വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

പ്രവൃ​ത്തി​കൾ—ആമുഖം

  • എഴുതി​യത്‌: ലൂക്കോസ്‌

  • എഴുതിയ സ്ഥലം: റോം

  • എഴുത്ത്‌ പൂർത്തി​യാ​യത്‌: ഏ. എ.ഡി. 61

  • ഉൾപ്പെ​ട്ടി​രി​ക്കുന്ന കാലഘട്ടം: എ.ഡി. 33–ഏ. 61

പ്രധാ​ന​പ്പെട്ട വസ്‌തു​തകൾ:

  • പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ഫ​ല​മാ​യി ക്രിസ്‌തീ​യസഭ സ്ഥാപി​ത​മാ​യ​തി​നെ​ക്കു​റി​ച്ചാണ്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃ​ത്തി​കൾ എന്ന പുസ്‌തകം വിവരി​ക്കു​ന്നത്‌. ലൂക്കോസ്‌ ഈ വിവരണം ആരംഭി​ക്കു​ന്നത്‌, താൻ സുവി​ശേ​ഷ​വി​വ​ര​ണ​ത്തിൽ പറഞ്ഞു​നി​റു​ത്തി​യി​ട​ത്തു​നി​ന്നാണ്‌. എ.ഡി. 33 മുതൽ ഏ. എ.ഡി. 61 വരെയുള്ള ഏതാണ്ട്‌ 28 വർഷത്തെ സുപ്ര​ധാ​ന​സം​ഭ​വ​ങ്ങ​ളാ​ണു ലൂക്കോസ്‌ ഈ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ആദ്യത്തെ 12 അധ്യാ​യ​ങ്ങ​ളു​ടെ വലി​യൊ​രു ഭാഗം പത്രോ​സി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ വിവരി​ക്കു​മ്പോൾ ബാക്കി 16 അധ്യാ​യങ്ങൾ മുഖ്യ​മാ​യും വർണി​ക്കു​ന്നതു പൗലോസ്‌ ചെയ്‌ത കാര്യ​ങ്ങ​ളാണ്‌.

  • തന്റെ സുവി​ശേ​ഷ​വി​വ​ര​ണ​വും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃ​ത്തി​കൾ എന്ന പുസ്‌ത​ക​വും ലൂക്കോസ്‌ എഴുതി​യതു തെയോ​ഫി​ലൊ​സി​നെ അഭിസം​ബോ​ധന ചെയ്‌തു​കൊ​ണ്ടാണ്‌. (ലൂക്ക 1:3, 4; പ്രവൃ 1:1) സാധ്യ​ത​യ​നു​സ​രിച്ച്‌ തെയോ​ഫി​ലൊസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു. കാരണം യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചും യേശു​വി​ന്റെ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നേര​ത്തേ​തന്നെ അദ്ദേഹത്തെ ‘വാമൊ​ഴി​യാ​യി പഠിപ്പി​ച്ചി​രു​ന്നെന്നു’ നമ്മൾ കാണുന്നു.—ലൂക്ക 1:4; ലൂക്ക 1:1-ന്റെ പഠനക്കു​റി​പ്പു കാണുക.

  • സിറി​യ​യി​ലെ “അന്ത്യോ​ക്യ​യിൽവെ​ച്ചാ​ണു ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ശിഷ്യ​ന്മാ​രെ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ” എന്നു വിളി​ച്ച​തെന്നു പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം വെളി​പ്പെ​ടു​ത്തു​ന്നു.—പ്രവൃ 11:26.

  • സാധ്യ​ത​യ​നു​സ​രിച്ച്‌ എ.ഡി. 33-നു ശേഷം എപ്പോ​ഴോ ആണ്‌ ലൂക്കോസ്‌ ഒരു വിശ്വാ​സി​യാ​യി​ത്തീർന്നത്‌. ലൂക്കോസ്‌ ഒരു അപ്പോ​സ്‌ത​ല​ന​ല്ലാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ അപ്പോ​സ്‌ത​ല​ന്മാ​രു​മാ​യി അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. മൂന്നു സന്ദർഭ​ങ്ങ​ളിൽ പൗലോസ്‌ അപ്പോ​സ്‌തലൻ ലൂക്കോ​സി​ന്റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടുണ്ട്‌. കുറച്ച്‌ വർഷം പൗലോ​സി​ന്റെ സന്തതസ​ഹ​ചാ​രി​യാ​യി​രുന്ന ലൂക്കോ​സി​നെ ‘നമ്മുടെ പ്രിയ​പ്പെട്ട വൈദ്യൻ’ എന്നു പൗലോസ്‌ വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം.—കൊലോ 4:14; 2തിമ 4:11; ഫിലേ 24.

  • പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം 100-ഓളം വ്യക്തി​കളെ പേരെ​ടുത്ത്‌ പരാമർശി​ക്കു​ന്നുണ്ട്‌. മെഡി​റ്റ​റേ​നി​യൻ കടലിന്റെ ചുറ്റു​മോ സമീപ​ത്തോ ഉള്ള 100-ഓളം സ്ഥലങ്ങ​ളെ​ക്കു​റി​ച്ചും (പ്രദേ​ശങ്ങൾ, സംസ്ഥാ​നങ്ങൾ, നഗരങ്ങൾ, ദ്വീപു​കൾ എന്നിവ​യെ​ല്ലാം അതിൽ ഉൾപ്പെ​ടു​ന്നു.) അതിൽ കാണാം. പുരാ​വ​സ്‌തു​തെ​ളി​വു​ക​ളും ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​ന്റെ കൃത്യ​തയെ ശരി​വെ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, എഫെ​സൊ​സിൽ ഉത്‌ഖ​നനം നടത്തി​യ​പ്പോൾ അർത്തെ​മി​സി​ന്റെ ക്ഷേത്ര​വും എഫെ​സൊ​സു​കാർ പൗലോ​സിന്‌ എതിരെ ലഹളയു​ണ്ടാ​ക്കിയ പുരാ​ത​ന​പ്ര​ദർശ​ന​ശാ​ല​യും കണ്ടെത്തി. (പ്രവൃ 19:27-41) ഇനി, തെസ്സ​ലോ​നി​ക്യ​യി​ലെ അധികാ​രി​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ലൂക്കോസ്‌ ഉപയോ​ഗിച്ച ഗ്രീക്ക്‌ സ്ഥാന​പ്പേര്‌ (‘നഗരാ​ധി​പ​ന്മാർ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) കൃത്യ​ത​യു​ള്ള​താ​യി​രു​ന്നെന്നു സൂചി​പ്പി​ക്കുന്ന ലിഖി​ത​ങ്ങ​ളും കണ്ടെടു​ത്തി​ട്ടുണ്ട്‌. (പ്രവൃ 17:6, 8) പുബ്ലി​യൊസ്‌, മാൾട്ട ദ്വീപി​ലെ ‘പ്രമാ​ണി​യാ​ണെന്നു’ സൂചി​പ്പി​ക്കാൻ ലൂക്കോസ്‌ ഉപയോ​ഗിച്ച ഗ്രീക്കു​പദം കൃത്യ​മാ​യി​രു​ന്നെന്ന്‌, മാൾട്ട​യിൽനിന്ന്‌ കണ്ടെടുത്ത ലത്തീനി​ലും ഗ്രീക്കി​ലും ഉള്ള ഓരോ ലിഖി​ത​ങ്ങ​ളും വ്യക്തമാ​ക്കു​ന്നു. (പ്രവൃ 28:7) ഇതിനു പുറമേ, ഗല്ലി​യോ​നെ “അഖായ​യു​ടെ നാടു​വാ​ഴി” എന്നു ലൂക്കോസ്‌ വിശേ​ഷി​പ്പി​ച്ച​തി​നെ ശരി​വെ​ക്കുന്ന ഒരു ലിഖി​ത​വും കണ്ടെടു​ത്തി​ട്ടുണ്ട്‌.—പ്രവൃ 18:12.

  • എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ ആധികാ​രി​ക​മാ​ണെ​ന്നും ദൈവ​പ്ര​ചോ​ദി​ത​മാ​ണെ​ന്നും സൂചി​പ്പി​ക്കുന്ന തെളി​വു​കൾ സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളി​ലു​ള്ള​തു​പോ​ലെ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലും ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വഞ്ചകനായ യൂദാ​സിൽ നിറ​വേ​റിയ, ദാവീദ്‌ രാജാ​വി​ന്റെ രണ്ടു പ്രവച​നങ്ങൾ പത്രോസ്‌ പരാമർശി​ക്കു​ന്ന​താ​യി അതിൽ കാണാം. (പ്രവൃ 1:16, 20; സങ്ക 69:25; 109:8) ഇനി, പെന്തി​ക്കോ​സ്‌ത്‌ ഉത്സവത്തി​നാ​യി കൂടിവന്ന ജനക്കൂട്ടം കണ്ട അതിശ​യി​പ്പി​ക്കുന്ന കാര്യങ്ങൾ യോ​വേൽപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​ണെന്നു പത്രോസ്‌ അവരോ​ടു പറഞ്ഞു. (പ്രവൃ 2:16-21; യോവ 2:28-32) ഫിലി​പ്പോ​സും യാക്കോ​ബും പൗലോ​സും എബ്രാ​യ​തി​രു​വെ​ഴു​ത്തു​കളെ ആധാര​മാ​ക്കി പഠിപ്പി​ച്ച​തി​നെ​ക്കു​റി​ച്ചും പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.—പ്രവൃ 8:28-35; 15:15-18; 26:22; 28:23, 25-27.