വിവരങ്ങള്‍ കാണിക്കുക

ദൈവം ത്രിത്വമാണോ?

ദൈവം ത്രിത്വമാണോ?

ബൈബി​ളി​ന്റെ ഉത്തരം

 പല ക്രിസ്‌തീ​യ മതവി​ഭാ​ഗ​ങ്ങ​ളും ദൈവം ഒരു ത്രിത്വ​മാ​ണെ​ന്നു പഠിപ്പി​ക്കു​ന്നു. എങ്കിലും, ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം ഇങ്ങനെ പറയുന്നു: “ത്രിത്വ​മെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേ​ശ​മോ പുതി​യ​നി​യ​മ​ത്തിൽ കാണ​പ്പെ​ടു​ന്നി​ല്ല . . . ത്രി​ത്വോ​പ​ദേ​ശം സാവകാ​ശം അനേക നൂററാ​ണ്ടു​ക​ളി​ലൂ​ടെ​യും പല ഭിന്നത​ക​ളി​ലൂ​ടെ​യു​മാണ്‌ വികാസം പ്രാപി​ച്ചത്‌.”

 വാസ്‌ത​വ​ത്തിൽ, ദൈവം ത്രിത്വ​ത്തി​ന്റെ ഭാഗമാ​ണെ​ന്നു ബൈബി​ളിൽ ഒരിട​ത്തും പറഞ്ഞി​ട്ടി​ല്ല. പിൻവ​രു​ന്ന ബൈബിൾവാ​ക്യ​ങ്ങൾ നോക്കുക:

 “യഹോവ നമ്മുടെ ദൈവ​മാ​കു​ന്നു.”—ആവർത്തനം 6:4.

 “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വ​ഭൂ​മി​ക്കും​മീ​തെ അത്യു​ന്ന​തൻ എന്ന്‌ അറിയും.”—സങ്കീർത്ത​നം 83:18.

 “ഏകസത്യ​ദൈ​വ​മാ​യ നിന്നെ​യും നീ അയച്ച യേശു​ക്രിസ്‌തു​വി​നെ​യും അവർ അറിയു​ന്ന​ത​ല്ലോ നിത്യജീവൻ.”—യോഹ​ന്നാൻ 17:3.

 “ദൈവം ഒരുവനേയുള്ളൂ.”—ഗലാത്യർ 3:20.

 ദൈവം ത്രിത്വ​മാ​ണെ​ന്നു പല ക്രിസ്‌തീ​യ മതവി​ഭാ​ഗ​ങ്ങ​ളും പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?