യഹസ്‌കേൽ 2:1-10

2  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ,* എഴു​ന്നേ​റ്റു​നിൽക്കൂ! എനിക്കു നിന്നോ​ടു സംസാ​രി​ക്കാ​നുണ്ട്‌.”+  ദൈവം എന്നോടു സംസാ​രി​ച്ചു​തു​ടങ്ങി. അപ്പോൾ ദൈവാ​ത്മാവ്‌ എന്നിൽ പ്രവേ​ശിച്ച്‌, ഞാൻ അതു കേൾക്കാൻവേണ്ടി എന്നെ എഴു​ന്നേൽപ്പി​ച്ചു​നി​റു​ത്തി.+  ദൈവം എന്നോട്‌ ഇങ്ങനെ​യും പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഞാൻ നിന്നെ ഇസ്രാ​യേൽ ജനത്തിന്റെ ഇടയി​ലേക്ക്‌,+ എന്നെ ധിക്കരിച്ച ധിക്കാ​രി​ക​ളായ ജനതക​ളു​ടെ അടു​ത്തേക്ക്‌, അയയ്‌ക്കു​ക​യാണ്‌.+ അവരും അവരുടെ പൂർവി​ക​രും ഇന്നോളം എന്റെ നിയമങ്ങൾ ലംഘി​ച്ചി​രി​ക്കു​ന്നു.+  ധിക്കാരികളും* കഠിന​ഹൃ​ദ​യ​രും ആയ മക്കളുടെ അടു​ത്തേക്കു ഞാൻ നിന്നെ അയയ്‌ക്കു​ക​യാണ്‌.+ നീ അവരോ​ട്‌, ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌’ എന്നു പറയണം.  മത്സരഗൃഹമായ അവർ കേൾക്കു​ക​യോ കേൾക്കാ​തി​രി​ക്കു​ക​യോ ചെയ്യട്ടെ;+ പക്ഷേ തങ്ങളുടെ ഇടയിൽ ഒരു പ്രവാ​ച​ക​നു​ണ്ടാ​യി​രു​ന്നെന്ന്‌ അവർ നിശ്ചയ​മാ​യും അറിയും.+  “പക്ഷേ മനുഷ്യ​പു​ത്രാ, നീ അവരെ പേടി​ക്ക​രുത്‌;+ അവർ പറയു​ന്നതു കേട്ട്‌ പേടി​ക്ക​രുത്‌. മുള്ളു​ക​ളും മുൾച്ചെ​ടി​ക​ളും നിന്റെ ചുറ്റു​മു​ണ്ടാ​യി​രി​ക്കാം.*+ നീ താമസി​ക്കു​ന്നതു തേളു​ക​ളു​ടെ ഇടയി​ലാ​യി​രി​ക്കാം. എങ്കിലും അവരുടെ വാക്കുകൾ കേട്ട്‌ പേടി​ക്ക​രുത്‌.+ അവരുടെ മുഖഭാ​വം കണ്ട്‌ പരി​ഭ്രാ​ന്ത​നാ​ക​രുത്‌.+ അവർ ഒരു മത്സരഗൃ​ഹ​മാ​ണ​ല്ലോ.  എന്റെ വാക്കുകൾ നീ അവരെ അറിയി​ക്കണം; മത്സരഗൃ​ഹ​മായ അവർ കേൾക്കു​ക​യോ കേൾക്കാ​തി​രി​ക്കു​ക​യോ ചെയ്യട്ടെ.+  “മനുഷ്യ​പു​ത്രാ, ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കണം. ഈ മത്സരഗൃ​ഹ​ത്തെ​പ്പോ​ലെ നീ ഒരു ധിക്കാ​രി​യാ​ക​രുത്‌. വായ്‌ തുറക്കൂ! എന്നിട്ട്‌, ഞാൻ തരുന്നതു കഴിക്കൂ!”+  ഞാൻ നോക്കി​യ​പ്പോൾ ഒരു കൈ എന്റെ നേരെ നീട്ടി​യി​രി​ക്കു​ന്നതു കണ്ടു.+ എഴുത്തുള്ള ഒരു ചുരുൾ* ആ കൈയി​ലു​ണ്ടാ​യി​രു​ന്നു.+ 10  അദ്ദേഹം അത്‌ എന്റെ മുന്നിൽ നിവർത്തി. അകത്തും പുറത്തും എഴുത്തുണ്ടായിരുന്ന+ അതിൽ ദുഃഖ​വും കരച്ചി​ലും വിലാ​പ​ഗീ​ത​ങ്ങ​ളും രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

യഹസ്‌കേലിൽ 93 പ്രാവ​ശ്യം “മനുഷ്യ​പു​ത്രൻ” എന്ന പദപ്ര​യോ​ഗം കാണുന്നു. അതിൽ ആദ്യ​ത്തേ​താ​ണ്‌ ഇത്‌.
അഥവാ “കഠിന​മു​ഖ​മു​ള്ള​വ​രും.”
മറ്റൊരു സാധ്യത “ജനം ദുശ്ശാ​ഠ്യ​ക്കാ​രും നിന്നെ കുത്തി​നോ​വി​ക്കുന്ന വസ്‌തു​ക്കൾപോ​ലെ​യു​ള്ള​വ​രും ആയിരി​ക്കാം.”
അഥവാ “ഒരു പുസ്‌ത​ക​ച്ചു​രുൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം