വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ബൈബിളിന്‍റെ വീക്ഷണം

കഷ്ടപ്പാ​ടു​കൾ

കഷ്ടപ്പാ​ടു​കൾ

കഷ്ടപ്പാ​ടു​ക​ളു​ടെ കാരണം ദൈവ​മാ​ണെന്ന്, അല്ലെങ്കിൽ ദൈവ​ത്തിന്‌ നമ്മുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മി​ല്ലെന്ന് ചില ആളുകൾ ചിന്തി​ക്കു​ന്നു. ബൈബി​ളി​ന്‍റെ വീക്ഷണ​വും അതുത​ന്നെ​യാ​ണോ? ഉത്തരം നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

കഷ്ടപ്പാ​ടു​ക​ളു​ടെ കാരണ​ക്കാ​രൻ ദൈവ​മാ​ണോ?

“ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം.”ഇയ്യോബ്‌ 34:12.

ആളുകൾ പറയുന്നത്‌

ദൈവ​ത്തി​ന്‍റെ ഇഷ്ടപ്ര​കാ​ര​മാണ്‌ എല്ലാ കാര്യ​ങ്ങ​ളും സംഭവി​ക്കു​ന്ന​തെ​ന്നും നമ്മൾ കഷ്ടപ്പെ​ടാൻ ദൈവ​മാണ്‌ കാരണ​മെ​ന്നും ആളുകൾ വിശ്വ​സി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രകൃ​തി​വി​പ​ത്തു​കൾ ഉണ്ടാകുമ്പോൾ അത്‌ ദൈവം പാപി​കളെ ശിക്ഷി​ക്കാൻ ഉപയോ​ഗി​ക്കുന്ന ഒരു വിധമാ​ണെന്ന് ചിലർ ചിന്തി​ക്കു​ന്നു.

ബൈബിൾ പറയുന്നത്‌

നമ്മൾ കഷ്ടപ്പെ​ടാൻ ദൈവം ഇടയാക്കുന്നില്ലെന്ന് ബൈബിൾ വ്യക്തമാ​യി പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഏതെങ്കി​ലും പ്രയാ​സ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​ക​യാ​ണെ​ങ്കിൽ “ദൈവം എന്നെ പരീക്ഷി​ക്കു​ക​യാ​കു​ന്നു” എന്ന് ആരും പറയാ​തി​രി​ക്കട്ടെ. എന്തു​കൊണ്ട്? “ദോഷ​ങ്ങ​ളാൽ ദൈവത്തെ ആർക്കും പരീക്ഷി​ക്കുക സാധ്യമല്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (യാക്കോബ്‌ 1:13) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നമ്മൾ നേരി​ടുന്ന പരി​ശോ​ധ​ന​കൾക്കും അതെത്തു​ടർന്ന് വരുന്ന കഷ്ടതകൾക്കും ദൈവം കാരണ​ക്കാ​രനല്ല. അങ്ങനെ ചെയ്യു​ന്നത്‌ ദുഷ്ടത​യാ​യി​രി​ക്കും. ദൈവം ഒരിക്ക​ലും “ദുഷ്ടത പ്രവർത്തി​ക്ക​യില്ല.”—ഇയ്യോബ്‌ 34:12.

എങ്കിൽപ്പിന്നെ, ദുഷ്ടത​യ്‌ക്കു പിന്നിൽ ആരാണ്‌? എന്തു​കൊ​ണ്ടാണ്‌ ആളുകൾ കഷ്ടപ്പെ​ടു​ന്നത്‌? അപൂർണ​രായ മനുഷ്യർ സഹമനു​ഷ്യ​രെ കഷ്ടത്തി​ലാ​ക്കു​ന്നു​വെ​ന്ന​താണ്‌ ഒരു കാരണം. (സഭാ​പ്ര​സം​ഗി 8:9) കൂടാതെ, ‘യാദൃ​ച്ഛി​ക​മായ സംഭവങ്ങൾ’ അതായത്‌, ഒരു പ്രത്യേ​ക​സ​മ​യത്ത്‌ ഒരു പ്രത്യേ​ക​സാ​ഹ​ച​ര്യ​ത്തിൽ നമ്മൾ ആയി​പ്പോ​കു​ന്ന​തും കഷ്ടപ്പാ​ടു​കൾക്ക് ഇടയാ​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 9:11, പി.ഒ.സി.) എല്ലാറ്റി​ലും ഉപരി, “ഈ ലോക​ത്തി​ന്‍റെ അധിപതി”യായ സാത്താ​നാണ്‌ മനുഷ്യ​രു​ടെ കഷ്ടപ്പാ​ടു​കൾക്ക് കാരണ​ക്കാ​രൻ എന്ന് ബൈബിൾ പഠിപ്പി​ക്കു​ന്നു. ‘സർവ​ലോ​ക​വും ഈ ദുഷ്ടന്‍റെ അധീന​ത​യി​ലാണ്‌ കിടക്കു​ന്നത്‌.’ (യോഹ​ന്നാൻ 12:31; 1 യോഹ​ന്നാൻ 5:19) അതു​കൊണ്ട്, ആളുകൾ ഇന്ന് കഷ്ടം അനുഭ​വി​ക്കു​ന്ന​തി​ന്‍റെ പിന്നിൽ ദൈവമല്ല, സാത്താ​നാണ്‌.

 ദൈവ​ത്തിന്‌ നമ്മുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടോ?

“അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു.”യെശയ്യാ​വു 63:9

ആളുകൾ പറയുന്നത്‌

നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളെ​ക്കു​റിച്ച് ദൈവ​ത്തിന്‌ യാതൊ​രു ചിന്തയു​മി​ല്ലെന്ന് ആളുകൾ വിചാ​രി​ക്കു​ന്നു. ഒരു എഴുത്തു​കാ​രന്‍റെ അഭി​പ്രാ​യ​ത്തിൽ, “നമ്മുടെ കഷ്ടപ്പാ​ടു​ക​ളിൽ ദൈവ​ത്തിന്‌ മനസ്സലി​വോ സഹതാ​പ​മോ ഇല്ല.” ഒരു ദൈവ​മു​ണ്ടെ​ങ്കിൽത്തന്നെ അവൻ മനുഷ്യ​രെ “ദയയി​ല്ലാ​തെ നിസ്സം​ഗ​ത​യോ​ടെ​യാണ്‌” വീക്ഷി​ക്കു​ന്ന​തെന്ന് അദ്ദേഹം ന്യായ​വാ​ദം ചെയ്യുന്നു.

ബൈബിൾ പറയുന്നത്‌

ദൈവത്തെ ദയയി​ല്ലാ​ത്ത​വ​നാ​യോ നിസ്സം​ഗ​നാ​യോ അല്ല ബൈബിൾ ചിത്രീ​ക​രി​ക്കു​ന്നത്‌. പകരം, നമ്മുടെ കഷ്ടപ്പാ​ടു​കൾ ദൈവത്തെ അതിയാ​യി വേദനി​പ്പി​ക്കു​ന്നെ​ന്നും എത്രയും പെട്ടെന്ന് ദൈവം അവയ്‌ക്ക് അറുതി​വ​രു​ത്തു​മെ​ന്നും അത്‌ പഠിപ്പി​ക്കു​ന്നു. നമുക്ക് ആശ്വാസം നൽകുന്ന മൂന്നു കാര്യങ്ങൾ ബൈബി​ളിൽനിന്ന് നോക്കാം.

നമ്മുടെ കഷ്ടപ്പാടുകൾ ദൈവം അറിയുന്നു. മനുഷ്യ​രു​ടെ കഷ്ടപ്പാ​ടു​കൾ ആരംഭിച്ച നാൾമു​തൽ അവർ പൊഴി​ക്കുന്ന ഒരു തുള്ളി കണ്ണുനീർപോ​ലും സകലവും ‘സൂക്ഷ്മ​മാ​യി നിരീ​ക്ഷി​ക്കുന്ന’ യഹോവയുടെ * ശ്രദ്ധയിൽപ്പെ​ടാ​തെ പോയി​ട്ടില്ല. (സങ്കീർത്തനം 11:4; 56:8) ഉദാഹ​ര​ണ​ത്തിന്‌, പുരാതന കാലത്തെ ദൈവ​ജനം കഷ്ടതക​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ “എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു” എന്ന് ദൈവം പറഞ്ഞു. അതിന്‍റെ അർഥം ദൈവം അവരുടെ വേദനകൾ കണ്ടു എന്നു മാത്ര​മാ​ണോ? ഒരിക്ക​ലും അല്ല. “ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു” എന്നും ദൈവം കൂട്ടി​ച്ചേർത്തു. (പുറപ്പാ​ടു 3:7) ഇത്‌ സൂചി​പ്പി​ക്കു​ന്നത്‌, നമ്മൾ അനുഭ​വി​ക്കുന്ന ഏതൊരു കഷ്ടപ്പാ​ടു​ക​ളു​ടെ ആഴവും വ്യാപ്‌തി​യും മറ്റുള്ള​വർക്ക് അറിയാ​നോ പൂർണ​മാ​യി മനസ്സി​ലാ​ക്കാ​നോ സാധി​ച്ചി​ല്ലെ​ങ്കി​ലും, ദൈവ​ത്തിന്‌ സകല വിശദാം​ശ​ങ്ങ​ളും അറിയാം എന്നാണ്‌. ഈ സത്യം അനേകരെ ആശ്വസി​പ്പി​ച്ചി​രി​ക്കു​ന്നു.—സങ്കീർത്തനം 31:7; സദൃശ​വാ​ക്യ​ങ്ങൾ 14:10.

നമ്മൾ കഷ്ടത അനുഭവിക്കുമ്പോൾ ദൈവം വേദനിക്കുന്നു. മനുഷ്യർ അനുഭ​വി​ക്കുന്ന കഷ്ടതകൾ യഹോ​വ​യാം ദൈവ​ത്തിന്‌ കേവലം അറിയാമെന്ന് മാത്രമല്ല, അത്‌ ദൈവത്തെ അതിയാ​യി വേദനിപ്പിക്കുയും ചെയ്യുന്നു. പുരാതന കാലത്തെ ദൈവ​ദാ​സ​രു​ടെ കാര്യം എടുക്കുക, അവർക്കു പ്രയാ​സങ്ങൾ നേരി​ട്ട​പ്പോൾ അത്‌ ദൈവത്തെ ശരിക്കും വേദനി​പ്പി​ച്ചു. “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (യെശയ്യാ​വു 63:9) ദൈവം മനുഷ്യ​നെ​ക്കാ​ളും ഉന്നതനാ​ണെ​ങ്കി​ലും അവർ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ ദൈവ​ത്തിന്‌ സമാനു​ഭാ​വം തോന്നു​ന്നു, അതായത്‌ ഹൃദയ​ത്തിൽ വേദന അനുഭ​വ​പ്പെ​ടു​ന്നു. അതെ, യഹോവ “മഹാ കരുണ​യും മനസ്സലി​വു​മു​ള്ളവ”നാണ്‌. (യാക്കോബ്‌ 5:11, സത്യവേപുസ്‌തകം) അതുമാ​ത്രമല്ല, കഷ്ടപ്പാ​ടു​കൾ സഹിക്കാൻ യഹോവ നമ്മെ ശക്തരാ​ക്കു​ക​യും ചെയ്യുന്നു.—ഫിലി​പ്പി​യർ 4:12, 13.

എല്ലാ കഷ്ടതകളും ദൈവം തുടച്ചുനീക്കും. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്, മുഴു​മാ​ന​വ​രാ​ശി​യു​ടെ​യും കഷ്ടതകൾ ദൈവം പരിപൂർണ​മാ​യി തുടച്ചു​നീ​ക്കും. സ്വർഗ​ത്തിൽനി​ന്നു ഭരിക്കുന്ന ഒരു ഗവണ്മെന്‍റിലൂടെയായിരിക്കും ദൈവം അത്‌ യാഥാർഥ്യ​മാ​ക്കു​ന്നത്‌. ആ നാളു​ക​ളെ​ക്കു​റിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” (വെളി​പാട്‌ 21:4) ആകട്ടെ, ഇതി​നോ​ടകം മരിച്ചു​പോ​യ​വരെ സംബന്ധിച്ച് എന്ത്? കഷ്ടതക​ളി​ല്ലാത്ത ജീവിതം ആസ്വദി​ക്കാൻ ദൈവം അവരെ ജീവനി​ലേക്കു തിരികെ വരുത്തും. (യോഹ​ന്നാൻ 5:28, 29) ആ നല്ല നാളു​ക​ളിൽ, കഴിഞ്ഞ​കാല യാതനകൾ ആരു​ടെ​യെ​ങ്കി​ലും മനസ്സി​ലേക്കു വീണ്ടും വരുമോ? ഒരിക്ക​ലു​മില്ല! “മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല” എന്നാണ്‌ യഹോവ വാഗ്‌ദാ​നം ചെയ്യു​ന്നത്‌.—യെശയ്യാ​വു 65:17. * ▪ (g15-E 01)

^ ഖ. 13 ബൈബിളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്‍റെ പേരാണ്‌ യഹോവ.