നമ്മുടെ ദുരിതങ്ങൾക്ക് ദൈവമാണോ കുറ്റക്കാരൻ?
ബൈബിളിന്റെ ഉത്തരം
അല്ല എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. ദുരിതങ്ങൾ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ ആദ്യമനുഷ്യജോടികൾ തെറ്റും ശരിയും സംബന്ധിച്ച് സ്വന്തം നിലവാരങ്ങൾ തിരഞ്ഞെടുക്കുകയും ദൈവത്തിനെതിരെ മത്സരിക്കുകയും ചെയ്തു. അവർ ദൈവത്തിൽനിന്ന് അകന്നുമാറി അതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചു.
അവരുടെ തെറ്റായ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് നമ്മളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മനുഷ്യരുടെ ദുരിതങ്ങൾക്ക് തുടക്കമിട്ടത് ദൈവം അല്ല, ഒരിക്കലും അല്ല.
ബൈബിൾ പറയുന്നു: “പരീക്ഷ നേരിടുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാകുന്നു” എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങളാൽ ദൈവത്തെ ആർക്കും പരീക്ഷിക്കുക സാധ്യമല്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.” (യാക്കോബ് 1:13) ദൈവപ്രീതിയുള്ളവർ ഉൾപ്പെടെ എല്ലാവരെയും ദുരിതങ്ങൾ ഞെരുക്കുന്നു.