പ്രവൃത്തികൾ 8:1-40

8  സ്‌തെ​ഫാ​നൊ​സി​ന്റെ വധത്തെ ശൗൽ അനുകൂ​ലി​ച്ചി​രു​ന്നു.+ അന്നുമു​തൽ യരുശ​ലേ​മി​ലെ സഭയ്‌ക്കു വലിയ ഉപദ്രവം നേരി​ടേ​ണ്ടി​വന്നു. അപ്പോ​സ്‌ത​ല​ന്മാർ ഒഴികെ എല്ലാവ​രും യഹൂദ്യ​യി​ലേ​ക്കും ശമര്യ​യി​ലേ​ക്കും ചിതറി​പ്പോ​യി.+  ദൈവഭക്തരായ ചില പുരു​ഷ​ന്മാർ സ്‌തെ​ഫാ​നൊ​സി​നെ അടക്കം ചെയ്‌തു; സ്‌തെ​ഫാ​നൊ​സി​നെ ഓർത്ത്‌ അവർ ഏറെ വിലപി​ച്ചു.  ശൗൽ സഭയെ ക്രൂര​മാ​യി ദ്രോ​ഹി​ക്കാൻതു​ടങ്ങി. ശൗൽ ഓരോ വീട്ടി​ലും അതി​ക്ര​മി​ച്ചു​ക​യറി സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും വലിച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി ജയിലി​ലാ​ക്കി.+  എന്നാൽ ചിതറി​പ്പോ​യവർ ദൈവ​വ​ച​ന​ത്തി​ലെ സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ ദേശം മുഴുവൻ സഞ്ചരിച്ചു.+  ഫിലിപ്പോസ്‌ ശമര്യ+ നഗരത്തിൽ* ചെന്ന്‌ ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻതു​ടങ്ങി.  ഫിലിപ്പോസ്‌ ചെയ്‌ത അടയാ​ളങ്ങൾ കാണു​ക​യും ഫിലി​പ്പോസ്‌ പറയു​ന്നതു കേൾക്കു​ക​യും ചെയ്‌ത ജനക്കൂട്ടം ഏകമന​സ്സോ​ടെ ആ കാര്യ​ങ്ങൾക്കെ​ല്ലാം ശ്രദ്ധ കൊടു​ത്തു.  അശുദ്ധാത്മാക്കൾ* ബാധിച്ച ഒരുപാ​ടു പേർ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു; ഉറക്കെ നിലവി​ളി​ച്ചു​കൊണ്ട്‌ ആ ആത്മാക്കൾ അവരെ വിട്ട്‌ പോയി.+ ഇതിനു പുറമേ, ശരീരം തളർന്നു​പോ​യ​വ​രും മുടന്ത​രും സുഖം പ്രാപി​ച്ചു.  ആ നഗരത്തി​ലു​ള്ള​വർക്കു വലിയ സന്തോ​ഷ​മാ​യി.  ശിമോൻ എന്നൊ​രാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അയാൾ മാന്ത്രി​ക​വി​ദ്യ​കൾ കാണിച്ച്‌ ശമര്യ​യി​ലെ ജനങ്ങളെ വിസ്‌മ​യി​പ്പി​ച്ചി​രു​ന്നു. താൻ ഒരു മഹാനാ​ണെ​ന്നാണ്‌ അയാൾ അവകാ​ശ​പ്പെ​ട്ടി​രു​ന്നത്‌. 10  “മഹാൻ എന്ന്‌ അറിയ​പ്പെ​ടുന്ന ദൈവ​ശ​ക്തി​യാണ്‌ ഇദ്ദേഹം” എന്നു പറഞ്ഞ്‌ ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും അയാൾ പറഞ്ഞതു ശ്രദ്ധി​ച്ചി​രു​ന്നു. 11  കുറെ കാലമാ​യി മാന്ത്രി​ക​വി​ദ്യ​കൾ കാണിച്ച്‌ അവരെ വിസ്‌മ​യി​പ്പി​ച്ച​തു​കൊ​ണ്ടാണ്‌ അവർ അയാൾ പറഞ്ഞതു ശ്രദ്ധി​ച്ചു​പോ​ന്നത്‌. 