വിവരങ്ങള്‍ കാണിക്കുക

യേശു സർവ​ശ​ക്ത​നാ​യ ദൈവ​മാ​ണോ?

യേശു സർവ​ശ​ക്ത​നാ​യ ദൈവ​മാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​ത്തോ​ടു സമനാ​ണെന്ന്‌ യേശു​ത​ന്നെ പറഞ്ഞതാ​യി എതിരാ​ളി​കൾ ആരോ​പ​ണം ഉന്നയിച്ചു. (യോഹ​ന്നാൻ 5:18; 10:30-33) എന്നാൽ, യേശു ഒരിക്ക​ലും സർവശ​ക്ത​നാ​യ ദൈവ​ത്തോ​ടു തുല്യ​നാ​ണെ​ന്നു അവകാ​ശ​പ്പെ​ട്ടി​ട്ടി​ല്ല. യേശു പറഞ്ഞത്‌ ഇതാണ്‌: “പിതാവ്‌ എന്നെക്കാൾ വലിയവനാണ്‌.”—യോഹ​ന്നാൻ 14:28.

 യേശു​വി​ന്റെ ആദ്യകാല അനുഗാ​മി​കൾ സർവശ​ക്ത​നാ​യ ദൈവ​ത്തോ​ടു തുല്യ​നാ​യി​ട്ടല്ല യേശു​വി​നെ കണ്ടിരു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​നു ശേഷം, ദൈവം “ക്രിസ്‌തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക്‌ ഉയർത്തി” എന്ന്‌ അപ്പോസ്‌ത​ല​നാ​യ പൗലോസ്‌ എഴുതി. യേശു സർവശ​ക്ത​നാ​യ ദൈവ​മാ​ണെന്ന്‌ പൗലോസ്‌ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കിൽ, ദൈവം യേശു​വി​നെ ഉന്നതമാ​യൊ​രു സ്ഥാന​ത്തേക്ക്‌ ഉയർത്തി എന്ന്‌ പൗലോ​സിന്‌ എങ്ങനെ എഴുതാൻ കഴിയു​മാ​യി​രു​ന്നു!—ഫിലി​പ്പി​യർ 2:9.