വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 8

യേശു മരിച്ച​തു​കൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നത്‌?

യേശു മരിച്ച​തു​കൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നത്‌?

നമുക്കു ജീവി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യേശു മരിച്ചു. യോഹ​ന്നാൻ 3:16

യേശു മരിച്ച് മൂന്നു ദിവസ​ത്തി​നു ശേഷം, കല്ലറയിൽ ചെന്ന ചില സ്‌ത്രീ​കൾ യേശു​വി​ന്‍റെ ശരീരം അവിടെ കണ്ടില്ല. യഹോവ യേശു​വി​നെ മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ച്ചി​രു​ന്നു.

യേശു പിന്നീട്‌ തന്‍റെ അപ്പോ​സ്‌ത​ല​ന്മാർക്കു പ്രത്യ​ക്ഷ​നാ​യി.

അതെ, യഹോവ യേശു​വി​നെ ശക്തനായ, ഒരിക്ക​ലും മരിക്കി​ല്ലാത്ത ഒരു ആത്മവ്യ​ക്തി​യാ​യി ഉയിർപ്പി​ച്ചി​രു​ന്നു. യേശു സ്വർഗ​ത്തി​ലേക്കു പോകു​ന്നതു ശിഷ്യ​ന്മാർ കണ്ടു.

ദൈവം യേശു​വി​നെ ഉയിർപ്പി​ച്ചു. യേശു​വി​നെ ദൈവ​രാ​ജ്യ​ത്തി​ന്‍റെ രാജാ​വാ​ക്കി. ദാനി​യേൽ 7:13, 14

മനുഷ്യർക്കുവേണ്ടി ഒരു മോച​ന​വി​ല​യാ​യി യേശു തന്‍റെ ജീവൻ അർപ്പിച്ചു. (മത്തായി 20:28) നമുക്ക് എന്നെന്നും ജീവി​ക്കാ​നുള്ള മാർഗം ആ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ ദൈവം തുറന്നു​തന്നു.

ഭൂമിയുടെ മേൽ ഭരണം നടത്തേ​ണ്ട​തിന്‌ യഹോവ യേശു​വി​നെ രാജാ​വാ​യി നിയമി​ച്ചു. സ്വർഗ​ത്തിൽ ജീവി​ക്കേ​ണ്ട​തി​നു ഭൂമി​യിൽനിന്ന് ഉയിർപ്പി​ക്ക​പ്പെ​ടുന്ന വിശ്വ​സ്‌ത​രായ 1,44,000 ആളുക​ളും യേശു​വി​നോ​ടൊ​പ്പം ഉണ്ടായി​രി​ക്കും. യേശു​വും 1,44,000 പേരും ചേർന്ന് നീതി​യുള്ള ഒരു സ്വർഗീ​യ​ഗ​വൺമെന്‍റ് രൂപീ​ക​രി​ക്കും. അതാണു ദൈവ​രാ​ജ്യം.—വെളി​പാട്‌ 14:1-3.

ദൈവരാജ്യം ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും. യുദ്ധവും കുറ്റകൃ​ത്യ​വും ദാരി​ദ്ര്യ​വും പട്ടിണി​യും ഒന്നും മേലാൽ ഉണ്ടായി​രി​ക്കില്ല. എല്ലാവ​രും വളരെ സന്തോ​ഷ​ത്തി​ലാ​യി​രി​ക്കും.—സങ്കീർത്തനം 145:16.