വിവരങ്ങള്‍ കാണിക്കുക

സ്വന്തം മതമു​ള്ള​വ​രെ യഹോ​വ​യു​ടെ സാക്ഷികൾ എന്തിനാണ്‌ സന്ദർശിക്കുന്നത്‌?

സ്വന്തം മതമു​ള്ള​വ​രെ യഹോ​വ​യു​ടെ സാക്ഷികൾ എന്തിനാണ്‌ സന്ദർശിക്കുന്നത്‌?

സ്വന്തം മതമു​ണ്ടെ​ങ്കി​ലും ബൈബിൾവി​ഷ​യ​ങ്ങൾ ചർച്ച ചെയ്യാൻ പലർക്കും താത്‌പ​ര്യ​മു​ള്ള​താ​യി ഞങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. ഞങ്ങളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യ വിശ്വാ​സം വെച്ചു​പു​ലർത്താ​നു​ള്ള സ്വാത​ന്ത്ര്യം ആളുകൾക്കു​ണ്ടെന്ന വസ്‌തുത ഞങ്ങൾ അംഗീ​ക​രി​ക്കു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ, ഞങ്ങളുടെ സന്ദേശം മറ്റൊ​രാ​ളു​ടെ മേൽ അടി​ച്ചേൽപ്പി​ക്കാൻ ഞങ്ങൾ ഒരിക്ക​ലും ശ്രമി​ക്കി​ല്ല.

മതത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​മ്പോൾ, ബൈബി​ളി​ന്റെ ഉപദേശം പിൻപ​റ്റി​ക്കൊണ്ട്‌ ‘സൗമ്യ​ത​യോ​ടും’ ‘ആദര​വോ​ടും’ കൂടെ ആളുക​ളോ​ടു സംസാ​രി​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു. (1 പത്രോസ്‌ 3:15) ഞങ്ങളുടെ സന്ദേശം ചിലർ തിരസ്‌ക​രി​ക്കു​മെന്ന്‌ ഞങ്ങൾക്ക്‌ അറിയാം. (മത്തായി 10:14) എന്നിരു​ന്നാ​ലും ആളുക​ളോ​ടു സംസാ​രി​ച്ചാൽ മാത്രമേ അവരുടെ പ്രതി​ക​ര​ണം മനസ്സി​ലാ​ക്കാ​നാ​കൂ. ആളുക​ളു​ടെ സാഹച​ര്യ​ങ്ങൾക്ക്‌ മാറ്റം വരാമെന്ന വസ്‌തു​ത​യും ഞങ്ങൾ തിരി​ച്ച​റി​യു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, തിരക്കു​മൂ​ലം ഞങ്ങളോ​ടു സംസാ​രി​ക്കാൻ തയ്യാറാ​കാ​തി​രു​ന്ന ഒരു വ്യക്തി മറ്റൊരു സമയത്ത്‌ സന്തോ​ഷ​ത്തോ​ടെ ഞങ്ങളു​മാ​യി സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ട്ടെ​ന്നു​വ​രാം. മറ്റു ചിലർ പുതിയ വെല്ലു​വി​ളി​ക​ളോ പ്രശ്‌ന​ങ്ങ​ളോ നേരി​ടു​മ്പോൾ ബൈബിൾ സന്ദേശ​ത്തോട്‌ താത്‌പ​ര്യം കാണി​ച്ചേ​ക്കാം. അതു​കൊണ്ട്‌ ഒരിക്കൽ കണ്ട വ്യക്തിയെ വീണ്ടും കാണാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു.