വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം അറിയുന്നതിന്റെ പ്രയോജനം

ഉത്തരം അറിയുന്നതിന്റെ പ്രയോജനം

ഒരു സ്രഷ്ടാ​വു​ണ്ടോ എന്ന്‌ അറിഞ്ഞിട്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? തെളി​വു​ക​ളിൽനിന്ന്‌ സർവശ​ക്ത​നായ ഒരു ദൈവ​മു​ണ്ടെന്നു നിങ്ങൾക്കു ബോധ്യ​മാ​യെ​ങ്കിൽ ബൈബിൾ ദൈവം എഴുതി​ച്ച​താണ്‌ എന്നതി​നുള്ള തെളി​വു​കൾ നോക്കാ​നും നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ നിങ്ങളെ കാത്തി​രി​ക്കു​ന്നത്‌ ഈ പ്രയോ​ജ​ന​ങ്ങ​ളാണ്‌.

ആസ്വാ​ദ്യ​ക​ര​മായ ജീവിതം

ബൈബിൾ പറയു​ന്നത്‌: “ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങ​ളും നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.”—പ്രവൃ​ത്തി​കൾ 14:17.

അർഥം: പ്രകൃ​തി​യിൽ നിങ്ങൾ ആസ്വദി​ക്കു​ന്ന​തെ​ല്ലാം സ്രഷ്ടാ​വി​ന്റെ സമ്മാന​മാണ്‌. ആ സ്രഷ്ടാവ്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ എത്ര​ത്തോ​ളം കരുതു​ന്നു​ണ്ടെന്ന്‌ അറിയു​മ്പോൾ ഈ സമ്മാന​ങ്ങ​ളോ​ടുള്ള നിങ്ങളു​ടെ വിലമ​തിപ്പ്‌ ഒന്നുകൂ​ടെ കൂടും.

പ്രയോ​ജനം ചെയ്യുന്ന ഉപദേ​ശ​ങ്ങൾ

ബൈബിൾ പറയു​ന്നത്‌: “നീ നീതി​യും ന്യായവും ശരിയും എന്താ​ണെന്നു മനസ്സി​ലാ​ക്കും; സകല സന്മാർഗ​വും തിരി​ച്ച​റി​യും.”—സുഭാ​ഷി​തങ്ങൾ 2:9.

അർഥം: നിങ്ങളെ സൃഷ്ടിച്ച ദൈവ​ത്തി​നു നിങ്ങൾ സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ വേണ്ടത്‌ എന്താ​ണെന്ന്‌ അറിയാം. ബൈബിൾ പരി​ശോ​ധി​ച്ചാൽ ജീവി​ത​ത്തിൽ പ്രയോ​ജനം ചെയ്യുന്ന പല കാര്യ​ങ്ങ​ളും നിങ്ങൾക്കു പഠിക്കാൻ പറ്റും.

ചോദ്യ​ങ്ങൾക്കുള്ള ഉത്തരം

ബൈബിൾ പറയു​ന്നത്‌: ‘നീ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടും.’—സുഭാ​ഷി​തങ്ങൾ 2:5.

അർഥം: ഒരു സ്രഷ്ടാ​വു​ണ്ടെന്നു മനസ്സി​ലാ​ക്കു​ന്നത്‌ ഇതു​പോ​ലുള്ള ചോദ്യ​ങ്ങ​ളു​ടെ ഉത്തരം കണ്ടെത്താൻ സഹായി​ക്കും: ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌? എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​ക​ളു​ള്ളത്‌? മരിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌? ഇതിനുള്ള തൃപ്‌തി​ക​ര​മായ ഉത്തരം ബൈബി​ളി​ലുണ്ട്‌.

ഭാവി​യി​ലേക്ക്‌ ഒരു പ്രതീക്ഷ

ബൈബിൾ പറയു​ന്നത്‌: “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”—യിരെമ്യ 29:11.

അർഥം: ഭാവി​യിൽ ദുഷ്ടത​യും കഷ്ടപ്പാ​ടും മരണം​പോ​ലും ഇല്ലാതാ​ക്കു​മെന്നു ദൈവം വാക്കു​ത​ന്നി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ വിശ്വ​സി​ക്കു​ക​യാ​ണെ​ങ്കിൽ പ്രശ്‌ന​ങ്ങളെ ധൈര്യ​ത്തോ​ടെ നേരി​ടാ​നാ​കും.