മർക്കൊസ്‌ എഴുതിയത്‌ 14:1-72

14  പെസഹയ്‌ക്കും+ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനും+ രണ്ടു ദിവസംകൂടിയേ ഉണ്ടായിരുന്നുള്ളൂ.+ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നുകളയാൻ വഴി തേടുകയായിരുന്നു.+  എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട്‌ ഉത്സവത്തിനു വേണ്ടാ.”  യേശു ബഥാന്യയിൽ കുഷ്‌ഠരോഗിയായ ശിമോന്റെ വീട്ടിൽ ഭക്ഷണത്തിന്‌ ഇരിക്കുമ്പോൾ ഒരു സ്‌ത്രീ ഒരു വെൺകൽഭരണി നിറയെ വളരെ വിലപിടിപ്പുള്ള, ശുദ്ധമായ ജടാമാംസി തൈലവുമായി വന്നു. ആ സ്‌ത്രീ വെൺകൽഭരണി തുറന്ന്‌ തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു.+  ഇതിൽ അമർഷംപൂണ്ട്‌ ചിലർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “ഈ സുഗന്ധതൈലം ഇങ്ങനെ പാഴാക്കിയത്‌ എന്തിനാണ്‌?  ഇതു വിറ്റാൽ 300 ദിനാറെയിൽ+ കൂടുതൽ കിട്ടിയേനേ. ആ പണം വല്ല ദരിദ്രർക്കും കൊടുക്കാമായിരുന്നു.” അവർക്ക്‌ ആ സ്‌ത്രീയോടു കടുത്ത ദേഷ്യം തോന്നി.*  പക്ഷേ യേശു അവരോടു പറഞ്ഞു: “അവളെ വെറുതേ വിടൂ. നിങ്ങൾ എന്തിനാണ്‌ ഈ സ്‌ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്‌തത്‌?+  ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ എപ്പോൾ വേണമെങ്കിലും അവർക്കു നന്മ ചെയ്യാനും നിങ്ങൾക്കു പറ്റും. എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+  ഇവളെക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു. എന്റെ ശവസംസ്‌കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്‌.+  ലോകത്ത്‌ എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും+ അവിടെയെല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്‌തതിനെക്കുറിച്ച്‌ പറയുകയും ഇവളെ ഓർക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+ 10  പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ്‌ ഈസ്‌കര്യോത്ത്‌ യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു പറഞ്ഞ്‌ മുഖ്യപുരോഹിതന്മാരുടെ അടുത്ത്‌ ചെന്നു.+ 11  അതു കേട്ടപ്പോൾ അവർക്കു വലിയ സന്തോഷമായി. യൂദാസിന്‌ അവർ പണം*+ കൊടുക്കാമെന്നു പറഞ്ഞു. അങ്ങനെ, യൂദാസ്‌ യേശുവിനെ ഒറ്റിക്കൊടുക്കാൻ തക്കംനോക്കി നടന്നു. 12  പെസഹാമൃഗത്തെ അറുക്കുന്ന, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “അങ്ങയ്‌ക്കു പെസഹ ഭക്ഷിക്കാൻ+ ഞങ്ങൾ അത്‌ എവിടെ ഒരുക്കണം?”+ 13  അപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടു പേരോടു പറഞ്ഞു: “നഗരത്തിലേക്കു പോകുക. അവിടെ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ ചെല്ലുക.+ 14  അയാൾ കയറിപ്പോകുന്ന വീട്ടിൽ ചെന്ന്‌ വീട്ടുകാരനോട്‌, ‘“എനിക്ക്‌ എന്റെ ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ്‌ ” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയണം. 15  മുകളിലത്തെ നിലയിൽ വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” 16  അങ്ങനെ, ശിഷ്യന്മാർ നഗരത്തിൽ ചെന്നു. യേശു പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു. അവർ പെസഹയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തി. 17  സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു പേരോടൊപ്പം അവിടെ ചെന്നു.+ 18  മേശയ്‌ക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+ 19  ദുഃഖത്തോടെ അവരെല്ലാം മാറിമാറി, “അതു ഞാനല്ലല്ലോ, അല്ലേ” എന്ന്‌ യേശുവിനോടു ചോദിക്കാൻതുടങ്ങി. 20  യേശു അവരോടു പറഞ്ഞു: “അതു നിങ്ങൾ പന്ത്രണ്ടു പേരിൽ ഒരാളാണ്‌, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻ.+ 21  തന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നതുപോലെതന്നെ മനുഷ്യപുത്രൻ പോകുന്നു. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!+ ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്‌.”+ 22  അവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത്‌ പ്രാർഥിച്ച്‌ നുറുക്കി അവർക്കു കൊടുത്തുകൊണ്ട്‌, “ഇതാ, ഇതു വാങ്ങൂ, ഇത്‌ എന്റെ ശരീരത്തിന്റെ പ്രതീകമാണ്‌ ” എന്നു പറഞ്ഞു.+ 23  പിന്നെ യേശു ഒരു പാനപാത്രം എടുത്ത്‌ നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തു. അവർ എല്ലാവരും അതിൽനിന്ന്‌ കുടിച്ചു.+ 24  യേശു അവരോടു പറഞ്ഞു: “ഇത്‌ അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന, ‘ഉടമ്പടിയുടെ+ രക്ത’ത്തിന്റെ+ പ്രതീകമാണ്‌.+ 25  ദൈവരാജ്യത്തിൽ പുതിയ വീഞ്ഞു കുടിക്കുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഈ ഉത്‌പന്നം ഞാൻ ഇനി കുടിക്കില്ല എന്നു സത്യമായി നിങ്ങളോടു പറയുന്നു.”+ 26  ഒടുവിൽ സ്‌തുതിഗീതങ്ങൾ പാടിയിട്ട്‌ അവർ ഒലിവുമലയിലേക്കു പോയി.+ 27  യേശു അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും.* കാരണം, ‘ഞാൻ ഇടയനെ വെട്ടും,+ ആടുകൾ ചിതറിപ്പോകും’+ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ. 28  എന്നാൽ ഉയിർപ്പിക്കപ്പെട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീലയ്‌ക്കു പോകും.”+ 29  അപ്പോൾ പത്രോസ്‌ യേശുവിനോട്‌, “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കില്ല”*+ എന്നു പറഞ്ഞു. 30  യേശു പത്രോസിനോടു പറഞ്ഞു: “ഇന്ന്‌ ഈ രാത്രിയിൽത്തന്നെ, കോഴി രണ്ടു തവണ കൂകുംമുമ്പ്‌ നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”+ 31  എന്നാൽ പത്രോസ്‌, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല” എന്നു പറഞ്ഞുകൊണ്ടേയിരുന്നു. മറ്റുള്ളവരും അങ്ങനെതന്നെ പറഞ്ഞു.+ 32  പിന്നീട്‌ അവർ ഗത്ത്‌ശെമന എന്ന സ്ഥലത്ത്‌ എത്തി. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ ഒന്നു പ്രാർഥിച്ചിട്ട്‌ വരാം. നിങ്ങൾ ഇവിടെ ഇരിക്ക്‌.”+ 33  യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെ കൊണ്ടുപോയി.+ യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ്‌ മനസ്സു വല്ലാതെ അസ്വസ്ഥമാകാൻതുടങ്ങിയിരുന്നു. 34  യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്‌.+ നിങ്ങൾ ഇവിടെ ഉണർന്നിരിക്കൂ.”*+ 35  എന്നിട്ട്‌ യേശു അൽപ്പം മുന്നോട്ടുപോയി കമിഴ്‌ന്നുവീണ്‌, കഴിയുമെങ്കിൽ ഈ കഷ്ടാനുഭവം* നീങ്ങിപ്പോകാൻ ഇടയാക്കേണമേ എന്നു പ്രാർഥിച്ചു. 36  യേശു പറഞ്ഞു: “അബ്ബാ, പിതാവേ,+ അങ്ങയ്‌ക്ക്‌ എല്ലാം സാധ്യമാണ്‌. ഈ പാനപാത്രം എന്നിൽനിന്ന്‌ നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 37  യേശു തിരിച്ചുചെന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ട്‌ പത്രോസിനോടു ചോദിച്ചു: “ശിമോനേ, നീ ഉറങ്ങുകയാണോ? ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ* കഴിയുന്നില്ലേ?+ 38  പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ എപ്പോഴും ഉണർന്നിരുന്ന്‌* പ്രാർഥിക്കണം.+ ആത്മാവ്‌* തയ്യാറാണെങ്കിലും* ശരീരം ബലഹീനമാണ്‌, അല്ലേ?”+ 39  യേശു പിന്നെയും പോയി അതേ കാര്യം പറഞ്ഞ്‌ പ്രാർഥിച്ചു.+ 40  വീണ്ടും യേശു ചെന്നപ്പോൾ അവർ ഉറങ്ങുന്നതാണു കണ്ടത്‌; ഉറക്കക്ഷീണം കാരണം അവരുടെ കണ്ണ്‌ അടഞ്ഞുപോയി. അതുകൊണ്ട്‌ യേശുവിനോട്‌ എന്തു പറയണമെന്ന്‌ അവർക്ക്‌ അറിയില്ലായിരുന്നു. 41  മൂന്നാമതു യേശു ചെന്നപ്പോൾ അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്‌? മതി! സമയം വന്നിരിക്കുന്നു!+ ഇതാ, മനുഷ്യപുത്രനെ പാപികൾക്ക്‌ ഒറ്റിക്കൊടുത്ത്‌ അവരുടെ കൈയിൽ ഏൽപ്പിക്കാൻപോകുന്നു. 42  എഴുന്നേൽക്ക്‌, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത്‌ എത്തിയിരിക്കുന്നു.”+ 43  യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ്‌ അവിടെ എത്തി. മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും മൂപ്പന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളും പിടിച്ച്‌ യൂദാസിന്റെകൂടെയുണ്ടായിരുന്നു.+ 44  യേശുവിനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത്‌, അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ച്‌ കൊണ്ടുപൊയ്‌ക്കൊള്ളൂ, രക്ഷപ്പെടാതെ നോക്കണം.”* 45  അങ്ങനെ യൂദാസ്‌ നേരെ ചെന്ന്‌, “റബ്ബീ” എന്നു വിളിച്ച്‌ വളരെ സ്‌നേഹത്തോടെ യേശുവിനെ ചുംബിച്ചു. 46  അപ്പോൾ അവർ യേശുവിനെ പിടികൂടി. 47  എന്നാൽ അടുത്ത്‌ നിന്നവരിൽ ഒരാൾ തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ ചെവി അറ്റുപോയി.+ 48  അപ്പോൾ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്‌?+ 49  ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ട്‌ ഞാൻ ദിവസവും നിങ്ങളോടൊപ്പമുണ്ടായിരുന്നല്ലോ.+ എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ തിരുവെഴുത്തുകൾ നിറവേറാനാണ്‌ ഇപ്പോൾ ഇതു സംഭവിച്ചത്‌.”+ 50  അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട്‌ ഓടിപ്പോയി.+ 51  എന്നാൽ നേർത്ത ഒരു ലിനൻ വസ്‌ത്രം മാത്രം ദേഹത്ത്‌ ധരിച്ച്‌ ഒരു യുവാവ്‌ യേശുവിന്റെ തൊട്ടുപിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. അവർ അയാളെ പിടിക്കാൻ ശ്രമിച്ചു. 52  എന്നാൽ അയാൾ വസ്‌ത്രം ഉപേക്ഷിച്ച്‌ നഗ്നനായി ഓടിപ്പോയി. 53  പിന്നെ അവർ യേശുവിനെ മഹാപുരോഹിതന്റെ അടുത്തേക്കു കൊണ്ടുപോയി.+ എല്ലാ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്‌ത്രിമാരും അവിടെ ഒരുമിച്ചുകൂടി.+ 54  പത്രോസ്‌ കുറെ അകലം പാലിച്ച്‌ യേശുവിന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റംവരെ പത്രോസ്‌ ചെന്നു. എന്നിട്ട്‌ ആ വീട്ടിലെ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.+ 55  അപ്പോൾ മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ മുഴുവനും യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന്‌ എതിരെ തെളിവുകൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ അവർക്ക്‌ ഒന്നും കണ്ടെത്താനായില്ല.+ 56  കള്ളസാക്ഷികൾ പലരും വന്ന്‌ യേശുവിന്‌ എതിരെ മൊഴി കൊടുത്തെങ്കിലും+ അവരുടെ മൊഴികൾ പരസ്‌പരവിരുദ്ധമായിരുന്നു. 57  മറ്റു ചില കള്ളസാക്ഷികൾ എഴുന്നേറ്റ്‌ ഇങ്ങനെ മൊഴി കൊടുത്തു: 58  “‘കൈകൊണ്ട്‌ പണിത ഈ ദേവാലയം ഇടിച്ചുകളഞ്ഞ്‌ കൈകൊണ്ടല്ലാതെ മറ്റൊന്നു മൂന്നു ദിവസത്തിനകം ഞാൻ പണിയും’+ എന്ന്‌ ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.” 59  എന്നാൽ ഇക്കാര്യത്തിലും അവരുടെ മൊഴികൾ പരസ്‌പരവിരുദ്ധമായിരുന്നു. 60  പിന്നെ മഹാപുരോഹിതൻ അവരുടെ നടുക്ക്‌ എഴുന്നേറ്റുനിന്ന്‌ യേശുവിനെ ചോദ്യം ചെയ്‌തു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക്‌ എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?”+ 61  പക്ഷേ യേശു മറുപടിയൊന്നും പറഞ്ഞില്ല, ഒന്നും മിണ്ടാതെ നിന്നു.+ പിന്നെയും മഹാപുരോഹിതൻ യേശുവിനെ ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നീ പരിശുദ്ധനായവന്റെ പുത്രനായ ക്രിസ്‌തുവാണോ?” 62  അപ്പോൾ യേശു പറഞ്ഞു: “അതെ. മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത്‌ ഇരിക്കുന്നതും+ ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”+ 63  ഇതു കേട്ട്‌ മഹാപുരോഹിതൻ തന്റെ വസ്‌ത്രം കീറിക്കൊണ്ട്‌ പറഞ്ഞു: “ഇനി എന്തിനാണു വേറെ സാക്ഷികൾ?+ 64  നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട്‌ കേട്ടല്ലോ. എന്താണു നിങ്ങളുടെ തീരുമാനം?”* യേശു മരണയോഗ്യനാണെന്ന്‌ എല്ലാവരും വിധിച്ചു.+ 65  ചിലർ യേശുവിന്റെ മേൽ തുപ്പുകയും+ യേശുവിന്റെ മുഖം മൂടിയിട്ട്‌ കൈ ചുരുട്ടി ഇടിക്കുകയും യേശുവിനോട്‌, “പ്രവചിക്ക്‌ ” എന്നു പറയുകയും ചെയ്‌തു. കോടതിയിലെ സേവകന്മാർ ചെകിട്ടത്ത്‌ അടിച്ചിട്ട്‌ യേശുവിനെ അവിടെനിന്ന്‌ കൊണ്ടുപോയി.+ 66  പത്രോസ്‌ താഴെ നടുമുറ്റത്ത്‌ തീ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ മഹാപുരോഹിതന്റെ ഒരു വേലക്കാരിപ്പെൺകുട്ടി അവിടെ എത്തി.+ 67  പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ അവൾ, “താങ്കളും ആ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 68  എന്നാൽ അതു നിഷേധിച്ചുകൊണ്ട്‌ പത്രോസ്‌ പറഞ്ഞു: “എനിക്ക്‌ അയാളെ അറിയില്ല.* നീ പറയുന്നത്‌ എനിക്കു മനസ്സിലാകുന്നില്ല.” എന്നിട്ട്‌ പത്രോസ്‌ പുറത്ത്‌ പടിപ്പുരയിലേക്കു പോയി. 69  ആ പരിചാരിക പത്രോസിനെ കണ്ട്‌ വീണ്ടും, അവിടെ നിന്നിരുന്നവരോട്‌, “ഇയാൾ അവരിൽ ഒരാളാണ്‌ ”+ എന്നു പറഞ്ഞു. 70  പിന്നെയും പത്രോസ്‌ അതു നിഷേധിച്ചു. വീണ്ടും, അൽപ്പം കഴിഞ്ഞ്‌, അടുത്ത്‌ നിന്നിരുന്നവർ പത്രോസിനോടു പറഞ്ഞു: “നീയും അവരിൽ ഒരാളാണ്‌ തീർച്ച. നീ ഒരു ഗലീലക്കാരനാണല്ലോ.” 71  എന്നാൽ പത്രോസ്‌ സ്വയം പ്രാകിക്കൊണ്ട്‌, “നിങ്ങൾ പറയുന്ന ഈ മനുഷ്യനെ എനിക്ക്‌ അറിയില്ല” എന്ന്‌ ആണയിട്ട്‌ പറഞ്ഞു. 72  ഉടൻതന്നെ കോഴി രണ്ടാമതും കൂകി.+ “കോഴി രണ്ടു തവണ കൂകുംമുമ്പ്‌ നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും”+ എന്ന്‌ യേശു പറഞ്ഞത്‌ ഓർത്ത്‌ പത്രോസ്‌ നിയന്ത്രണം വിട്ട്‌ പൊട്ടിക്കരഞ്ഞു.

അടിക്കുറിപ്പുകള്‍

അഥവാ “അറസ്റ്റു ചെയ്‌ത്‌.”
അഥവാ “അവർ ആ സ്‌ത്രീയോടു ദേഷ്യപ്പെട്ട്‌ സംസാരിച്ചു; അവർ ആ സ്‌ത്രീയെ വഴക്കു പറഞ്ഞു.”
അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
അക്ഷ. “വെള്ളിപ്പണം.”
അഥവാ “നിങ്ങൾ എല്ലാവരും ഇടറിപ്പോകും.”
അഥവാ “മറ്റെല്ലാവരും ഇടറിപ്പോയാലും ഞാൻ ഇടറില്ല.”
അഥവാ “ഉണർവോടിരിക്കൂ.”
അഥവാ “നാഴിക.” ആ സമയത്ത്‌ നടക്കാനിരിക്കുന്ന സംഭവങ്ങളെയാണ്‌ ഉദ്ദേശിച്ചത്‌.
അഥവാ “ഉണർവോടിരിക്കാൻ.”
അഥവാ “ഉണർവോടിരുന്ന്‌.”
അഥവാ “ഹൃദയം.”
അഥവാ “ആത്മാവിന്‌ ഉത്സാഹമുണ്ടെങ്കിലും.”
അഥവാ “രക്ഷപ്പെടാതിരിക്കാൻ കൂടെ ആൾ വേണം.”
അക്ഷ. “ശക്തിയുടെ.”
അഥവാ “നിങ്ങൾക്ക്‌ എന്തു തോന്നുന്നു?”
അഥവാ “നീ പറയുന്ന കാര്യം എനിക്ക്‌ അറിയില്ല.”

പഠനക്കുറിപ്പുകൾ

പെസഹയ്‌ക്കും: മർ 14:1, 2-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നതു നീസാൻ 12-നാണ്‌. കാരണം പെസഹയ്‌ക്കും (നീസാൻ 14; മത്ത 26:2-ന്റെ പഠനക്കുറിപ്പു കാണുക.) പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനും (നീസാൻ 15-21; പദാവലിയിൽ “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം” കാണുക.) രണ്ടു ദിവസംകൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നാണു വാക്യം പറയുന്നത്‌.​—അനു. എ7-ഉം ബി12-ഉം ബി15-ഉം മർ 14:3, 10 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.

യേശു ബഥാന്യയിൽ: മർ 14:3-9-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നതു തെളിവനുസരിച്ച്‌ സൂര്യാസ്‌തമയശേഷം, അതായത്‌ നീസാൻ 9 ആരംഭിച്ചതിനു ശേഷം, ആണ്‌. യോഹന്നാന്റെ സുവിശേഷത്തിലെ സമാന്തരവിവരണമാണ്‌ ഇതു സംബന്ധിച്ച സൂചന നൽകുന്നത്‌. യേശു ബഥാന്യയിൽ എത്തിയത്‌ “പെസഹയ്‌ക്ക്‌ ആറു ദിവസം മുമ്പ്‌ ” ആണെന്ന്‌ അവിടെ പറയുന്നു. (യോഹ 12:1) ശബത്തുദിവസമായ നീസാൻ 8 ആരംഭിക്കുന്നതിനു മുമ്പ്‌ (അതായത്‌ സൂര്യാസ്‌തമയത്തിനു മുമ്പ്‌) യേശു അവിടെ എത്തിയിരിക്കണം. ശബത്തിനു തൊട്ടടുത്ത ദിവസമായിരുന്നു ശിമോന്റെ വീട്ടിലെ ഭക്ഷണം.​—യോഹ 12:1-11; അനു. എ7-ഉം ബി12-ഉം കാണുക.

കുഷ്‌ഠരോഗിയായ ശിമോൻ: ഈ ശിമോനെക്കുറിച്ച്‌ ഇവിടെയും സമാന്തരവിവരണമായ മത്ത 26:6-ലും മാത്രമേ പറഞ്ഞിട്ടുള്ളൂ. യേശു മുമ്പ്‌ എപ്പോഴെങ്കിലും കുഷ്‌ഠരോഗം ഭേദമാക്കിയ ഒരാളായിരുന്നിരിക്കാം ഇദ്ദേഹം.​— മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്‌ഠം; കുഷ്‌ഠരോഗി” എന്നതും കാണുക.

ഒരു സ്‌ത്രീ: മത്ത 26:7-ന്റെ പഠനക്കുറിപ്പു കാണുക.

വെൺകൽഭരണി: പദാവലി കാണുക.

തൈലം: അതിന്റെ തൂക്കം ഒരു റാത്തൽ ആയിരുന്നെന്നു യോഹന്നാൻ പറയുന്നു. ഇനി മർക്കോസും യോഹന്നാനും അതിന്റെ വില എടുത്തുപറഞ്ഞിട്ടുണ്ട്‌. അതിന്‌ “300 ദിനാറെയിൽ കൂടുതൽ” വില വരുമായിരുന്നെന്നു നമ്മൾ അവിടെ വായിക്കുന്നു. (മർ 14:5; യോഹ 12:3-5) ഒരു സാധാരണ കൂലിപ്പണിക്കാരന്റെ ഏതാണ്ട്‌ ഒരു വർഷത്തെ കൂലിക്കു തുല്യമായിരുന്നു ആ തുക. ഈ സുഗന്ധതൈലം ഹിമാലയസാനുക്കളിൽ കണ്ടുവരുന്ന ഒരു സുഗന്ധച്ചെടിയിൽനിന്ന്‌ (നാർഡൊസ്റ്റാക്കിസ്‌ ജടമാൻസി) എടുത്തിരുന്നതാണെന്നു പൊതുവേ കരുതപ്പെടുന്നു. പലപ്പോഴും ആളുകൾ ഇതിൽ മായം ചേർത്തിരുന്നു, വ്യാജോത്‌പന്നങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ ഇതു ശുദ്ധമായ തൈലം ആയിരുന്നെന്നു മർക്കോസും യോഹന്നാനും പറയുന്നു.​—പദാവലിയിൽ “ജടാമാംസി തൈലം” കാണുക.

യേശുവിന്റെ തലയിൽ ഒഴിച്ചു: മത്തായിയും മർക്കോസും പറയുന്നത്‌ ആ സ്‌ത്രീ തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു എന്നാണ്‌. (മത്ത 26:7) വർഷങ്ങൾക്കു ശേഷം ഇതെക്കുറിച്ച്‌ എഴുതിയ യോഹന്നാൻ, അവർ അതു യേശുവിന്റെ കാലിലും ഒഴിച്ചു എന്ന വിശദാംശവും ഉൾപ്പെടുത്തി. (യോഹ 12:3) അവർ സ്‌നേഹത്തോടെ ചെയ്‌ത ഇക്കാര്യം, തന്നെ ആലങ്കാരികാർഥത്തിൽ ശവസംസ്‌കാരത്തിന്‌ ഒരുക്കിയെന്നു യേശു പറഞ്ഞു.​—മർ 14:8-ന്റെ പഠനക്കുറിപ്പു കാണുക.

300 ദിനാറെ: മത്തായിയുടെ വിവരണത്തിൽ “നല്ല വില” എന്നു മാത്രമേ പറയുന്നുള്ളൂ. (മത്ത 26:9) എന്നാൽ മർക്കോസിന്റെയും യോഹന്നാന്റെയും വിവരണത്തിൽ വില എടുത്തുപറയുന്നുണ്ട്‌.​—മർ 14:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദിനാറെ” എന്നതും അനു. ബി14-ഉം കാണുക.

ഇവൾ എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്‌: യേശുവിനോടുള്ള സ്‌നേഹവും വിലമതിപ്പും കാരണമാണ്‌ ആ സ്‌ത്രീ (മത്ത 26:7-ന്റെ പഠനക്കുറിപ്പു കാണുക.) ഇത്ര ഉദാരമായൊരു കാര്യം ചെയ്‌തത്‌. സാധാരണയായി ശവശരീരങ്ങളിൽ അത്തരം സുഗന്ധതൈലങ്ങളും ലേപനികളും പുരട്ടുന്ന ഒരു രീതിയുണ്ടായിരുന്നു. അതുകൊണ്ടാണ്‌ അറിഞ്ഞുകൊണ്ടല്ലെങ്കിലും ആ സ്‌ത്രീ തന്റെ ശരീരം ശവസംസ്‌കാരത്തിന്‌ ഒരുക്കുകയാണെന്നു യേശു പറഞ്ഞത്‌.​—2ദിന 16:14.

ലോകത്ത്‌ എവിടെ . . . പ്രസംഗിച്ചാലും: മർ 13:10-ലെ തന്റെ പ്രവചനംപോലെതന്നെ സന്തോഷവാർത്ത ലോകമെങ്ങും ഘോഷിക്കപ്പെടുമെന്നു മുൻകൂട്ടിപ്പറയുകയായിരുന്നു യേശു. ഈ സ്‌ത്രീയുടെ ഭക്തിപൂർണമായ പ്രവൃത്തിയും അതിന്റെ ഭാഗമാകുമെന്നാണു യേശു സൂചിപ്പിച്ചത്‌. ആ സംഭവം രേഖപ്പെടുത്താൻ മൂന്നു സുവിശേഷയെഴുത്തുകാരെ ദൈവം പ്രചോദിപ്പിച്ചു.​—മത്ത 26:12, 13; യോഹ 12:7; മർ 13:10-ന്റെ പഠനക്കുറിപ്പു കാണുക.

പന്ത്രണ്ട്‌: 10, 11 വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന സംഭവം നടന്നതു നീസാൻ 12-നാണ്‌. മർ 14:1, 2-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നതും അതേ ദിവസംതന്നെയാണ്‌.​—അനു. എ7-ഉം ബി12-ഉം മർ 14:​1, 3 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.

ഈസ്‌കര്യോത്ത്‌: മത്ത 10:4-ന്റെ പഠനക്കുറിപ്പു കാണുക.

സന്ധ്യയായപ്പോൾ: അതായത്‌ നീസാൻ 14-നു തുടക്കം കുറിക്കുന്ന സന്ധ്യ.​—അനു. എ7-ഉം ബി12-ഉം കാണുക.

എന്നോടൊപ്പം . . . അപ്പം മുക്കുന്നവൻ: ആളുകൾ സാധാരണ കൈകൊണ്ടാണു ഭക്ഷണം കഴിച്ചിരുന്നത്‌. അപ്പക്കഷണം സ്‌പൂൺപോലെ ഉപയോഗിക്കുന്ന രീതിയുമുണ്ടായിരുന്നു. ഈ പദപ്രയോഗം, “ഒരുമിച്ച്‌ ഭക്ഷണം പങ്കിടുക” എന്ന്‌ അർഥമുള്ള ഒരു ശൈലിയായിരിക്കാനും സാധ്യതയുണ്ട്‌. ഒരാളോടൊപ്പം ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ ഉറ്റ സൗഹൃദത്തിന്റെ സൂചനയായിരുന്നു. അത്തരമൊരു അടുത്ത സുഹൃത്തിന്‌ എതിരെ തിരിയുന്നത്‌ അങ്ങേയറ്റത്തെ വഞ്ചനയായിട്ടാണു കണ്ടിരുന്നത്‌.​—സങ്ക 41:9; യോഹ 13:18.

പാത്രം: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം, ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന, ഒരുവിധം കുഴിവുള്ള പാത്രത്തെയാണു കുറിക്കുന്നത്‌. ചില പുരാതന കൈയെഴുത്തുപ്രതികളനുസരിച്ച്‌ ഈ ഭാഗം “എല്ലാവർക്കും (അപ്പം മുക്കാനുള്ള) കുഴിയൻപാത്രം” എന്നു പരിഭാഷപ്പെടുത്താമെങ്കിലും പാത്രം എന്ന പദപ്രയോഗത്തെയാണു കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്‌ക്കുന്നത്‌.

അപ്പം എടുത്ത്‌ . . . നുറുക്കി: മത്ത 26:26-ന്റെ പഠനക്കുറിപ്പു കാണുക.

പ്രാർഥിച്ച്‌: തെളിവനുസരിച്ച്‌ ദൈവത്തിനു നന്ദിയും സ്‌തുതിയും അർപ്പിക്കുന്ന ഒരു പ്രാർഥനയായിരുന്നു ഇത്‌.

പ്രതീകമാണ്‌: മത്ത 26:26-ന്റെ പഠനക്കുറിപ്പു കാണുക.

ഉടമ്പടിയുടെ രക്തം: മത്ത 26:28-ന്റെ പഠനക്കുറിപ്പു കാണുക.

സ്‌തുതിഗീതങ്ങൾ: മത്ത 26:30-ന്റെ പഠനക്കുറിപ്പു കാണുക.

കോഴി . . . കൂകുംമുമ്പ്‌: നാലു സുവിശേഷങ്ങളിലും ഈ പ്രസ്‌താവന കാണുന്നുണ്ടെങ്കിലും കോഴി രണ്ടു തവണ കൂകും എന്ന വിശദാംശം മർക്കോസിന്റെ വിവരണത്തിൽ മാത്രമേ ഉള്ളൂ. (മത്ത 26:34, 74, 75; മർ 14:72; ലൂക്ക 22:34, 60, 61; യോഹ 13:38; 18:27) യേശുവിന്റെ നാളിൽ യരുശലേമിൽ പൂവൻകോഴികളെ വളർത്തിയിരുന്നതായി മിഷ്‌നയിൽ കാണുന്നത്‌ ഈ ബൈബിൾവിവരണത്തെ പിന്താങ്ങുന്നു. കോഴി കൂകുമെന്നു യേശു പറഞ്ഞതു സംഭവിച്ചത്‌, സാധ്യതയനുസരിച്ച്‌ നേരം പുലരുന്നതിന്‌ ഏറെ മുമ്പായിരുന്നു.​—മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.

ഗത്ത്‌ശെമന: മത്ത 26:36-ന്റെ പഠനക്കുറിപ്പു കാണുക.

എന്റെ ഉള്ളിലെ: മത്ത 26:38-ന്റെ പഠനക്കുറിപ്പു കാണുക.

ഉണർന്നിരിക്കൂ: അഥവാ “ഉണർവോടിരിക്കൂ.” താൻ വരുന്ന ദിവസവും മണിക്കൂറും ശിഷ്യന്മാർക്ക്‌ അറിയാത്തതുകൊണ്ട്‌ അവർ ആത്മീയമായി ഉണർന്നിരിക്കേണ്ടതുണ്ടെന്നു യേശു ഊന്നിപ്പറഞ്ഞിരുന്നു. (മത്ത 24:42; 25:13; മർ 13:35 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ആ ആഹ്വാനം യേശു ഇവിടെയും മർ 14:38-ലും ആവർത്തിക്കുന്നുണ്ട്‌. ആ വാക്യത്തിൽ ആത്മീയമായി ഉണർന്നിരിക്കുന്നതിനെ, മടുത്ത്‌ പിന്മാറാതെ പ്രാർഥിക്കുന്നതുമായി യേശു ബന്ധിപ്പിച്ചിട്ടുമുണ്ട്‌. സമാനമായ നിർദേശങ്ങൾ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉടനീളം കാണാം. സത്യക്രിസ്‌ത്യാനികൾ ആത്മീയമായി ജാഗ്രതയോടിരിക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ ഇതു കാണിക്കുന്നു.​—1കൊ 16:13; കൊലോ 4:2; 1തെസ്സ 5:6; 1പത്ര 5:8; വെളി 16:15.

അബ്ബാ: ഗ്രീക്കുതിരുവെഴുത്തുകളിൽ മൂന്നിടത്ത്‌ കാണുന്ന ഒരു എബ്രായ അല്ലെങ്കിൽ അരമായ പദം (ഗ്രീക്കിലേക്കു ലിപ്യന്തരണം ചെയ്‌തിരിക്കുന്നു). (റോമ 8:15; ഗല 4:6) ഇതിന്റെ അക്ഷരാർഥം “പിതാവ്‌ ” എന്നോ “പിതാവേ” എന്നോ ആണ്‌. “പപ്പ” എന്ന വിളിയിലെ അടുപ്പവും “പിതാവ്‌ ” എന്ന സംബോധനയിലെ ആദരവും കലർന്ന ഈ പദം ഒട്ടും ഔപചാരികത നിഴലിക്കാത്ത, എന്നാൽ വളരെ ബഹുമാനം നിറഞ്ഞ ഒരു പദമാണ്‌. ഒരു കുഞ്ഞ്‌, പറയാൻ പഠിക്കുന്ന ആദ്യവാക്കുകളിലൊന്നായിരുന്നു ഇത്‌. എന്നാൽ മുതിർന്ന ഒരു മകൻപോലും അപ്പനെ ഇങ്ങനെ സംബോധന ചെയ്‌തിരുന്നതായി പുരാതന എബ്രായ, അരമായ ലിഖിതങ്ങളിൽ കാണാം. അതുകൊണ്ട്‌, ഇതു വെറുമൊരു സ്ഥാനപ്പേരല്ല മറിച്ച്‌ അടുപ്പവും സ്‌നേഹവും കലർന്ന ഒരു അഭിസംബോധന ആയിരുന്നു. യേശുവിനു പിതാവിനോടുള്ള അടുപ്പവും പിതാവിലുള്ള ആശ്രയവും എത്ര ശക്തമായിരുന്നെന്നാണ്‌ ഈ വിളി സൂചിപ്പിച്ചത്‌.

പിതാവേ: അബ്ബാ എന്ന വാക്കു കാണുന്ന മൂന്നു സ്ഥലങ്ങളിലും അതിനു ശേഷം ഹോ പറ്റീർ എന്ന ഗ്രീക്കുപദപ്രയോഗം കാണാം. അതിന്റെ അക്ഷരാർഥപരിഭാഷ “പിതാവ്‌ ” എന്നോ “പിതാവേ” എന്നോ ആണ്‌.

ഈ പാനപാത്രം എന്നിൽനിന്ന്‌ നീക്കേണമേ: ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “പാനപാത്രം” എന്ന പദം, മിക്കപ്പോഴും ആലങ്കാരികാർഥത്തിൽ ഒരാളെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമിച്ചുകൊടുത്ത ഓഹരിയെ” ആണ്‌ സൂചിപ്പിക്കുന്നത്‌. (മത്ത 20:22–ന്റെ പഠനക്കുറിപ്പു കാണുക.) താൻ ദൈവനിന്ദകൻ, രാജ്യദ്രോഹി എന്നീ കുറ്റങ്ങളും വഹിച്ച്‌ മരിക്കേണ്ടിവന്നാൽ അതു ദൈവത്തിന്മേൽ വരുത്തിവെക്കുന്ന നിന്ദയെക്കുറിച്ച്‌ യേശുവിനു വലിയ ഉത്‌കണ്‌ഠയുണ്ടായിരുന്നു എന്നതിനു സംശയമില്ല. അതുകൊണ്ടാണ്‌ “ഈ പാനപാത്രം” തന്നിൽനിന്ന്‌ നീക്കാൻ യേശു പ്രാർഥിച്ചത്‌.

ഉറക്കക്ഷീണം കാരണം അവരുടെ കണ്ണ്‌ അടഞ്ഞുപോയി: “വല്ലാതെ ഉറക്കം വരുക” എന്ന്‌ അർഥമുള്ള ഒരു ഗ്രീക്കു ഭാഷാശൈലി. “അവർക്കു കണ്ണു തുറന്നുപിടിക്കാനായില്ല” എന്നും ഇതു പരിഭാഷപ്പെടുത്താം.

വളരെ സ്‌നേഹത്തോടെ യേശുവിനെ ചുംബിച്ചു: “വളരെ സ്‌നേഹത്തോടെ ചുംബിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയ, മർ 14:44-ൽ കാണുന്ന ‘ചുംബിക്കുക’ എന്ന ക്രിയയുടെ തീവ്രമായ ഒരു രൂപമാണ്‌. വളരെ ഊഷ്‌മളതയോടെയും സൗഹൃദഭാവത്തോടെയും ഉള്ള ആ അഭിവാദനം യൂദാസിന്റെ വഞ്ചനയുടെയും കാപട്യത്തിന്റെയും ആഴമാണു തുറന്നുകാട്ടുന്നത്‌.

അടുത്ത്‌ നിന്നവരിൽ ഒരാൾ: യോഹ 18:10-ലെ സമാന്തരവിവരണത്തിൽ, വാൾ വലിച്ചൂരിയതു ശിമോൻ പത്രോസാണെന്നും മഹാപുരോഹിതന്റെ അടിമയുടെ പേര്‌ മൽക്കൊസ്‌ എന്നാണെന്നും പറഞ്ഞിട്ടുണ്ട്‌. ആ മനുഷ്യന്റെ ‘വലതുചെവിയാണ്‌ ’ അറ്റുപോയതെന്ന വിശദാംശം ലൂക്കോസിന്റെയും (22:50) യോഹന്നാന്റെയും (18:10) വിവരണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മർക്കോസ്‌: മാർക്കസ്‌ എന്ന ലത്തീൻപേരിൽനിന്ന്‌ വന്നത്‌. പ്രവൃ 12:12-ൽ പറഞ്ഞിരിക്കുന്ന “യോഹന്നാന്റെ” പേരിനൊപ്പം ചേർത്തിരുന്ന റോമൻ പേരായിരുന്നു മർക്കോസ്‌. മർക്കോസിന്റെ അമ്മ മറിയ, യരുശലേമിൽ താമസിച്ചിരുന്ന ഒരു ആദ്യകാല ശിഷ്യയായിരുന്നു. “ബർന്നബാസിന്റെ ബന്ധുവായ” യോഹന്നാൻ മർക്കോസ്‌ (കൊലോ 4:10) കുറെക്കാലം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്‌. ഇനി, പൗലോസിന്റെകൂടെയും മറ്റ്‌ ആദ്യകാല ക്രിസ്‌തീയമിഷനറിമാരുടെകൂടെയും മർക്കോസ്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. (പ്രവൃ 12:25; 13:5, 13; 2തിമ 4:11) ഈ സുവിശേഷത്തിൽ ഒരിടത്തും അതിന്റെ എഴുത്തുകാരൻ ആരാണെന്നു പറഞ്ഞിട്ടില്ലെങ്കിലും എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ എഴുത്തുകാരുടെ അഭിപ്രായത്തിൽ അത്‌ എഴുതിയതു മർക്കോസുതന്നെയാണ്‌.

ഒരു യുവാവ്‌: 51, 52 വാക്യങ്ങളിൽ കാണുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്നതു മർക്കോസ്‌ മാത്രമാണ്‌. ഒരുപക്ഷേ ആ യുവാവ്‌ മർക്കോസുതന്നെ ആയിരിക്കാം. അതു ശരിയാണെങ്കിൽ മർക്കോസിന്‌ ഒരു പരിധിവരെ യേശുവിനെ നേരിട്ട്‌ പരിചയമുണ്ടായിരുന്നിരിക്കാം.​—മർ തലക്കെട്ട്‌ എന്നതിന്റെ പഠനക്കുറിപ്പു കാണുക.

