വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചാറ്റ്‌ റൂമുകൾ—അവയെക്കുറിച്ച്‌ ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?

ചാറ്റ്‌ റൂമുകൾ—അവയെക്കുറിച്ച്‌ ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ചാറ്റ്‌ റൂമുകൾ—അവയെ​ക്കു​റിച്ച്‌ ഞാൻ എന്തെല്ലാം അറിഞ്ഞി​രി​ക്കണം?

“ഞാൻ ഒരു നാണം​കു​ണു​ങ്ങി​യാണ്‌. ഇന്റർനെ​റ്റി​ലെ ചാറ്റ്‌ റൂമിൽ പക്ഷേ ആളുക​ളോ​ടു സംസാ​രി​ക്കാൻ എനിക്ക്‌ മടി​യൊ​ന്നു​മില്ല, നേരി​ട്ടു​കാ​ണു​ക​യാ​ണെ​ങ്കിൽ ഞാൻ സംസാ​രി​ക്കു​ക​യി​ല്ലാ​ത്ത​വ​രോ​ടു​പോ​ലും. കാരണം അവിടെ, ഞാൻ ആരാ​ണെന്ന്‌ ആർക്കും അറിയാ​നേ കഴിയില്ല.”—പീറ്റർ. *

“ചാറ്റ്‌ റൂമിൽ നമുക്ക്‌ ഇഷ്ടമു​ള്ള​തെ​ന്തും പറയാ​നുള്ള സ്വാത​ന്ത്ര്യം തോന്നും.”—അബിഗേൽ.

കമ്പ്യൂ​ട്ട​റിൽ സന്ദേശങ്ങൾ ടൈപ്പ്‌ ചെയ്‌തു​കൊണ്ട്‌ പരസ്‌പരം സംഭാ​ഷണം നടത്താൻ കഴിയുന്ന, ഇന്റർനെ​റ്റി​ലെ ഒരു ക്രമീ​ക​ര​ണ​മാണ്‌ ചാറ്റ്‌ റൂം. പരസ്‌പരം അയയ്‌ക്കുന്ന സന്ദേശങ്ങൾ വായി​ച്ചും അവയോ​ടു പ്രതി​ക​രി​ച്ചും നിരവധി പേർക്ക്‌ ഒരേ സമയം ചാറ്റ്‌ റൂമു​ക​ളിൽ സല്ലപി​ക്കാൻ കഴിയും.

ചില ചാറ്റ്‌ റൂമുകൾ യുവ​പ്രാ​യ​ത്തി​ലു​ള്ള​വരെ വിശേ​ഷാൽ ആകർഷി​ക്കു​ന്നു. വിവിധ സംസ്‌കാ​ര​ങ്ങ​ളിൽപ്പെട്ട ലക്ഷക്കണ​ക്കി​നു യുവജ​നങ്ങൾ ഈ സംവി​ധാ​നം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഏതാണ്ട്‌ എല്ലാ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചും ദിവസേന പരസ്‌പരം അഭി​പ്രാ​യങ്ങൾ കൈമാ​റു​ന്നു. ഇന്ന്‌ ചില സ്‌കൂ​ളു​കൾ, ഈ ആഗോള സംവി​ധാ​നം ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഐക്യ​നാ​ടു​ക​ളി​ലെ വിദ്യാർഥി​കൾ അധ്യാ​പ​ക​രു​ടെ മേൽനോ​ട്ട​ത്തിൻ കീഴിൽ സ്‌പെ​യിൻ, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യ​ങ്ങ​ളി​ലെ സഹ വിദ്യാർഥി​ക​ളു​മാ​യി സാമൂ​ഹിക വിഷയങ്ങൾ ചർച്ച ചെയ്‌തേ​ക്കാം. യോഗ്യ​ത​യുള്ള ഒരു എഞ്ചിനീ​യ​റോ​ടോ രസത​ന്ത്ര​ജ്ഞ​നോ​ടോ മറ്റേ​തെ​ങ്കി​ലും വിദഗ്‌ധ​രോ​ടോ തങ്ങളുടെ ക്ലാസ്സ്‌ പ്രോ​ജ​ക്‌റ്റി​നെ​ക്കു​റിച്ച്‌ ചർച്ച ചെയ്യാൻപോ​ലും വിദ്യാർഥി​കൾ താത്‌പ​ര്യ​പ്പെ​ട്ടേ​ക്കാം.

എന്നിരു​ന്നാ​ലും ചാറ്റ്‌ റൂമുകൾ സന്ദർശി​ക്കു​ന്ന​വ​രിൽ പലരും, കലാലയ വിഷയങ്ങൾ ചർച്ച ചെയ്യാനല്ല അവ ഉപയോ​ഗി​ക്കു​ന്നത്‌. ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന ഒരു വ്യക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ എന്ത്‌ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ അറിഞ്ഞി​രി​ക്കണം?

ലൈം​ഗിക ആഭാസ​ന്മാ​രു​ടെ വിഹാ​ര​രം​ഗം

അബിഗേൽ പറയു​ന്നതു ശ്രദ്ധി​ക്കുക: “ഒരിക്കൽ ഞാൻ ചാറ്റ്‌ റൂമിൽ ചില ആളുക​ളു​മാ​യി സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പെട്ടെ​ന്നാണ്‌ ഒരാൾ എന്നോട്‌, 14 വയസ്സുള്ള കുട്ടി​കളെ ആരെ​യെ​ങ്കി​ലും എനിക്ക്‌ അറിയാ​മോ എന്നു ചോദി​ച്ചത്‌. അയാൾക്ക്‌ അവരു​മാ​യി സെക്‌സിൽ ഏർപ്പെ​ടാ​നാ​ണ​ത്രേ. അവർക്ക്‌ പണം നൽകാൻ തയ്യാറാ​ണെ​ന്നും അയാൾ പറഞ്ഞു.”

അബി​ഗേ​ലി​ന്റേത്‌ ഒരു ഒറ്റപ്പെട്ട അനുഭ​വമല്ല. ലൈം​ഗി​ക​ചൂ​ഷകർ ഓൺലൈൻ വ്യാപ​ക​മാ​യി കയ്യടക്കി​യി​രി​ക്കു​ന്ന​തി​നാൽ യുവജ​ന​ങ്ങളെ എങ്ങനെ സംരക്ഷി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ ചില ഗവൺമെ​ന്റു​കൾ ഗൈഡു​കൾ പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളി​ലെ ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെ​സ്റ്റി​ഗേ​ഷന്റെ (എഫ്‌ബി​ഐ) ഒരു പ്രസി​ദ്ധീ​ക​രണം, ചാറ്റ്‌ റൂമിൽ സല്ലപി​ക്കാൻ തുടങ്ങുന്ന ഉടൻതന്നെ പച്ചയായ ലൈം​ഗിക വിഷയ​ങ്ങ​ളി​ലേക്കു സംഭാ​ഷണം തിരി​ച്ചു​വി​ടാൻ ശ്രമി​ക്കുന്ന വ്യക്തി​ക​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകുന്നു. “സ്‌നേ​ഹ​വും ദയയും താത്‌പ​ര്യ​വും ചൊരി​ഞ്ഞും സമ്മാനങ്ങൾ നൽകി​യു​മൊ​ക്കെ ഇരകളെ പതു​ക്കെ​പ്പ​തു​ക്കെ വശീക​രി​ക്കു”ന്നവർക്കെ​തി​രെ​യും ജാഗ്രത പാലി​ക്കാൻ അത്‌ ആവശ്യ​പ്പെ​ടു​ന്നു.

ഇത്തരം ഇരപി​ടി​യ​ന്മാ​രിൽ ചിലർ ഉപയോ​ഗി​ക്കുന്ന പ്രത്യേക മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ എഫ്‌ബി​ഐ ഗൈഡ്‌ വിശദീ​ക​രി​ക്കു​ന്നു: “അവർ കുട്ടി​ക​ളു​ടെ പ്രശ്‌നങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കു​ക​യും സമാനു​ഭാ​വം പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. ഏറ്റവും പുതിയ പാട്ടുകൾ ഏതെല്ലാ​മാ​ണെ​ന്നും കുട്ടി​ക​ളു​ടെ താത്‌പ​ര്യ​ങ്ങ​ളും ഹോബി​ക​ളും എന്തൊ​ക്കെ​യാ​ണെ​ന്നും അവർക്ക​റി​യാം. ലൈം​ഗി​ക​ച്ചു​വ​യുള്ള വാക്കു​ക​ളും വിഷയ​ങ്ങ​ളും പതു​ക്കെ​പ്പ​തു​ക്കെ തങ്ങളുടെ സംഭാ​ഷ​ണ​ങ്ങ​ളിൽ തിരു​കി​ക്ക​യ​റ്റി​ക്കൊണ്ട്‌ കുട്ടി​ക​ളു​ടെ സങ്കോചം ക്രമേണ കുറച്ചു​കൊ​ണ്ടു​വ​രാൻ ഇവർ ശ്രമി​ക്കു​ന്നു.”

അപകട​ഭീ​ഷ​ണി ഉയർത്തു​ന്നത്‌ സ്വഭാ​വ​വൈ​കൃ​ത​മുള്ള മുതിർന്ന വ്യക്തികൾ മാത്രമല്ല. ബൈബി​ളി​ന്റെ ധാർമിക നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ അറിവി​ല്ലാത്ത അല്ലെങ്കിൽ അവയെ ആദരി​ക്കാത്ത യുവജ​ന​ങ്ങൾക്കെ​തി​രെ​യും നിങ്ങൾ ജാഗ്രത പാലി​ക്കേ​ണ്ട​തുണ്ട്‌. കോഡി എന്ന ഒരു യുവവ്യ​ക്തി​യു​ടെ അനുഭവം പരിചി​ന്തി​ക്കുക. അവൻ ചാറ്റ്‌ റൂമിൽ മറ്റു യുവജ​ന​ങ്ങ​ളു​മാ​യി സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ ഒരു പെൺകു​ട്ടി അവനെ, സ്വകാ​ര്യ​മാ​യി സംഭാ​ഷണം നടത്താൻ കഴിയുന്ന ഒരു സൈറ്റി​ലേക്കു ക്ഷണിച്ചത്‌. തുടർന്നു​ണ്ടായ സംഭാ​ഷ​ണ​ത്തി​നി​ടെ അവൾ അവനോട്‌ ലൈം​ഗി​ക​ച്ചു​വ​യുള്ള ഒരു ചോദ്യം ചോദി​ച്ചു. ഉടനടി സംഭാ​ഷണം അവസാ​നി​പ്പി​ക്കാ​നുള്ള ആത്മനി​യ​ന്ത്രണം കോഡിക്ക്‌ ഉണ്ടായി​രു​ന്നു.

ലൈം​ഗി​ക​ത​യി​ലുള്ള താത്‌പ​ര്യം സ്വാഭാ​വി​ക​മാ​യ​തു​കൊണ്ട്‌ കോഡി പ്രതി​ക​രിച്ച അതേവി​ധ​ത്തിൽ പ്രതി​ക​രി​ക്കാൻ നിങ്ങൾക്ക്‌ വളരെ​യ​ധി​കം ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം. നേരത്തേ പ്രതി​പാ​ദിച്ച പീറ്റർ ഇപ്രകാ​രം സമ്മതി​ച്ചു​പ​റ​യു​ന്നു: “വിഷയം ലൈം​ഗിക കാര്യ​ങ്ങ​ളി​ലേക്കു തിരി​യു​ന്ന​പക്ഷം ചാറ്റ്‌ റൂമിലെ സംഭാ​ഷണം അവസാ​നി​പ്പി​ക്കാൻ ആവശ്യ​മായ ആത്മനി​യ​ന്ത്രണം എനിക്കു​ണ്ടെന്നു ഞാൻ കരുതി. എന്നാൽ പലപ്പോ​ഴും മറിച്ചാ​ണു സംഭവി​ച്ചത്‌. സംഭാ​ഷണം നിറു​ത്തു​ന്ന​തി​നു പകരം ലൈം​ഗിക വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മാ​യി​രു​ന്നു. പിന്നീട്‌ അതേക്കു​റി​ച്ചോർക്കു​മ്പോൾ എനിക്കു കുറ്റ​ബോ​ധം തോന്നു​ക​യും ചെയ്യു​മാ​യി​രു​ന്നു.” എന്നിരു​ന്നാ​ലും, ‘ഞാൻ ആരാ​ണെന്നു വെളി​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യാ​ണെ​ങ്കിൽ ചാറ്റ്‌ റൂമിൽ ലൈം​ഗിക കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്ന​തിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം.

ഓൺ​ലൈ​നി​ലൂ​ടെ​യുള്ള ലൈം​ഗിക ചർച്ചകൾ ദോഷ​ക​ര​മോ?

ബൈബിൾ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ തുറന്നു സംസാ​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 5:18, 19) യുവ​പ്രാ​യ​ക്കാർക്ക്‌ ലൈം​ഗി​ക​ത​യിൽ വർധിച്ച താത്‌പ​ര്യം ഉണ്ടായി​രി​ക്കു​മെ​ന്നതു ശരിയാണ്‌. അതു​കൊണ്ട്‌ ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചു നിങ്ങൾ സംസാ​രി​ക്കു​ക​തന്നെ വേണം. ഈ സുപ്ര​ധാന വിഷയ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്കുള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. * എന്നാൽ ലൈം​ഗിക വിഷയ​ങ്ങ​ളി​ലുള്ള ജിജ്ഞാ​സയെ നിങ്ങൾ എങ്ങനെ തൃപ്‌തി​പ്പെ​ടു​ത്തു​ന്നു എന്നത്‌ നിങ്ങളു​ടെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും സന്തോ​ഷ​ത്തി​ന്മേൽ ആഴമായ പ്രഭാവം ചെലു​ത്തും.

സുഹൃ​ത്തു​ക്ക​ളാ​ണെന്ന്‌ അവകാ​ശ​പ്പെ​ടുന്ന വ്യക്തി​ക​ളു​മാ​യി​ട്ടാ​ണെ​ങ്കിൽപ്പോ​ലും ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ ഇന്റർനെ​റ്റി​ലൂ​ടെ സംസാ​രി​ക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, ബൈബി​ളിൽ വിവരി​ച്ചി​രി​ക്കുന്ന ചെറു​പ്പ​ക്കാ​രന്റെ അനുഭ​വം​തന്നെ നിങ്ങൾക്കും നേരി​ട്ടേ​ക്കാം. ജിജ്ഞാസ നിമിത്തം അവൻ ഒരു വേശ്യാ​സ്‌ത്രീ​യു​ടെ വീടിന്റെ പരിസ​രത്ത്‌ ചുറ്റി​ത്തി​രി​ഞ്ഞു. ആദ്യ​മെ​ല്ലാം അവർ തമ്മിൽ വെറുതേ സംസാ​രി​ക്കു​കയേ ചെയ്‌തു​ള്ളൂ. എന്നാൽ ഉള്ളിൽ തെറ്റായ മോഹങ്ങൾ ഉണർന്ന​പ്പോൾ അവന്‌ അവളോട്‌ സംസാ​രി​ച്ചാൽ മാത്രം പോരെന്ന അവസ്ഥയാ​യി. പെട്ടെ​ന്നു​തന്നെ, “അറുക്കു​ന്നേ​ട​ത്തേക്കു കാള . . . പോകു​ന്ന​തു​പോ​ലെ​യും, പക്ഷി . . . കെണി​യി​ലേക്കു ബദ്ധപ്പെ​ടു​ന്നതു പോ​ലെ​യും . . . അവൻ അവളുടെ പിന്നാലെ ചെന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 7:22, 23.

സമാന​മാ​യി, ഇന്റർനെ​റ്റി​ലൂ​ടെ​യുള്ള ലൈം​ഗിക സംഭാ​ഷ​ണങ്ങൾ കൂടുതൽ സംതൃ​പ്‌തി തേടി പോകു​ന്ന​തി​ലേക്കു നിങ്ങളെ എളുപ്പം നയി​ച്ചേ​ക്കാം. “ഞാൻ ഓൺ​ലൈ​നിൽ ഒരു വ്യക്തി​യു​മാ​യി സംസാ​രി​ക്കു​ക​യാ​യി​രു​ന്നു,” ഫിലിപ്പ്‌ എന്ന കൗമാ​ര​പ്രാ​യ​ക്കാ​രൻ പറയുന്നു. “പെട്ടെ​ന്നാണ്‌ സ്‌ക്രീ​നിൽ ഒരു അശ്ലീല​ചി​ത്രം പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. ഞാനു​മാ​യി സംഭാ​ഷണം നടത്തി​ക്കൊ​ണ്ടി​രുന്ന ആൾത​ന്നെ​യാണ്‌ അത്‌ അയച്ചത്‌.” ലൈം​ഗി​ക​തയെ പച്ചയായി തുറന്നു​കാ​ട്ടുന്ന വിവര​ങ്ങ​ളോ ചിത്ര​ങ്ങ​ളോ ആസ്വദി​ക്കാ​നുള്ള മോഹം ഉണർന്നു​ക​ഴി​ഞ്ഞാൽ, ഒരു പടികൂ​ടെ മുന്നോ​ട്ടു പോയി മുതിർന്ന​വർക്കുള്ള ചാറ്റ്‌ റൂമോ മറ്റോ സന്ദർശി​ച്ചു​കൊണ്ട്‌ ആ ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്താൻ നിങ്ങൾക്കു പ്രലോ​ഭനം ഉണ്ടാ​യേ​ക്കാം. * അശ്ലീലം വീക്ഷി​ക്കു​ക​യെന്ന കെണി​യിൽ അകപ്പെ​ടുന്ന പലരും തുടർന്ന്‌ അധാർമി​ക​ത​യി​ലേക്കു വഴുതി​വീ​ഴു​ക​യും അതിന്റെ ഒഴിവാ​ക്കാ​നാ​വാത്ത പ്രത്യാ​ഘാ​തങ്ങൾ അനുഭ​വി​ക്കു​ക​യും ചെയ്യുന്നു.—ഗലാത്യർ 6:7, 8.

ഓൺ​ലൈ​നിൽ നിങ്ങളു​മാ​യി ലൈം​ഗിക കാര്യങ്ങൾ സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ നിങ്ങളു​ടെ ക്ഷേമത്തിൽ താത്‌പ​ര്യ​മു​ള്ള​വരല്ല. അധാർമി​ക​മായ സംസാ​ര​ത്തി​ലേ​ക്കും സാധ്യ​ത​യ​നു​സ​രിച്ച്‌ പ്രവൃ​ത്തി​ക​ളി​ലേ​ക്കും തന്ത്രപൂർവം നിങ്ങളെ വലിച്ചി​ഴച്ച്‌ സ്വന്ത​മോ​ഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നാണ്‌ ഈ അപരി​ചി​തർ ആഗ്രഹി​ക്കു​ന്നത്‌. * ആളുകളെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്‌തി​രുന്ന ഒരു സ്‌ത്രീ​യിൽനിന്ന്‌ തന്റെ മകനെ സംരക്ഷി​ക്കാ​നാ​യി ശലോ​മോൻ രാജാവ്‌ ഇങ്ങനെ എഴുതി: “നിന്റെ വഴി അവളിൽനിന്ന്‌ അകന്നി​രി​ക്കട്ടെ, അവളുടെ വീട്ടു​പ​ടി​ക്ക​ടുത്ത്‌ നീ പോക​രുത്‌; അല്ലെങ്കിൽ നിന്റെ അന്തസ്സ്‌ അന്യർക്കു . . . നല്‌കേ​ണ്ടി​വ​രും. നിന്റെ ശക്തി മുഴുവൻ അന്യർ സ്വായ​ത്ത​മാ​ക്കും.” (സുഭാ​ഷി​തങ്ങൾ [സദൃശ​വാ​ക്യ​ങ്ങൾ] 5:8-10, ഓശാന ബൈബിൾ) ഈ ബുദ്ധി​യു​പ​ദേ​ശ​ത്തിൽ അടങ്ങി​യി​രി​ക്കുന്ന തത്ത്വം ബാധക​മാ​ക്കി​ക്കൊണ്ട്‌ ഇങ്ങനെ പറയാ​വു​ന്ന​താണ്‌: ലൈം​ഗിക വിഷയങ്ങൾ ചർച്ച ചെയ്യ​പ്പെ​ടുന്ന ചാറ്റ്‌ റൂമു​കൾക്ക​ടു​ത്തേക്കു പോക​രുത്‌. അല്ലെങ്കിൽ നിങ്ങളെ ചൂഷണം ചെയ്‌ത്‌ സ്വന്ത​മോ​ഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കുന്ന അപരി​ചി​തർക്ക്‌ നിങ്ങളു​ടെ അന്തസ്സു നൽകേ​ണ്ടി​വ​രും.

‘കപടക്കാർ’

എന്നാൽ ഓൺ​ലൈ​നിൽ ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നൊ​ന്നും ആഗ്രഹ​മി​ല്ലെന്നു നിങ്ങൾ പറഞ്ഞേ​ക്കാം. മുമ്പ്‌ പ്രതി​പാ​ദിച്ച പീറ്ററി​നെ​യും അബി​ഗേ​ലി​നെ​യും പോലെ ആരാ​ണെന്നു വെളി​പ്പെ​ടു​ത്താ​തെ, സങ്കോ​ച​മി​ല്ലാ​തെ ആളുക​ളു​മാ​യി തുറന്ന സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ടാൻ പറ്റിയ ഒരിട​മാ​യി​ട്ടാ​യി​രി​ക്കാം നിങ്ങൾ ചാറ്റ്‌ റൂമിനെ വീക്ഷി​ക്കു​ന്നത്‌. * എന്നാൽ അവി​ടെ​യും ഒരപകടം പതിയി​രി​പ്പുണ്ട്‌.

പേരോ വിലാ​സ​മോ വെളി​പ്പെ​ടു​ത്താ​തെ ആളുക​ളു​മാ​യി സംസാ​രി​ക്കാൻ ചാറ്റ്‌ റൂമുകൾ സൗകര്യം ഒരുക്കി​ത്ത​രു​ന്ന​തു​കൊണ്ട്‌ വഞ്ചനാ​ത്മ​ക​മാ​യി പെരു​മാ​റാൻ നിങ്ങൾക്കു പ്രലോ​ഭനം തോന്നി​യേ​ക്കാം. അബിഗേൽ പറയുന്നു: “ആളുക​ളു​മാ​യി സംഭാ​ഷ​ണ​ത്തി​ലേർപ്പെട്ടു കഴിയു​മ്പോൾ, അവരു​മാ​യി ഇഴുകി​ച്ചേ​രാൻ ഞാൻ മറ്റൊരു വ്യക്തി​ത്വം എടുത്ത​ണി​യും.” ചാറ്റ്‌ റൂമിൽ നിങ്ങ​ളോ​ടൊ​പ്പം സല്ലപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കൂട്ട​ത്തോ​ടൊ​പ്പം ഇഴുകി​ച്ചേ​രു​ന്ന​തി​നാ​യി വേറൊ​രു വ്യക്തി​ത്വം ധരിക്കാൻ അബി​ഗേ​ലി​നെ​പ്പോ​ലെ നിങ്ങൾക്കും പ്രലോ​ഭനം തോന്നി​യേ​ക്കാം. പുതിയ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നുള്ള ശ്രമത്തിൽ നിങ്ങൾ അവരുടെ ഭാഷാ നിലവാ​ര​ങ്ങ​ളു​മാ​യി അനുരൂ​പ​പ്പെ​ടു​ക​യോ അവരുടെ അഭിരു​ചി​കൾ സ്വന്തമാ​ക്കു​ക​യോ ചെയ്‌തേ​ക്കാം. അതല്ലെ​ങ്കിൽ, നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്കോ സുഹൃ​ത്തു​ക്കൾക്കോ സ്വീകാ​ര്യ​മാ​യി​രി​ക്കു​ക​യി​ല്ലെന്നു നിങ്ങൾക്കു തോന്നുന്ന ആശയങ്ങ​ളും തോന്ന​ലു​ക​ളും തുറന്നു പ്രകടി​പ്പി​ക്കാ​നുള്ള ഒരു വേദി​യാ​യി നിങ്ങൾ ചാറ്റ്‌ റൂമിനെ വീക്ഷി​ച്ചേ​ക്കാം. രണ്ടു തരത്തി​ലാ​യാ​ലും, ഏതെങ്കി​ലും ഒരു പക്ഷത്തെ നിങ്ങൾ വഞ്ചിക്കു​ക​യാണ്‌. ഓൺ​ലൈ​നിൽ മറ്റൊ​രാ​ളാ​യി നടിക്കു​ക​വഴി ചാറ്റ്‌ റൂമിൽ നിങ്ങ​ളോ​ടൊ​പ്പം സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടു​ന്ന​വരെ നിങ്ങൾ വഞ്ചിക്കു​ന്നു. ഇനി, യഥാർഥ​ത്തിൽ മനസ്സി​ലുള്ള ആശയങ്ങ​ളും തോന്ന​ലു​ക​ളു​മല്ല വീട്ടു​കാ​രു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും മുന്നിൽ നിങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങൾ അവരെ വഞ്ചിക്കു​ക​യാണ്‌.

ചാറ്റ്‌ റൂമുകൾ അടുത്ത​കാ​ലത്ത്‌ രൂപം​കൊ​ണ്ടി​ട്ടുള്ള ഒരു സംവി​ധാ​ന​മാ​ണെ​ങ്കി​ലും കള്ളം പറയാ​നും വഞ്ചന കാണി​ക്കാ​നു​മുള്ള മനുഷ്യ​രു​ടെ പ്രവണ​ത​യ്‌ക്ക്‌ ചരി​ത്ര​ത്തോ​ളം​തന്നെ പഴക്കമുണ്ട്‌. ചാറ്റ്‌ റൂം സന്ദർശ​ക​രിൽ ചിലർ ഉപയോ​ഗി​ക്കുന്ന തന്ത്രത്തി​ന്റെ ആവിഷ്‌കാ​രകൻ ആദ്യത്തെ ഭോഷ്‌കാ​ളി​യായ പിശാ​ചായ സാത്താ​നാണ്‌ എന്നു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. താൻ യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ മറച്ചു​പി​ടി​ച്ചു​കൊ​ണ്ടാണ്‌ അവൻ തന്റെ ആദ്യത്തെ നുണ അവതരി​പ്പി​ച്ചത്‌. (ഉല്‌പത്തി 3:1-5; വെളി​പ്പാ​ടു 12:9, 10) ദാവീദ്‌ രാജാ​വി​ന്റെ മാതൃക പിൻപ​റ്റു​ന്നെ​ങ്കിൽ, കള്ളം പറയു​ന്ന​വ​രാൽ വഞ്ചിത​രാ​കു​ന്നത്‌ നിങ്ങൾക്ക്‌ ഒഴിവാ​ക്കാം. “വ്യർത്ഥ​ന്മാ​രോ​ടു​കൂ​ടെ ഞാൻ ഇരുന്നി​ട്ടില്ല; കപടക്കാ​രു​ടെ” അതായത്‌, യഥാർഥ മുഖം മറച്ചു​പി​ടി​ക്കു​ന്ന​വ​രു​ടെ “അടുക്കൽ ഞാൻ ചെന്നി​ട്ടു​മില്ല” എന്ന്‌ അവൻ എഴുതി.—സങ്കീർത്തനം 26:4.

മുമ്പ്‌ പരാമർശി​ച്ച​പ്ര​കാ​രം, ചില ചാറ്റ്‌ റൂമുകൾ പ്രയോ​ജ​ന​ക​ര​മായ കാര്യ​ങ്ങൾക്ക്‌ ഉതകി​യേ​ക്കാം. എന്നുവ​രി​കി​ലും യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന യുവജ​നങ്ങൾ ഈ ആധുനിക ആശയവി​നി​മ​യോ​പാ​ധി​യു​ടെ ഉപയോ​ഗ​ത്തിൽ അതീവ ജാഗ്രത പാലി​ക്കണം. സ്‌കൂ​ളിൽ എന്തെങ്കി​ലും പ്രോ​ജ​ക്‌റ്റ്‌ തയ്യാറാ​ക്കാ​നോ മറ്റോ നിങ്ങൾക്ക്‌ ഏതെങ്കി​ലും ചാറ്റ്‌ റൂം ഉപയോ​ഗി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ മാതാ​പി​താ​ക്ക​ളോ​ടോ പക്വത​യുള്ള മറ്റേ​തെ​ങ്കി​ലും മുതിർന്ന വ്യക്തി​യോ​ടോ ആ സമയത്ത്‌ നിങ്ങ​ളോ​ടൊ​പ്പം ഉണ്ടായി​രി​ക്കാൻ ആവശ്യ​പ്പെ​ടുക. ചാറ്റ്‌ റൂമുകൾ ഉപയോ​ഗി​ക്കു​ന്ന​തിൽ ജാഗ്രത പാലി​ക്കേ​ണ്ട​തി​ന്റെ മറ്റു രണ്ടു കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റൊരു ലക്കത്തിൽ ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും. അവ ഉപയോ​ഗി​ക്കു​ന്ന​തിൽ നിങ്ങൾ ജാഗ്രത പാലി​ക്കു​ന്നെ​ങ്കിൽത്ത​ന്നെ​യും ഉയർന്നു​വ​ന്നേ​ക്കാ​വുന്ന ചില പ്രശ്‌ന​ങ്ങ​ളുണ്ട്‌. അവ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നും അതു കാണി​ച്ചു​ത​രും.

[അടിക്കു​റി​പ്പു​കൾ]

^ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

^ യുവജനങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തിൽ വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​കത, ഹസ്‌ത​മൈ​ഥു​നം തുടങ്ങിയ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ആരോ​ഗ്യാ​വ​ഹ​മായ, ബൈബി​ള​ധി​ഷ്‌ഠിത ബുദ്ധി​യു​പ​ദേ​ശങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌.

^ മുതിർന്നവർക്കുള്ളതെന്ന്‌ പറയ​പ്പെ​ടുന്ന ചില ചാറ്റ്‌ റൂമുകൾ ഒരു പ്രത്യേക പ്രായ​പ​രി​ധി​ക്കു താഴെ​യു​ള്ള​വർക്ക്‌ പ്രവേ​ശ​നാ​നു​മതി നിഷേ​ധി​ക്കു​ന്നു. പൊതു​വേ അതിനുള്ള കാരണം, അശ്ലീല ചിത്ര​ങ്ങ​ളും വിവര​ങ്ങ​ളു​മാണ്‌ അവിടെ പങ്കു​വെ​ക്ക​പ്പെ​ടു​ന്നത്‌ എന്നതാണ്‌. എങ്കിലും ഒമ്പതു വയസ്സു മാത്ര​മുള്ള കുട്ടി​കൾപോ​ലും വയസ്സു കൂട്ടി​പ്പ​റഞ്ഞ്‌ പ്രായ​പൂർത്തി​യാ​യ​വർക്കുള്ള ചാറ്റ്‌ റൂമു​ക​ളി​ലേക്കു പ്രവേ​ശനം നേടാൻ ശ്രമി​ക്കു​ന്ന​താ​യി സർവേകൾ വെളി​പ്പെ​ടു​ത്തു​ന്നു.

^ ചാറ്റ്‌ റൂമിൽ നിങ്ങളു​മാ​യി സംഭാ​ഷണം നടത്തി​ക്കൊ​ണ്ടി​രി​ക്കുന്ന വ്യക്തി ആരാ​ണെന്നു തിരി​ച്ച​റി​യാൻ സാധി​ക്കാ​ത്ത​തി​നാൽ നിങ്ങളു​ടെ അതേ ലിംഗ​വർഗ​ത്തിൽപ്പെട്ട ആരെങ്കി​ലും എതിർലിം​ഗ​വർഗ​ത്തിൽപ്പെട്ട ആളായി നടിച്ചു​കൊണ്ട്‌ നിങ്ങ​ളോ​ടു സംസാ​രി​ച്ചേ​ക്കാം.

^ ഉപയോക്താക്കൾ തങ്ങളുടെ പേരോ മേൽവി​ലാ​സ​മോ ഫോൺന​മ്പ​റോ ചാറ്റ്‌ റൂമിൽ ‘കണ്ടുമു​ട്ടുന്ന’ അപരി​ചി​തർക്ക്‌ ഒരിക്ക​ലും വെളി​പ്പെ​ടു​ത്ത​രു​തെന്ന്‌ ഇന്റർനെറ്റ്‌ സുരക്ഷി​ത​ത്വംമാതാ​പി​താ​ക്കൾക്ക്‌ ഒരു ഗൈഡ്‌ നിർദേ​ശി​ക്കു​ന്നു!

[14, 15 പേജു​ക​ളി​ലെ ചിത്രം]

ഓൺലൈൻ ചർച്ചകൾ അപകട​ക​ര​മാ​യി​രു​ന്നേ​ക്കാം