ പഠിക്കു​ന്നത്‌ ഞങ്ങൾക്ക് ഇഷ്ടമാണ്‌, എന്നാൽ വീടു​തോ​റും പോയി പ്രസം​ഗി​ക്കാ​നൊ​ന്നും ഞങ്ങളെ കിട്ടില്ല.’ അവരിൽ പലരും, അവർക്ക് ഒരിക്കൽ അസാധ്യ​മെന്ന് തോന്നിയ അക്കാര്യം പിന്നീട്‌ ചെയ്യാൻ തുടങ്ങി. നമുക്കുള്ള പാഠം കാണാ​നാ​കു​ന്നു​ണ്ടോ?

ബുദ്ധി​മു​ട്ടു​ള്ള ഈ നിയമനം ഹോശേയ സ്വീക​രി​ച്ച​തിൽനിന്ന് നമുക്ക് മറ്റൊരു പാഠം പഠിക്കാ​നാ​കും. തന്‍റെ ഭാര്യ ഉൾപ്പെ​ടുന്ന ഒരു ആലങ്കാ​രിക നാടക​ത്തിൽ അഭിന​യി​ക്കു​ന്ന​തിൽനിന്ന് തന്നെ ഒഴിവാ​ക്ക​ണ​മെന്ന് വേണ​മെ​ങ്കിൽ ഹോ​ശേ​യയ്‌ക്ക് അപേക്ഷി​ക്കാ​മാ​യി​രു​ന്നു. ഹോശേയ ഈ വിവരണം എഴുതി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ ആ നിയമ​ന​ത്തെ​ക്കു​റിച്ച് മറ്റാരും അറിയു​ക​യു​മി​ല്ലാ​യി​രു​ന്നു. ഒരുപക്ഷേ നമ്മളും സമാന​മായ സാഹച​ര്യം നേരി​ട്ടേ​ക്കാം. യഹോ​വ​യെ​ക്കു​റിച്ച് പറയാൻ നിങ്ങൾക്ക് ഒരു അവസരം ലഭിക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ, മറ്റാർക്കും അതെക്കു​റിച്ച് അറിയി​ല്ല​താ​നും. ഐക്യ​നാ​ടു​ക​ളി​ലുള്ള അന്നയ്‌ക്ക് ഇത്തര​മൊ​രു സാഹച​ര്യ​മു​ണ്ടാ​യി. അവൾ ഒരു ഹൈസ്‌കൂൾ വിദ്യാർഥി​നി​യാ​യി​രു​ന്നു. അവളുടെ അധ്യാ​പിക ക്ലാസ്സി​ലുള്ള എല്ലാവ​രോ​ടും ഒരു പ്രബന്ധം തയ്യാറാ​ക്കാൻ ആവശ്യ​പ്പെട്ടു, ഇഷ്ടമുള്ള വിഷയം തിര​ഞ്ഞെ​ടുത്ത്‌ അത്‌ ക്ലാസ്സി​ലുള്ള എല്ലാവ​രെ​യും പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യണ​മാ​യി​രു​ന്നു. സാക്ഷ്യം നൽകാ​നുള്ള ഈ അവസരം അന്ന പാഴാ​ക്കി​യില്ല. എന്നാൽ ഇത്‌ ദൈവ​ത്തിൽനിന്ന് ലഭിച്ച ഒരു അവസര​മാ​ണെന്ന് അവൾക്ക് തോന്നി. ലഭിക്കാൻ ഇടയുള്ള പ്രതി​ക​രണം തിരി​ച്ച​റി​ഞ്ഞു​കൊണ്ട് അവൾ യഹോ​വ​യോട്‌ പ്രാർഥി​ച്ചു. അപ്പോൾ അവൾക്ക് ഈ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്താ​നുള്ള ആഗ്രഹം തോന്നി. “പരിണാ​മം: തെളി​വു​കൾ പരി​ശോ​ധി​ക്കുക” എന്ന വിഷയ​ത്തിൽ അവൾ ഒരു പ്രബന്ധം തയ്യാറാ​ക്കി.

നമ്മുടെ യുവജ​നങ്ങൾ പ്രവാ​ച​ക​ന്മാ​രു​ടെ ആത്മാവ്‌ അനുക​രി​ക്കു​ന്നു—സ്രഷ്ടാ​വായ യഹോ​വയ്‌ക്കു​വേണ്ടി ധീരമാ​യി വാദി​ച്ചു​കൊണ്ട്

അന്ന ക്ലാസ്സിൽ ഈ വിഷയം അവതരി​പ്പി​ച്ചു കഴിഞ്ഞ​പ്പോൾ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്നെന്ന് അറിയ​പ്പെ​ട്ടി​രുന്ന ഒരു പെൺകു​ട്ടി അവളുടെ നേർക്ക് ചോദ്യ​ശ​രങ്ങൾ എയ്‌തു. എന്നാൽ അന്നയ്‌ക്ക് തന്‍റെ വാദഗതി ശരിയാ​ണെന്ന് തെളി​യി​ക്കാ​നാ​യി. ഇത്‌ അധ്യാ​പി​ക​യിൽ മതിപ്പു​ള​വാ​ക്കി. ഏറ്റവും നല്ല പ്രബന്ധ​ത്തി​നുള്ള സമ്മാനം അന്നയ്‌ക്ക് കൊടു​ക്കു​ക​യും ചെയ്‌തു. അവളോട്‌ ചോദ്യ​ങ്ങൾ ചോദിച്ച പെൺകു​ട്ടി​യു​മാ​യി സൃഷ്ടി എന്ന വിഷയ​ത്തെ​ക്കു​റിച്ച് കൂടുതൽ ചർച്ചകൾ പിന്നീട്‌ നടന്നു.

പൂർണ​മാ​യ അർഥത്തിൽ നമ്മൾ പ്രവാ​ച​ക​ന്മാ​ര​ല്ലെ​ങ്കി​ലും യെഹെസ്‌കേ​ലി​നെ​യും യിരെ​മ്യാ​വി​നെ​യും ഹോ​ശേ​യ​യെ​യും പോ​ലെ​യുള്ള പ്രവാ​ച​ക​ന്മാ​രു​ടെ ആത്മത്യാ​ഗ​മ​നോ​ഭാ​വം അനുക​രി​ക്കു​ക​വഴി യഹോ​വ​യു​ടെ ഇഷ്ടം നമുക്കും വിജയ​ക​ര​മാ​യി നിറ​വേ​റ്റാ​നാ​കും. കുടും​ബാ​രാ​ധ​ന​യു​ടെ സമയത്തോ വ്യക്തി​പ​ര​മാ​യി പഠിക്കു​മ്പോ​ഴോ പുരാ​ത​ന​നാ​ളു​ക​ളി​ലെ മറ്റു പ്രവാ​ച​ക​ന്മാ​രെ​ക്കു​റിച്ച് വായി​ക്കാ​നും അവരുടെ മാതൃക അനുക​രി​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കാ​നും എന്തു​കൊണ്ട് ശ്രമി​ച്ചു​കൂ​ടാ?