വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെളിവുകൾ നോക്കൂ

തെളിവുകൾ നോക്കൂ

ഈ ലക്കം ഉണരുക!-യിൽ പ്രപഞ്ചം സൃഷ്ടി​ക്ക​പ്പെ​ട്ട​താണ്‌ എന്നതി​നുള്ള ചില തെളി​വു​കൾ കാണാം. ഈ തെളി​വു​കൾ നോക്കി​യിട്ട്‌ ഒരു സ്രഷ്ടാ​വു​ണ്ടെന്നു വിശ്വ​സി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ണ്ടോ എന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം. താഴെ കൊടു​ത്തി​രി​ക്കുന്ന വീഡി​യോ​ക​ളി​ലും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും നിങ്ങൾക്ക്‌ അറിയാൻ താത്‌പ​ര്യ​മുള്ള വിവരങ്ങൾ കണ്ടേക്കാം. ഈ തലക്കെ​ട്ടു​കൾ jw.org-ൽ സെർച്ച്‌ ചെയ്യൂ:

വിദ്യാഭ്യാസമുള്ള പലരും സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യങ്ങൾ എന്ന പരമ്പര കാണുക.

പരിണാമത്തെക്കുറിച്ചുള്ള പഠിപ്പി​ക്ക​ലു​കൾക്ക്‌ അടിസ്ഥാ​ന​മു​ണ്ടോ?

ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ലെ, “ജീവൻ എങ്ങനെ ഉണ്ടായി?” എന്ന 6-ാം പാഠം വായി​ക്കുക.

ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​തിൽ കാര്യ​മു​ണ്ടോ?

ദൈവവിശ്വാസത്തെക്കുറിച്ച്‌—സമപ്രാ​യ​ക്കാർ പറയു​ന്നത്‌ എന്ന വീഡി​യോ കാണുക.

ബൈബിളിൽ വിശ്വ​സി​ക്കു​ന്ന​തിൽ കാര്യ​മു​ണ്ടോ?

ജീവന്റെ ഉത്ഭവം —പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ എന്ന ലഘുപ​ത്രിക വായി​ക്കുക.