വിവരങ്ങള്‍ കാണിക്കുക

എന്തിനാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ഓരോ വീട്ടി​ലും പോകു​ന്നത്‌?

എന്തിനാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ഓരോ വീട്ടി​ലും പോകു​ന്നത്‌?

“സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യരാ”ക്കാൻ യേശു തന്റെ അനുഗാ​മി​കൾക്ക്‌ കല്‌പന നൽകി. (മത്തായി 28:19, 20) പ്രസം​ഗ​വേ​ല​യ്‌ക്കാ​യി ശിഷ്യ​ന്മാ​രെ അയയ്‌ക്ക​വെ, ആളുകളെ അവരുടെ വീടു​ക​ളിൽ ചെന്നു​കണ്ട്‌ സുവി​ശേ​ഷം അറിയി​ക്കാൻ യേശു ആവശ്യ​പ്പെ​ട്ടു. (മത്തായി 10:7, 11-13) യേശു​വി​ന്റെ മരണ​ശേ​ഷ​വും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ “പരസ്യ​മാ​യും വീടു​തോ​റും” സുവി​ശേ​ഷം അറിയി​ച്ചു​കൊ​ണ്ടി​രു​ന്നു. (പ്രവൃ​ത്തി​കൾ 5:42; 20:20) ആ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌ ഞങ്ങളും വീടു​തോ​റും സുവി​ശേ​ഷം അറിയി​ക്കു​ന്നു. ആളുക​ളു​ടെ പക്കൽ സുവി​ശേ​ഷം എത്തിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ​മാണ്‌ ഇത്‌.