വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ബൈബിൾ​—പിന്നിട്ട വഴികളിലൂടെ

ബൈബിൾ നശിക്കാ​തെ ഇന്നും നിലനിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബിൾ നശിക്കാ​തെ ഇന്നും നിലനിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബിൾ നശിക്കാ​തെ ഇപ്പോ​ഴും നിലനിൽക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ ഇന്നു നിങ്ങൾക്ക്‌ അത്‌ വാങ്ങാ​നും വായി​ക്കാ​നും കഴിയും. വായി​ക്കാ​നാ​യി ബൈബി​ളി​ന്റെ നല്ല ഒരു പരിഭാഷ നിങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ ഒരു കാര്യം ഉറപ്പി​ക്കാം, അത്‌ ബൈബി​ളി​ന്റെ മൂലപാ​ഠ​ത്തോട്‌ പറ്റിനിൽക്കുന്ന ഒന്നാ​ണെന്ന്‌. * ബൈബി​ളി​ന്റെ ചരിത്രം നോക്കി​യാൽ, അതിലെ സന്ദേശ​ത്തിന്‌ മാറ്റം വരുത്താ​നുള്ള ശ്രമങ്ങ​ളെ​യും എതിർപ്പു​ക​ളെ​യും അത്‌ അതിജീ​വി​ച്ചു. അതിന്റെ പകർപ്പു​കൾ ജീർണിച്ച്‌ നഷ്ടപ്പെട്ടു പോയില്ല. എങ്ങനെ​യാണ്‌ ബൈബിൾ ഇതി​നെ​യെ​ല്ലാം അതിജീ​വിച്ച്‌ നമ്മുടെ കൈക​ളിൽ എത്തിയത്‌. ഈ പുസ്‌ത​ക​ത്തിന്‌ എന്താണ്‌ ഇത്ര പ്രത്യേ​കത?

“ബൈബിൾ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാനം തന്നെയാ​ണെന്ന്‌ ഇപ്പോൾ എനിക്ക്‌ ബോധ്യ​മാ​യി”

‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​മാണ്‌’ എന്നെഴു​തിയ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ അതേ അഭി​പ്രാ​യ​മാണ്‌ ബൈബിൾ പഠിച്ച പലരു​ടെ​യും. (2 തിമൊ​ഥെ​യൊസ്‌ 3:16) ബൈബിൾ അതിജീ​വി​ക്കാൻ കാരണം അത്‌ ദൈവ​ത്തി​ന്റെ വചനമാ​യ​തു​കൊ​ണ്ടാ​ണെ​ന്നും ദൈവ​മാണ്‌ അത്‌ സംരക്ഷി​ച്ച​തെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു. ഈ പറഞ്ഞ​തെ​ല്ലാം ശരിയാ​ണോ എന്നറി​യാൻ ആമുഖ​ലേ​ഖ​ന​ത്തിൽ നമ്മൾ കണ്ട ഫൈസൽ, ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചു. പഠിച്ചു കഴിഞ്ഞ​പ്പോൾ ശരിക്കും അദ്ദേഹം അത്ഭുത​പ്പെ​ട്ടു​പോ​യി. ക്രൈ​സ്‌തവ സമൂഹ​ത്തിൽ വളരെ പ്രചാ​ര​ത്തി​ലുള്ള പല പഠിപ്പി​ക്ക​ലു​ക​ളും ബൈബി​ളി​ലു​ള്ളതല്ല എന്ന കാര്യം അദ്ദേഹം പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കി. ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യത്‌ അദ്ദേഹത്തെ ഒത്തിരി ആകർഷി​ച്ചു.

“ബൈബിൾ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാനം തന്നെയാ​ണെന്ന്‌ ഇപ്പോൾ എനിക്ക്‌ ബോധ്യ​മാ​യി” എന്ന്‌ അദ്ദേഹം പറയുന്നു. “ഈ പ്രപഞ്ചം ഉണ്ടാക്കിയ ദൈവ​ത്തിന്‌ നമുക്ക്‌ ഒരു പുസ്‌തകം തരാനും അത്‌ സംരക്ഷി​ക്കാ​നും ഉള്ള കഴിവി​ല്ലേ? അങ്ങനെ ചെയ്യാൻ ദൈവ​ത്തിന്‌ ശക്തി ഇല്ലെങ്കിൽ, ദൈവ​ത്തിന്‌ പരിമി​തി​ക​ളുണ്ട്‌ എന്ന്‌ വരില്ലേ? സർവശ​ക്ത​നായ ദൈവത്തെ ചോദ്യം ചെയ്യാൻ ഈ ഞാൻ ആരാണ്‌?”—യശയ്യ 40:8.

^ ഖ. 3 “നിങ്ങൾക്ക്‌ എങ്ങനെ നല്ല ബൈബിൾ പരിഭാഷ തിര​ഞ്ഞെ​ടു​ക്കാം?” അതിനാ​യി വീക്ഷാ​ഗോ​പു​രം 2008 മേയ്‌ 1 (ഇംഗ്ലീഷ്‌) കാണുക.