യിരെമ്യ 20:1-18

20  ഇമ്മേരി​ന്റെ മകനും യഹോ​വ​യു​ടെ ഭവനത്തി​ലെ പ്രധാ​ന​കാ​ര്യാ​ധി​പ​നും ആയ പശ്‌ഹൂർ പുരോ​ഹി​തൻ, യിരെമ്യ പ്രവചി​ക്കു​ന്ന​തെ​ല്ലാം കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു.  അതു കേട്ടിട്ട്‌ പശ്‌ഹൂർ വന്ന്‌ യിരെമ്യ പ്രവാ​ച​കനെ അടിച്ചു. എന്നിട്ട്‌ യിരെ​മ്യ​യെ യഹോ​വ​യു​ടെ ഭവനത്തി​ലെ മേലേ-ബന്യാ​മീൻ-കവാട​ത്തി​ങ്കൽ തടിവി​ല​ങ്ങി​ലി​ട്ടു.*+  പക്ഷേ പിറ്റേന്നു പശ്‌ഹൂർ യിരെ​മ്യ​യെ തടിവി​ല​ങ്ങിൽനിന്ന്‌ സ്വത​ന്ത്ര​നാ​ക്കി​യ​പ്പോൾ യിരെമ്യ അയാ​ളോ​ടു പറഞ്ഞു: “യഹോവ താങ്കൾക്കു പശ്‌ഹൂർ എന്നല്ല ‘സർവത്ര ഭീതി’ എന്നു പേരി​ട്ടി​രി​ക്കു​ന്നു.+  കാരണം, യഹോവ പറയുന്നു: ‘ഞാൻ നിന്നെ നിനക്കു​ത​ന്നെ​യും നിന്റെ സുഹൃ​ത്തു​ക്കൾക്കും ഭീതി​കാ​ര​ണ​മാ​ക്കും. നീ നോക്കി​ക്കൊ​ണ്ടി​രി​ക്കെ അവർ ശത്രു​ക്ക​ളു​ടെ വാളാൽ വീഴും.+ യഹൂദയെ മുഴുവൻ ഞാൻ ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കും. അവൻ അവരെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും വാളാൽ സംഹരി​ക്കു​ക​യും ചെയ്യും.+  ഞാൻ നഗരത്തി​ലെ സർവസ​മ്പ​ത്തും അതിന്റെ എല്ലാ സ്വത്തു​ക്ക​ളും അമൂല്യ​വ​സ്‌തു​ക്ക​ളും യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ സകല സമ്പാദ്യ​വും ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കും.+ അവർ അവയൊ​ക്കെ​യും കൊള്ള​യ​ടിച്ച്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കും.+  പശ്‌ഹൂരേ, നിന്നെ​യും നിന്റെ വീട്ടി​ലു​ള്ള​വ​രെ​യും ബന്ദിക​ളാ​യി ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കും. നിന്റെ സുഹൃ​ത്തു​ക്ക​ളോ​ടു നുണകൾ പ്രവചി​ച്ച​തു​കൊണ്ട്‌ നീ അവി​ടെ​വെച്ച്‌ മരിക്കും. സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം നിന്നെ​യും അവിടെ അടക്കും.’”+   യഹോവേ, അങ്ങ്‌ എന്നെ വിഡ്‌ഢി​യാ​ക്കി; ഞാൻ വിഡ്‌ഢി​യാ​യി​പ്പോ​യി. അങ്ങ്‌ എനിക്ക്‌ എതിരെ അങ്ങയുടെ ശക്തി പ്രയോ​ഗിച്ച്‌ എന്നെ തോൽപ്പി​ച്ചു​ക​ളഞ്ഞു.+ ദിവസം മുഴുവൻ ഞാനൊ​രു പരിഹാ​സ​പാ​ത്ര​മാ​കു​ന്നു;എല്ലാവ​രും എന്നെ കളിയാ​ക്കു​ന്നു.+   വായ്‌ തുറക്കു​മ്പോ​ഴെ​ല്ലാം “അക്രമം, നാശം!” എന്നൊക്കെഎനിക്കു വിളി​ച്ചു​പ​റ​യേ​ണ്ടി​വ​രു​ന്ന​ല്ലോ. യഹോ​വ​യു​ടെ സന്ദേശങ്ങൾ എനിക്കു ദിവസം മുഴുവൻ നിന്ദയ്‌ക്കും പരിഹാ​സ​ത്തി​നും കാരണ​മാ​യി​രി​ക്കു​ന്നു.+   അതുകൊണ്ട്‌ ഞാൻ പറഞ്ഞു: “ദൈവ​ത്തെ​ക്കു​റിച്ച്‌ ഞാൻ ഇനി ഒരു വാക്കു​പോ​ലും മിണ്ടില്ല;ദൈവ​നാ​മ​ത്തിൽ ഒന്നും സംസാ​രി​ക്കു​ക​യു​മില്ല.”+ പക്ഷേ എന്റെ ഹൃദയ​ത്തിൽ അത്‌, അസ്ഥിക്കു​ള്ളിൽ അടച്ചു​വെച്ച തീപോ​ലെ​യാ​യി;അത്‌ ഉള്ളിൽ ഒതുക്കി​വെച്ച്‌ ഞാൻ തളർന്നു;എനിക്ക്‌ ഒട്ടും സഹിക്ക​വ​യ്യാ​താ​യി.+ 10  ഞാൻ ഏറെ ദുഷ്‌പ്ര​ചാ​ര​ണങ്ങൾ കേട്ടു;ഭീതി എന്നെ വളഞ്ഞു.+ “കുറ്റം ആരോ​പി​ക്കാം; നമുക്ക്‌ അവന്റെ മേൽ കുറ്റം ആരോ​പി​ക്കാം!” എനിക്കു സമാധാ​നം ആശംസി​ച്ച​വ​രെ​ല്ലാം ഞാൻ വീഴു​ന്നതു കാണാൻ നോക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അവർ പറഞ്ഞു:+ “അവൻ എന്തെങ്കി​ലും മണ്ടത്തരം കാണി​ക്കാ​തി​രി​ക്കില്ല;അപ്പോൾ നമുക്ക്‌ അവനെ പിടി​കൂ​ടാം, അവനോ​ടു പകരം വീട്ടാം.” 11  പക്ഷേ യഹോവ അതിഭ​യ​ങ്ക​ര​നായ ഒരു യുദ്ധവീ​ര​നെ​പ്പോ​ലെ എന്റെ കൂടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.+ അതു​കൊ​ണ്ടു​ത​ന്നെ, എന്നെ ഉപദ്ര​വി​ക്കു​ന്നവർ ഇടറി​വീ​ഴും; അവർ വിജയി​ക്കില്ല.+ പരാജി​ത​രാ​കു​മ്പോൾ അവർക്കു വലിയ നാണ​ക്കേ​ടു​ണ്ടാ​കും. ആ അപമാനം എന്നെന്നും നിലനിൽക്കും; അതു വിസ്‌മ​രി​ക്ക​പ്പെ​ടില്ല.+ 12  പക്ഷേ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, അങ്ങ്‌ നീതി​മാ​നെ പരി​ശോ​ധി​ക്കു​ന്ന​ല്ലോ;ഹൃദയ​വും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* അങ്ങ്‌ കാണുന്നു.+ അങ്ങയെ​യാ​ണ​ല്ലോ ഞാൻ എന്റെ കേസ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌;+അങ്ങ്‌ അവരോ​ടു പ്രതി​കാ​രം ചെയ്യു​ന്നതു ഞാൻ കാണട്ടെ.+ 13  യഹോവയ്‌ക്കു പാട്ടു പാടൂ! യഹോ​വയെ സ്‌തു​തി​ക്കൂ! ദൈവം ദുഷ്ടന്മാ​രു​ടെ കൈയിൽനി​ന്ന്‌ ഈ പാവത്തെ രക്ഷിച്ച​ല്ലോ. 14  ഞാൻ പിറന്ന ദിവസം ശപിക്ക​പ്പെ​ട്ടത്‌! അമ്മ എന്നെ പ്രസവിച്ച ദിവസം അനു​ഗ്ര​ഹി​ക്ക​പ്പെ​ടാ​തെ​പോ​കട്ടെ!+ 15  “താങ്കൾക്ക്‌ ഒരു കുഞ്ഞു ജനിച്ചി​രി​ക്കു​ന്നു, ഒരു ആൺകുട്ടി!” എന്ന സന്തോ​ഷ​വാർത്ത​യു​മാ​യി ചെന്ന്‌ എന്റെ അപ്പനെ അത്യധി​കം സന്തോ​ഷി​പ്പിച്ച മനുഷ്യ​നും ശപിക്ക​പ്പെ​ട്ടവൻ! 16  ഒട്ടും ഖേദം തോന്നാ​തെ യഹോവ നശിപ്പി​ച്ചു​കളഞ്ഞ നഗരങ്ങൾപോ​ലെ​യാ​കട്ടെ ആ മനുഷ്യൻ. രാവിലെ നിലവി​ളി​യും ഉച്ചയ്‌ക്കു പോർവി​ളി​യും അവന്റെ കാതിൽ പതിക്കട്ടെ. 17  ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നു​ക​ള​യാ​ഞ്ഞത്‌ എന്ത്‌?അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കു​ഴി​യാ​യേനേ;അമ്മയുടെ ഗർഭപാ​ത്രം എന്നെന്നും നിറഞ്ഞി​രു​ന്നേനേ.*+ 18  ഞാൻ എന്തിനു ഗർഭപാ​ത്ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്നു?ബുദ്ധി​മു​ട്ടും സങ്കടവും കാണാ​നോ?ആയുഷ്‌കാ​ലം മുഴുവൻ നാണം​കെട്ട്‌ കഴിയാ​നോ?+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങ​ളും.” അക്ഷ. “വൃക്കക​ളും.”
അഥവാ “ഗർഭമു​ള്ള​താ​യി​രു​ന്നേനേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം