വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ3

ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്‌

ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വും കാരണ​ഭൂ​ത​നും തന്നെയാ​ണ്‌ അതിന്റെ സംരക്ഷ​ക​നും. ഈ വാക്കുകൾ രേഖ​പ്പെ​ടു​ത്താൻ പ്രചോ​ദി​പ്പി​ച്ച​തും ആ വ്യക്തി​തന്നെ:

“ദൈവ​ത്തി​ന്റെ വചനമോ എന്നും നിലനിൽക്കു​ന്നു.”യശയ്യ 40:8.

സംശയ​മില്ല, മേൽപ്പ​റ​ഞ്ഞി​രി​ക്കു​ന്നതു സത്യം​തന്നെ. എന്നാൽ എബ്രായ-അരമായ തിരുവെഴുത്തുകളുടെയും a ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ​യും മൂല​പ്ര​തി​കൾ ഇപ്പോൾ ലഭ്യമല്ല. ആ സ്ഥിതിക്ക്‌ ഇന്നു നമ്മുടെ കൈയി​ലുള്ള ബൈബി​ളിൽ, ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ അതേ വിവര​ങ്ങൾത​ന്നെ​യാണ്‌ ഉള്ളതെന്ന്‌ എന്ത്‌ ഉറപ്പുണ്ട്‌?

പകർപ്പെ​ഴു​ത്തു​കാർ ദൈവ​വ​ചനം പരിര​ക്ഷി​ക്കു​ന്നു

എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ പരിര​ക്ഷി​ക്ക​പ്പെ​ടാൻ വലി​യൊ​രു സഹായ​മാ​യത്‌ എന്താ​ണെ​ന്നോ? പുരാ​ത​ന​നാ​ളിൽ തിരു​വെ​ഴു​ത്തു​കൾ പകർത്തി​യെ​ഴു​തുന്ന ഒരു രീതി​യു​ണ്ടാ​യി​രു​ന്നു. b ദൈവം ഏർപ്പെ​ടു​ത്തിയ ഒരു ക്രമീ​ക​ര​ണ​മാ​യി​രു​ന്നു അത്‌. ഉദാഹ​ര​ണ​ത്തിന്‌ നിയമ​ത്തി​ന്റെ പകർപ്പു സ്വന്തം കൈ​കൊണ്ട്‌ എഴുതി​യു​ണ്ടാ​ക്ക​ണ​മെന്ന്‌ യഹോവ ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാ​രോട്‌ ആവശ്യ​പ്പെട്ടു. (ആവർത്തനം 17:18) കൂടാതെ ലിഖി​ത​നി​യമം പരിര​ക്ഷി​ക്കാ​നും അതു ജനത്തെ പഠിപ്പി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം ദൈവം ലേവ്യരെ ഏൽപ്പിച്ചു. (ആവർത്തനം 31:26; നെഹമ്യ 8:7) ജൂതന്മാർ ബാബി​ലോ​ണിൽനിന്ന്‌ തിരി​ച്ചു​വ​ന്ന​ശേഷം പകർപ്പെ​ഴു​ത്തു​കാ​രു​ടെ അഥവാ ശാസ്‌ത്രി​മാ​രു​ടെ (സോഫ​റീ​മു​ക​ളു​ടെ) ഒരു കൂട്ടം രൂപം​കൊ​ണ്ടു. (എസ്ര 7:6, അടിക്കു​റിപ്പ്‌) കുറച്ച്‌ കാലം​കൊണ്ട്‌ ഈ ശാസ്‌ത്രി​മാർ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ 39 പുസ്‌ത​ക​ങ്ങ​ളു​ടെ അനേകം കോപ്പി​കൾ ഉണ്ടാക്കി.

നൂറ്റാ​ണ്ടു​കൾകൊണ്ട്‌ ശാസ്‌ത്രി​മാർ ഈ പുസ്‌ത​കങ്ങൾ അതീവ​ശ്ര​ദ്ധ​യോ​ടെ പകർത്തി​യെ​ഴു​തി. മധ്യയു​ഗ​ത്തിൽ മാസൊ​രി​റ്റു​കാർ എന്നറി​യ​പ്പെ​ടുന്ന ഒരു കൂട്ടം ജൂതശാ​സ്‌ത്രി​മാർ ഈ രീതി തുടർന്നു. മാസൊ​രി​റ്റു​കാർ പകർത്തി​യെ​ഴു​തിയ ഏറ്റവും പഴയ, പൂർണ​മായ കൈ​യെ​ഴു​ത്തു​പ്രതി എ.ഡി. 1008/1009-ലെ ലെനിൻഗ്രാ​ഡ്‌ കോഡ​ക്‌സാണ്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോ​ടെ ചാവു​കടൽ ചുരു​ളു​ക​ളിൽനിന്ന്‌ 220 ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ശകലങ്ങ​ളും കണ്ടെത്തി. ആ കൈ​യെ​ഴു​ത്തു​പ്ര​തി​കൾക്കു ലെനിൻഗ്രാ​ഡ്‌ കോഡ​ക്‌സി​നെ​ക്കാൾ ആയിര​ത്തി​ല​ധി​കം വർഷം പഴക്കമു​ണ്ടാ​യി​രു​ന്നു. ഇവ തമ്മിൽ താരത​മ്യം ചെയ്‌ത​പ്പോൾ വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം വ്യക്തമാ​യി: ചാവു​കടൽ ചുരു​ളു​ക​ളി​ലെ​യും ലെനിൻഗ്രാ​ഡ്‌ കോഡ​ക്‌സി​ലെ​യും പദങ്ങൾക്ക്‌ അൽപ്പസ്വൽപ്പം വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആശയത്തി​നു യാതൊ​രു മാറ്റവു​മു​ണ്ടാ​യി​രു​ന്നില്ല.

ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ 27 പുസ്‌ത​ക​ങ്ങ​ളു​ടെ കാര്യ​മോ? യേശു​ക്രി​സ്‌തു​വി​ന്റെ ചില അപ്പോ​സ്‌ത​ല​ന്മാ​രും ചില ആദിമ​കാല ശിഷ്യ​ന്മാ​രും ചേർന്നാ​ണ്‌ ഈ പുസ്‌ത​കങ്ങൾ രചിച്ചത്‌. ജൂതശാ​സ്‌ത്രി​മാ​രു​ടെ രീതി അനുക​രി​ച്ചു​കൊണ്ട്‌ ആദിമ​കാല ക്രിസ്‌ത്യാ​നി​കൾ ആ പുസ്‌ത​ക​ങ്ങ​ളു​ടെ കോപ്പി​കൾ ഉണ്ടാക്കി. (കൊ​ലോ​സ്യർ 4:16) റോമൻ ചക്രവർത്തി​യായ ഡയക്ലീ​ഷ്യ​നും മറ്റനേ​ക​രും ആദിമ​കാല ക്രിസ്‌തീ​യ​ലി​ഖി​ത​ങ്ങ​ളെ​ല്ലാം നശിപ്പി​ക്കാൻ ശ്രമി​ച്ചെ​ങ്കി​ലും ആയിര​ക്ക​ണ​ക്കി​നു പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ശകലങ്ങ​ളും ഇന്നുവരെ പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

കൂടാതെ ക്രിസ്‌തീ​യ​ലി​ഖി​തങ്ങൾ മറ്റു ഭാഷക​ളി​ലേക്കു മൊഴി​മാ​റ്റം നടത്തു​ക​യും ചെയ്‌തു. അർമേ​നി​യൻ, കോപ്‌ടി​ക്‌, എത്യോ​പിക്‌, ജോർജി​യൻ, ലത്തീൻ, സുറി​യാ​നി എന്നിങ്ങ​നെ​യുള്ള പുരാ​ത​ന​ഭാ​ഷ​ക​ളി​ലേ​ക്കാ​ണു ബൈബിൾ ആദ്യകാ​ല​ങ്ങ​ളിൽ വിവർത്തനം ചെയ്‌തത്‌.

പരിഭാ​ഷ​പ്പെ​ടു​ത്തേണ്ട ശരിയായ എബ്രായ, ഗ്രീക്കു പാഠങ്ങൾ

എല്ലാ പുരാതന ബൈബിൾകൈ​യെ​ഴു​ത്തു​പ്ര​തി​കളി​ലും ഒരേ പദപ്ര​യോ​ഗ​ങ്ങളല്ല ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അപ്പോൾ മൂലപാ​ഠ​ത്തിൽ എന്താണു​ണ്ടാ​യി​രു​ന്ന​തെന്ന്‌ എങ്ങനെ അറിയും?

ഒരു അധ്യാ​പകൻ 100 വിദ്യാർഥി​ക​ളോട്‌ ഒരു പുസ്‌ത​ക​ത്തി​ലെ ഒരു പാഠത്തി​ന്റെ പകർപ്പു​ണ്ടാ​ക്കാൻ ആവശ്യ​പ്പെ​ടു​ന്നെന്നു കരുതുക. ആ പാഠം നഷ്ടപ്പെ​ട്ടു​പോ​യാ​ലും ആ 100 കോപ്പി​കൾ താരത​മ്യം ചെയ്‌തു​നോ​ക്കി​യാൽ അറിയാം ആ പാഠത്തിൽ ശരിക്കും എന്തായി​രു​ന്നെന്ന്‌. ഓരോ വിദ്യാർഥി​യും എന്തെങ്കി​ലു​മൊ​ക്കെ തെറ്റുകൾ വരുത്തി​യേ​ക്കാം. പക്ഷേ എല്ലാവ​രും ഒരേ തെറ്റു വരുത്താ​നുള്ള സാധ്യത വളരെ കുറവാ​ണ്‌. അതു​പോ​ലെ ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ ആയിര​ക്ക​ണ​ക്കി​നു ശകലങ്ങ​ളും കോപ്പി​ക​ളും പണ്ഡിത​ന്മാർ താരത​മ്യം ചെയ്‌തു​നോ​ക്കു​മ്പോൾ, അവ പകർത്തി​യെ​ഴു​തി​യ​പ്പോൾ സംഭവിച്ച തെറ്റുകൾ കണ്ടുപി​ടി​ക്കാ​നും മൂലപാ​ഠ​ത്തി​ലു​ണ്ടാ​യി​രു​ന്നതു മനസ്സി​ലാ​ക്കാ​നും സാധി​ക്കും.

“മറ്റൊരു പുരാ​ത​ന​കൃ​തി​യും ഇത്ര കൃത്യ​ത​യോ​ടെ കൈമാ​റ​പ്പെ​ട്ടി​ട്ടില്ല എന്നു ധൈര്യ​മാ​യി പറയാം”

ബൈബി​ളി​ലെ മൂലപാ​ഠ​ത്തി​ലു​ണ്ടാ​യി​രുന്ന അതേ ആശയങ്ങൾത​ന്നെ​യാ​ണു നമുക്കു കൈമാ​റി​ക്കി​ട്ടി​യി​രി​ക്കു​ന്നത്‌ എന്നതിന്‌ എന്താണ്‌ ഉറപ്പ്‌? എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ പണ്ഡിത​നായ വില്യം എച്ച്‌. ഗ്രീൻ ഇങ്ങനെ പറഞ്ഞു: “മറ്റൊരു പുരാ​ത​ന​കൃ​തി​യും ഇത്ര കൃത്യ​ത​യോ​ടെ കൈമാ​റ​പ്പെ​ട്ടി​ട്ടില്ല എന്നു ധൈര്യ​മാ​യി പറയാം.” പുതിയ നിയമം എന്ന്‌ അറിയ​പ്പെ​ടുന്ന ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾപ​ണ്ഡി​ത​നായ എഫ്‌. എഫ്‌. ബ്രൂസ്‌ ഇങ്ങനെ എഴുതി: “വിശ്വ​പ്ര​സി​ദ്ധ​രായ ഗ്രന്ഥകാ​ര​ന്മാ​രു​ടെ എഴുത്തു​കൾ ആധികാ​രി​ക​മാണ്‌ എന്നതി​നുള്ള തെളി​വു​ക​ളെ​ക്കാൾ അധിക​മാ​ണു പുതിയ നിയമം ആധികാ​രി​ക​മാണ്‌ എന്നതി​നുള്ള തെളി​വു​കൾ. അതു ചോദ്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ആരും സ്വപ്‌ന​ത്തിൽപ്പോ​ലും ചിന്തി​ക്കു​ന്നില്ല.” അദ്ദേഹം തുടർന്നു: “പുതിയ നിയമം ലൗകി​ക​കൃ​തി​ക​ളു​ടെ ഒരു ശേഖര​മാ​യി​രു​ന്നെ​ങ്കിൽ അത്‌ ആധികാ​രി​ക​മാ​ണെന്ന്‌ ഒരു മടിയും​കൂ​ടാ​തെ ആരും അംഗീ​ക​രി​ച്ചേനേ.”

യശയ്യ 40-ാം അധ്യായം, ചാവു​കടൽ ചുരു​ളി​ലേത്‌ (ബി.സി. 125-100 കാലഘ​ട്ട​ത്തി​ലു​ള്ളത്‌)

ഏകദേശം ആയിരം വർഷം കഴിഞ്ഞുള്ള എബ്രായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​മാ​യി താരത​മ്യം ചെയ്‌ത​പ്പോൾ ചെറിയ വ്യത്യാ​സങ്ങൾ മാത്രമേ കാണാ​നാ​യു​ള്ളൂ; മിക്കതും അക്ഷരത്തി​ന്റെ കാര്യ​ത്തിൽ

യശയ്യ 40-ാം അധ്യായം, ഏകദേശം എ.ഡി. 930-ലെ ഒരു പ്രധാ​ന​പ്പെട്ട എബ്രായ മാസൊ​രി​റ്റിക്‌ പാഠമായ അലെപ്പോ കോഡ​ക്‌സി​ലേത്‌

എബ്രാ​യ​പാ​ഠം: ഇംഗ്ലീ​ഷി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം—എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ (1953-1960) റുഡോൾഫ്‌ കിറ്റലി​ന്റെ ബിബ്ലിയാ ഹെബ്രാ​യി​ക്കയെ ആധാര​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു. അതിനു ശേഷം ചാവു​കടൽ ചുരു​ളു​ക​ളും മറ്റു പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ഗവേഷണം ചെയ്‌ത​പ്പോൾ പുതിയ വിവരങ്ങൾ ലഭിച്ചു. അവ ഉൾക്കൊ​ള്ളി​ച്ചു​കൊണ്ട്‌ എബ്രാ​യ​പാ​ഠം പുതുക്കി ബിബ്ലിയാ ഹെബ്രാ​യിക്ക സ്റ്റുട്‌ഗാർട്ടെൻസ്യാ​യും പിന്നീട്‌ ബിബ്ലിയാ ഹെബ്രാ​യിക്ക ക്വിന്റാ​യും തയ്യാറാ​ക്കി. പണ്ഡി​തോ​ചി​ത​മായ ഈ കൃതി​ക​ളു​ടെ പ്രധാ​ന​പാ​ഠ​ത്തിൽ ലെനിൻഗ്രാ​ഡ്‌ കോഡ​ക്‌സ്‌ കൊടു​ത്തി​രി​ക്കു​ന്നു. അടിക്കു​റി​പ്പിൽ ശമര്യ പഞ്ചഗ്ര​ന്ഥി, ചാവു​കടൽ ചുരു​ളു​കൾ, ഗ്രീക്കി​ലുള്ള സെപ്‌റ്റു​വ​ജിന്റ്‌, അരമാ​യ​യി​ലുള്ള തർഗു​മു​കൾ, ലത്തീനി​ലുള്ള വൾഗേറ്റ്‌, സുറി​യാ​നി​യി​ലുള്ള പ്‌ശീത്താ എന്നിങ്ങ​നെ​യുള്ള ഉറവി​ട​ങ്ങ​ളി​ലെ പദപ്ര​യോ​ഗങ്ങൾ താരത​മ്യ​ത്തി​നാ​യി കൊടു​ത്തി​രി​ക്കു​ന്നു. പുതിയ ലോക ഭാഷാ​ന്തരം പരിഷ്‌ക​രി​ച്ച​പ്പോൾ ബിബ്ലിയാ ഹെബ്രാ​യിക്ക സ്റ്റുട്‌ഗാർട്ടെൻസ്യാ​യും ബിബ്ലിയാ ഹെബ്രാ​യിക്ക ക്വിന്റാ​യും പരി​ശോ​ധി​ച്ചി​രു​ന്നു.

ഗ്രീക്കു​പാ​ഠം: 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാനം പണ്ഡിത​ന്മാ​രായ ബി. എഫ്‌. വെസ്റ്റ്‌കോ​ട്ടും എഫ്‌. ജെ. എ. ഹോർട്ടും ഒരു ഗ്രീക്കു​പ്ര​മാ​ണ​പാ​ഠം തയ്യാറാ​ക്കി. അക്കാലത്ത്‌ മൂലപാ​ഠ​വു​മാ​യി ഏറ്റവും യോജി​പ്പി​ലാ​ണെന്ന്‌ അവർക്കു തോന്നിയ ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ശകലങ്ങ​ളും താരത​മ്യം ചെയ്‌താ​ണ്‌ അവർ അതു തയ്യാറാ​ക്കി​യത്‌. ആ പ്രമാ​ണ​പാ​ഠം ഉപയോ​ഗിച്ച്‌ 20-ാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ പുതിയ ലോക ബൈബിൾ ഭാഷാ​ന്ത​ര​ക്ക​മ്മി​റ്റി ഒരു പരിഭാഷ തയ്യാറാ​ക്കി. എ.ഡി. രണ്ടും മൂന്നും നൂറ്റാ​ണ്ടു​ക​ളി​ലേ​തെന്നു കരുത​പ്പെ​ടുന്ന പുരാ​ത​ന​പ​പ്പൈ​റ​സു​ക​ളും അവർ ഉപയോ​ഗി​ച്ചു. എന്നാൽ അതിനു ശേഷം കൂടുതൽ പപ്പൈ​റ​സു​കൾ ലഭ്യമാ​യി. കൂടാതെ നെസ്ലെ, അലൻഡ്‌ എന്നിവർ തയ്യാറാ​ക്കി​യ​തും യു​ണൈ​റ്റഡ്‌ ബൈബിൾ സൊ​സൈ​റ്റി​കൾ തയ്യാറാ​ക്കി​യ​തും പോലുള്ള പ്രമാ​ണ​പാ​ഠ​ങ്ങ​ളിൽ ഏറ്റവും പുതിയ പഠനങ്ങ​ളിൽനി​ന്നുള്ള വിവരങ്ങൾ ലഭ്യമാ​യി​രു​ന്നു. ഈ ഗവേഷ​ണ​ഫ​ല​ങ്ങ​ളിൽ ചിലതു പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഈ പരിഭാ​ഷ​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഈ പ്രമാ​ണ​പാ​ഠങ്ങൾ പരി​ശോ​ധി​ച്ചാൽ സത്യ​വേ​ദ​പു​സ്‌ത​കം​പോ​ലുള്ള ചില പഴയ ഭാഷാ​ന്ത​ര​ങ്ങ​ളി​ലുള്ള ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ചില വാക്യങ്ങൾ ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമ​ല്ലെ​ന്നും പിന്നീടു പകർപ്പെ​ഴു​ത്തു​കാർ കൂട്ടി​ച്ചേർത്ത​താ​ണെ​ന്നും വ്യക്തമാ​കും. എന്നാൽ കൂട്ടി​ച്ചേർത്ത ഈ വാക്യങ്ങൾ നീക്കു​ന്നതു മിക്ക ബൈബി​ളു​ക​ളു​ടെ​യും വാക്യ​ങ്ങ​ളു​ടെ ക്രമത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​ന്നു. കാരണം പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടുന്ന രീതി​യിൽ ബൈബി​ളി​ലെ വാക്യങ്ങൾ 16-ാം നൂറ്റാ​ണ്ടിൽത്തന്നെ തിരി​ച്ച​താണ്‌. മത്തായി 17:21; 18:11; 23:14; മർക്കോ​സ്‌ 7:16; 9:44, 46; 11:26; 15:28; ലൂക്കോ​സ്‌ 17:36; 23:17; യോഹ​ന്നാൻ 5:4; പ്രവൃ​ത്തി​കൾ 8:37; 15:34; 24:7; 28:29; റോമർ 16:24 എന്നിവ​യാ​ണു കൂട്ടി​ച്ചേർത്ത വാക്യങ്ങൾ. ഈ പരിഭാ​ഷ​യിൽ ആ വാക്യങ്ങൾ നീക്കം ചെയ്‌തി​ട്ട്‌ വാക്യ​നമ്പർ മാത്രം ഇട്ടിരി​ക്കു​ന്നു; എന്നി​ട്ടൊ​രു അടിക്കു​റി​പ്പും കൊടു​ത്തു.

മർക്കോസ്‌ 16-ന്റെ ദീർഘ​മായ ഉപസം​ഹാ​രം (9 മുതൽ 20 വരെയുള്ള വാക്യങ്ങൾ), മർക്കോസ്‌ 16-ന്റെ ഹ്രസ്വ​മായ ഉപസം​ഹാ​രം, യോഹ​ന്നാൻ 7:53–8:11-ലെ വാക്യങ്ങൾ എന്നിവ മൂലപാ​ഠ​ത്തി​ലി​ല്ലാ​യി​രു​ന്നു എന്നതു വ്യക്തമാ​ണ്‌. അതു​കൊണ്ട്‌ ഈ വാക്യങ്ങൾ ഈ പരിഭാ​ഷ​യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടില്ല. c

മൂലപാ​ഠ​ത്തി​ന്റെ ഏറ്റവും കൃത്യ​മായ അർഥ​ത്തെ​ക്കു​റിച്ച്‌ പണ്ഡിത​ന്മാർ പൊതു​വേ അംഗീ​ക​രി​ക്കുന്ന കാര്യങ്ങൾ ഉൾപ്പെ​ടു​ത്താ​നാ​യി ചില പദപ്ര​യോ​ഗ​ങ്ങ​ളും പൊരു​ത്ത​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ള​നു​സ​രിച്ച്‌ മത്തായി 7:13 ഇങ്ങനെ​യാണ്‌: “ഇടുങ്ങിയ വാതി​ലി​ലൂ​ടെ അകത്ത്‌ കടക്കുക. കാരണം നാശത്തി​ലേ​ക്കുള്ള വാതിൽ വീതി​യു​ള്ള​തും വഴി വിശാ​ല​വും ആണ്‌.” പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പഴയ പതിപ്പു​ക​ളിൽ “വാതിൽ” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. എന്നാൽ ഈ പദം മൂലപാ​ഠ​ത്തി​ലു​ണ്ടാ​യി​രു​ന്നെന്നു കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കൂടു​ത​ലാ​യി പഠിച്ച​പ്പോൾ വ്യക്തമാ​യി. അതു​കൊണ്ട്‌ “വാതിൽ” എന്ന പദം ഈ പരിഭാ​ഷ​യിൽ ഉൾപ്പെ​ടു​ത്തി. ഇതു​പോ​ലുള്ള മറ്റു പല മാറ്റങ്ങ​ളും വരുത്തി​യി​ട്ടുണ്ട്‌. എന്നാൽ ഇതെല്ലാം നിസ്സാ​ര​മായ മാറ്റങ്ങ​ളാണ്‌. ദൈവ​വ​ച​ന​ത്തി​ന്റെ അടിസ്ഥാ​ന​സ​ന്ദേ​ശത്തെ അതൊ​ന്നും ബാധി​ച്ചി​ട്ടില്ല.

2 കൊരി​ന്ത്യർ 4:13–5:4-ന്റെ ഒരു പപ്പൈ​റസ്‌ കൈ​യെ​ഴു​ത്തു​പ്രതി, ഏകദേശം എ.ഡി. 200-ലേത്‌

a ഇനിയുള്ള ഭാഗത്ത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ എന്നു മാത്രം പരാമർശി​ച്ചി​രി​ക്കു​ന്നു.

b തിരുവെഴുത്തുകൾ ആദ്യം എഴുതി​യതു നശിച്ചു​പോ​കുന്ന വസ്‌തു​ക്ക​ളി​ലാ​യി​രു​ന്നു. പകർത്തി​യെ​ഴു​തേ​ണ്ടി​വ​ന്ന​തി​ന്റെ ഒരു കാരണം ഇതാണ്‌.

c ഇവ മൂലപാ​ഠ​ത്തി​ലി​ല്ലാ​യി​രു​ന്നെന്നു കരുതാ​നുള്ള കാരണങ്ങൾ 1984-ൽ പുറത്തി​റ​ക്കിയ പുതിയ ലോക ഭാഷാ​ന്തരം—റഫറൻസു​ക​ളോ​ടു​കൂ​ടി​യത്‌ (ഇംഗ്ലീഷ്‌) എന്ന പതിപ്പി​ന്റെ അടിക്കു​റി​പ്പിൽ കാണാം.