12  എന്നാൽ ഫിലി​പ്പോസ്‌ ദൈവരാജ്യത്തെയും+ യേശു​ക്രി​സ്‌തു​വി​ന്റെ പേരി​നെ​യും കുറി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ച​പ്പോൾ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും വിശ്വ​സിച്ച്‌ സ്‌നാ​ന​മേറ്റു.+ 13  ശിമോനും ഒരു വിശ്വാ​സി​യാ​യി​ത്തീർന്നു. സ്‌നാ​ന​മേ​റ്റ​ശേഷം ശിമോൻ ഫിലി​പ്പോ​സി​നോ​ടൊ​പ്പം ചേർന്നു.+ അടയാ​ള​ങ്ങ​ളും വലിയ അത്ഭുത​ങ്ങ​ളും നടക്കു​ന്നതു കണ്ട്‌ ശിമോൻ അത്ഭുത​പ്പെട്ടു. 14  ശമര്യക്കാർ ദൈവ​വ​ചനം സ്വീക​രി​ച്ചെന്ന്‌ യരുശ​ലേ​മി​ലുള്ള അപ്പോ​സ്‌ത​ല​ന്മാർ കേട്ടപ്പോൾ+ അവർ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അവരുടെ അടു​ത്തേക്ക്‌ അയച്ചു. 15  അവർ ചെന്ന്‌ ശമര്യ​ക്കാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കാൻവേണ്ടി പ്രാർഥി​ച്ചു.+ 16  അന്നുവരെ അവരിൽ ആർക്കും അതു ലഭിച്ചി​രു​ന്നില്ല. അവർ കർത്താ​വായ യേശു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കുക മാത്രമേ ചെയ്‌തി​രു​ന്നു​ള്ളൂ.+ 17  അപ്പോസ്‌തലന്മാർ അവരുടെ മേൽ കൈകൾ വെച്ചു;+ അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. 18  അപ്പോസ്‌തലന്മാർ കൈകൾ വെക്കു​മ്പോൾ പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു എന്നു മനസ്സി​ലാ​ക്കിയ ശിമോൻ അവർക്കു പണം വാഗ്‌ദാ​നം ചെയ്‌തു​കൊണ്ട്‌, 19  “ഞാൻ ഒരാളു​ടെ മേൽ കൈകൾ വെച്ചാൽ അയാൾക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കണം, അതിനുള്ള അധികാ​രം എനിക്കു തരണം” എന്നു പറഞ്ഞു. 20  എന്നാൽ പത്രോ​സ്‌ ശിമോ​നോ​ടു പറഞ്ഞു: “ദൈവം സൗജന്യ​മാ​യി കൊടു​ക്കുന്ന സമ്മാനം പണം കൊടു​ത്ത്‌ വാങ്ങാ​മെന്നു വ്യാ​മോ​ഹി​ച്ച​തു​കൊണ്ട്‌ നിന്റെ വെള്ളി​പ്പണം നിന്റെ​കൂ​ടെ നശിക്കട്ടെ.+ 21  ദൈവമുമ്പാകെ നിന്റെ ഹൃദയം ശരിയ​ല്ലാ​ത്ത​തു​കൊണ്ട്‌ ഈ ശുശ്രൂ​ഷ​യിൽ നിനക്ക്‌ ഒരു ഓഹരി​യു​മില്ല. 22  അതുകൊണ്ട്‌ നിന്റെ ഈ തെറ്റി​നെ​ക്കു​റിച്ച്‌ പശ്ചാത്ത​പിച്ച്‌ യഹോവയോട്‌* ഉള്ളുരു​കി പ്രാർഥി​ക്കുക; നിന്റെ ഹൃദയ​ത്തി​ലെ ദുഷ്ടവി​ചാ​ര​ത്തിന്‌ ഒരുപക്ഷേ, നിനക്കു മാപ്പു ലഭി​ച്ചേ​ക്കാം. 23  നീ കൊടുംവിഷവും* അനീതി​യു​ടെ അടിമ​യും ആണെന്ന്‌ എനിക്ക്‌ അറിയാം.” 24  അപ്പോൾ ശിമോൻ അവരോ​ട്‌, “നിങ്ങൾ പറഞ്ഞതു​പോ​ലെ എനിക്കു സംഭവി​ക്കാ​തി​രി​ക്കാൻ എനിക്കു​വേണ്ടി യഹോവയോടു* പ്രാർഥി​ക്കണേ” എന്നു പറഞ്ഞു. 25  അവിടെ സമഗ്ര​മാ​യി കാര്യങ്ങൾ വിശദീ​ക​രി​ക്കു​ക​യും യഹോവയുടെ* വചനം പ്രസം​ഗി​ക്കു​ക​യും ചെയ്‌ത​ശേഷം ശമര്യ​ക്കാ​രു​ടെ അനേകം ഗ്രാമ​ങ്ങ​ളിൽ ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ അവർ യരുശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​യി.+ 26  പിന്നെ യഹോവയുടെ* ദൂതൻ+ ഫിലി​പ്പോ​സി​നോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ തെക്കോ​ട്ട്‌, യരുശ​ലേ​മിൽനിന്ന്‌ ഗസ്സയി​ലേ​ക്കുള്ള വഴിയിൽ, ചെല്ലുക.” (മരുഭൂ​മി​യി​ലൂ​ടെ​യുള്ള ഒരു വഴിയാ​ണ്‌ ഇത്‌.) 27  ഫിലിപ്പോസ്‌ അവി​ടേക്കു യാത്ര തിരിച്ചു. പോകുന്ന വഴിക്കു ഫിലി​പ്പോസ്‌ എത്യോ​പ്യ​ക്കാ​രു​ടെ രാജ്ഞി​യായ കന്ദക്കയു​ടെ കീഴി​ലുള്ള ഒരു ഉദ്യോ​ഗ​സ്ഥനെ, എത്യോ​പ്യ​ക്കാ​ര​നായ ഒരു ഷണ്ഡനെ,* കണ്ടു. രാജ്ഞി​യു​ടെ ധനകാ​ര്യ​വി​ചാ​ര​ക​നാ​യി​രു​ന്നു അദ്ദേഹം. ആരാധ​ന​യ്‌ക്കു​വേണ്ടി യരുശ​ലേ​മിൽ പോയിട്ട്‌+ 28  മടങ്ങിവരുകയായിരുന്ന ആ ഷണ്ഡൻ രഥത്തിൽ ഇരുന്ന്‌ യശയ്യ പ്രവാ​ച​കന്റെ പുസ്‌തകം ഉറക്കെ വായി​ക്കു​ക​യാ​യി​രു​ന്നു. 29  അപ്പോൾ ദൈവാ​ത്മാവ്‌ ഫിലി​പ്പോ​സി​നോട്‌, “ആ രഥത്തിന്‌ അടു​ത്തേക്കു ചെല്ലുക” എന്നു പറഞ്ഞു. 30  ഫിലിപ്പോസ്‌ രഥത്തിന്‌ അടു​ത്തേക്ക്‌ ഓടി​യെ​ത്തി​യ​പ്പോൾ ഷണ്ഡൻ യശയ്യ പ്രവാ​ച​കന്റെ പുസ്‌തകം ഉറക്കെ വായി​ക്കു​ന്നതു കേട്ടു. ഫിലി​പ്പോസ്‌ ഷണ്ഡനോ​ട്‌, “വായി​ക്കു​ന്ന​തി​ന്റെ അർഥം* മനസ്സി​ലാ​കു​ന്നു​ണ്ടോ” എന്നു ചോദി​ച്ചു. 31  “ആരെങ്കി​ലും അർഥം പറഞ്ഞു​ത​രാ​തെ ഞാൻ എങ്ങനെ മനസ്സി​ലാ​ക്കാ​നാണ്‌” എന്നു ഷണ്ഡൻ ചോദി​ച്ചു. എന്നിട്ട്‌, രഥത്തി​ലേക്കു കയറി തന്റെകൂ​ടെ ഇരിക്കാൻ ഫിലി​പ്പോ​സി​നെ ക്ഷണിച്ചു. 32  ഷണ്ഡൻ വായി​ച്ചു​കൊ​ണ്ടി​രുന്ന തിരു​വെ​ഴു​ത്തു​ഭാ​ഗം ഇതായി​രു​ന്നു: “അറുക്കാ​നുള്ള ആടി​നെ​പ്പോ​ലെ അവനെ കൊണ്ടു​വന്നു. രോമം കത്രി​ക്കു​ന്ന​വന്റെ മുമ്പാകെ ശബ്ദമു​ണ്ടാ​ക്കാ​തെ നിൽക്കുന്ന കുഞ്ഞാ​ടി​നെ​പ്പോ​ലെ​യാ​യി​രു​ന്നു അവൻ. അവൻ വായ്‌ തുറന്നില്ല.+ 33  അപമാനിതനായപ്പോൾ അവനു നീതി ലഭിക്കാ​തെ​പോ​യി.+ അവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ ആരു വിവരി​ക്കും? അവന്റെ ജീവൻ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​യ​ല്ലോ.”+ 34  ഷണ്ഡൻ ഫിലി​പ്പോ​സി​നോ​ടു ചോദി​ച്ചു: “പ്രവാ​ചകൻ ഇത്‌ ആരെക്കു​റി​ച്ചാ​ണു പറയു​ന്നത്‌? തന്നെക്കു​റി​ച്ചു​ത​ന്നെ​യാ​ണോ അതോ വേറെ ആരെ​യെ​ങ്കി​ലും​കു​റി​ച്ചാ​ണോ? എനിക്കു പറഞ്ഞു​ത​രാ​മോ?” 35  ആ തിരു​വെ​ഴു​ത്തിൽനിന്ന്‌ സംഭാ​ഷണം തുടങ്ങിയ ഫിലി​പ്പോസ്‌ ഷണ്ഡനോ​ടു യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു. 36  പോകുന്ന വഴിക്ക്‌ അവർ ഒരു ജലാശ​യ​ത്തി​ന്റെ അടുത്ത്‌ എത്തി. അപ്പോൾ ഷണ്ഡൻ, “ദാ, വെള്ളം! സ്‌നാ​ന​മേൽക്കാൻ ഇനി എനിക്ക്‌ എന്താണു തടസ്സം” എന്നു ചോദി​ച്ചു. 37  *—— 38  രഥം നിറു​ത്താൻ ഷണ്ഡൻ കല്‌പി​ച്ചു. ഫിലി​പ്പോ​സും ഷണ്ഡനും വെള്ളത്തിൽ ഇറങ്ങി. ഫിലി​പ്പോസ്‌ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി. 39  അവർ വെള്ളത്തിൽനി​ന്ന്‌ കയറി​യ​പ്പോൾ യഹോവയുടെ* ആത്മാവ്‌ പെട്ടെന്നു ഫിലി​പ്പോ​സി​നെ അവി​ടെ​നിന്ന്‌ കൊണ്ടു​പോ​യി; ഷണ്ഡൻ പിന്നെ ഫിലി​പ്പോ​സി​നെ കണ്ടില്ല. എങ്കിലും ഷണ്ഡൻ സന്തോ​ഷ​ത്തോ​ടെ യാത്ര തുടർന്നു. 40  ഫിലിപ്പോസ്‌ അസ്‌തോ​ദി​ലേക്കു ചെന്നു. നഗരം​തോ​റും യാത്ര ചെയ്‌ത്‌ ആ പ്രദേ​ശത്ത്‌ എല്ലായി​ട​ത്തും സന്തോ​ഷ​വാർത്ത അറിയി​ച്ചു. ഒടുവിൽ കൈസ​ര്യ​യിൽ എത്തി.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ശമര്യ​യി​ലെ ഒരു നഗരത്തിൽ.”
ഭൂതങ്ങളെ കുറി​ക്കു​ന്നു.
അനു. എ5 കാണുക.
അക്ഷ. “കയ്‌പുള്ള പിത്തവും.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “കൊട്ടാ​രോ​ദ്യോ​ഗ​സ്ഥനെ.” പദാവലി കാണുക.
അഥവാ “വായി​ക്കു​ന്നത്‌ എന്താ​ണെന്ന്‌.”
അനു. എ3 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം