സുഭാ​ഷി​തങ്ങൾ 7:1-27

7  മകനേ, എന്റെ വാക്കുകൾ അനുസ​രി​ക്കുക;എന്റെ കല്‌പ​നകൾ നിധി​പോ​ലെ കാക്കുക.+   എന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ ദീർഘാ​യു​സ്സു നേടുക;+എന്റെ ഉപദേശം* കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ കാക്കുക.   അവ നിന്റെ വിരലു​ക​ളിൽ കെട്ടുക;ഹൃദയ​ത്തി​ന്റെ പലകയിൽ എഴുതുക.+   ജ്ഞാനത്തോട്‌, “നീ എന്റെ സഹോ​ദരി” എന്നു പറയുക; വകതി​രി​വി​നെ ബന്ധു എന്നു വിളി​ക്കുക.   അങ്ങനെ വഴിപി​ഴച്ച സ്‌ത്രീയിൽനിന്ന്‌* സ്വയം രക്ഷിക്കുക;+അസാന്മാർഗി​യാ​യ സ്‌ത്രീയിൽനിന്നും* അവളുടെ പഞ്ചാരവാക്കുകളിൽനിന്നും*+ രക്ഷപ്പെ​ടുക.   എന്റെ വീടിന്റെ ജനലി​ലൂ​ടെ,ജനലഴി​ക​ളി​ലൂ​ടെ, ഞാൻ താഴേക്കു നോക്കി.   അനുഭവജ്ഞാനമില്ലാത്തവരെ* ഞാൻ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു;ആ യുവാ​ക്കൾക്കി​ട​യിൽ സാമാ​ന്യ​ബോ​ധ​മി​ല്ലാത്ത ഒരുവനെ ഞാൻ കണ്ടു.+   വൈകുന്നേരം, സന്ധ്യ മയങ്ങിയ നേരത്ത്‌,+രാത്രി​യാ​കാ​റാ​യ​പ്പോൾ, ഇരുട്ടാൻതു​ട​ങ്ങി​യ​പ്പോൾ,   അവൻ തെരു​വി​ലൂ​ടെ നടന്ന്‌ അവളുടെ വീടിന്‌ അരികി​ലെ കവലയിൽ എത്തി,അവളുടെ വീടിനു നേർക്കു നടന്നു. 10  അപ്പോൾ ഒരു സ്‌ത്രീ അവനെ എതി​രേൽക്കു​ന്നതു ഞാൻ കണ്ടു;വേശ്യയെപ്പോലെ* വസ്‌ത്രം ധരിച്ച+ കൗശല​ക്കാ​രി​യായ ഒരു സ്‌ത്രീ! 11  അവൾ ഉച്ചത്തിൽ സംസാ​രി​ക്കു​ന്ന​വ​ളും തന്റേടി​യും ആണ്‌.+ അവൾ* ഒരിക്ക​ലും വീട്ടി​ലി​രി​ക്കു​ന്നില്ല. 12  ഇപ്പോൾ തെരു​വി​ലാ​ണെ​ങ്കിൽ, അടുത്ത നിമിഷം അവൾ കവലയി​ലാ​യി​രി​ക്കും;*തെരു​വി​ന്റെ ഓരോ മൂലയി​ലും അവൾ പതുങ്ങി​യി​രി​ക്കു​ന്നു.+ 13  അവൾ അവനെ കടന്നു​പി​ടിച്ച്‌ ചുംബി​ക്കു​ന്നു;ഒരു നാണവു​മി​ല്ലാ​തെ അവനോ​ടു പറയുന്നു: 14  “എനിക്കു സഹഭോ​ജ​ന​ബ​ലി​കൾ അർപ്പി​ക്കാ​നു​ണ്ടാ​യി​രു​ന്നു.+ ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറ​വേറ്റി. 15  അതുകൊണ്ടാണ്‌ ഞാൻ നിന്നെ കാണാൻ വന്നത്‌,തേടി​ന​ടന്ന്‌ ഞാൻ നിന്നെ കണ്ടുപി​ടി​ച്ചു. 16  ഞാൻ എന്റെ കിടക്ക​യിൽ ഭംഗി​യുള്ള വിരികൾ വിരി​ച്ചി​ട്ടുണ്ട്‌,ഈജി​പ്‌തിൽനി​ന്നുള്ള നിറപ്പ​കി​ട്ടാർന്ന ലിനൻവി​രി​കൾ.+ 17  എന്റെ കിടക്ക ഞാൻ മീറയും അകിലും കറുവാ​പ്പ​ട്ട​യും കൊണ്ട്‌ സുഗന്ധ​പൂർണ​മാ​ക്കി​യി​ട്ടുണ്ട്‌.+ 18  വരൂ, നേരം വെളു​ക്കും​വരെ നമുക്കു പ്രേമ​നിർവൃ​തി​യിൽ മതിയാ​കു​വോ​ളം മുഴു​കാം;നമുക്കു കാമലീ​ല​ക​ളിൽ രസിക്കാം. 19  എന്റെ ഭർത്താവ്‌ വീട്ടി​ലില്ല;ഒരു ദൂരയാ​ത്ര പോയി​രി​ക്കു​ന്നു. 20  അദ്ദേഹം പണസ്സഞ്ചി എടുത്തി​ട്ടുണ്ട്‌;വെളു​ത്ത​വാ​വി​നേ തിരി​ച്ചെത്തൂ.” 21  അങ്ങനെ അവൾ അവനെ നിർബ​ന്ധി​ക്കു​ന്നു; അവനെ വഴി​തെ​റ്റി​ക്കു​ന്നു.+ പഞ്ചാര​വാ​ക്കു​കൾ പറഞ്ഞ്‌ അവനെ വശീക​രി​ക്കു​ന്നു. 22  അവൻ പെട്ടെന്ന്‌ അവളുടെ പുറകേ പോകു​ന്നു.അറുക്കാൻ കൊണ്ടു​പോ​കുന്ന കാള​യെ​പ്പോ​ലെ,തടിവിലങ്ങിൽ* ഇടാൻ കൊണ്ടു​പോ​കുന്ന വിഡ്‌ഢി​യെ​പ്പോ​ലെ, അതാ അവൻ പോകു​ന്നു.+ 23  ഒടുവിൽ അവന്റെ കരളിൽ അമ്പു തറയ്‌ക്കും;കെണി​യി​ലേ​ക്കു പറന്നടു​ക്കുന്ന ഒരു പക്ഷി​യെ​പ്പോ​ലെ, തന്റെ ജീവൻ നഷ്ടപ്പെ​ടു​മെന്ന്‌ അറിയാ​തെ അവൻ പോകു​ന്നു.+ 24  അതുകൊണ്ട്‌ മക്കളേ, ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കുക;എന്റെ വാക്കുകൾ ശ്രദ്ധി​ച്ചു​കേൾക്കുക. 25  നിന്റെ ഹൃദയം അവളുടെ വഴിക​ളി​ലേക്കു തിരി​യ​രുത്‌. അറിയാ​തെ​പോ​ലും അവളുടെ പാതക​ളിൽ കടക്കരു​ത്‌.+ 26  അവൾ കാരണം അനേകർ മരിച്ചു​വീ​ണി​രി​ക്കു​ന്നു,+ധാരാളം ആളുകളെ അവൾ കൊന്നി​രി​ക്കു​ന്നു.+ 27  അവളുടെ വീടു ശവക്കുഴിയിലേക്കുള്ള* വഴിയാ​ണ്‌;അതു മരണത്തി​ന്റെ ഉള്ളറക​ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നിയമം.”
അക്ഷ. “അന്യസ്‌ത്രീ​യിൽനി​ന്ന്‌.” സുഭ 2:16 കാണുക.
അക്ഷ. “വിദേ​ശ​സ്‌ത്രീ​യിൽനി​ന്നും.” സുഭ 2:16 കാണുക.
അഥവാ “വശീക​രി​ക്കുന്ന വാക്കു​ക​ളിൽനി​ന്നും.”
അഥവാ “വിവരം​കെ​ട്ട​വരെ.”
അഥവാ “വേശ്യ​യു​ടെ.”
അക്ഷ. “അവളുടെ കാൽ.”
അഥവാ “പൊതു​ച​ത്വ​ര​ത്തി​ലാ​യി​രി​ക്കും.”
അഥവാ “കാൽവി​ല​ങ്ങിൽ.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം