ഫിലേമോൻ 1:1-25

 ക്രിസ്‌തുയേശുവിനുവേണ്ടി തടവു​കാ​ര​നാ​യി​രി​ക്കുന്ന പൗലോസും+ നമ്മുടെ സഹോ​ദ​ര​നായ തിമൊഥെയൊ​സും,+ ഞങ്ങളുടെ പ്രിയ​സ​ഹപ്ര​വർത്ത​ക​നായ ഫിലേമോ​നും  പ്രിയസഹോദരിയായ അപ്പിയ​യ്‌ക്കും ഞങ്ങളുടെ സഹഭട​നായ അർഹിപ്പൊസിനും+ ഫിലേമോ​ന്റെ വീട്ടിലെ സഭയ്‌ക്കും+ എഴുതു​ന്നത്‌:  നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!  ഫിലേമോനെ പ്രാർഥ​ന​യിൽ ഓർക്കുമ്പോഴൊ​ക്കെ ഞാൻ എന്റെ ദൈവത്തോ​ടു നന്ദി പറയാ​റുണ്ട്‌.+  കാരണം കർത്താ​വായ യേശു​വി​ലുള്ള ഫിലേമോ​ന്റെ വിശ്വാ​സത്തെ​ക്കു​റി​ച്ചും യേശു​വിനോ​ടും എല്ലാ വിശു​ദ്ധരോ​ടും ഉള്ള സ്‌നേ​ഹത്തെ​ക്കു​റി​ച്ചും ധാരാളം പറഞ്ഞുകേൾക്കു​ന്നുണ്ട്‌.  വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ള​വരോ​ടു പറയു​ന്നതു ക്രിസ്‌തു​വി​ലൂ​ടെ നമുക്കു കിട്ടിയ എല്ലാ നന്മകളും തിരി​ച്ച​റി​യാൻ ഫിലേമോ​നെ പ്രേരി​പ്പി​ക്കട്ടെ എന്നു ഞാൻ പ്രാർഥി​ക്കു​ന്നു.  കാരണം സഹോ​ദരാ, സഹോ​ദ​രന്റെ സ്‌നേ​ഹത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ എനിക്കു വലിയ സന്തോ​ഷ​വും ആശ്വാ​സ​വും തോന്നി. വിശു​ദ്ധ​രു​ടെ ഹൃദയ​ത്തി​നു സഹോ​ദരൻ കുളിർമ പകർന്ന​ല്ലോ.  അതുകൊണ്ടുതന്നെ, ഇന്നതു ചെയ്യണ​മെന്നു ഫിലേമോനോ​ടു കല്‌പി​ക്കാൻ ക്രിസ്‌തു​വിനോ​ടുള്ള ബന്ധത്തിൽ എനിക്കു ശരിക്കും അവകാ​ശ​മുണ്ടെ​ങ്കി​ലും  പ്രായമുള്ളവനും പോരാ​ത്ത​തിന്‌ ഇപ്പോൾ ക്രിസ്‌തുയേ​ശു​വി​നുവേണ്ടി തടവു​കാ​ര​നും ആയ പൗലോ​സ്‌ എന്ന എനിക്കു സ്‌നേ​ഹ​ത്തി​ന്റെ പേരിൽ ഫിലേ​മോ​നോ​ട്‌ അപേക്ഷി​ക്കാ​നാണ്‌ ഇഷ്ടം. 10  ജയിലിലായിരുന്നപ്പോൾ* ഞാൻ ജന്മം കൊടുത്ത എന്റെ മകനായ+ ഒനേസിമൊസിനുവേണ്ടിയാണു+ ഞാൻ അപേക്ഷി​ക്കു​ന്നത്‌. 11  ഒനേസിമൊസിനെക്കൊണ്ട്‌ മുമ്പ്‌ ഫിലേമോ​നു പ്രയോ​ജ​ന​മി​ല്ലാ​യി​രുന്നെ​ങ്കി​ലും ഇപ്പോൾ അവൻ എനിക്കും ഫിലേമോ​നും പ്രയോ​ജ​ന​മു​ള്ള​വ​നാണ്‌. 12  എന്റെ ജീവനായ ഒനേസിമൊ​സി​നെ ഞാൻ അവി​ടേക്കു തിരി​ച്ച​യ​യ്‌ക്കു​ക​യാണ്‌. 13  സന്തോഷവാർത്തയ്‌ക്കുവേണ്ടി+ ജയിലിൽ കിടക്കുന്ന എന്നെ ശുശ്രൂ​ഷി​ക്കാൻ ഫിലേമോ​നു പകരം ഒനേസിമൊ​സി​നെ എന്റെ അടുത്ത്‌ നിറു​ത്താൻ എനിക്ക്‌ ആഗ്രഹ​മുണ്ട്‌. 14  പക്ഷേ ഫിലേമോ​ന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യു​ന്നത്‌ എനിക്ക്‌ ഇഷ്ടമല്ല. ഫിലേ​മോൻ ചെയ്യുന്ന നന്മ നിർബ​ന്ധംകൊ​ണ്ടു​ള്ളതല്ല, സ്വമന​സ്സാലെ​യു​ള്ള​താ​യി​രി​ക്ക​ണ​മ​ല്ലോ.