വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെറു​പ്പും പകയും ഇല്ലാതാ​കു​മ്പോൾ!

വെറു​പ്പും പകയും ഇല്ലാതാ​കു​മ്പോൾ!

നമ്മുടെ ഉള്ളിൽനിന്ന്‌ വെറു​പ്പി​ന്റെ എല്ലാ കണിക​ക​ളും ഇല്ലാതാ​ക്കാൻ നമുക്കു കഴിയും. പക്ഷേ മറ്റുള്ള​വ​രു​ടെ മനോ​ഭാ​വ​വും പ്രവൃ​ത്തി​ക​ളും മാറ്റാൻ കഴിയി​ല്ല​ല്ലോ. വെറുപ്പ്‌ ഉള്ളിൽകൊ​ണ്ടു​ന​ട​ക്കുന്ന ആളുകൾ ഇവിടെ ഉള്ളിട​ത്തോ​ളം നിഷ്‌ക​ള​ങ്ക​രായ ആളുകൾക്ക്‌ അതിന്റെ ബുദ്ധി​മു​ട്ടു​കൾ സഹി​ക്കേ​ണ്ടി​വ​രും. അങ്ങനെ​യെ​ങ്കിൽ വെറു​പ്പി​ന്റെ തീ എന്നെ​ന്നേ​ക്കു​മാ​യി അണയ്‌ക്കാൻ ആർക്കു പറ്റും?

ദൈവമായ യഹോ​വ​യ്‌ക്കു മാത്രമേ അതിനു കഴിയൂ. ദൈവം അങ്ങനെ ചെയ്യു​മെന്നു ബൈബിൾ ഉറപ്പു തന്നിട്ടു​മുണ്ട്‌.—സുഭാ​ഷി​തങ്ങൾ 20:22.

വെറു​പ്പി​ന്റെ അടിസ്ഥാ​ന​കാ​ര​ണങ്ങൾ ദൈവം ഇല്ലാതാക്കും

  1. 1. പിശാ​ചായ സാത്താൻ. ഈ ലോക​ത്തി​ലെ വെറു​പ്പി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും പ്രധാന കാരണ​ക്കാ​രൻ ദുഷ്ടദൂ​ത​നായ, പിശാ​ചായ സാത്താ​നാണ്‌. അതു​കൊണ്ട്‌ സാത്താ​നെ​യും സാത്താ​നെ​പ്പോ​ലെ വെറുപ്പ്‌ ഉള്ളിൽകൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രെ​യും ദൈവം നശിപ്പി​ക്കും.—സങ്കീർത്തനം 37:38; റോമർ 16:20.

  2. 2. വെറുപ്പു നിറഞ്ഞ സാത്താന്റെ ഈ ലോകം. ഈ ലോക​ത്തു​നിന്ന്‌ അഴിമ​തി​ക്കാ​രായ രാഷ്ട്രീ​യ​ക്കാ​രെ​യും വെറുപ്പ്‌ ഇളക്കി​വി​ടുന്ന മതനേ​താ​ക്ക​ന്മാ​രെ​യും ദൈവം ഇല്ലാതാ​ക്കും. മറ്റുള്ള​വരെ മുത​ലെ​ടുത്ത്‌ സ്വന്തം കീശ വീർപ്പി​ക്കുന്ന വ്യവസാ​യ​ങ്ങ​ളെ​യും ദൈവം തുടച്ചു​നീ​ക്കും. സാത്താന്റെ ഈ ലോകത്ത്‌ വെറുപ്പ്‌ ആളിക്ക​ത്തി​ക്കുന്ന കാര്യ​ങ്ങ​ളാ​ണ​ല്ലോ ഇതെല്ലാം.—2 പത്രോസ്‌ 3:13.

  3. 3. മനുഷ്യ​ന്റെ അപൂർണത. മനുഷ്യർ അപൂർണ​രാ​യി​ട്ടാണ്‌ ജനിക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു. എന്നു പറഞ്ഞാൽ, തെറ്റായ കാര്യങ്ങൾ ചിന്തി​ക്കാ​നും പ്രവൃ​ത്തി​ക്കാ​നും ഉള്ള ചായ്‌വോ​ടെ. (റോമർ 5:12) മറ്റുള്ള​വ​രോ​ടുള്ള വെറു​പ്പാണ്‌ അതി​ലൊന്ന്‌. മനുഷ്യ​ന്റെ ഉള്ളിൽനിന്ന്‌ ഈ തെറ്റായ ചായ്‌വു​ക​ളെ​ല്ലാം ഇല്ലാതാ​ക്കാൻ ദൈവം സഹായി​ക്കും. അപ്പോൾ എന്നെ​ന്നേ​ക്കു​മാ​യി ഈ ലോക​ത്തു​നിന്ന്‌ വെറു​പ്പി​ന്റെ എല്ലാ കണിക​ക​ളും മാഞ്ഞു​പോ​കും.—യശയ്യ 54:13.

ആരും പരസ്‌പരം വെറു​ക്കി​ല്ലാത്ത ഒരു കാലം ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു

  1. 1. ആരും അനീതി അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. ഭാവി​യിൽ ദൈവ​രാ​ജ്യം ഈ ലോകത്തെ ഭരിക്കും. സ്വർഗ​ത്തിൽനി​ന്നാ​യി​രി​ക്കും അതു ഭരണം നടത്തു​ന്നത്‌. പിന്നീ​ടൊ​രി​ക്ക​ലും മനുഷ്യർക്ക്‌ അനീതി അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. (ദാനി​യേൽ 2:44) അന്നു മുൻവി​ധി​യു​ണ്ടാ​യി​രി​ക്കില്ല. എല്ലാവർക്കും പരസ്‌പരം അംഗീ​ക​രി​ക്കാ​നുള്ള മനസ്സു​ണ്ടാ​യി​രി​ക്കും. ആളുകൾ ഇന്ന്‌ അനുഭ​വി​ക്കുന്ന എല്ലാ അനീതി​കൾക്കും ദൈവം അന്ന്‌ പരിഹാ​രം വരുത്തും.—ലൂക്കോസ്‌ 18:7.

  2. 2. എല്ലാവ​രും സമാധാ​ന​ത്തോ​ടെ ജീവി​ക്കും. അക്രമ​വും യുദ്ധവും കാരണം അന്ന്‌ ആരും കഷ്ടപ്പെ​ടേ​ണ്ടി​വ​രില്ല. (സങ്കീർത്തനം 46:9) സമാധാ​ന​ത്തോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ മാത്ര​മുള്ള ലോകം സുരക്ഷി​ത​മായ ഒരു ഇടമാ​യി​രി​ക്കും.—സങ്കീർത്തനം 72:7.

  3. 3. എല്ലാവ​രും സ്വസ്ഥമാ​യി എന്നേക്കും ഈ ഭൂമി​യിൽ ജീവി​ക്കും. എല്ലാവർക്കും തമ്മിൽത്ത​മ്മിൽ നല്ല സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കും. (മത്തായി 22:39) ഒന്നും, മനസ്സിനെ വിഷമി​പ്പി​ക്കുന്ന ചിന്തക​ളോ ഓർമ​ക​ളോ പോലും ആരെയും അലട്ടില്ല. (യശയ്യ 65:17) വെറു​പ്പും വിദ്വേ​ഷ​വും എല്ലാം പഴങ്കഥ​യാ​കുന്ന ആ കാലത്ത്‌ മനുഷ്യർ “സമാധാ​ന​സ​മൃ​ദ്ധി​യിൽ അത്യധി​കം ആനന്ദി​ക്കും.”—സങ്കീർത്തനം 37:11.

അങ്ങനെ​യൊ​രു ലോകത്ത്‌ ജീവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഇപ്പോൾപ്പോ​ലും ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ തങ്ങളുടെ ഉള്ളിൽനിന്ന്‌ വെറുപ്പ്‌ പിഴു​തെ​റി​യാൻ ആളുകൾക്കു പറ്റുന്നുണ്ട്‌. (സങ്കീർത്തനം 37:8) ലോക​മെ​ങ്ങു​മുള്ള ലക്ഷക്കണ​ക്കിന്‌ വരുന്ന യഹോ​വ​യു​ടെ സാക്ഷികൾ അതിനാ​യി ശ്രമി​ക്കു​ന്നു. പല സംസ്‌കാ​ര​ങ്ങ​ളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലും നിന്നു​ള്ള​വ​രാണ്‌ അവർ. എങ്കിലും അവർ ഒരു കുടും​ബം​പോ​ലെ സ്‌നേ​ഹ​ത്തി​ലും ഐക്യ​ത്തി​ലും ജീവി​ക്കു​ന്നു.—യശയ്യ 2:2-4.

അനീതി സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കി. അതു നിങ്ങളു​മാ​യി പങ്കു​വെ​ക്കാൻ അവർക്കു സന്തോ​ഷമേ ഉള്ളൂ. വെറു​പ്പി​നെ​യും വിദ്വേ​ഷ​ത്തെ​യും പതി​യെ​പ്പ​തി​യെ സ്‌നേ​ഹം​കൊണ്ട്‌ മൂടാൻ ആ വിവരങ്ങൾ നിങ്ങളെ സഹായി​ക്കും. ആരെങ്കി​ലും നിങ്ങ​ളോ​ടു മര്യാ​ദ​യി​ല്ലാ​തെ ഇടപെ​ടു​ന്നു​ണ്ടോ, നിങ്ങളെ വെറു​പ്പോ​ടെ കാണു​ന്നു​ണ്ടോ? അവരോ​ടു​പോ​ലും എങ്ങനെ സ്‌നേഹം കാണി​ക്കാ​മെന്നു നിങ്ങൾ പഠിക്കും. അപ്പോൾ നിങ്ങൾക്കു സന്തോഷം കിട്ടും, മറ്റുള്ള​വ​രു​മാ​യുള്ള ബന്ധം മെച്ച​പ്പെ​ടും. മാത്രമല്ല, വെറു​പ്പും പകയും ഇല്ലാത്ത ദൈവ​ത്തി​ന്റെ രാജ്യ​ത്തിൽ ആയിരി​ക്കാൻ എന്തു ചെയ്യാ​മെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കും.—സങ്കീർത്തനം 37:29.