വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

പ്രാർഥനയിൽ യേശു യഹോവയെ “അബ്ബാ, പിതാവേ” എന്ന്‌ സംബോധന ചെയ്‌തത്‌ എന്തുകൊണ്ട്‌?

അബ്ബാ എന്ന അരമായ പദത്തിന്റെ അർഥം “പിതാവ്‌” അല്ലെങ്കിൽ “പിതാവേ” എന്നാണ്‌. തിരുവെഴുത്തുകളിൽ ഈ പദം മൂന്നുപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്‌. മൂന്നുപ്രാവശ്യവും പ്രാർഥനയിൽ സ്വർഗീയ പിതാവായ യഹോവയെ സംബോധന ചെയ്യാനാണ്‌ അത്‌ ഉപയോഗിച്ചിരിക്കുന്നത്‌. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതിന്റെ പ്രസക്തി എന്താണ്‌?

ദി ഇന്റർനാഷണൽ സ്റ്റാൻ ഡേർഡ്‌ ബൈബിൾ എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “യേശുവിന്റെ കാലത്ത്‌ നിത്യസംഭാഷണത്തിൽ ഉപയോഗിച്ചിരുന്ന പദമാണിത്‌. അബ്ബാ എന്ന പദം കുട്ടികൾക്ക്‌ പിതാക്കന്മാരോടുള്ള അടുപ്പത്തെയും ആദരവിനെയും സൂചിപ്പിക്കുന്നു.” സംസാരിച്ചു തുടങ്ങുന്ന ഒരു കുട്ടി ആദ്യം പഠിക്കുന്ന വാക്കുകളിൽ ഒന്നായിരുന്നു അത്‌. പിതാവിനോട്‌ ഉള്ളുരുകി പ്രാർഥിച്ച ഒരു സന്ദർഭത്തിൽ യേശു ഈ പദം ഉപയോഗിച്ചു. മരിക്കുന്നതിന്‌ ഏതാനും മണിക്കൂറുകൾക്കുമുമ്പ്‌ ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ യേശു യഹോവയെ “അബ്ബാ, പിതാവേ” എന്ന്‌ സംബോധന ചെയ്‌താണ്‌ പ്രാർഥിച്ചത്‌.—മർക്കോസ്‌ 14:36.

“ഗ്രീക്ക്‌-റോമൻ കാലഘട്ടത്തിലെ യഹൂദ സാഹിത്യങ്ങളിൽ ദൈവത്തെ അബ്ബാ എന്ന്‌ സംബോധന ചെയ്‌തിട്ടില്ലെന്നുതന്നെ പറയാം. തികച്ചും അനൗപചാരികമായ ഒരു പദം ഉപയോഗിച്ച്‌ ദൈവത്തെ സംബോധന ചെയ്യുന്നത്‌ അനാദരവാണെന്ന്‌ അന്നുള്ളവർ കരുതിയിരിക്കാം” എന്ന്‌ മേലുദ്ധരിച്ച ഗ്രന്ഥം പറയുന്നു. എന്നാൽ “യേശു . . . പ്രാർഥനയിൽ ഈ പദം ഉപയോഗിച്ചത്‌ അവൻ അവകാശപ്പെട്ടിരുന്നതുപോലെതന്നെ അവന്‌ ദൈവവുമായി ഒരാത്മബന്ധം ഉണ്ടായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്നു.” ഈ പദം പ്രത്യക്ഷപ്പെടുന്ന മറ്റ്‌ രണ്ടു തിരുവെഴുത്തുകൾ പൗലോസിന്റെ ലേഖനങ്ങളിലാണ്‌ ഉള്ളത്‌. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും പ്രാർഥനയിൽ ദൈവത്തെ സംബോധന ചെയ്യാൻ അബ്ബാ എന്ന പദം ഉപയോഗിച്ചിരുന്നുവെന്ന്‌ അതു തെളിയിക്കുന്നു.—റോമർ 8:15; ഗലാത്യർ 4:6.