മഹാപുരോഹിതൻ: ഇസ്രായേൽ ഒരു സ്വതന്ത്രജനതയായിരുന്നപ്പോൾ മഹാപുരോഹിതൻ ജീവിതാവസാനംവരെ ആ സ്ഥാനത്ത്‌ തുടർന്നിരുന്നു. (സംഖ 35:25) എന്നാൽ ഇസ്രായേൽ റോമൻ അധീനതയിലായപ്പോൾ അതിനു മാറ്റംവന്നു. റോമാക്കാർ നിയമിച്ച ഭരണാധികാരികൾക്കു മഹാപുരോഹിതനെ നിയമിക്കാനും നീക്കാനും അധികാരമുണ്ടായിരുന്നു. യേശുവിന്റെ വിചാരണയ്‌ക്ക്‌ അധ്യക്ഷത വഹിച്ച മഹാപുരോഹിതൻ കയ്യഫയായിരുന്നു. (മത്ത 26:3, 57) വിദഗ്‌ധനായ ഒരു നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം, തൊട്ടുമുമ്പുണ്ടായിരുന്ന മഹാപുരോഹിതന്മാരെക്കാളെല്ലാം കൂടുതൽ കാലം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമിതനായ അദ്ദേഹം ഏതാണ്ട്‌ എ.ഡി. 36 വരെ ആ സ്ഥാനത്ത്‌ തുടർന്നു.​—പദാവലിയും കയ്യഫയുടെ വീടു സ്ഥിതിചെയ്‌തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12-ഉം കാണുക.

അവരുടെ മൊഴികൾ പരസ്‌പരവിരുദ്ധമായിരുന്നു: യേശുവിന്റെ വിചാരണസമയത്ത്‌ ഹാജരാക്കിയ കള്ളസാക്ഷികളുടെ മൊഴികൾ പരസ്‌പരവിരുദ്ധമായിരുന്നെന്ന കാര്യം രേഖപ്പെടുത്തിയ സുവിശേഷയെഴുത്തുകാരൻ മർക്കോസ്‌ മാത്രമാണ്‌.

ശക്തനായവന്റെ വലതുഭാഗം: മത്ത 26:64-ന്റെ പഠനക്കുറിപ്പു കാണുക.

വസ്‌ത്രം കീറിക്കൊണ്ട്‌: ഇവിടെ അതു രോഷത്തിന്റെ പ്രകടനമാണ്‌. തന്റെ വസ്‌ത്രത്തിന്റെ നെഞ്ചുഭാഗമായിരിക്കാം കയ്യഫ വലിച്ചുകീറിയത്‌. നാടകീയമായ ഈ പ്രവൃത്തി, യേശുവിന്റെ വാക്കുകൾ ദൈവഭക്തനായ തനിക്കു സഹിക്കാവുന്നതിന്‌ അപ്പുറമാണെന്നു വരുത്തിത്തീർക്കാനായിരുന്നിരിക്കാം.

പ്രവചിക്ക്‌: “പ്രവചിക്ക്‌ ” എന്നു യേശുവിനോടു പറഞ്ഞപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, അടിച്ചത്‌ ആരാണെന്നു ദിവ്യവെളിപാടിലൂടെ മനസ്സിലാക്കിയെടുക്കാനാണ്‌ അവർ ആവശ്യപ്പെട്ടത്‌. കാരണം യേശുവിനെ ഉപദ്രവിച്ചവർ യേശുവിന്റെ മുഖം മൂടിയിരുന്നെന്ന്‌ ഈ വാക്യത്തിൽ കാണുന്നുണ്ട്‌. ഇനി, മത്ത 26:68-ലെ സമാന്തരവിവരണമനുസരിച്ച്‌ യേശുവിനോടുള്ള അവരുടെ പരിഹാസവാക്കുകൾ പൂർണരൂപത്തിൽ ഇതായിരുന്നു: “ക്രിസ്‌തുവേ, നിന്നെ അടിച്ചത്‌ ആരാണെന്നു ഞങ്ങളോടു പ്രവചിക്ക്‌.” ഇതെല്ലാം സൂചിപ്പിക്കുന്നത്‌, കണ്ണു മൂടിക്കെട്ടിയ യേശുവിനെ അടിക്കുന്നത്‌ ആരാണെന്നു പറയാൻ അവർ വെല്ലുവിളിക്കുകയായിരുന്നു എന്നാണ്‌.​—മത്ത 26:68; ലൂക്ക 22:64 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

പടിപ്പുര: അഥവാ “വാതിലിനോടു ചേർന്നുള്ള ഇടനാഴി.”​— മത്ത 26:71-ന്റെ പഠനക്കുറിപ്പു കാണുക.

സ്വയം പ്രാകിക്കൊണ്ട്‌: മത്ത 26:74-ന്റെ പഠനക്കുറിപ്പു കാണുക.

ആണയിട്ട്‌ പറഞ്ഞു: മത്ത 26:74-ന്റെ പഠനക്കുറിപ്പു കാണുക.

കോഴി . . . കൂകുംമുമ്പ്‌: നാലു സുവിശേഷങ്ങളിലും ഈ സംഭവത്തെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും കോഴി രണ്ടാമതും കൂകി എന്ന വിശദാംശം മർക്കോസിന്റെ വിവരണത്തിൽ മാത്രമേ ഉള്ളൂ. (മത്ത 26:34, 74, 75; മർ 14:30; ലൂക്ക 22:34, 60, 61; യോഹ 13:38; 18:27) യേശുവിന്റെ നാളിൽ യരുശലേമിൽ പൂവൻകോഴികളെ വളർത്തിയിരുന്നതായി മിഷ്‌നയിൽ കാണുന്നത്‌ ഈ ബൈബിൾവിവരണത്തെ പിന്താങ്ങുന്നു. കോഴി കൂകുമെന്നു യേശു പറഞ്ഞതു സംഭവിച്ചത്‌, സാധ്യതയനുസരിച്ച്‌ നേരം പുലരുന്നതിനു മുമ്പായിരുന്നു.​—മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.

ദൃശ്യാവിഷ്കാരം

വെൺകൽഭ​രണി
വെൺകൽഭ​രണി

സുഗന്ധ​ദ്ര​വ്യം സൂക്ഷി​ക്കുന്ന ഇത്തരം ചെറിയ ഭരണികൾ കണ്ടാൽ പൂപ്പാ​ത്രം​പോ​ലി​രി​ക്കും. ഈജി​പ്‌തി​ലെ അലബാ​സ്റ്റ്രോ​ണി​നു സമീപം കാണ​പ്പെ​ടുന്ന ഒരുതരം കല്ലു​കൊ​ണ്ടാ​ണു വെൺകൽഭ​രണി അഥവാ അലബാ​സ്റ്റർഭ​രണി ഉണ്ടാക്കി​യി​രു​ന്നത്‌. കാൽസ്യം കാർബ​ണേ​റ്റി​ന്റെ ഒരു രൂപമായ ഈ കല്ലും പിൽക്കാ​ലത്ത്‌ അലബാ​സ്റ്റ്രോൺ എന്ന്‌ അറിയ​പ്പെ​ടാൻതു​ടങ്ങി. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ഭരണി ഈജി​പ്‌തിൽനിന്ന്‌ കണ്ടെടു​ത്ത​താണ്‌. അത്‌ ഏതാണ്ട്‌ ബി.സി. 150-നും എ.ഡി. 100-നും ഇടയ്‌ക്കുള്ള കാലഘ​ട്ട​ത്തി​ലേ​താ​ണെന്നു കരുത​പ്പെ​ടു​ന്നു. കാഴ്‌ച​യ്‌ക്ക്‌ ഇതു​പോ​ലി​രി​ക്കുന്ന പാത്രങ്ങൾ, ജിപ്‌സം​പോ​ലുള്ള വിലകു​റഞ്ഞ വസ്‌തു​ക്കൾകൊ​ണ്ടും ഉണ്ടാക്കി​യി​രു​ന്നു. അവയ്‌ക്കും അലബാ​സ്റ്റർഭ​ര​ണി​യു​ടെ അതേ ഉപയോ​ഗം ആയിരു​ന്ന​തു​കൊണ്ട്‌ അവയും അലബാസ്റ്റർ എന്ന്‌ അറിയ​പ്പെ​ടാൻതു​ടങ്ങി. എന്നാൽ വില​യേ​റിയ ലേപനി​ക​ളും സുഗന്ധ​ദ്ര​വ്യ​ങ്ങ​ളും സൂക്ഷി​ച്ചി​രു​ന്നത്‌ യഥാർഥ അലബാ​സ്റ്റർഭ​ര​ണി​ക​ളി​ലാണ്‌. ഗലീല​യിൽ ഒരു പരീശന്റെ വീട്ടിൽവെ​ച്ചും ബഥാന്യ​യിൽ കുഷ്‌ഠ​രോ​ഗി​യായ ശിമോ​ന്റെ വീട്ടിൽവെ​ച്ചും യേശു​വി​ന്റെ മേൽ ഒഴിച്ചത്‌ ഇത്തരം വിലകൂ​ടിയ സുഗന്ധ​ദ്ര​വ്യം ആയിരു​ന്നി​രി​ക്കാം.

പെസഹാ​ഭ​ക്ഷണം
പെസഹാ​ഭ​ക്ഷണം

പെസഹാ​ഭ​ക്ഷ​ണ​ത്തിന്‌ അവശ്യം വേണ്ട വിഭവങ്ങൾ ഇവയാ​യി​രു​ന്നു: ചുട്ടെ​ടുത്ത ആട്ടിൻകു​ട്ടി (അതിന്റെ എല്ലുകൾ ഒന്നും ഒടിക്ക​രു​താ​യി​രു​ന്നു.) (1); പുളി​പ്പി​ല്ലാത്ത അപ്പം (2); കയ്‌പു​ചീര (3). (പുറ 12:5, 8; സംഖ 9:11) ഈജി​പ്‌തിൽ തങ്ങൾ അനുഭ​വിച്ച കയ്‌പേ​റിയ അടിമ​ജീ​വി​ത​മാ​യി​രി​ക്കാം കയ്‌പു​ചീര ഇസ്രാ​യേ​ല്യ​രു​ടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നത്‌. അവർ ഉപയോ​ഗിച്ച കയ്‌പു​ചീര ഒരുപക്ഷേ ഉമർച്ചീ​ര​യോ ചിക്കറി​യോ ഒരുതരം ആശാളി​ച്ചെ​ടി​യോ കാശി​നി​ച്ചെ​ടി​യോ ദുഗ്‌ധ​ഫേ​നി​യോ ആയിരി​ക്കാ​മെന്നു മിഷ്‌ന സൂചി​പ്പി​ക്കു​ന്നു. പുളി​പ്പി​ല്ലാത്ത അപ്പം, പൂർണ​ത​യുള്ള തന്റെ മനുഷ്യ​ശ​രീ​ര​ത്തി​ന്റെ പ്രതീ​ക​മാ​ണെന്നു യേശു പറഞ്ഞു. (മത്ത 26:26) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ യേശു​വി​നെ ‘നമ്മുടെ പെസഹാ​ക്കു​ഞ്ഞാട്‌’ എന്നു വിളിച്ചു. (1കൊ 5:7) ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും പെസഹാ​ഭ​ക്ഷ​ണ​ത്തി​ന്റെ ഭാഗമാ​യി വീഞ്ഞും (4) വിളമ്പാൻതു​ടങ്ങി. വീഞ്ഞ്‌, താൻ ബലിയാ​യി ചൊരി​യാ​നി​രി​ക്കുന്ന രക്തത്തിന്റെ പ്രതീ​ക​മാ​ണെന്നു യേശു പറഞ്ഞു.—മത്ത 26:27, 28.

മുകളി​ലത്തെ മുറി
മുകളി​ലത്തെ മുറി

ഇസ്രാ​യേ​ലി​ലെ ചില വീടു​കൾക്കു രണ്ടാം​നി​ല​യു​ണ്ടാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അകത്തു​നി​ന്നോ പുറത്തു​നി​ന്നോ ഒരു ഏണി​വെ​ച്ചാണ്‌ അവി​ടേക്കു കയറി​യി​രു​ന്നത്‌. ചിലർ അതിനാ​യി വീടി​നു​ള്ളിൽ തടി​കൊ​ണ്ടുള്ള ഗോവ​ണി​പ്പ​ടി​കൾ പണിതി​രു​ന്നു. രണ്ടാം നിലയി​ലേക്കു പുറത്തു​കൂ​ടെ കൽപ്പടി​കൾ കെട്ടുന്ന രീതി​യും ഉണ്ടായി​രു​ന്നു. യേശു ശിഷ്യ​ന്മാ​രോ​ടൊ​പ്പം അവസാ​നത്തെ പെസഹ ആഘോ​ഷി​ച്ച​തും കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം തുടർന്നും ആചരി​ക്കാൻ നിർദേ​ശി​ച്ച​തും ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള വിശാ​ല​മാ​യൊ​രു മേൽമു​റി​യിൽവെ​ച്ചാ​യി​രി​ക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ഏതാണ്ട്‌ 120 ശിഷ്യ​ന്മാ​രു​ടെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​പ്പോൾ അവർ സാധ്യ​ത​യ​നു​സ​രിച്ച്‌ യരുശ​ലേ​മി​ലെ ഒരു വീടിന്റെ മുകളി​ലത്തെ മുറി​യി​ലാ​യി​രു​ന്നു.—പ്രവൃ 1:15; 2:1-4.