+ 15  ഒരുപക്ഷേ, കുറച്ച്‌ കാലത്തേക്ക്‌* ഒനേസി​മൊ​സ്‌ ഫിലേമോ​നെ വിട്ട്‌ പോയത്‌ എന്നെ​ന്നേ​ക്കു​മാ​യി അവനെ ഫിലേമോ​നു തിരി​ച്ചു​കി​ട്ടാ​നാ​യി​രി​ക്കാം. 16  അതും വെറുമൊ​രു അടിമ​യാ​യല്ല,+ അതിലു​പരി ഒരു പ്രിയ​സഹോ​ദ​ര​നാ​യി. ഒനേസി​മൊ​സ്‌ എനിക്കു വളരെ പ്രിയപ്പെ​ട്ട​വ​നാണെ​ങ്കിൽ ഒരു അടിമ​യും ക്രിസ്‌തീയസഹോദരനും+ എന്ന നിലയ്‌ക്കു* ഫിലേ​മോ​ന്‌ എത്രയ​ധി​കം പ്രിയപ്പെ​ട്ട​വ​നാ​യി​രി​ക്കും! 17  അതുകൊണ്ട്‌ എന്നെ ഒരു കൂട്ടുകാരനായി* കാണുന്നെ​ങ്കിൽ, എന്നെ എന്നപോ​ലെ ഒനേസിമൊ​സി​നെ ദയയോ​ടെ സ്വീക​രി​ക്കുക. 18  ഒനേസിമൊസ്‌ ഫിലേ​മോ​ന്‌ എന്തെങ്കി​ലും നഷ്ടം വരുത്തി​യി​ട്ടുണ്ടെ​ങ്കി​ലോ ഫിലേ​മോ​നോ​ട്‌ എന്തെങ്കി​ലും കടപ്പെ​ട്ടി​രി​ക്കുന്നെ​ങ്കി​ലോ അതെല്ലാം എന്റെ കണക്കിൽ ചേർത്തുകൊ​ള്ളുക. 19  പൗലോസ്‌ എന്ന ഞാൻ സ്വന്ത​കൈ​കൊ​ണ്ട്‌ എഴുതു​ക​യാണ്‌: ഞാൻ അതു തന്ന്‌ തീർത്തുകൊ​ള്ളാം. പക്ഷേ സഹോ​ദരാ, സഹോ​ദ​രനെ​ത്തന്നെ എനിക്കു തരാൻ സഹോ​ദ​രനു കടപ്പാ​ടു​ണ്ടെന്ന കാര്യം പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ. 20  അതെ സഹോ​ദരാ, കർത്താ​വിനെപ്രതി എനിക്ക്‌ ആ സഹായം ചെയ്‌തു​ത​ന്നാ​ലും. ക്രിസ്‌തു​വിൽ എന്റെ ഹൃദയം കുളിർപ്പി​ക്കുക. 21  ഞാൻ പറയു​ന്നതു ഫിലേ​മോൻ ചെയ്യു​മെന്ന്‌ ഉറപ്പു​ള്ള​തുകൊ​ണ്ടാണ്‌ ഇത്‌ എഴുതു​ന്നത്‌. ഞാൻ പറയു​ന്ന​തി​ലും അധികം ഫിലേ​മോൻ ചെയ്യു​മെന്ന്‌ എനിക്ക്‌ അറിയാം. 22  ഒരു കാര്യം​കൂ​ടെ പറയട്ടെ: എനിക്കു താമസി​ക്കാൻ ഒരു സ്ഥലം ഒരുക്കണം. നിങ്ങളു​ടെ പ്രാർഥ​ന​ക​ളു​ടെ ഫലമായി എന്നെ നിങ്ങൾക്കു തിരികെ കിട്ടുമെന്നാണ്‌* എന്റെ പ്രതീക്ഷ.+ 23  ക്രിസ്‌തുയേശുവിൽ എന്റെ സഹതട​വു​കാ​ര​നായ എപ്പഫ്രാസും+ 24  എന്റെ സഹപ്ര​വർത്ത​ക​രായ മർക്കോ​സും അരിസ്‌തർഹോസും+ ദേമാസും+ ലൂക്കോസും+ ഫിലേമോ​നെ സ്‌നേഹം അറിയി​ക്കു​ന്നു. 25  നിങ്ങൾ കാണി​ക്കുന്ന നല്ല മനസ്സു കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹ​ദ​യ​യാൽ അനുഗൃ​ഹീ​ത​മാ​യി​രി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അക്ഷ. “ബന്ധനത്തിൽ കഴിയുന്ന സമയത്ത്‌.”
അക്ഷ. “ഒരു മണിക്കൂർ നേര​ത്തേക്ക്‌.”
അക്ഷ. “പ്രിയ​പ്പെ​ട്ട​വ​നാ​ണെ​ങ്കിൽ ജഡിക​മാ​യും കർത്താ​വി​ലും.”
അക്ഷ. “ഒരു കൂട്ടാ​ളി​യാ​യി.”
അഥവാ “എന്നെ നിങ്ങൾക്കു​വേണ്ടി സ്വത​ന്ത്ര​നാ​ക്കു​മെ​ന്നാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം